LIFE
-
ഗോകുലിന്റെ ജന്മദിനത്തിന് “ഗഗനചാരി” കാര്യക്ടർ പോസ്റ്റർ
ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ കാര്യക്ടർ പോസ്റ്റർ റിലീസായി. നായകനായ ഗോകുൽ സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന അലൻ പോൾ വലംപറമ്പിൽ എന്ന കഥാപാത്രത്തിന്റെ പോസ്റ്റാണ് റിലീസായത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു. ‘സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ സുര്‍ജിത്ത് എസ് പൈ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ‘അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ…
Read More » -
താരനും ചൊറിച്ചിലും പരിഹാരമായി ആര്യവേപ്പ് പ്രയോഗങ്ങള്‍
വരണ്ട തലയോട്ടി എപ്പോഴും പ്രശ്‌നമുണ്ടാക്കുന്നതാണ്. കാരണം ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും കരുത്തിനേയും ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ നമ്മള്‍ കൃത്യമായി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ വരെ നശിപ്പിക്കുന്നു. നാം വീട്ടില്‍ ചെയ്യുന്ന സ്വന്തം ഒറ്റമൂലിയില്‍ നമുക്ക് പലപ്പോഴും മുടി മുഴുവനായി ഇല്ലാതാവുന്നു. ഇത് വരണ്ട തലയോട്ടിയിലേക്കും മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും താരന്‍ എന്ന പ്രതിസന്ധി നമ്മുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അന്തരീക്ഷ മലിനീകരണവും, മോശം കേശസംരക്ഷണ ഉത്പ്പന്നങ്ങളും എല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശിരോചര്‍മ്മം അടര്‍ന്ന് പോരുന്ന അവസ്ഥയിലേക്കും പലപ്പോഴും മുടി വളരെയധികം കുറയുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇനി താരനേയും മറ്റ് തലയിലെ പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം കാണാന്‍ നമുക്ക് ആര്യവേപ്പ് ഉപയോഗിക്കാം. ഇത് മുടി വളര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടിക്ക് ആര്യവേപ്പ് നല്‍കുന്ന…
Read More » -
ജീവന്റെ നിലനില്‍പ്പിന് നിര്‍ണായകമായ ഒന്നാണ് ഹൃദയം; അറിയാം ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍
ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തിന്റെ ഭാഗമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന പേശിയുമാണിത്. രണ്ട് ആട്രിയയും രണ്ട് വെന്‍ട്രിക്കിളുകളും ചേര്‍ന്ന് നാല് അറകള്‍ ഉള്‍പ്പെടുന്നതാണ് മനുഷ്യ ഹൃദയത്തിന്റെ ഘടന. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന്‍ അടങ്ങിയ രക്തം വിതരണം ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം. ജീവന്റെ നിലനില്‍പ്പിന് ഹൃദയം നിര്‍ണായകമായതിനാല്‍, സമീകൃതാഹാരത്തിലൂടെയും വ്യായാമത്തിലൂടെയും അതിനെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നുള്ള മരണ സാധ്യതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയാനുമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഈ ഹൃദയ ദിനത്തില്‍ മനുഷ്യ ഹൃദയത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില രസകരമായ വസ്തുതകള്‍ വായിച്ച് മനസിലാക്കാം. ഹൃദയത്തിന്റെ വലിപ്പം ഒരു മനുഷ്യന്റെ ഹൃദയം ഓരോ ദിവസവും ഏകദേശം 1,15,000 തവണ സ്പന്ദിക്കുകയും 2,000 ഗാലന്‍ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ ഒരാളുടെ…
Read More » -
മനുഷ്യനാവണം, മനുഷ്യനാവണം… കുട്ടിയുടെ വേദന കണ്ട് കണ്ണു നിറഞ്ഞ് മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ
ലഖ്‌നൗ: വാഹനാപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ വേദന കണ്ട് കണ്ണുനിറഞ്ഞ് മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥ! ലഖിംപുര്‍ ഖേരിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തു പേര്‍ മരിക്കുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിച്ച ലഖ്‌നൗ ഡിവിഷനല്‍ കമ്മിഷണറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാളിയായ ഐ.എ.എസ് ഓഫീസര്‍ റോഷന്‍ ജേക്കബാണ് പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയത്. അവിടെ ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു സ്ത്രീ വന്ന് ഒരു കുറച്ചു ദിവസങ്ങളായി അവിടെ കഴിയുന്ന ഒരു രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറയുന്നത്. ഇത് കേട്ട് ആ കുട്ടിയുടെയും അവനു കൂട്ടിരിക്കുന്ന അമ്മയുടെയും അരികിലെത്തി അവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. പോകാന്‍ നേരം കുട്ടിയോട് സംസാരിക്കുന്ന റോഷന്‍ അവന്റെ വേദന കേട്ട് കണ്ണീരണിയുന്നതും ദൃശ്യങ്ങളില്‍ കാണാം. തിരുവനന്തപുരം സദ്വേശിയായ റോഷന്‍ 2004 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. നേരത്തേയും റോഷന്‍ ജേക്കബ് വാര്‍ത്തകളില്‍…
Read More » -
ഗുണഗണങ്ങളുടെ കലവറ അവക്കാഡോ
ആരോഗ്യ സംരക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങള്‍. ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കാം. നമ്മുടെ തൊടിയില്‍ നിന്നും ലഭിക്കുന്ന നാടന്‍ പഴങ്ങള്‍ ഉള്‍പ്പെടെ പുറംനാടുകളില്‍ നിന്നും ലഭിയ്ക്കുന്നവ വരെ. ഇത്തരം പഴങ്ങളില്‍ അധികം നാം ഉപയോഗിയ്ക്കാത്ത, എന്നാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ. ഊര്‍ജ്ജ സമ്പുഷ്ടം അവക്കാഡോ ഊര്‍ജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ്. അതിനാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി പോലും ഇതു കഴിക്കാം. അവക്കാഡോകളിലെ കൊഴുപ്പുകള്‍ മോണോസാച്ചുറേറ്റഡ് ആണ്, അവ ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകളാണ്. ഒരു ഇടത്തരം വലുപ്പമുള്ള അവോക്കാഡോ 12 ഗ്രാം ഫൈബര്‍ നല്‍കുന്നു. ഇത് ഫൈബറിന്റെ പ്രതിദിനം ശിപാര്‍ശ ചെയ്യപ്പെടുന്ന അളവായ 28 മുതല്‍ 34 ഗ്രാം നിറവേറ്റാന്‍ സഹായിക്കുന്നു. അടിവയറ്റിലെ അധിക കൊഴുപ്പ് അടിവയറ്റിലെ അധിക കൊഴുപ്പ്…
Read More » -
പൃഥ്വിരാജിന്റെ തീര്‍പ്പ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത തീര്‍പ്പിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് സെപ്റ്റംബര്‍ 30 മുതലാണ്. ഓഗസ്റ്റ് 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. രൂപകം എന്ന രീതി ഉപയോഗിച്ച് കഥപറച്ചില്‍ നടത്തിയിരിക്കുന്ന ചിത്രം കനപ്പെട്ട രാഷ്ട്രീയം പറയുന്ന ഒന്നാണ്. വ്യത്യസ്തമായ പ്ലോട്ടും ഘടനയുമൊക്കെയാണ് ചിത്രത്തിന്. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപിയുടേതാണ് രചന. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന ‘കമ്മാരസംഭവ’ത്തിന്‍റെയും രചന മുരളി ഗോപി ആയിരുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപി ആദ്യമായി…
Read More » -
നെഞ്ചിലേറ്റ മുറിവിൽ നിന്നും പകയുടെ തീ ആളിക്കത്തിച്ച് നിണം സെപ്റ്റംബർ 30 – ന് ……
പുതുമുഖങ്ങളെ അണിനിരത്തി മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അനിൽകുമാർ.കെ നിർമ്മാണവും അമർദീപ് സംവിധാനവും വിഷ്ണുരാഗ് രചനയും നിർവ്വഹിച്ച “നിണം ” സെപ്റ്റംബർ 30 – ന് പ്രദർശനത്തിനെത്തുന്നു. സൈനപ്ളേ ഒടിടിയിലൂടെയാണ് സ്ട്രീമിംഗ് നടക്കുക. ചങ്കിലേറ്റ മുറിവിൽ നിന്നും പകയുടെ തീ ആളിക്കത്തിക്കാനെത്തുന്ന നിണത്തിൽ സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ് നായകനും നായികയുമാകുന്നത്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു. ബാനർ – മൂവിടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം –…
Read More » -
ബനാറസ് ” ഒഫീഷ്യൽ ട്രെയിലർ റിലീസ്
സായിദ് ഖാൻ, സൊണാൽ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, നവംബർ നാലിന് പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന “ബനാറസ്” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഈയിടെ റിലീസായ ജാസി ഗിഫ്റ്റ് ആലപിച്ച ” എല്ലാം ട്രോളാ…” എന്ന ബനാറസിലെ പാർട്ടി ഗാനം വൈറലായി കഴിഞ്ഞു. ബനാറസ് ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണൽ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. മോഷൻ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയിരുന്നു. ഗായകൻ ജാസി ഗിഫ്റ്റിന്റെ ശബ്ദം പാർട്ടി മൂഡിനെ മനോഹരമാക്കുമ്പോൾ നടൻ സായിദ് ഖാന്റെ നൃത്തച്ചുവടുകൾ കാണികളെ ആവേശഭരിതമാക്കുന്നു.ജയതീർഥ സംവിധാനം ചെയ്യുന്ന “ബനാറസ്” മലയാളം തെലുങ്ക് തമിഴ് കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി നിർവ്വഹിക്കുന്നു.സംഗീതം-ബി അജനീഷ് ലോകനാഥ്,…
Read More » -
‘കുഞ്ഞിക്ക’ ബോളിവുഡില്‍ തകര്‍ക്കുവാണു മക്കളേ… ‘ഛുപ്’ ടിക്കറ്റ് നാലു ദിവസം ഓഫര്‍ നിരക്കില്‍
ബോളിവുഡിന്റെ നിരൂപക ചര്‍ച്ചകളില്‍ ഇടംനേടിയിരിക്കുകയാണ് മലയാളത്തിന്റെ ദുല്‍ഖറും. ആര്‍ ബല്‍കിയുടെ സംവിധാനത്തിലുള്ള ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദുല്‍ഖറിനെ അഭിനന്ദിക്കുകയാണ് ബോളിവുഡ്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. റിലീസ് ദിവസവും രണ്ടാം ദിനവും അര്‍ഹിക്കുന്ന പ്രതികരണങ്ങള്‍ നേടിയ ചിത്രം അടുത്ത ദിവസങ്ങളില്‍ 100 രൂപയ്‍ക്കും കാണാം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ചിത്രത്തിന് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ‘ഛുപി’ന്റെ ടിക്കറ്റ് നിബന്ധനകള്‍ക്ക് അനുസൃതമായി 100 രൂപയ്‍ക്ക് ലഭ്യമാകുക. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’. IMPORTANT DEVELOPMENT… 'CHUP' ₹ 100 TICKET FROM MON – THU… #Chup tickets at ₹ 100 from 26 to 29…
Read More » -
വണ്ണം കുറയ്ക്കൂ… സമ്മാനമായി 10 ലക്ഷം രൂപയും ഒരു മാസത്തെ ശമ്പളവും… വെയിറ്റ് ലോസ് ചലഞ്ചുമായി മുതലാളി
ഫിറ്റ്‌നസ് സംബന്ധമായ വിഷയങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്ന കാലമാണിത്. പ്രത്യേകിച്ച് കൊവിഡ് കൂടിയെത്തിയതോടെ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന്റെ ആവശ്യകത ഒട്ടുമിക്കപേരും മനസിലാക്കിയിട്ടുണ്ട്. എന്നാലിതേ കാലയളവില്‍ തന്നെ ശാരീരികമായി ഒതുങ്ങിപ്പോയവരും നിരവധിയാണ്. കൊവിഡ് കാലത്ത് ലോക്ഡൗണ്‍ സമയം, വര്‍ക്ക് ഫ്രം ഹോം എല്ലാം എത്രയോ പേരെയാണ് അലസരാക്കി മാറ്റിയത്. ചിട്ടയില്ലാത്ത ഭക്ഷണം, ഉറക്കം, ജോലി എന്നിങ്ങനെ ജീവിതരീതികള്‍ ആകെയും മാറിമറിഞ്ഞ് അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ. ഒരുപാട് പേര്‍ ഈ സമയത്തിനുള്ളില്‍ വണ്ണം വച്ചിട്ടുണ്ട്. പലരും കൊവിഡ് കാലത്ത് കൂടിയ വണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു സംഭവമാണിപ്പോള്‍ വാര്‍ത്തകളിലൂടെ ശ്രദ്ധേയമാകുന്നത്. തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്കായി ഒരു വെയിറ്റ് ലോസ് ചലഞ്ച് നടത്തുകയാണൊരു മുതലാളി. ഇതില്‍ വിജയി ആയി വരുന്ന ആള്‍ക്ക് നല്ലൊരു തുക സമ്മാനമായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് കമ്പനിയായ സെരോദയുടെ സിഇഒ നിതിന്‍ കാമത്ത് ആണ് വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക്…
Read More »