LIFE

  • ഇമ്രാൻ ഹാഷ്മിക്ക് നേരെ ജമ്മു കശ്മീരിൽ ആക്രമണം

    ദില്ലി: ബോളിവു‍ഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ചാണ് നടന് നേരെ ആക്രമണം നടന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ഇമ്രാൻ ജമ്മുവിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.  ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം താരം പഹൽഗാമിലെ മാർക്കറ്റിൽ നടക്കാൻ പോയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ചില അജ്ഞാതർ ഇമ്രാന് നേരെ കല്ലെറിയുക ആയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇമ്രാൻ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് കശ്മീരിൽ പുരോ​ഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. ഇമ്രാൻ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും ഈ ചിത്രത്തിലൂടെ ചില വലിയ വിസ്മയങ്ങളാണ് താരം ആരാധകർക്കായി ഒരുക്കുന്നത്. ‘ഗ്രൗണ്ട് സീറോ’ കൂടാതെ, ഇമ്രാൻ ഹാഷ്മി മറ്റ് നിരവധി പ്രോജക്റ്റുകളിലും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും ടൈഗർ 3…

    Read More »
  • ടെലഗ്രാം വഴി വരുന്ന പണികള്‍; ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

    ന്യൂയോര്‍ക്ക്: എത്ര വലിയ ഫയൽ വേണമെങ്കിലും ഏത് സിനിമയുടെ ലിങ്ക് വേണമെങ്കിലും ടെലഗ്രാമിൽ അയയ്ക്കാം. അൺഇൻസ്റ്റാൾ ചെയ്തിട്ട് റീ ഇൻസ്റ്റാൾ ചെയ്താലും ഫയൽ അവിടെത്തന്നെ കാണും. പുതിയ സിനിമയൊക്കെ മണിക്കൂറുകൾക്കുള്ളിൽ ഫോണിന്റെ ഗാലറിയിൽ കാണും. ക്ലാരിറ്റി കുറയാതെ ഫോട്ടോസ് അയയ്ക്കാനും ഇഷ്ടമുള്ള വീഡിയോകൾ ഒക്കെ തപ്പി എടുക്കാനും ടെലഗ്രാം തന്നെ വേണം. ചുരുക്കിപ്പറഞ്ഞാൽ വാട്ട്സാപ്പിനെക്കാളും പെർഫെക്ടാണ് ടെലഗ്രാം. പക്ഷേ ഒരു കുഴപ്പമുണ്ട്. ഈ ആപ്പിലെ  പല ഫീച്ചേര്‍സും കുഴപ്പമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.  ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നവര്‍ ഏറെയാണ്. പുതിയ സിനിമകൾ നിയമവിരുദ്ധമായി ഷെയർ ചെയ്യുന്ന പൈറസി ഗ്രൂപ്പുകളും, അഡൾട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും ടെലഗ്രാമിൽ ഉണ്ട്. ഇത് കണ്ട് പിടിക്കാൻ വലിയ പാടൊന്നുമില്ല. ആമസോൺ പ്രൈമിലും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്‌ളിക്‌സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം  മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പുകളിലെത്തും. അതും എച്ച്ഡി പ്രിന്റ്. പൈറസി ഗ്രൂപ്പുകൾ റീമൂവ് ചെയ്താലും ബാക്ക്…

    Read More »
  • മോഹൻലാലിന്റെ ‘മോൺസ്റ്റർ’ ഒക്ടോബറിൽ

    മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓക്ടോബറിലാകും ചിത്രം റിലീസ് ചെയ്യുക. #Monster @Mohanlal @LakshmiManchu action suspense thriller directed by hit maker #Vysakh confirmed for a Deepavali release on Oct 21! pic.twitter.com/JwE2ZvMGiP — Sreedhar Pillai (@sri50) September 17, 2022 ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 21-ന് ദീപാവലി റിലീസായി മോൺസ്റ്റർ എത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഓണാശംസകൾ അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്,…

    Read More »
  • ‘ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ചിത്രം സൂപ്പര്‍മെഗാഹിറ്റിലേക്ക്’; സിജു വില്‍സണിന് അഭിനന്ദനവുമായി ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മ

    മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറഞ്ഞ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകനായി എത്തിയത്. നിരവധി പേരാണ് സിജു വില്‍സണിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സിജുവിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മ. ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ഒരു മുഖ്യധാരാ മലയാളചലച്ചിത്രം സൂപ്പര്‍മെഗാഹിറ്റ് പദവിയിലേക്ക് എന്ന് കുറിച്ചു കൊണ്ടാണ് ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സിജു ഒരു നഴ്സ് ആണെന്നത് നമ്മള്‍ നഴ്‌സുമാരില്‍ പലര്‍ക്കും തന്നെ അറിയില്ല എന്നത് മറ്റൊരു കാര്യം. അപ്പോള്‍ പിന്നെ പൊതുജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ പോസ്റ്റ് കാണുന്ന എല്ലാ നഴ്‌സുമാരും പിശുക്ക് കാണിക്കാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്താല്‍ ഈ അതുല്യ അഭിനയപ്രതിഭ ഒരു നഴ്സ് ആണെന്നത് നാട്ടുകാരും അറിഞ്ഞുകൊള്ളുമെന്ന് പോസ്റ്റില്‍ പറയുന്നു. ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മയുടെ പോസ്റ്റ് ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ഒരു മുഖ്യധാരാ മലയാളചലച്ചിത്രം…

    Read More »
  • ലോന്‍ച് ചെയ്തതിന് പിന്നാലെ ഐഫോണ്‍ 14 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി

    ടെക്‌നോളജിയെ അത്രമേല്‍ ഇഷ്ടപ്പെടുന്ന താരമാണ് മമ്മൂട്ടി, ഫോണുകള്‍, ക്യാമറ, കാറുകള്‍ എന്നിവയോട് താരത്തിന് പ്രത്യേക താത്പര്യമുണ്ട്. ഇപ്പോഴിതാ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 16നാണ്‌ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ഐഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കിയത്. ഫോണിന്റെ സ്റ്റാര്‍ട്ടിംഗ് പ്രൈസ് 1,39,900 രൂപയാണ്. രണ്ട് വര്‍ഷം മുന്‍പ് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വിപണിയില്‍ എത്തിയപ്പോഴും ആദ്യം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും മികച്ച പ്രതികരണം നേടിയിരുന്നു.’കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം…

    Read More »
  • എ.ആര്‍. റഹ്‌മാന് വേണ്ടി വരികളെഴുതി പാടി നീരജ് മാധവ്; സ്വപ്‌നസാക്ഷാത്ക്കാരമെന്ന് താരം

    മലയാളി താരം നീരജ് മാധവ് പുറത്തിറക്കിയ റാപ്പ് ഗാനങ്ങളായ പണിപ്പാളി, അക്കരപ്പച്ച, ആര്‍പ്പോ എന്നിവയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുട്ടികളേയും മുതിര്‍ന്നവരേയും യൂത്തന്മാരേയും ഉള്‍പ്പെടെ ഈ റാപ്പ് ഗാനങ്ങള്‍ ആകര്‍ഷിച്ചു. റാപ്പിന് വരികള്‍ എഴുതുക മാത്രമല്ല, അതിന് സംഗീതം പകര്‍ന്ന് ആലപിച്ചതും നീരജ് ആയിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നീരജ്. എ.ആര്‍ റഹ്‌മാന് വേണ്ടി വരികള്‍ എഴുതിയെന്നാണ് നീരജ് വ്യക്തമാക്കിയിരിക്കുന്നത്. ‘ഞാന്‍ എ.ആര്‍ റഹ്‌മാന് വേണ്ടി വരികളെഴുതി. ഗാനം ആലപിച്ചു. ഇതെന്റെ സ്വപ്‌നമായിരുന്നു’ എന്ന അടിക്കുറിപ്പോടെ എ.ആര്‍ റഹ്‌മാനും സംവിധായകന്‍ ഗൗതം മേനോനും ഒപ്പമുള്ള ചിത്രങ്ങളും നീരജ് പങ്കുവച്ചിട്ടുണ്ട്. ഗൗതം മേനോന്‍ സംവിധാനം ചെയ്ച വെന്തു തണിന്തതു കാട് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെത്തിയ നീരജ് ഗാനം ആലപിച്ചിരുന്നു. അതിന് പിന്നാലെയാണ് എ. ആര്‍ റഹ്‌മാന് വേണ്ടി വരികള്‍ എഴുതാനും ഗാനം ആലപിക്കാനും നീരജിന് അവസരം ലഭിച്ചത്.

    Read More »
  • ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂര്‍ത്തിയായി

    ഭാവന ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണൺ പൂര്‍ത്തിയായിരിക്കുകയാണ്. അരുണ്‍ റുഷ്‍ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം…

    Read More »
  • ഷാരൂഖ് ഖാന്റെ ‘ബ്രഹ്മാസ്ത്ര’യിലെ ‘അപര’ന്റെ ചിത്രം പുറത്ത്

    ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘ബ്രഹ്‍മാസ്‍ത്ര’യാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ‘ബ്രഹ്‍മാസ്‍ത്ര’യില്‍ അതിഥി വേഷത്തിലായിരുന്നു ഷാരൂഖ് ഖാൻ അഭിനയിച്ചത്. ‘ബ്രഹ്‍മാസ്‍ത്ര’ എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷാരൂഖ് ഖാന്റെ സ്റ്റണ്ട് ഡബിള്‍ ഹസിത് സവാനിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.   View this post on Instagram   A post shared by Hasit Savani (@hasitsavani)   ആഗോള അടിസ്ഥാനത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ‘ബ്രഹ്‍മാസ്‍ത്ര’ ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്‍ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്. ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്,…

    Read More »
  • ആക്ഷനും ഡാന്‍സും ചെയ്യുന്നതില്‍നിന്ന് ഹൃത്വിക് റോഷനെ ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു; വെളിപ്പെടുത്തല്‍

    ബോളിവുഡില്‍ ഏറ്റവും മികച്ച രീതിയില്‍ ഡാൻസ് ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. സംഘട്ടന രംഗങ്ങളിലും മികവ് കാട്ടിയ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്ന് ഹൃത്വിക് റോഷൻ പറയുന്നു. ആക്ഷനും ഡാൻസും ചെയ്യാൻ പാടില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ. ‘കഹോ നാ പ്യാര്‍’ ചെയ്യുന്ന സമയത്ത് തന്റെ ആരോഗ്യാവസ്ഥ നല്ലതല്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ ആക്ഷൻ സിനിമകളും ഡാൻസും ചെയ്യാൻ പാടില്ല എന്നും പറഞ്ഞു. ഞാൻ അത് വെല്ലുവിളിയായി ഏറ്റെടുത്തു. ആരോഗ്യത്തിലും ഫിറ്റ്‍നെസസ്സിലും കൂടുതല്‍ ശ്രദ്ധ നല്‍കി. ഇതുവരെ കുറെ സിനിമകള്‍ ചെയ്‍തു. ഇപ്പോള്‍ തന്റെ ഇരുപത്തിയഞ്ചാം സിനിമയില്‍ എത്തിനില്‍ക്കുമ്പോള്‍ ഞാൻ സന്തോഷവനാണ്. ഇരുപത്തിയൊന്നുകാരനായ ഞാൻ ഇന്നത്തെ എന്നെ ഓര്‍ത്ത് അഭിമാനിക്കുമെന്ന് തോന്നുന്നുവെന്നും ‘വിക്രം വേദ’ എന്ന സിനിമയുടെ സോംഗ് ലോഞ്ചില്‍ ഹൃത്വിക് റോഷൻ പറഞ്ഞു. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ സംവിധാനം…

    Read More »
  • ഇന്ത്യൻ ചലച്ചിത്രലോകത്ത് തരംഗം തീർക്കാൻ കബ്സ വരുന്നു

      കെ.ജി.എഫ് എന്ന ഒരൊറ്റ ചിത്രത്തിന്റെ പാൻ ഇന്ത്യൻ വിജയം കന്നഡ സിനിമ വ്യവസായത്തിനൊപ്പം തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ വിപണിയിൽ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്.അതെ പോലെ വിജയക്കൊടി പാറിക്കുവാനായി കന്നഡയിൽ നിന്ന് മറ്റൊരു സിനിമ എത്തുകയാണ്; കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന “കബ്സ” എന്ന ചിത്രം. ചിത്രത്തിന്റെ ടീസർ ബാഹുബലി റാണാ ദഗുബതി റിലീസ് ചെയ്തു. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖർ നിർമ്മിച്ച് എം. ടി .ബി നാഗരാജ് അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർ ചന്ദ്രുവാണ്. കെ ജി എഫിലൂടെ ഏവർക്കും പ്രിയപ്പെട്ട സംഗീത സംവിധായകൻ രവിബസ്രൂറാണ് കസബ് യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട സ്വാതന്ത്ര സമര സേനാനിയുടെ മകൻ പ്രത്യേക സാഹചര്യത്തിൽ അധോലോക സംഘത്തിൽ എത്തപ്പെടുകയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.…

    Read More »
Back to top button
error: