LIFE

  • സർഗാത്മകതയുടെ ഹേമന്തത്തിന് തലസ്ഥാനത്ത് തുടക്കമായി

    തിരുവനന്തപുരം: കടുത്ത വേനലിലും സർഗാത്മകതയുടെ മഞ്ഞുപെയ്യിക്കുന്ന ‘ഹേമന്തം 22ന്’വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തുടക്കമായി. കാലികവും മാനവികവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രഭാഷണ പരമ്പരയും നൃത്ത സംഗീത സന്ധ്യകളും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഹേമന്തം 22ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ ആര്‍.ബിന്ദു നിർവഹിച്ചു. സമൂഹത്തിൽ അക്രമണോത്സുകത വർധിക്കുന്ന സാഹചര്യത്തിൽ കലാ സാംസ്കാരിക ഇടപെടലുകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കലാവതരണത്തിന്റെ ചില പ്രത്യേക ഇടങ്ങൾ ചിലർക്ക് മാത്രമായി പരിമിതപ്പെടുന്ന കാലഘട്ടമാണിത്. അപര വിദ്വേഷം ശക്തി പ്രാപിക്കുന്ന കാലഘട്ടം. ഇതിനെല്ലാമെതിരെ സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്ന പാരസ്പര്യത്തിന്റെ വേദികളായിമാറണം ഓരോ കലാവതരണവുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷനായി. ചടങ്ങില്‍വച്ച് ടി.കെ. രാമകൃഷ്ണന്‍ സ്മാരക ഗ്രന്ഥശാല അംഗങ്ങളുടെ കൂട്ടായ്മയായ അറിവിടത്തിന്റെ ഉദ്ഘാടനം അഡ്വ വി.കെ. പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു. സംസ്‌കൃതി ഭവന്‍ സെക്രട്ടറി പി.എസ്. പ്രിയദര്‍ശനന്‍ സ്വാഗതം പറഞ്ഞു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി…

    Read More »
  • ജാക്ക് n ജില്ലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

    സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് n ജില്ലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ നല്‍കുന്ന ഒരു പരീക്ഷണ ചിത്രമാണ് ഇത്. മോഹന്‍ലാല്‍ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത് ഏറെ കൗതുകങ്ങൾക്ക് വഴിവെച്ചു. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്.   രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് n ജില്ലെന്ന് ഉറപ്പ് നല്‍കിയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിലെ ഒരു ഗാനം ഏറെ നാള്‍ മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് n ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം,…

    Read More »
  • കോൺടാക്ട് അഭിനയ ശില്പശാല

    <spചലച്ചിത്ര-  ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും സംഘടനായ കോൺടാക്ടിന്റെ ഇരുപത്തിയഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിനയ പഠന ക്ലാസുകൾ മേയ് 6 മുതൽ 9 വരെ  തിരുവനന്തപുരത്തു നടക്കും ĺമലയാള സിനിമയിലെ  പ്രഗത്ഭർ ക്ലാസുകൾ നയിക്കും. 15 മുതൽ 30 വയസ്സുവരെ പ്രായമുള്ളവർക്കാണ് പ്രവേശനം.  പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 24 നു മുമ്പായി  സൗജന്യ അപേക്ഷാഫോറത്തിന്  ബന്ധപ്പെടുക.ഫോൺ :7907083442, 9349392259.

    Read More »
  • വറുത്ത ചിക്കൻ, പിസ്സ, റെഡ് മീറ്റ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കൂ, ഹൃദയധമനികളിലെ ബ്ലോക്ക് അകറ്റി ആരോഗ്യത്തോടെ ജീവിക്കൂ

    ഹൃദയവുമായി ബന്ധപ്പെട്ട  രോഗങ്ങള്‍ വളരെ കൂടുതലാണ് ഇന്ന്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. അതുകൊണ്ട് തന്നെ ധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കിനെക്കുറിച്ച് നാം ഏറെ ബോധവാന്മാരായിരിക്കണം. ഇന്ന് മുതിര്‍ന്നവരേക്കാള്‍ യുവാക്കളിലാണ് കൂടുതല്‍ ഹൃദ്രോഗം വര്‍ദ്ധിച്ച് കാണുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണം കടുത്ത സമ്മര്‍ദ്ധങ്ങൾ, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയ്ക്കൊപ്പം ജീവിതശൈലികളില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങളും അപകടം ഉണ്ടാക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ധമനികള്‍ ബ്ലോക്കാവുന്നതാണ് ഏറ്റവും വലിയ ഭീക്ഷണി. ധമനികള്‍ അടഞ്ഞ് പോവുന്നത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. ധമനികളുടെ ഭിത്തികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ അത് രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ബ്ലോക്ക് ആയ ധമനികള്‍ക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ രക്തം എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ഗുരുതരമായ അവസ്ഥയിലേക്കും ഹൃദയാഘാതത്തിലേക്കും എത്തിക്കുന്നു.  ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഫ്രഞ്ച് ഫ്രൈസ് ഇന്നത്തെ കാലത്ത് പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നതാണ്…

    Read More »
  • “തിയ്യേറ്റർ ഓഫ് ഡ്രീംസ്” ഓഫീസ് ഉദ്ഘാടനം

    ജിനു ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്   എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിക്കുന്ന “തിയ്യേറ്റർ ഓഫ് ഡ്രീംസ് ” എന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിന്റെ ഓഫീസ് പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ്സ് ഉത്ഘാടനം ചെയ്തു. എറണാകുളം പാലാരിവട്ടത്ത് നടന്ന ഉത്ഘാടന ചടങ്ങിൽ ഷാജി കൈലാസ്, സിബി മലയിൽ,എസ് എൻ സ്വാമി,ബി ഉണ്ണികൃഷ്ണൻ,റാഫി, ബാദുഷ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ,അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന  ” കാപ്പ ” എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ആദ്യ ചിത്രം. മെയ് 20-ന് ” കാപ്പ “യുടെ ചിത്രീകരണം ആരംഭിക്കും.യുവനടൻ ടൊവിനോ തോമസ്സിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന “അന്വേഷിപ്പിൻ കണ്ടെത്തും ” എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമ. ടൊവിനോ തോമസ്സ്, എസ് ഐ അനന്ത് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ…

    Read More »
  • ” ഇനി ഉത്തരം ” കുട്ടിക്കാനത്ത്…

    അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചിംങും സ്വിച്ചോൺ കർമ്മവും എറണാകുളം ട്രീബ്യൂട്ട് റോയലിൽ വെച്ച് നടന്നു. ശ്രീവത്സം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം കെ രാജേന്ദ്രൻ പിള്ള ഭാര്യ വത്സല രാജ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ  പങ്കെടുത്തു. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ,ഷാജു ശ്രീധർ,ജയൻ ചേർത്തല,സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-ജിതിൻ ഡി കെ.പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ,റിനോഷ് കൈമൾ,കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ,…

    Read More »
  • കാറിൽ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പർ പ്ലേറ്റിലും അപാകതകൾ.. പ്രഭാസിന് പിഴ!

    കാറിൽ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പർ പ്ലേറ്റിലും അപാകതകൾ..ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യൻ താരം പ്രഭാസിൽ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. 1600 രൂപയാണ് പൊലീസ് ഈടാക്കിയത്. ജൂബിലി ഹിൽസിന് സമീപത്താണ് സംഭവം. സംഭവസമയം പ്രഭാസ് കാറിൽ ഉണ്ടായിരുന്നില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ട്രാഫിക് നിയമങ്ങൾ തെറ്റിച്ച ഒരു കാർ പാർക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും പിഴ ഈടാക്കുകയും ചെയ്തു. ‘രാധേ ശ്യാമാ’ണ് പ്രഭാസിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഫാന്റസി മൂഡിൽ ഒരുക്കിയ പ്രണയകഥ പ്രതീക്ഷിച്ച വിജയം കൊയ്തില്ല. ചിത്രത്തിന് പൊതുവെ മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.ഏകദേശം 350 കോടി ബജറ്റിലായിരുന്നു പ്രഭാസ് ചിത്രം രാധേശ്യാം നിര്‍മിച്ചിരിക്കുന്നത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. തീയറ്ററില്‍ വലിയ വിജയം നേടാന്‍ സാധിക്കാതിരുന്ന ചിത്രം അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു.…

    Read More »
  • രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ പ്രവര്‍ത്തികള്‍ നിങ്ങള്‍ ചെയ്യാറുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക

