LIFEMovie

ദേവ് മോഹന് “ശാകുന്തളം” ടീമിന്റെ ജന്മദിനാശംസകൾ..

“നമ്മുടെ സുന്ദരനും ധീരനുമായ ദുഷ്യന്ത് മഹാ രാജാവിന് ജന്മദിനാശംസകൾ നേരുന്നു.”ശാകുന്തളം ടീം.ഇവിടെ “ദുഷ്യന്ത്” ആയി പ്രത്യക്ഷപ്പെടുന്നത്ദേവ് മോഹൻ ആണ്.സൂഫി പറഞ്ഞ കഥ യിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ദേവ് മോഹനൻ.ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ശാകുന്തളം ” എന്ന ചിത്രത്തിൽ ദേവ് മോഹൻ ദുഷ്യന്തനായിട്ടാണ് അഭിനയിക്കുന്നത്.ജന്മദിനം പ്രമാണിച്ച് ദുഷ്യന്തനായ ദേവ് മോഹന് ശാകുന്തളം ടീം ആവേശത്തോടെആശംസകൾ നേരുകയാണ്.

നമ്മുടെ ഇന്ത്യൻ പുരാണ കഥകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ ‘ശാകുന്തളം’ മനോഹരവും ഗംഭീരവുമായ രീതിയിൽ പ്രദർശിപ്പിക്കാൻ സിജിഐ ഉപയോഗിക്കുന്നു.
മഹാനായ നാടകകൃത്ത് കാളിദാസന്റെ ക്ലാസിക്കൽ കൃതിയായ ‘ശാകുന്തളം’ അടിസ്ഥാനമാക്കി അതേ പേരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
സാമന്ത റൂത്ത് പ്രഭു, ദേവ് മോഹൻ, മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിവർ അഭിനയിക്കുന്നു.
ഛായാഗ്രഹണം-ശേഖർ വി ജോസഫ് നിർവഹിക്കുന്നു.
ദിൽ രാജു അവതരിപ്പിക്കുന്ന ഈ “ശാകുന്തളം ” നീലിമ ഗുണ നിർമ്മിക്കുന്നു.
സംഗീതം-മണി ശർമ്മ,
കല-അശോക്,
പി ആർ ഓ : ശബരി

Back to top button
error: