LIFE

  • ചരിത്ര നേട്ടം, റെക്കോര്‍ഡുകള്‍ തിരുത്തി; തമിഴ്‌നാട്ടില്‍ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 100 കോടി സ്വന്തമാക്കി ‘പൊന്നിയിന്‍ സെല്‍വന്‍’

    ‘പൊന്നിയിൻ സെല്‍വൻ’ തിയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണങ്ങളാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വൻ’ തമിഴ്‍നാട്ടില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. https://twitter.com/LycaProductions/status/1577921955747237888?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1577921955747237888%7Ctwgr%5Eabd5d79ecc1fe6358738ed181f5c80445e995eab%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FLycaProductions%2Fstatus%2F1577921955747237888%3Fref_src%3Dtwsrc5Etfw ‘പൊന്നിയിൻ സെല്‍വൻ’ തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലധികം നേടിയിരിക്കുകയാണ് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. സെപ്‍തംബര്‍ 30ന് റിലീസ് ചെയ്‍ത പൊന്നിയിൻ സെല്‍വൻ തമിഴ്‍നാട്ടില്‍ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 100 കോടി സ്വന്തമാക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ‘പൊന്നിയിൻ സെല്‍വൻ’ ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. മണിരത്നം സംംവിധാനം ചെയ്‍ത ചിത്രം ലോകമെമ്പാടു നിന്നുമായി 300 കോടി സ്വന്തമാക്കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ…

    Read More »
  • ശ്വസന വ്യായാമം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം

    ദിവസവും ശ്വസന വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ഒരു ദിവസം 30 ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ഉയർന്ന രക്തസമ്മർദ്ദത്തെ ചികിത്സിക്കാനോ തടയാനോ കഴിയുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അഞ്ച് മിനിറ്റ് ശ്വസന വ്യായാമം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ജീവിതശൈലികൾക്കും പ്രയോജനം ചെയ്യും. ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. കൊളറാഡോ ബോൾഡർ സർവകലാശാലയിലെയും അരിസോണ സർവകലാശാലയിലെയും ഗവേഷകർ 18 നും 82 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള 128 മുതിർന്നവരിൽ പരിശോധന നടത്തി. ​ഗവേഷകർ ആറാഴ്ചത്തേക്ക് ശ്വസന വ്യായാമങ്ങൾ ചെയ്യാൻ നിർദേശിച്ചു. പങ്കെടുത്തവർ ഒരു ഇൻഹേലറിന് സമാനമായ ഒരു കൈകൊണ്ട് പിടിക്കുന്ന ഉപകരണം പ്രതിദിനം അഞ്ച് മുതൽ 10 മിനിറ്റ് വരെ ഉപയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പങ്കെടുക്കുന്നവരുടെ രക്തസമ്മർദ്ദത്തിൽ മെച്ചപ്പെടാൻ തുടങ്ങി. പരീക്ഷണത്തിന്റെ അവസാനത്തോടെ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ ശരാശരി 9 mmHg കുറവ് അവർ കണ്ടു. സോഡിയം കുറയ്ക്കുകയോ ശരീരഭാരം…

    Read More »
  • നിവിന്‍ പോളി നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘സാറ്റര്‍ഡേ നൈറ്റി’ന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി

    നിവിൻ പോളി നായകനായി എത്തുന്ന ‘സാറ്റർഡേ നൈറ്റി’ന്റെ സെൻസറിം​ഗ് പൂർത്തിയായി. നിവിൻ പോളിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറും ടീസറും എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. പക്കാ കോമഡി എന്റർടൈനർ ആകും സാറ്റർഡേ നൈറ്റ് എന്നാണ് സൂചനകൾ. കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന…

    Read More »
  • സോഷ്യല്‍ മീഡിയയില്‍ തന്റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നവരെ പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തും അന്വേഷണവും നടപടിയും ആവശ്യപ്പെടും: അമൃത സുരേഷ്

    സോഷ്യല്‍ മീഡിയയില്‍ തന്‍റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്‍റുകള്‍ ഇടുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് ഗായിക അമൃത സുരേഷ്. അത്തരം കമന്‍റുകളൊക്കെയും ശേഖരിച്ചിട്ടുണ്ടെന്നും അതിന്‍റെ ഉടമകളുടെ പ്രൊഫൈലുകള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അന്വേഷണവും നടപടിയും ആവശ്യപ്പെടുമെന്നും അമൃത അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഗായകന്‍ ഗോപി സുന്ദറുമായുള്ള തന്‍റെ അടുപ്പം ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് സോഷ്യല്‍ മീഡിയയിലൂടെ അമൃത അറിയിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്‍റുകള്‍ സ്ഥിരമായി വരാറുണ്ട്. ഇതിനെതിരെ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. തന്‍റെ കുടുംബത്തിലെ എല്ലാവര്‍ക്കുമെതിരെ മോശം കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് വരുന്നതെന്നും അഭിരാമി പറഞ്ഞിരുന്നു. എന്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നിങ്ങൾ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ…

    Read More »
  • കാപ്പി നല്ലതാണ് പക്ഷേ… രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം

    കാപ്പി കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു. ദീർഘായുസ്സ്, ഹൃദ്രോഗം, പ്രമേഹം, അൽഷിമേഴ്സ് രോഗം, ക്യാൻസർ എന്നിവയിൽ നിന്ന് ആരോഗ്യത്തിന് കാപ്പിയുടെ നല്ല ഫലങ്ങൾ ഉറപ്പു നൽകുന്ന നിരവധി പഠനങ്ങളുണ്ട്.  എന്നിരുന്നാലും, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ​ഗവേഷകർ. രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ദഹനപ്രശ്‌നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, മറ്റ് കാര്യങ്ങളിൽ സമ്മർദ്ദത്തിന്റെ തോത് ഉയരുക എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ, അതിരാവിലെ തന്നെ കാപ്പി കുടിക്കാനുള്ള ഏറ്റവും മോശം സമയമാണ്, കാരണം നമ്മുടെ കോർട്ടിസോളിന്റെ അളവ് ഇതിനകം തന്നെ ഉയർന്നതാണ്. കാപ്പി കുടിക്കുന്നത് സ്ട്രെസ് ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് മാനസികാവസ്ഥയിലും ഉത്കണ്ഠയും വർദ്ധിപ്പിക്കും. പലർക്കും, കാപ്പി അവരുടെ പ്രഭാത ദിനചര്യയുടെ ഒരു അവിഭാജ്യ ഘടകമാണ്. എന്നാൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ. കാപ്പി മികച്ചതല്ലാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധൻ ലവ്നീത് ബത്ര പറയുന്നു.…

    Read More »
  • ആളുകൾ ഒറ്റപ്പെടുമ്പോൾ പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം

    ആളുകൾ ഒറ്റപ്പെടുമ്പോൾ പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം. ഏകാന്തത ടൈപ്പ് 2 പ്രമേഹം (T2D) വികസിപ്പിക്കുന്നതിനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനം പറയുന്നു. ഡയബെറ്റോളജിയയിൽ പ്രസിദ്ധീകരിച്ച ഗവേഷണം (യൂറോപ്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ [EASD] ജേണൽ) വെസ്റ്റേൺ നോർവേ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ റോജർ ഇ. ഹെൻറിക്സനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്നാണ് നടത്തിയത്. ഏകാന്തതയും T2D വികസിപ്പിക്കാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിനൊപ്പം, വിഷാദവും ഉറക്കമില്ലായ്മയും ഒരു പങ്കു വഹിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. മാനസിക സമ്മർദ്ദവും T2D വികസിപ്പിക്കാനുള്ള ഒരു വ്യക്തിയുടെ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഏകാന്തത ഒരു വിട്ടുമാറാത്തതും ചിലപ്പോൾ നീണ്ടുനിൽക്കുന്നതുമായ ഒരു അവസ്ഥ സൃഷ്ടിക്കുന്നു. ഇത് ശരീരത്തിന്റെ ശാരീരിക സമ്മർദ്ദ പ്രതികരണത്തെ സജീവമാക്കിയേക്കാം. കൃത്യമായ സംവിധാനങ്ങൾ പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉയർന്ന അളവിലുള്ള താൽക്കാലിക ഇൻസുലിൻ പ്രതിരോധം പോലുള്ള സംവിധാനങ്ങളിലൂടെ T2D…

    Read More »
  • ഇങ്ങനെ ചെയ്യൂ ഓര്‍മ്മക്കുറവ് പരിഹാരിക്കാം

    കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓർമ്മക്കുറവ്. പ്രായമാകുന്തോറും ഓർമ്മക്കുറവ് മുതിർന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മക്കുറവ് പരിഹാരിക്കാം. കൂടുതൽ പഞ്ചസാര ശരീരത്തിലെത്തുന്നത് ഓർമ്മ ക്കുറവ് ഉണ്ടാക്കാനും പിന്നീട് അൽഷിമേഷ്യസ് പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മാനസികാരോഗ്യത്തെ ഇത് ബാധിക്കും. രക്തപ്രവാഹത്തിൽ ഗ്ലൂക്കോസ് വർദ്ധിക്കുന്ന ഒരു സന്ദർഭം പോലും തലച്ചോറിന് ഹാനികരമാകാം. അതിന്റെ ഫലമായി വൈജ്ഞാനിക പ്രവർത്തനം മന്ദഗതിയിലാവുകയും ഓർമ്മയിലും ശ്രദ്ധയിലും കുറവുണ്ടാകുകയും ചെയ്യും. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ഓർമശക്തിയെ നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉറക്കം തടസപ്പെടുന്ന ആളുകളിൽ ഓർമ്മക്കുറവ് ഉള്ളതായി പഠനങ്ങൾ പറയുന്നു. 7 മുതൽ 9 മണിക്കൂർ വരെ  ഉറങ്ങുന്നത് മികച്ച ഓർമശക്തി ഉണ്ടാവാൻ സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നിത്യേനയുള്ള വ്യായാമം സഹായിക്കുന്നു. ഡിമെൻഷ്യ പോലുള്ള മറവി രോഗത്തെ അകറ്റി നിർത്താൻ വ്യായാമം സഹായിക്കുന്നു. ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ (ബിഡിഎൻഎഫ്)…

    Read More »
  • സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കുക, പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ

     സ്ത്രീകളെ മധ്യപ്രായത്തിലും ചിലപ്പോള്‍ അതിനുമുമ്പും  കീഴടക്കുന്ന രോഗമാണ് പ്രമേഹം. നല്ലൊരു ശതമാനം സ്ത്രീകളും പ്രമേഹബാധയോടെ ആകെ തകര്‍ന്ന നിലയിലാവും. എന്നാല്‍ പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുക. ശാരീരികമായ വ്യത്യാസങ്ങളും ജീവിതശൈലി വ്യത്യാസങ്ങളും കാരണം, പല രോഗങ്ങളും സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായി ബാധിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തിൽ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെങ്കിലും, സ്ത്രീകളിൽ അത് മൂലമുണ്ടാവുന്ന സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, പ്രത്യേകിച്ച് അവർ ഒരു കുഞ്ഞിന് വേണ്ടി ആസൂത്രണം ചെയ്യുമ്പോൾ അല്ലെങ്കിൽ അവർ ഇതിനകം ഗർഭിണിയാണെങ്കിൽ, സ്ത്രീകൾ സ്വയം കൂടുതൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുക എന്നിവയാണ് രോഗത്തിൽ നിന്ന് ശരീരത്തെ സംരക്ഷിച്ച് നിർത്താനുള്ള ഏറ്റവും ലളിതമായ മാർഗങ്ങൾ. എന്നാൽ, പിന്നീടുള്ള ജീവിതത്തിൽ പ്രമേഹം വരാനുള്ള സാധ്യത…

    Read More »
  • ഗോകുലിന്റെ ജന്മദിനത്തിന് “ഗഗനചാരി” കാര്യക്ടർ പോസ്റ്റർ

    ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ കാര്യക്ടർ പോസ്റ്റർ റിലീസായി. നായകനായ ഗോകുൽ സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന അലൻ പോൾ വലംപറമ്പിൽ എന്ന കഥാപാത്രത്തിന്റെ പോസ്റ്റാണ് റിലീസായത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു. ‘സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ സുര്‍ജിത്ത് എസ് പൈ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ‘അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ…

    Read More »
  • താരനും ചൊറിച്ചിലും പരിഹാരമായി ആര്യവേപ്പ് പ്രയോഗങ്ങള്‍

    വരണ്ട തലയോട്ടി എപ്പോഴും പ്രശ്‌നമുണ്ടാക്കുന്നതാണ്. കാരണം ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും കരുത്തിനേയും ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ നമ്മള്‍ കൃത്യമായി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ വരെ നശിപ്പിക്കുന്നു. നാം വീട്ടില്‍ ചെയ്യുന്ന സ്വന്തം ഒറ്റമൂലിയില്‍ നമുക്ക് പലപ്പോഴും മുടി മുഴുവനായി ഇല്ലാതാവുന്നു. ഇത് വരണ്ട തലയോട്ടിയിലേക്കും മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും താരന്‍ എന്ന പ്രതിസന്ധി നമ്മുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അന്തരീക്ഷ മലിനീകരണവും, മോശം കേശസംരക്ഷണ ഉത്പ്പന്നങ്ങളും എല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശിരോചര്‍മ്മം അടര്‍ന്ന് പോരുന്ന അവസ്ഥയിലേക്കും പലപ്പോഴും മുടി വളരെയധികം കുറയുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇനി താരനേയും മറ്റ് തലയിലെ പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം കാണാന്‍ നമുക്ക് ആര്യവേപ്പ് ഉപയോഗിക്കാം. ഇത് മുടി വളര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടിക്ക് ആര്യവേപ്പ് നല്‍കുന്ന…

    Read More »
Back to top button
error: