LIFE
-
ഉലകനായകനെ വരവേറ്റ് കൊച്ചി : വിക്രത്തിനു പ്രൗഢഗംഭീര പ്രീ ലോഞ്ച് ഇവന്റ്
വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രീ ലോഞ്ച് ഇവെന്റിൽ ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ച് കമൽ ഹാസൻ.വിക്രത്തിലെ ഏറെ ഹിറ്റായ പത്തല പത്തല ഗാനം പ്രേക്ഷകർക്കായി ആലപിച്ച കമൽ ഹാസൻ, എന്നും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസൻ, നരേൻ എന്നിവർ സംസാരിച്ചു . ചടങ്ങിൽ കേരള ഡിസ്ട്രിബൂട്ടർ കൂടിയായ ഷിബു തമീൻസിന്റെ മകളും അഭിനേത്രിയുമായ റിയാ ഷിബു സ്വാഗതം പറഞ്ഞു . ചടങ്ങിന് മാറ്റ് കൂട്ടാൻ വിക്രം ഗാനത്തിന് ആഭിനേത്രി കൃഷ്ണപ്രഭയും സംഘവും ചുവടുവച്ചു . പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ വയലിനിൽ തീർത്ത കമൽ ഹാസൻ പാട്ടുകളുടെ സംഗീതത്തിൽ ആണ് കമൽ ഹാസൻ വേദിയിലെത്തിയത്. പ്രൗഢ ഗംഭീര വേദിയിൽ വിക്രം വിക്രം വിളികളാൽ കേരളക്കര കമൽഹാസനെ സ്വീകരിച്ചു. കേരളത്തിൽ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് . ജൂൺ 3 നാണ് ചിത്രം…
Read More » -
‘പതിവായി കട്ടന്‍ചായ കുടിക്കുന്നത് എല്ലുകളെ സ്വാധീനിക്കുന്നു’
നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ ( Healthy Diet ) ഓരോന്നും നമ്മുടെ ആരോഗ്യത്തെ അനുകൂലമായ രീതിയിലോ പ്രതികൂലമായ രീതിയിലോ ബാധിക്കാതെ പോകില്ല. മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നാമെന്താണോ കഴിക്കുന്നത്, അതുതന്നെയാണ് ഏറെക്കുറെ ശാരീരികമായും മാനസികമായും നമ്മള്‍. അതുകൊണ്ട് തന്നെ ഡയറ്റിന്‍റെ കാര്യത്തില്‍ ( Diet Tips ) ചിലതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവരും ഒരു ദിവസത്തിലേക്ക് കടക്കുന്നത് തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിച്ചുകൊണ്ടായിരിക്കും. ഇതിന് പുറമെ ദിവസത്തില്‍ പലപ്പോഴും വിരസതയെ മറികടക്കാനോ ഉന്മേഷം നേടാനോ എല്ലാം നാം കാപ്പിയെയോ ചായയെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചായ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പലരും പറഞ്ഞുകേട്ടിട്ടില്ലേ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ? പതിവായി ചായ കഴിക്കുന്നതല്ല, ആരോഗ്യത്തിന് ദോഷമാകുന്നത്. അമിതമായി ചായ കഴിക്കുന്നതാണ് തിരിച്ചടിയുണ്ടാക്കുക. അതോടൊപ്പം തന്നെ പാല്‍, പഞ്ചസാര, ശര്‍ക്കര എന്നിങ്ങനെയുള്ള ചേരുവകളും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ ചായ യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബ്ലാക്ക് ടീ,…
Read More » -
” വാമനൻ ” ഫസ്റ്റ് ലുക്ക് ടീസർ
മലയാള സിനിമയിലെ നാച്ച്യുറൽ അഭിനേതാവ് ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ ബി ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “വാമനൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്,അരുൺ,നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ സോണി,സീമ ജി നായർ,ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അശോകൻ കറുമത്തിൽ,സുമ മേനോൻ,ലൈൻ പ്രൊഡ്യൂസർ-രജിത സുശാന്ത്. അരുൺ ശിവ ഛായഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ,വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു.എഡിറ്റർ-സനൽ രാജ്,പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി കല-നിധിൻ എടപ്പാൾ, മേക്കപ്പ്-അഖിൽ ടി രാജ്, വസ്ത്രാലങ്കാരം-സൂര്യ ശേഖർ,സ്റ്റിൽസ്-അനു പള്ളിച്ചൽ,പരസ്യക്കല- സൗണ്ട്-കരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ-ടൈറ്റ്സ് അലക്സാണ്ടർ. ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ …ഒരു…
Read More » -
നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കൊവിഡ് ലക്ഷണം!
കൊവിഡ് 19 രോഗത്തോടുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കൊവിഡ് വൈറസുകള്‍ പല വെല്ലുവിളികളും ഉയര്‍ത്തി. രോഗവ്യാപനത്തിന്‍റെ തോതിലും രോഗതീവ്രതയുടെ കാര്യത്തിലുമെല്ലാം ഓരോ വകഭേദവും വ്യത്യാസങ്ങള്‍ കാണിച്ചു. വൈറസ് വകഭേദങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നായി പുതുതായി വന്നുകൊണ്ടിരിക്കുന്നത് നമ്മെ പ്രതിസന്ധിയിലാക്കുകയാണ്. കൊവിഡ് നിന്ത്രണങ്ങളില്‍ നിന്ന് മോചനം നേടി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ഇത് അവസരമൊരുക്കാതിരിക്കുന്നു. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും പല തരത്തിലുമുള്ള പഠനങ്ങളും നടന്നുവരികയാണ്. ആദ്യഘട്ടത്തില്‍ ഇത് ശ്വാസകോശരോഗമാണെന്ന സ്ഥിരീകരണമായിരുന്നു വന്നിരുന്നത്. എങ്കില്‍ പിന്നീടിത് പല അവയവങ്ങളെയും ബാധിക്കുന്നതായി കണ്ടു. ഇതിന് അനുസരിച്ച് രോഗലക്ഷണങ്ങളുടെ പട്ടികയും മാറിവന്നു. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. നമ്മുടെ വയറ്റിനകത്തുള്ള ബാക്ടീരിയകളുടെ സമൂഹത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കൊവിഡ് രോഗവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍ ‘Gut’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. വയറ്റിനകത്തുള്ള ബാക്ടീരിയല്‍ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തകരുമ്പോള്‍ അത് കൊവിഡ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് ബാധിക്കപ്പെട്ട…
Read More » -
ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
സിനിമ ലോകം ഒടിടി പ്ലാറ്റഫോംമിലേക്ക് ചുവടുവെച്ച രണ്ട് വർഷങ്ങൾ പതിയെ തിരികെ വരുകയാണ്. തീയേറ്ററുകളിലേക്ക് സിനിമപ്രേമികൾ ഒഴുകി തുടങ്ങിയപ്പോൾ മുതൽ സിനിമ ലോകം വീണ്ടും തിരിച്ചു വരവിന്റെ പാതയിലായി. ഇക്കൊല്ലം നടന്ന ഐ എഫ് എഫ് കെ മുതൽ സിനിമ പ്രേമികളുടെ ആവേശം ദൃശ്യമായിരുന്നു. അതിനെ കൂടുതൽ തെളിക്കുകയാണ് ഇപ്പോൾ പ്രഖ്യാപിച്ച സിനിമ അവാർഡുകൾ. 442 സിനിമകളിൽ നിന്നും തിരഞ്ഞെടുത്ത 45 ചിത്രങ്ങൾക്കാണ് ഇത്തവണ ഷോർട് ലിസ്റ്റിന് അവസരം ലഭിച്ചത്. താരാ രാമാനുജന്റെ നിഷിദ്ധോ ഉൾപ്പെടെ ചർച്ചയായ നിരവധി സിനിമകളെ പിന്തള്ളിയാണ് “ആവാസവ്യൂഹം” മുൻപത്തിയിലെത്തിയത്. നായാട്ട് ഉൾപ്പെടെയുള്ള സിനിമകളിലാണ് ജോജു ജോർജിനു മികച്ച നടന് അവാർഡ് കിട്ടിയത്. ജോജുവിനൊപ്പം ബിജു മേനോനും അവാർഡ് പങ്കുവെക്കുന്നുണ്ട്. ഭൂതകാലം സിനിമയിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച രേവതിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. മികച്ച സംവിധായകനായി ദിലീഷ് പോത്തൻ തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്‌ണേന്ദു രാഗേഷ് മികച്ച പുതുമുഖ സംവിധായകനാണ്. മികച്ച ചായഗ്രഹകൻ മധു…
Read More » -
നടി ഭാവന മലയാള സിനിമാരംഗത്തേക്ക് മടങ്ങിവരുന്നു
നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് മടങ്ങിവരുന്നു.നടി അഭിനയിക്കുന്ന, അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. പഞ്ചിങ് പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന നടിയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്നു. ‘ദ സര്‍വൈവല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍. രജീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്രോ ചെക്ക് ആണ് നിര്‍മാതാക്കള്‍.അതേസമയം, നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു ചിത്രത്തിലൂടെ നടി മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിരുന്നു.
Read More » -
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ . അവാര്‍ഡ് നിര്‍ണയത്തിന് എത്തിയ 442 സിനിമകളില്‍ നിന്ന്, രണ്ടാംറൗണ്ടില്‍ വന്ന 45ലേറെ ചിത്രങ്ങളില്‍ നിന്നാണ് പുരസ്കാരങ്ങള്‍. എല്ലാ മുൻനിര താരങ്ങളും യുവതാരങ്ങളും തമ്മില്‍ കടുത്തമല്‍സരമാണ് ഇത്തവണ. പുരസ്കാര ജേതാക്കളെ നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. ഇത്തവണ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും. ഇവര്‍ തമ്മിലുള്ള മല്‍സരമാണ് ഇത്തവണത്തെ പ്രധാന സവിശേഷത സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണി നിരന്നിട്ടില്ല.മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്,ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. സുരേഷ് ഗോപി, പൃഥ്വിരാജ് ,ജയസൂര്യ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, ജോജു ജോർജ്, ചെമ്പൻ വിനോദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ അവസാനറൗണ്ടില്‍ എത്തിയിട്ടുണ്ട്. മഞ്ജു…
Read More » -
മൂത്രത്തില്‍നിന്നും നിര്‍മിച്ച ബിയര്‍ വിപണിയില്‍, ഗംഭീര രുചിയാണെന്ന് കുടിയന്‍മാര്‍!
ബിയര്‍ കഴിച്ചാല്‍ മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്. ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ്, കഴിച്ച ഉടനെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ആകെ തലതിരിഞ്ഞിരിക്കുകയാണ്. മൂത്രത്തില്‍നിന്നും ബിയര്‍! അതാണ് പുതിയ ട്രെന്റ്. 90 ശതമാനവും വെള്ളമടങ്ങിയ ബിയര്‍ വഴി ഉണ്ടാവുന്ന ജലനഷ്ടം പരിഹരിക്കാനാണ് പുതിയ രീതി പ്രചാരത്തില്‍ വന്നത്. മൂത്രം മാത്രമല്ല, മാലിന്യം കലര്‍ന്ന ഏത് വെള്ളവും ഉപയോഗിച്ച് ബിയര്‍ ഉണ്ടാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുമ്മാ കണ്ടെത്തലല്ല, ശരിക്കും മൂത്രത്തില്‍നിന്നുള്ള ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് സിംഗപ്പൂര്‍. ഇങ്ങനെ നിര്‍മിച്ച ബിയര്‍ അവിടത്തെ കടകളില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗംഭീരമാണ് അതിന്റെ രുചിയെന്നാണ് കഴിച്ച ആളുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂത്രത്തില്‍നിന്നും ബിയര്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരുെമങ്കിലും സംഗതി ഒട്ടും തമാശയല്ല. ആ ആലോചനയ്ക്ക് പിന്നില്‍ അതീവഗൗരവമുള്ള ഒരു കാരണമുണ്ട്. കാലാവസ്ഥാ വ്യതിയാനം! നമുക്കറിയാം, കാലാവസ്ഥാ വ്യതിയാനം, ലോകമാകെ ദുരന്തങ്ങള്‍ വിതയ്ക്കുകയാണ്. വമ്പന്‍ പ്രളയങ്ങളും കാടു പോലും കത്തിയമരുന്ന കൊടും വേനലുമെല്ലാം ചേര്‍ന്ന്,…
Read More » -
നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ടി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി
നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ടി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രസകരമായ രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ടൊവിനോ നായകനാകുന്ന ചിത്രം ജൂണ്‍ 10നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പല കാലഘട്ടില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
Read More »
