LIFESocial Media

177 രൂപ സ്ത്രീധനം വാങ്ങി ആടിനെ കല്യാണം കഴിച്ച യുവാവ് പെട്ടത് വന്‍ കുരുക്കില്‍; ഒടുവില്‍ കണ്ണീര്‍

നാട്ടിലെങ്ങും സംസാരം തന്നെപ്പറ്റിയാകണം. സാമൂഹിക മാധ്യമങ്ങള്‍ സജീവവും ശക്തവുമായ ഇക്കാലത്ത് അവ ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകളുടെ ഉള്ളിന്‍െ്‌റയുള്ളിലെ ആഗ്രഹമാണത്. അതിനായി ‘ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ’ അലയുന്ന പലരെയും ഈ സാമൂഹിക മാധ്യമങ്ങളില്‍ത്തന്നെ നമുക്ക് കാണാം. ഇങ്ങനെ വൈറലാവാന്‍ കാട്ടിക്കൂട്ടുന്ന പലതും പിന്നീട് പൊല്ലാപ്പാവാറുമുണ്ട്. അത്തരമൊരു അനുഭവമാണ് കിഴക്കന്‍ ജാവയിലെ സൈഫുള്‍ ആരിഫ് എന്ന നാല്‍പ്പത്തിനാലുകാരനെയും കാത്തിരുന്നത്.

സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാന്‍ 22,000 ഇന്തോനേഷ്യന്‍ റുപിയ (117 രൂപ) സ്ത്രീധനം വാങ്ങി ഒരു പെണ്ണാടിനെ വിവാഹം കഴിക്കുകയാണ് സൈഫുള്‍ ചെയ്തത്. ശ്രി രഹായു ബിന്‍ ബെജോ എന്നായിരുന്നു വധുവായ ആടിന്‍െ്‌റ പേര്. ഗ്രെസിക്കിലെ ബെന്‍ജെങ് ജില്ലയിലെ ക്ലാംപോക്ക് ഗ്രാമത്തില്‍ ജൂണ്‍ അഞ്ചിനായിരുന്നു സൈഫുള്‍ ആരിഫ് – ശ്രി രഹായു ബിന്‍ ബെജോ വിവാഹം. പ്രസ്തുത വീഡിയോയില്‍ വധുവിനെ ഷാള്‍ കൊണ്ട് മൂടിയിരിക്കുന്നതായി കാണാം. പരമ്പരാഗത ജാവനീസ് വസ്ത്രങ്ങള്‍ ധരിച്ച ഒരു സംഘം നാട്ടുകാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Signature-ad

യൂട്യൂബറും ടിക്ടോക്കില്‍ കണ്ടന്റ് ക്രിയേറ്ററും കൂടിയാണ് സൈഫുള്‍ ആരിഫ് വിവാഹം വീഡിയോയില്‍ ചിത്രീകരിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ വൈറലാകുന്നതിനപ്പുറം സൈഫുളിനെ വന്‍ വിവാദത്തിലേക്കാണ്് ഈ വീഡിയോ കൊണ്ടെത്തിച്ചത്. ആടു വിവാഹത്തിനെതിരേ മതനേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തുകയും സംഭവം വന്‍ വിവാദമാകുകയുമായിരുന്നു.

വിവാഹം പവിത്രമാണ്, വിവാഹം എന്ന സമ്പദായത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്നാണ് മിനിസ്റ്ററി ഓഫ് റിലീജിയനിലെ ഇസ്ലാമിക് ഗൈഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ സെക്രട്ടറി എം ഫുവാദ് നാസര്‍ വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്. സംഭവം വിവാദമായതോടെ താന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും വെറും വിനോദത്തിന് വേണ്ടി മാത്രമാണ് ഇത് ചെയ്തത് എന്നും സൈഫുള്‍ വാദിച്ചു. വിവാഹം വീഡിയോ തയ്യാറാക്കാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ചതാണ്. ഇത് തികച്ചും അഭിനയമാണെന്നും അത് വൈറലാവുകയെന്ന ഉദ്ദേശത്തോടെ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍മ്മിച്ചതാണെന്നും സൈഫുള്‍ പറഞ്ഞു.

ഒടുവില്‍, ആടിനെ വിവാഹം കഴിച്ചതിന് സൈഫുള്‍ പിന്നീട് ദൈവത്തോട് കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞു. ”ആടിനെ വിവാഹം കഴിച്ച ഒരാള്‍ എന്ന നിലയില്‍ എന്റെ തെറ്റുകള്‍ക്ക് ഞാന്‍ അല്ലാഹുവിനോട് ക്ഷമ ചോദിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തി ഇനി ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു” കണ്ണീര്‍ തുടച്ചുകൊണ്ട് സൈഫുള്‍ പറഞ്ഞുവെന്നാണ് ഒരു ഇന്തോനേഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Back to top button
error: