LIFE
-
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ ഇനി ഒരാഴ്ച; നിയന്ത്രണങ്ങളെല്ലാം നീക്കി, പ്രതീക്ഷയോടെ ദേവസം ബോർഡും
പത്തനംതിട്ട : ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂർണതോതിലുള്ള തീർത്ഥാടന കാലം വരുന്നത്. കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോർഡും പ്രതീക്ഷയിലാണ്. കൊവിഡ് നിയന്ത്രണങ്ങളാൽ സന്നിധാനത്തേക്ക് ചുരുങ്ങിയ തീർത്ഥാടകരെ കയറ്റിയ കാലം മാറുകയാണ്. ഇക്കുറി എല്ലാം സാധാരണ പോലെയാണ്.നിയന്ത്രണങ്ങളില്ലാതെ അയപ്പസന്നിധിയിലേക്ക് തീർത്ഥാടകർ എത്തും. പമ്പ സ്നാനം മുതൽ നെയ് അഭിഷേകം വരെ ആചാരപ്രകാരമുള്ള ചടങ്ങുകൾക്കൊന്നും വിലക്കില്ല. നട തുറക്കുന്ന നവംബർ 16 ന് വൈകീട്ട് മുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കും. വൃശ്ചികം ഒന്ന് മുതൽ ആദ്യ നാല് ദിവസത്തേക്ക് പ്രതിദിനം വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ഇതുവരെ 50000 കടന്നു. വെർച്ച്വൽ ക്യൂവിന് പുറമെ വിവിധ ഇടങ്ങളിൽ സ്പോട്ട് ബുക്കിംഗും ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്തേക്ക് ദിവസവും എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും…
Read More » -
‘ആൻ ആക്ഷൻ ഹീറോ’യുമായി ആയുഷ്‍മാൻ ഖുറാന
ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ‘ആൻ ആക്ഷൻ ഹീറോ’. അനിരുരുദ്ധ് അയ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ ആയുഷ്‍മാൻ ഖുറാന അവതരിപ്പിക്കാത്ത തരത്തിലുള്ളതാണ് ‘ ആൻ ആക്ഷൻ ഹീറോ’യിലെ കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുഷ്‍മാൻ ഖുറാന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജയദീപ് അഹ്ലാവത്തിനെയും ഉള്‍ക്കൊളളിച്ചുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. ‘ആൻ ആക്ഷൻ ഹീറോ’യുടെ ട്രെയിലര്‍ 11നും റീലീസ് ഡിസംബര്‍ രണ്ടിനുമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ആൻ ആക്ഷൻ ഹീറോ’ തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ‘ആൻ ആക്ഷൻ ഹീറോ’ വിതരണം ആമിര്‍ ഖാൻ പ്രൊഡക്ഷൻസ് സ്വന്തമാക്കിയപ്പോള്‍ സ്‍ട്രീമിംഗ് റൈറ്റ്‍സ് നെറ്റ‍്ഫ്ലിക്സിനുമാണ്. AYUSHMANN KHURRANA: 'AN ACTION HERO' TRAILER TOMORROW… #AnActionHeroTrailer – starring #AyushmannKhurrana and #JaideepAhlawat – arrives tomorrow [11 Nov 2022]… #AnActionHero arrives in *cinemas* on 2 Dec 2022… #NewPoster… pic.twitter.com/rzxDphOHwD — taran adarsh (@taran_adarsh) November 10, 2022…
Read More » -
‘അദൃശ്യ’ത്തിൽ നരെയ്ൻ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് നന്ദ ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രം 18ന് തിയേറ്ററുകളിൽ
നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘അദൃശ്യ’ത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. നരെയ്ൻ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് നന്ദ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 18ന് അദൃശ്യം തിയേറ്ററുകളിൽ എത്തും. ജോജു ജോർജ്, ഷറഫുദ്ദീൻ, കയൽ ആനന്ദി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫോറൻസിക്, കള എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ജുവിസ് പ്രൊഡക്ഷന്സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായാണ് നിർമ്മാണം. മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്ന ത്രില്ലർ ഡ്രാമ ചിത്രത്തിൻറെ തമിഴ് പേര് ‘യുകി’ എന്നാണ്. പവിത്ര ലക്ഷ്‍മി, കായൽ ആനന്ദി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‍കാന്ത്, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവർ മലയാളം, തമിഴ് പതിപ്പുകളിൽ അഭിനയിക്കുന്നുണ്ട്. കതിർ, നട്ടി നടരാജൻ, സിനിൽ സൈനുദ്ദീൻ എന്നിവർ തമിഴ് പതിപ്പിൽ അഭിനയിച്ചിരിക്കുന്നു.…
Read More » -
അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയുടെ സക്‌സസ് ഫോർമുല പഠിക്കാൻ സുരാജിന്റെ ഓഫർ
ജീവിതത്തിൽ സക്‌സസ് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?. എങ്കിൽ ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യുടെ സക്‌സസ് ഫോർമുല പഠിക്കാം. ഓഫർ മുന്നോട്ട് വെയ്ക്കുന്നത് വേറെ ആരും അല്ല. നടൻ സുരാജ് വെഞ്ഞാറമൂട് ആണ്. ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യുടെ സക്‌സസ് ഫോർമൂല പഠിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നവംബർ പതിനൊന്നിന് വിനീത് ശ്രീനിവാസൻ നായകനാവുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രം ടിക്കറ്റെടുത്ത് കാണുക. നിങ്ങൾക്കും ‘മുകുന്ദൻ ഉണ്ണി’യുടെ സക്‌സസ് ഫോർമൂല പഠിക്കാം എന്നാണ് സുരാജ് പറയുന്നത്. ചിത്രത്തിന്റെ വ്യത്യസ്‍തങ്ങളായ പ്രെമോഷൻ പരിപാടികൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില് വിനീത് ശ്രീനിവാസനാണ് ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യായി എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്‍ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, നോബിൾ…
Read More » -
‘ജയ ജയ ജയ ജയ ഹേ’ കളക്ഷൻ 25 കോടി, ബ്ലോക്ക്‌ബസ്റ്റർ ഹിറ്റിൽ
ബേസിലും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്‍ക്ക് എത്തിയ ‘ജയ ജയ ജയ ഹേ’ ബ്ലോക്ബസ്റ്ററായി മാറിയിരിക്കുകയാണ്. കേരളത്തിലും ജിസിസിയിലും നിന്നും ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെയായി 25 കോടി രൂപ കളക്റ്റ് ചെയ്‍തിരിക്കുകയാണ്. അങ്കിത് മേനോൻ സംഗീത സംവിധാം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ…
Read More » -
ഉണ്ണി മുകുന്ദൻ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ സെൻസറിംഗ് കഴിഞ്ഞു
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നതാണ് പുതിയ റിപ്പോർട്ട്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ് ചിത്രത്തിന്റെ ദൈർഘ്യം. എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നൗഫൽ അബ്‍ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് ‘ഷെഫീഖ്’. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിർമാണം. റിയലിസ്റ്റിക് ഫാമിലി എന്റർടെയ്‍നർ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നായകനായ ഉണ്ണി മുകുന്ദന്റെ അച്ഛൻ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു അച്ഛൻ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. മേപ്പടിയാൻ എന്ന സിനിമയിൽ തന്നെ…
Read More » -
മിന്നൽ മുരളിയിൽ മിന്നിത്തിളങ്ങിയ ഗുരു സോമസുന്ദരം പുതുമുഖങ്ങൾക്കൊപ്പം; ‘ഹയ’ ട്രെയിലർ പുറത്ത്
ഗുരു സോമസുന്ദരം പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി എത്തുന്ന ചിത്രമാണ് ‘ഹയ’. വാസുദേവ് സനൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ‘ഹയ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. കുടുംബനാഥന്റെ വ്യത്യസ്‍ത റോളിൽ ഗുരു സോമസുന്ദരം അഭിനയിക്കുന്ന ‘ഹയ’യിൽ ഇരുപത്തിനാലോളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ച ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുമ്പോൾ ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളാകുന്നു. ജിജു സണ്ണി ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. അരുൺ തോമസാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രത്തിൻറെ നിർമ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്‍തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ ഗണത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ട്. കാലികപ്രാധാന്യമുള്ള…
Read More » -
മാത്യു-നസ്ലിൻ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ”നെയ്മർ” ഡബ്ബിങ് പുരോഗമിക്കുന്നു
ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന “നെയ്മർ” എന്ന ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുന്നു. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന “നെയ്മർ” നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ,സംഭാഷണമെഴുതുന്നു. ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു. കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത് . സംഗീതം-ഷാൻ റഹ്മാൻ ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ. കല-നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ് തോമസ്സ്,പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു. മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ‘നെയ്മർ’ ജനുവരി അവസാനത്തോടെ തിയ്യേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്. പി ആർ ഒ-എ എസ് ദിനേശ്, ശബരി.
Read More » -
ദിവസവും ഓരോ ആപ്പിൾ കഴിക്കു, ചെറുതൊന്നുമല്ല ആരോഗ്യഗുണങ്ങൾ…
ധാരാളം പോഷകഗുണങ്ങൾ ആപ്പിളിൽ അടങ്ങിയിരിക്കുന്നു. ആപ്പിളിൽ ഡയറ്ററി ഫൈബർ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ആപ്പിളിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലും പഴത്തിന്റെ തൊലിയിലും കാണപ്പെടുന്നു. ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ കാണപ്പെടുന്നത് ആപ്പിളിന്റെ തൊലിയിലാണ്. ആപ്പിളിൽ ഫൈബർ പെക്റ്റിൻ അടങ്ങിയിരിക്കുന്നു. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഈ ലയിക്കുന്ന നാരുകൾ ദഹനത്തിന് അത്യുത്തമമാണ്. ലയിക്കുന്ന നാരുകളായ പെക്റ്റിൻ കുടലിൽ നിന്ന് വെള്ളം ആഗിരണം ചെയ്യുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് മറ്റൊരു ദഹന സഹായമാണ്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ പെക്റ്റിൻ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നു. അനാരോഗ്യകരമായ ജങ്ക് ഫുഡുകളും കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയുന്നു. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പ്രകൃതിദത്ത സസ്യ രാസവസ്തുക്കൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ പതിവായി ആപ്പിൾ ചേർക്കുന്നത്…
Read More » -
ഡെങ്കിപ്പനി ഭേദപ്പെടുത്താൻ പപ്പായ ഇല?
രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഡെങ്കു കേസുകളില്‍ ഏറ്റവുമധികം വന്നിട്ടുള്ളത് ഒക്ടോബര്‍ മാസത്തിലാണ്. തലസ്ഥാനമായ ദില്ലിയിലാണ് ഭീകരമാംവിധം ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഡെങ്കിപ്പനിയോ കൊവിഡോ? കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള യുദ്ധത്തിലാണ് നാം. ഇപ്പോഴും കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നീങ്ങിയിട്ടില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ ശക്തമായ തരംഗങ്ങള്‍ ഇനിയും നമ്മെ കടന്നുപിടിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പോലും ഓര്‍മ്മപ്പെടുത്തുന്നത്. ഇപ്പോള്‍ ഡെങ്കു കേസുകള്‍ കൂടിവരുമ്പോഴും പലരും കൊവിഡിനുള്ള പ്രാധാന്യം ഡെങ്കിപ്പനിക്ക് നല്‍കുന്നില്ല. കൊവിഡിനോളം വരുമോ ഡെങ്കിപ്പനി എന്ന് ചോദിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇത്തരത്തിലൊരു താരതമ്യപ്പെടുത്തലിന് ഇവിടെ സാധ്യതയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് 19ഉം ഡെങ്കിപ്പനിയും ഒരുപോലെ അപകടകാരികളാണെന്നും, രോഗികളുടെ ജീവനെടുക്കാൻ ഈ രണ്ട് രോഗങ്ങള്‍ക്കും കഴിയുമെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇവയ്ക്ക്…
Read More »