HealthLIFE

താരനും ചൊറിച്ചിലും പരിഹാരമായി ആര്യവേപ്പ് പ്രയോഗങ്ങള്‍

രണ്ട തലയോട്ടി എപ്പോഴും പ്രശ്‌നമുണ്ടാക്കുന്നതാണ്. കാരണം ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും കരുത്തിനേയും ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ നമ്മള്‍ കൃത്യമായി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ വരെ നശിപ്പിക്കുന്നു. നാം വീട്ടില്‍ ചെയ്യുന്ന സ്വന്തം ഒറ്റമൂലിയില്‍ നമുക്ക് പലപ്പോഴും മുടി മുഴുവനായി ഇല്ലാതാവുന്നു. ഇത് വരണ്ട തലയോട്ടിയിലേക്കും മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും താരന്‍ എന്ന പ്രതിസന്ധി നമ്മുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അന്തരീക്ഷ മലിനീകരണവും, മോശം കേശസംരക്ഷണ ഉത്പ്പന്നങ്ങളും എല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്.

ഇത് നിങ്ങളുടെ ശിരോചര്‍മ്മം അടര്‍ന്ന് പോരുന്ന അവസ്ഥയിലേക്കും പലപ്പോഴും മുടി വളരെയധികം കുറയുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇനി താരനേയും മറ്റ് തലയിലെ പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം കാണാന്‍ നമുക്ക് ആര്യവേപ്പ് ഉപയോഗിക്കാം. ഇത് മുടി വളര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടിക്ക് ആര്യവേപ്പ് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് നമുക്കറിയാം. അതിലുപരി ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിനും ആര്യവേപ്പിന്റെ ഗുണം നിസ്സാരമല്ല. അറിയാം മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് ആര്യവേപ്പ് എങ്ങനെ ഉപയോഗിക്കാം എന്നത്.

Signature-ad

എന്തുകൊണ്ട് ആര്യവേപ്പ്?

ആര്യവേപ്പ് എങ്ങനെ മുടി പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു എന്നത് ആദ്യം തിരിച്ചറിയേണ്ടതാണ്. താരനേയും വരണ്ട തലയോട്ടി, തലയോട്ടിയിലെ ചൊറിച്ചില്‍, അണുബാധ എന്നീ പ്രശ്‌നങ്ങളെ എല്ലാം നമുക്ക് ആര്യവേപ്പില്‍ പ്രതിരോധിക്കാവുന്നതാണ്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ വേപ്പിലുണ്ട്. തലയോട്ടിയിലെ മെച്ചപ്പെട്ട രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും അതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ആര്യവേപ്പ്. നിങ്ങളുടെ മുടി എത്ര നല്ലതാണെങ്കിലും, വേപ്പിലയുടെയും ആന്റി-ഡാന്‍ഡ്രഫ് ഷാംപൂവിന്റെയും ശക്തമായ സംയോജനത്തിന് നിങ്ങളുടെ മുടിയെ വേറെ ലെവലിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു. ഏതൊക്കെ ഹെയര്‍മാസ്‌ക് ആണ് ഇതിന് ഉപയോഗിക്കാവുന്നത് എന്ന് നോക്കാം.

നെയ്യും ആര്യവേപ്പും ഹെയര്‍ മാസ്‌ക്

നെയ്യും ആര്യവേപ്പും ചേര്‍ന്ന ഹെയര്‍മാസ്‌ക് നമുക്ക് മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. അതിന് ആവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയെന്ന് നോക്കാം. 3 ടേബിള്‍സ്പൂണ്‍ നെയ്യ്, 15-20 വേപ്പില ചതച്ചത്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. എങ്ങനെ തയ്യാറാക്കാം?ഈ ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ഒരു പാത്രത്തില്‍ ആര്യവേപ്പിന്റെ ഇലയും നെയ്യും തേനും കൂടി നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി ഒരു രാത്രി മുഴുവന്‍ വെക്കുക. ശേഷം വീണ്ടും അടുത്ത ദിവസം രാവിലെ ഇത് ചെറിയ തീയില്‍ ഒന്ന് ചൂടാക്കി എടുക്കുക. ഇത് പിന്നീട് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. ഇത് അരമണിക്കൂര്‍ എങ്കിലും തലയില്‍ സൂക്ഷിക്കണം. എന്നാല്‍ നിങ്ങളുടെ മുടിയില്‍ നിന്ന് താരനെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മുടി കഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകുന്നതിന് ശ്രദ്ധിക്കണം.

തൈരും ആര്യവേപ്പും ഹെയര്‍ മാസ്‌ക്

തൈരും ആര്യവേപ്പും മിക്‌സ് ചെയ്ത് തയ്യാറാക്കാവുന്നതാണ് ഒരു കിടിലന്‍ ഹെയര്‍മാസ്‌ക് ഇതിനായി 2 ടേബിള്‍സ്പൂണ്‍ തൈര്, 15-20 വേപ്പില ചതച്ചത് എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ ആര്യവേപ്പിന്റെ ഇല നല്ലതുപോലെ ചതച്ച് ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് തൈര് ചേര്‍ത്ത് ഇത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിറ്റ് നല്ലതുപോലെ തലയില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ മാത്രമല്ല മുടിയുടെ അനാരോഗ്യത്തേയും നശിപ്പിക്കുന്നു.

നെല്ലിക്ക, ആര്യവേപ്പ് മിശ്രിതം

നെല്ലിക്ക ആര്യവേപ്പ് മിശ്രിതം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. അതിന് വേണ്ടി 10-12 തുള്ളി നെല്ലിക്ക നീര്, കൂടാതെ 15-20 വരെ ആര്യവേപ്പില നല്ലതുപോലെ ചതച്ചത് എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇത് തയ്യാറാക്കുന്നതിന് വേണ്ടിതിളച്ച വെള്ളത്തില്‍ വേണം നെല്ലിക്ക നീര് ചേര്‍ക്കുന്നതിന്. അതിന് ശേഷം ഇതിലേക്ക് ആര്യവേപ്പിന്റെ ഇല ചതച്ചത് കൂടി ചേര്‍ക്കണം. ഈ മിശ്രിതം നിങ്ങള്‍ക്ക് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ ഇല്ലാതാക്കുന്നതിനും തലയോട്ടിയിലെ വരള്‍ച്ച ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

Back to top button
error: