LIFE
-
വരുമാനംപോര, ചെറിയ മലയാളം തമിഴ് സിനിമകള്‍ ഇനി ഡയറക്ട് റിലീസ് ചെയ്യില്ലെന്ന് ഒ.ടി.ടി കമ്പനികള്‍
തിരുവനന്തപുരം: നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകാത്തതിനാല്‍ ചെറിയ, ഇടത്തരം മലയാളം തമിഴ് സിനിമകള്‍ ഇനി ഡയറക്ട് ഒ.ടി.ടി റിലീസ് ചെയ്യില്ലെന്ന് പ്രമുഖ ഒ.ടി.ടി കമ്പനികള്‍. എന്നാല്‍ തിയേറ്റര്‍ റിലീസിന് ശേഷം ഇത്തരം ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുമെന്നും കമ്പനികള്‍ അറിയിക്കുന്നു. തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ക്കു മുന്‍ഗണന നല്‍കിയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ചെറിയ സിനിമകള്‍ റിലീസിനൊരുക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരം ഒരു നടപടിയ്ക്ക് പിന്നിലെന്നാണ് വിവരം. ചെറിയ ചിത്രങ്ങള്‍ വാങ്ങുമ്പോള്‍ നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകുന്നില്ലെന്നും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇടിവ് വരുത്തുന്നതായും ആണ് കമ്പനികളുടെ വിലയിരുത്തല്‍. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം വിജയമാണെങ്കിലും പരാജയമാണെങ്കിലും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കും. പക്ഷെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുക നിശ്ചയിക്കുന്നതെന്നും വിലയിരുത്തലുകള്‍ ഉണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഒടിടി റിലീസിന് ഏറെ ആരാധകരുള്ള ഈ സമയത്തുള്ള കമ്പനികളുടെ ഈ നിലപാട് ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. കോവിഡ് കാലമാണ്…
Read More » -
“ഇനി ഉത്തരം ” പൂർത്തിയായി
അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ,ഷാജു ശ്രീധർ,ജയൻ ചേർത്തല,സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.
Read More » -
രാജ്യത്തെ ആദ്യ സോളോഗ്യാമി വിവാഹം ഗുജറാത്തില്‍
രാജ്യത്തെ ആദ്യ സോളോഗ്യാമി വിവാഹം ഗുജറാത്തില്‍ നടന്നു. ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. വീട്ടിൽ വെച്ചു തന്നെയാണ് വിവാഹം നടന്നത്. വിവാഹം ക്ഷേത്രത്തിൽ വെച്ച് നടത്തുമെന്നായിരുന്നു ക്ഷമ നേരത്തെ പറഞ്ഞത്. എന്നാൽ ഇതിനെതിരെ ബിജെപി നേതാവ് രംഗത്ത് വന്നതോടെ വീട്ടിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ചടങ്ങുകൾ നടത്താനിരുന്ന പൂജാരിയും അവസാന നിമിഷം പിൻമാറി. ഇതോടെ വിവാഹ ചടങ്ങുകളെല്ലാം യുവതി ഒറ്റയ്ക്ക് തന്നെ ചെയ്തു. വിവാഹത്തിന് ശേഷം പിന്തുണയറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ക്ഷമ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി, കോൺഗ്രസ് നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെ തന്നെയാക്കിയത്.ക്ഷമയുടെ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന്‍ കാരണമാവുമെന്നുമായിരുന്നു വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത…
Read More » -
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ
ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ ഡിറ്റോക്സ് പാനീയങ്ങൾ വളരെ ഗുണം ചെയ്യുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരിയായ ദഹനത്തിന് സഹായിക്കുന്നു. ഡിറ്റോക്സ് പാനീയങ്ങൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡിറ്റോക്സ് പാനീയങ്ങൾ പരിചയപ്പെടാം. കറുവപ്പട്ടയും തേനും കറുവപ്പട്ടയിട്ട് വെള്ളം നന്നായി തിളപ്പിച്ച ശേഷം തണുത്ത് കഴിഞ്ഞാൽ അതിലേക്ക് അൽപം തേൻ ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. കലോറി എരിച്ച് കളയാൻ തേൻ സഹായിക്കും. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്. വിശപ്പ് അടിച്ചമർത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ ഹോർമോണുകൾ തേനിൽ അടങ്ങിയിട്ടുണ്ട്. കറുവാപ്പട്ട വിസറൽ കൊഴുപ്പ് നഷ്ടപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ആന്റിപരാസിറ്റിക് ഗുണങ്ങളുമുണ്ട്. ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ് ഡിടോക്സ് ഡ്രിങ്ക് എബിസി (ആപ്പിൾ ബീറ്റ്റൂട്ട് കാരറ്റ്) അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൗതുകകരമാണ്. ഈ മൂന്ന് ചേരുവകളുടെ സംയോജനമാണിത്. ഈ പാനീയത്തിൽ ഉയർന്ന നാരുകളും കുറഞ്ഞ…
Read More » -
താരങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങി പ്രിയങ്കയുടെ പുതിയ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ്
ഫാഷന്‍റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയിലാണ് ബോളിവുഡ് താരങ്ങള്‍. ബോളിവുഡില്‍ നിന്നാണ് ഓരോ ഫാഷന്‍ തരംഗങ്ങളും മറ്റിടങ്ങളിലേക്കും സാധാരണക്കാരിലേക്കുമെല്ലാം വ്യാപിക്കാറ് എന്ന് വേണമെങ്കില്‍ പറയാം. വളരെക്കാലം മുമ്പ് തന്നെ ഫാഷന്‍ പരീക്ഷണങ്ങളില്‍ സജീവമായിരുന്നു ബോളിവുഡില്‍ നിന്നുള്ള താരങ്ങള്‍. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ആസ്വദിക്കാനോ കഴിയാത്തവയും ആകാറുണ്ട്. അത്തരത്തില്‍ ഫാഷന്‍ പരീക്ഷണങ്ങളുടെ പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ളൊരു ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. വിവിധ ഫാഷന്‍ ഷോകളിലും ഫിലിം ഫെസ്റ്റുകളിലുമായ പ്രിയങ്ക ( Priyanka Chopra) അണിഞ്ഞിട്ടുള്ള പല ഔട്ട്ഫിറ്റുകളും സോഷ്യല്‍ മീഡിയയില്‍ മീമുകളായി തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 2019ലെ മെറ്റ്ഗാല ഫാഷന്‍ ഫെസ്റ്റില്‍ പ്രിയങ്ക പരീക്ഷിച്ച ഔട്ട്ഫിറ്റ് ഇത്തരത്തില്‍ വ്യാപകമായ ട്രോളുകള്‍ക്ക് പാത്രമായിരുന്നു. ഇതിന് ശേഷവും പലപ്പോഴായി പ്രിയങ്കയുടെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റുകള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസിനൊപ്പമുള്ള ചിത്രങ്ങള്‍ പോലും ഇത്തരത്തില്‍ ട്രോളുകളായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പ്രിയങ്കയുടെ ഒരു ഫ്രോക്ക്…
Read More » -
വടക്കൻ കേരളത്തിൽ ദഹനേന്ദ്രിയ കാൻസർ കൂടുന്നു: മലബാർ കാൻസർ സെന്ററിന്റെ പഠനം
കണ്ണൂർ: വടക്കൻ കേരളത്തിൽ ദഹനേന്ദ്രിയങ്ങളിലെ കാൻസർ കൂടുന്നുവെന്ന് മലബാർ കാൻസർ സെന്ററിന്റെ പഠനം. 8435 രോഗികളിൽ 69 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാൻസറാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചിൽ രണ്ട് ഭാഗം കേസുകളും അന്നനാളം, വൻകുടൽ എന്നീ ഭാഗങ്ങളിലാണ്. ഇക്കാര്യത്തിൽ വിശദമായ പഠനം നടക്കണമെന്ന് വിദഗ്ദർ പറയുന്നു. ഫാറ്റി ലിവറുൾപ്പടെ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതും ഭക്ഷണ രീതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മലബാർ കാൻസർ സെന്ററിലെത്തിയ രോഗികളുടെ കണക്കുകളിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൽ ആദ്യത്തെ എട്ട് വർഷത്തെ കാഴ്ച്ചകളല്ല 2018-19 മുതലുള്ളത്. ആദ്യത്തെ എട്ട് വർഷവും തലയിലുള്ള കാൻസറായിരുന്നു കൂടുതലെന്ന് കാൻസർ രജിസ്ട്രി & എപ്പിഡെമിയോളജി വിഭാഗം മേധാവി ഡോ. സൈന സുനിൽകുമാർ പറഞ്ഞു. അതേസമയം,തിരുവനന്തപുരം ആർസിസിയിൽ ഇതേകാലയളവിൽ ചികിത്സ തേടിയവരിൽ, വായിലെ കാൻസറും ശ്വാസകോശ അർബുദവുമാണ് ആദ്യം. ഇത് കഴിഞ്ഞാണ് വയർ, ദഹനേന്ദ്രിയ കാൻസറിന്റെ സ്ഥാനമെന്നത് വടക്കൻ കേരളവുമായുള്ള മാറ്റം വ്യക്തമാക്കുന്നു. ഇത് ഭക്ഷണ രീതികളിലെ മാറ്റമാണോ എന്ന്…
Read More » -
മഹാബലിപുരത്ത് നയന്‍താരയ്ക്ക് ഇന്ന് മാംഗല്യം
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന താരവിവാഹമാണ് നയന്‍താരയും വിഘ്നേഷ് ശിവനുമായുള്ളത്. എല്ലാ കാത്തിരിപ്പുകൾക്കും ഒടുവിൽ ഉത്തരവുമായാണ് മഹാബലിപുരത്ത് ഇരുവരും ഒന്നാകാൻ തീരുമാനിച്ചത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകാൻ തീരുമാനിച്ചത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. ഇന്ന് രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഒപ്പം തന്നെ നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ജവാന്‍’ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല. Here is the Wedding invitation of #Nayanthara and @VigneshShivN. #Nayantharawedding #VigneshShivan #WikkyNayan pic.twitter.com/EUeKUSiB1w — Dreamer (@kalonkarthik) June 7, 2022 വിവാഹവേദിയും…
Read More » -
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന മനസ്സിലായില്ലേയെന്ന് ദുല്‍ഖറിനോട് ഷൈന്‍
കൊച്ചി: ദുല്‍ഖര്‍ നായകനായ കുറുപ്പ് എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ഷൈന്‍ ടോം ചോക്കോ. പുതിയ ചിത്രമായ അടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള കുറിപ്പിലാണ് നടന്റെ പ്രതികരണം. കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന കുറിപ്പിനെ പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോട് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു. ഷൈന്‍ ടോം ചോക്കോയുടെ കുറിപ്പ് എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ സിനിമ ചെയ്തത്. ഈ ചിത്രം തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. ധ്രുവന്റെയും അഹാനയുടെയും മികച്ച പ്രകടനം ഈ ചിത്രത്തില്‍ കാണാം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കുറുപ്പിലെ ഒരുകൂട്ടം പ്രതിഭകളെ മാറ്റി നിര്‍ത്തിയപ്പോഴുണ്ടായ വേദന താങ്കള്‍ക്ക് അറിയാമല്ലോ. എന്റെ സുഹൃത്തില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു- ഷൈന്‍ ടോം ചാക്കോ കുറിച്ചു.
Read More » -
തന്റെ വലിയ ആരാധകനായ വിക്രം സംവിധായകന് ആഡംബര കാര്‍ നല്‍കി ഉലകനായകന്‍
ചെന്നൈ: തീയറ്ററുകളെ ആവേശം കൊള്ളിച്ച് മുന്നേറുകയാണ് കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വിക്രം. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായി വിക്രം മുന്നേറുമ്പോള്‍ തന്‍െ്‌റ ആരാധകന്‍ കൂടിയായ ചിത്രത്തിന്‍െ്‌റ സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബരകാര്‍ സമ്മാനിച്ച് ഉലകനായകന്‍ വീണ്ടും ആരാധകരെ അമ്പരപ്പിച്ചു. ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് നല്‍കിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ലക്‌സസിന്റെ ഒരു ആഡംബര കാറാണ് കമല്‍ തന്റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തെ തുടര്‍ന്നാണ് കമല്‍ ലോകേഷിന് വിലപ്പെട്ട സമ്മാനം നല്‍കിയത്. വിജയ്ക്കൊപ്പമുള്ള മാസ്റ്റര്‍ വന്‍വിജയമായതിന് പിന്നാലെയാണ് ഉലകനായകനൊപ്പം ലോകേഷ് ഒന്നിച്ച വിക്രം പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള സമ്മാനം തന്നെയായിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുങ്ങിയ സിനിമയില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തു. അമ്പരപ്പിക്കുന്ന വിജയമാണ് കമല്‍ ഹാസന്‍ ചിത്രം…
Read More »
