LIFE
-
ദിവസവും ഓരോ ആപ്പിൾ കഴിക്കു, ചെറുതൊന്നുമല്ല ആരോഗ്യഗുണങ്ങൾ…
ധാരാളം പോഷകഗുണങ്ങൾ ആപ്പിളിൽ അടങ്ങിയിരിക്കുന്നു. ആപ്പിളിൽ ഡയറ്ററി ഫൈബർ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ആപ്പിളിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലും പഴത്തിന്റെ തൊലിയിലും കാണപ്പെടുന്നു. ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ കാണപ്പെടുന്നത് ആപ്പിളിന്റെ തൊലിയിലാണ്. ആപ്പിളിൽ ഫൈബർ പെക്റ്റിൻ അടങ്ങിയിരിക്കുന്നു. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഈ ലയിക്കുന്ന നാരുകൾ ദഹനത്തിന് അത്യുത്തമമാണ്. ലയിക്കുന്ന നാരുകളായ പെക്റ്റിൻ കുടലിൽ നിന്ന് വെള്ളം ആഗിരണം ചെയ്യുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് മറ്റൊരു ദഹന സഹായമാണ്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ പെക്റ്റിൻ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നു. അനാരോഗ്യകരമായ ജങ്ക് ഫുഡുകളും കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയുന്നു. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പ്രകൃതിദത്ത സസ്യ രാസവസ്തുക്കൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ പതിവായി ആപ്പിൾ ചേർക്കുന്നത്…
Read More » -
ഡെങ്കിപ്പനി ഭേദപ്പെടുത്താൻ പപ്പായ ഇല?
രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഡെങ്കു കേസുകളില്‍ ഏറ്റവുമധികം വന്നിട്ടുള്ളത് ഒക്ടോബര്‍ മാസത്തിലാണ്. തലസ്ഥാനമായ ദില്ലിയിലാണ് ഭീകരമാംവിധം ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഡെങ്കിപ്പനിയോ കൊവിഡോ? കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള യുദ്ധത്തിലാണ് നാം. ഇപ്പോഴും കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നീങ്ങിയിട്ടില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ ശക്തമായ തരംഗങ്ങള്‍ ഇനിയും നമ്മെ കടന്നുപിടിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പോലും ഓര്‍മ്മപ്പെടുത്തുന്നത്. ഇപ്പോള്‍ ഡെങ്കു കേസുകള്‍ കൂടിവരുമ്പോഴും പലരും കൊവിഡിനുള്ള പ്രാധാന്യം ഡെങ്കിപ്പനിക്ക് നല്‍കുന്നില്ല. കൊവിഡിനോളം വരുമോ ഡെങ്കിപ്പനി എന്ന് ചോദിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇത്തരത്തിലൊരു താരതമ്യപ്പെടുത്തലിന് ഇവിടെ സാധ്യതയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് 19ഉം ഡെങ്കിപ്പനിയും ഒരുപോലെ അപകടകാരികളാണെന്നും, രോഗികളുടെ ജീവനെടുക്കാൻ ഈ രണ്ട് രോഗങ്ങള്‍ക്കും കഴിയുമെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇവയ്ക്ക്…
Read More » -
ചര്‍മ്മ സംരക്ഷണത്തിനായി ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. കാലാവസ്ഥ മാറുമ്പോൾ ചർമ്മ സംരക്ഷണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താനായി ബോഡി ലോഷനുകളും ക്രീമുകളും അങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നവരുണ്ട്. എന്നാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. കാലാവസ്ഥ മാറ്റങ്ങൾക്കിടെ ചർമ്മ സൗന്ദര്യം നിലനിർത്താന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ശരീരത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും വളരെ അത്യാവശ്യമായ കാര്യമാണ് വെള്ളം. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനും ചര്‍മ്മത്തിനും ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും മറ്റും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അത്തരത്തില്‍…
Read More » -
വിറ്റാമിൻ ഡിയുടെ കുറവ് അത്ര നിസാരമല്ല; ദൈനംദിന ഭക്ഷണത്തിൽ ചേർക്കേണ്ട വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ
ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശം കൂടാതെ നാം കഴിക്കുന്ന ഭക്ഷണങ്ങൾ, ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള സപ്ലിമെന്റുകൾ എന്നിവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കുന്നു. എന്നിരുന്നാലും ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം സൂര്യപ്രകാശം കൊള്ളുക എന്നത് തന്നെയാണ്. പലപ്പോഴും, നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെ നാം അവഗണിക്കുന്നു. ഇത്തരം പോഷകങ്ങളുടെ അഭാവം മൂലം ശരീരത്തിൽ സമൂലമായ മാറ്റം അനുഭവപ്പെടുമ്പോഴോ അല്ലെങ്കിൽ ചില അസ്വസ്ഥതകൾക്കും വേദനകൾക്കും വിധേയമാകുമ്പോഴോ മാത്രമാണ് മിക്കവരും ഇതിനെ കുറിച്ച് ശ്രദ്ധിക്കുന്നത്. ദുർബലമായ പ്രതിരോധശേഷി, അണുബാധ, നടുവേദന, മുടികൊഴിച്ചിൽ, പേശി വേദന, വിഷാദം എന്നിവ വിറ്റാമിൻ ഡിയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്. ‘ വിറ്റാമിൻ ഡി രോഗപ്രതിരോധ സംവിധാനത്തിന് പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല ചില രോഗങ്ങൾക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്തുന്നു. കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾ,…
Read More » -
ബോളിവുഡിനെ വീണ്ടും ഞെട്ടിച്ച് തെന്നിന്ത്യ; ബോക്സ് ഓഫീസിൽ 100 കോടി ലക്ഷ്യവുമായി ‘കാന്താര’
സമീപകാലത്ത് റിലീസ് ചെയ്ത് ബോളിവുഡ് ഉൾപ്പടെയുള്ള സിനിമാ മേഖലകളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അദ്ദേഹം തന്നെ നായകനായി അമ്പരപ്പിച്ചപ്പോൾ അത് തെന്നിന്ത്യൻ സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടായി മാറി. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. തുടർ പരാജയങ്ങൾ നേരിടുന്ന ബോളിവുഡിൽ ചെറുതല്ലാത്ത തരംഗം തന്നെ കാന്താര കാഴ്ചവച്ചു. ആരവങ്ങളും അവകാശവാദങ്ങളും ഇല്ലാതെ റിലീസ് ചെയ്ത കാന്താര ബോക്സ് ഓഫീസിൽ ഓരോ ദിനവും തരംഗം തീർക്കുകയാണ്. ഇപ്പോഴിതാ കാന്താരയുടെ ഹിന്ദി പതിപ്പ് നേടിയ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാലാമത്തെ ആഴ്ചയിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളി 2.10 കോടി, ശനി 4.15 കോടി, ഞായർ 4.50 കോടി, തിങ്കൾ 2 കോടി, ചൊവ്വ 2.60 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ ആഴ്ചയിലെ കളക്ഷൻ. ആകെ മൊത്തം…
Read More » -
ജയിലറുടെ വേഷത്തിൽ രജനികാന്ത്; നെൽസൺ ചിത്രം ‘ജയിലർ’ 50 ശതമാനം പൂർത്തിയായി
രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലർ’. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം അമ്പത് ശതമാനത്തോളം പൂർത്തിയായെന്നാണ് റിപ്പോർട്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലർ’ എന്നാണ് റിപ്പോർട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. രമ്യാ കൃഷ്‍ണനും ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വർഷമാകും ചിത്രം റിലീസ് ചെയ്യുക. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. ചെന്നൈയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തത്. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റൻ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയിൽ ‘ജയിലർ’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സൺ പിക്ചേഴ്‍സിന്റെ…
Read More » -
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് അഡ്വാൻസ് ബുക്കിംഗ് തുടങ്ങി
വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‍. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വക്കറ്റ് മുകുന്ദൻ ഉണ്ണി എന്ന വേറിട്ട കഥാപാത്രത്തയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. നവംബര്‍ 11ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടിനൊപ്പം, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ്…
Read More » -
ആരേയും പിണക്കാതെ, ഇരുകൂട്ടർക്കും ഒരുപോലെ; ‘വരിശി’നും ‘തുനിവിനും’ ഒരേ സ്‍ക്രീൻ കൗണ്ട്
തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് അജിത്തിന്റെ ‘തുനിവും’ വിജയ്‍യുടെ ‘വരിശും’. രണ്ടും പൊങ്കല്‍ റിലീസായിട്ടാണ് റിലീസ് ചെയ്യുക. അതുകൊണ്ടുതന്നെ രണ്ട് താരങ്ങളുടെയും ആരാധകര്‍ ആവേശത്തിലാണ്. ഇപ്പോഴിതാ ഇരു താരങ്ങളുടെയും ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവരുന്നു. ഉദയ്‍നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ‘തുനിവ്’ വിതരണം ചെയ്യുമ്പോള്‍ സെവൻ സ്‍ക്രീൻ സ്റ്റുഡിയോയാണ് ‘വരിശ്’ അവതരിപ്പിക്കുന്നത്. എന്തായാലും രണ്ട് ചിത്രങ്ങള്‍ക്കും തമിഴ്‍നാട്ടില്‍ ഒരേ സ്‍ക്രീൻ കൗണ്ടായിരിക്കും എന്ന് ഉദയ്‍നിധി സ്റ്റാലില്‍ അറിയിച്ചതാണ് ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു. എന്തായാലും ഇരു താരങ്ങളുടെയും ചിത്രങ്ങള്‍ തിയറ്ററിലേക്ക് തുല്യ എണ്ണം സ്‍ക്രീനുകളില്‍ എത്തുമ്പോള്‍ അത് ആഘോഷമയി മാറുമെന്ന് തീര്‍ച്ച. വിജയ് നായകനാകുന്ന ചിത്രം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുമ്പോള്‍ ‘തുനിവ്’ എച്ച് വിനോദാണ് ഒരുക്കുന്നത്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍…
Read More » -
‘വാത്തി’ക്കായി ധനുഷ് എഴുതിയ ഗാനത്തിനായി കട്ട വെയ്റ്റിങ്
ധനുഷിന്റെതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാത്തി. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. ‘വാത്തി’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ റിലീസ് അറിയിച്ച് പുതിയ പോസ്റ്റർ പുറത്തുവിട്ടു. https://twitter.com/rameshlaus/status/1590321396546404355?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1590321396546404355%7Ctwgr%5E2439ba86e954ca2a37ec7f25517a2c41c6de657f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1590321396546404355%3Fref_src%3Dtwsrc5Etfw ചിത്രത്തിലെ പ്രണയഗാനം ധനുഷ് ആണ് എഴുതിയിരിക്കുന്നത്. ധനുഷ് എഴുതിയ ഗാനം നവംബർ 10ന് ആണ് പുറത്തുവിടുക. സംഗീത സംവിധായകൻ ജി വി പ്രകാശ്‍ കുമാറാണ് ഇക്കാര്യം സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’ നിർമിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. ‘നാനേ വരുവേൻ’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം…
Read More » -
‘ജവാനും മുല്ലപ്പൂവും’ ഫസ്റ്റ് ലുക്ക് എത്തി; ജയശ്രി ടീച്ചറായി ശിവദ
സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ജവാനും മുല്ലപ്പൂവും’ ഫസ്റ്റ് ലുക്ക് എത്തി. ടു ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രഘുമേനോൻ ആണ്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. First look poster #jawanummullappoovum pic.twitter.com/QZJmU3rvC9 — MyMovieReview (@MyMovieReview1) November 8, 2022 ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ…
Read More »