    മണിക്കൂറോളം ടിവിയുടെ മുന്നിൽ സമയം ചെലവിടുന്നവരുണ്ട്. ചിലർ ഒരു സിനിമ കണ്ട് തീരുന്നത് വരെയും ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നവരുമുണ്ട്. ഒറ്റയടിയ്ക്ക് മണിക്കൂറോളം ഇരിക്കുന്നത് നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇടയ്ക്ക് പോലും എഴുന്നേൽക്കാതെ മണിക്കൂറോളം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ദിവസത്തിൽ നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്ക ക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവൻ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ദീർഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസം വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സിരയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഒരാൾ ദീർഘനേരം ഇരിക്കുമ്പോൾ കാലുകളിലൂടെയുള്ള സാധാരണ രക്തചംക്രമണം തകരാറിലാകുകയും മന്ദഗതിയിലാകുകയും അത് അടിഞ്ഞുകൂടാനും കട്ടപിടിക്കാനും സാധ്യതയുണ്ട്‌. അധിക നേരം ടിവി കാണുക, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. കമ്പ്യൂട്ട‌റിന്റെ മുന്നിൽ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ ലഘുവ്യായാമങ്ങൾ ചെയ്യാൻ ശീലിക്കണമെന്നും ആരോ​ഗ്യ…

    Read More »
  • നല്ല കൊളസ്‌ട്രോളിന്റെ ഗുണങ്ങളറിയാം

    കൊളസ്‌ട്രോള്‍ എന്ന് കേട്ടാല്‍ പലര്‍ക്കും പേടിയാണ്. കൊളസ്‌ട്രോളില്‍ തന്നെ രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുകളുണ്ട്. ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ധമനികളിലെ അധിക കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ എച്ച്ഡിഎല്‍ സഹായിക്കുന്നു. നല്ല കൊളസ്‌ട്രോള്‍ ഹൃദയത്തെ മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതായി പുതിയ പഠനം കണ്ടെത്തി. യുഎസ്സിയിലെ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഉയര്‍ന്ന അളവിലുള്ള എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ പ്രായമായവരില്‍ മെച്ചപ്പെട്ട മസ്തിഷ്‌ക ആരോഗ്യത്തിന് സഹായിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഒരു വലിയ പ്രശ്‌നമാണ്. കാരണം അത് ധമനികളില്‍ അടിഞ്ഞുകൂടുകയും തടസ്സങ്ങള്‍ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ രക്തപ്രവാഹത്തിലെ അധിക കൊഴുപ്പുകളെ ശുദ്ധീകരിക്കുന്നു. സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ ചെറിയ അളവില്‍ എച്ച്ഡിഎല്‍ കണങ്ങളുള്ള ആളുകള്‍ക്ക് അല്‍ഷിമേഴ്സ് രോഗത്തിനെതിരെ കൂടുതല്‍ സംരക്ഷണം ഉണ്ടെന്നത് പഠനത്തില്‍ തെളിഞ്ഞതായി പഠനത്തിന് നേതൃത്വം നല്‍കിയ കെക്ക് സ്‌കൂള്‍ ഓഫ്…

    Read More »
  • “ആറാട്ട്മുണ്ടൻ ” ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ

    അയനാ മൂവീസിന്റെ ബാനറിൽ എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമ്മാണവും ബിജുകൃഷ്ണൻ സംവിധാനവും നിർവ്വഹിക്കുന്ന “ആറാട്ട്മുണ്ടൻ ” ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ നടന്നു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും തൊടുപുഴ സ്റ്റേഷൻ എസ് ഐ എ ആർ കൃഷ്ണൻ നായരും ആദ്യ ക്ലാപ്പടിച്ചത് പ്രശസ്ത മേക്കപ്പ് ഡിസൈനർ പട്ടണം ഷായുമായിരുന്നു.സ്വന്തം വീടിനോ വീട്ടുകാർക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരന്റെയും അയാളോടൊപ്പമുള്ള നാല് സുഹൃത്തുക്കളുടെ സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ആറാട്ട്മുണ്ടൻ . കൈലാഷ്, സൂരജ് സൺ, മറീന മൈക്കിൾ , ശ്രുതിലക്ഷ്മി, ഐ എം വിജയൻ , ശിവജി ഗുരുവായൂർ , കോബ്ര രാജേഷ്, ശിവജി ഗുരുവായൂർ , ബിനു അടിമാലി, എം ഡി സിബിലാൽ, രാജേഷ് ഇല്ലത്ത്, അരിസ്റ്റോ സുരേഷ്, എച്ച് സലാം (എം എൽ എ ), പുന്നപ്ര മധു , സാബു തോട്ടപ്പള്ളി,…

    Read More »
Back to top button
error: