LIFEMovie

‘വെള്ളേപ്പം’ സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തി

തൃശൂര്‍: നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്ത് ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്നു. സിനിമയുടെ സംവിധായകന്‍ പ്രവീണ്‍ പൂക്കാടന്‍, നിര്‍മ്മാതാക്കളായ ജിന്‍സ് തോമസും, ദ്വാരക് ഉദയശങ്കറും, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍,ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഷൈന്‍ ടോം ചാക്കോയെ കൂടാതെ റോമ, നൂറിന്‍ ഷെരിഫ്, അക്ഷയ് രാധാകൃഷ്ണന്‍, ശ്രീജിത്ത് രവി, കൈലാഷ്, സോഹന്‍ സീനുലാല്‍, സാജിദ് യഹിയ, സുനില്‍ പറവൂര്‍, ഫാഹിം സഫര്‍, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലന്‍, റോഷ്ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരന്‍, കാതറിന്‍ സന്തോഷ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബറൂഖ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജിന്‍സ് തോമസും, ദ്വാരഗ് ഉദയശങ്കര്‍ ചേര്‍ന്നാണ് വെള്ളേപ്പത്തിന്റെ നിര്‍മ്മാണം.

Signature-ad

പത്തേമാരി കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ദേശീയ -സംസ്ഥാന അവാര്‍ഡ് ജേതാവ് ജ്യോതിഷ് ശങ്കര്‍ ആണ് ചിത്രത്തിലെ ശ്രെദ്ധേയമായ പള്ളിയുള്‍പ്പടെ കലാസംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിന്റെ എക്സിക്യൂറ്റിവ് പ്രൊഡ്യൂസര്‍ പ്രമോദ് പപ്പന്‍. ജീവന്‍ ലാല്‍ ആണ് തിരക്കഥ. തൃശ്ശൂരിന്റെ സാംസ്‌കാരികതയും മതസൗഹാര്‍ദ്ദവും ഭക്ഷണ വൈവിധ്യവും ഹാസ്യത്തിന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം.

ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ‘വെള്ളേപ്പപ്പാട്ട്’ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ജോബ് കുര്യനും സുധി നെട്ടൂരും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം പൂമരത്തിനുശേഷം ലീല എല്‍ ഗിരീഷ് കുട്ടന്‍ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് ഗാനരചന. ഫിനാന്‍സ് കണ്‍ഡ്രോളര്‍: ജോണ്‍ പോള്‍ മഞ്ഞാലി, കോ- പ്രൊഡ്യൂസെര്‍സ്: ലിന്‍സണ്‍, അനിത്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍: ഫിബിന്‍ അങ്കമാലി, ലൈന്‍ പ്രോഡ്യൂസര്‍: ലിന്റോ എം.ഐ, മേക്കപ്പ്: ലിബിന്‍ മോഹനന്‍, എഡിറ്റിംഗ്: രഞ്ജിത്ത് ടച്‌റിവര്‍, ഗാനരചന: അജേഷ് എം ദാസന്‍, മനു മഞ്ജിത്, വസ്ത്രലങ്കാരം: പ്രശാന്ത് ഭാസ്‌കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിനയ് ചെന്നിത്തല, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍: മുന്ന പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍: ലിനോജ് റെഡ്ഡിസൈന്‍, പി.ആര്‍.ഒ: പി ശിവപ്രസാദ് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

 

Back to top button
error: