LIFE
-
ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ മലയാളം ഉൾപ്പടെ ആറ് ഭാഷകളിൽ
ലോക സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോൺ ലാൻഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ നിങ്ങൾ അനുഭവിച്ചറിയുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഡിസംബർ 16-ന് പൻഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം”, എന്നാണ് ജോൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. Namaste India! I see you. Your diversity continues to amaze me. I am so excited for you to experience #AvatarTheWayOfWater in 6 languages – English, Hindi, Tamil, Telugu, Malayalam, and Kannada.…
Read More » -
ബോഡി ഷെയ്മിങ്ങിന്റെ ഭായനകമായ വെർഷൻ, പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല: ഹണി റോസ്
മലയാളികളുടെ പ്രിയ നായികയാണ് ഹണി റോസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചുവടുവച്ച ഹണി സോഷ്യൽ മീഡിയയിൽ സജീവമാണ്. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിലും അല്ലാതെയും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ ബോഡി ഷെയ്മിങ്ങിനും വിധേയയിട്ടുണ്ട് ഹണി റോസ്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിങ്ങിനെയും ട്രോളുകളെയും കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബോഡി ഷെയ്മിങ്ങിന്റെ ഭായനകമായ വെർഷനാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പരാതി കൊടുക്കുക എന്നല്ലാതെ വേറെ വഴിയില്ലെന്നും ഹണി റോസ് പറയുന്നു. എന്നാൽ എത്രയെന്നും പറഞ്ഞാണ് പരാതി കൊടുക്കുകയെന്നും ഹണി ചോദിക്കുന്നു. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകൾ സ്വയം ചിന്തിക്കേണ്ടതാണെന്നും ഹണി റോസ് പറയുന്നു. മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെർഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാർത്തകളൊന്നും ഞാൻ സെർച്ച് ചെയ്യാറില്ല. സ്വഭാവികമായിട്ടും അതെല്ലാം…
Read More » -
ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ തരുൺ മൂർത്തി ചിത്രം ‘സൗദി വെള്ളക്ക’ ഡിസംബർ 2ന് തിയറ്ററിൽ
‘ഓപ്പറേഷൻ ജാവ’എന്ന വിജയ ചിത്രത്തിനുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ റിലീസ് തിയതി പുറത്തുവിട്ടു. ഡിസംബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. സംവിധായകൻറേത് തന്നെയാണ് രചന. ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തിയറ്റേഴ്സിന്റെ ബാനറിൽ എത്തുന്ന ചിത്രമാണിത്. നേരത്തെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിലേക്ക് ‘സൗദി വെള്ളക്ക’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധാക്കയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലുക്മാൻ അവറാൻ, ദേവി വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനു അങ്കിൾ എന്ന ചിത്രത്തിലെ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീന്ദ്രനാണ് സഹനിർമ്മാണം. എക്സിക്യൂട്ടീവ്…
Read More » -
കാതലെന്ന് വന്തിട്ടാ എല്ലാം പറക്കും…. ആയുധമേന്തിയ നിവിൻ; ‘യേഴ് കടൽ യേഴ് മലൈ’യുടെ ക്യാരക്ടർ ലുക്ക് എത്തി
റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘യേഴ് കടൽ യേഴ് മലൈ’യുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു. നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. കൈയ്യിൽ ആയുധമേന്തി നടന്നടുക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിൽ. സമൂഹമാധ്യമങ്ങളിൽ ഫസ്റ്റ് ലുക്ക് ശ്രദ്ധനേടുകയാണ്. ‘പേരൻപ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ ആളാണ് റാം. മമ്മൂട്ടി നായകനായ ഈ ചിത്രം രാജ്യമൊട്ടാകെ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ നിവിൻ നായകനാകുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. Delighted to reveal my character’s first look in #Yezhukadalyezhumalai!#DirectorRam @sureshkamatchi @VHouseProd_Offl @yoursanjali @sooriofficial @thisisysr #nivinpauly pic.twitter.com/ye5M6J7Kel — Nivin Pauly (@NivinOfficial) November 11, 2022 കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തിരുന്നത്. എൻ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുരേഷ് കാമാച്ചിയാണ് ചിത്രം നിർമിക്കുന്നത്. സ്റ്റണ്ട്…
Read More » -
ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല…! തിളങ്ങുന്ന ചര്‍മ്മത്തിനും സൗന്ദര്യത്തിനും കുറുക്കുവഴികൾ തേടേണ്ട, സ്വാഭാവികമായ പ്രകൃതിദത്തമായ പരിഹാരങ്ങൾ ഇതാ
ഏതൊരു സ്ത്രീയും ഏറ്റവും സുന്ദരിയായി കാണാന്‍ ഇഷ്ടപ്പെടുന്നു. ഇതിനായി പല ശ്രമങ്ങളും നടത്താറുണ്ട്. ചര്‍മ്മത്തിന്റെ പുതുമയ്ക്കും തിളക്കത്തിനും പോഷകസമൃദ്ധമായ ഭക്ഷണത്തിനൊപ്പം മറ്റ് ചില കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. പ്രായം കൂടുന്തോറും ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം കുറയാന്‍ തുടങ്ങുന്നു. എന്നാല്‍ എപ്പോഴും ചെറുപ്പവും തിളക്കവുമുള്ളവരായി കാണുന്നതിന് പല സ്ത്രീകളും നൈറ്റ് ക്രീമും ഡേ ക്രീമും പുരട്ടാട്ടുമുണ്ട്. ക്രീം നമ്മുടെ ചര്‍മ്മത്തിന്റെ മുകളിലെ പാളിയെ പ്രകാശിപ്പിക്കുന്നു. ചര്‍മ്മം ഉള്ളില്‍ നിന്ന് തിളങ്ങണമെങ്കില്‍ അതിന് സ്വന്തം വീട്ടില്‍ തന്നെ പരിഹാരം ഉണ്ട്. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുക മുഖം തിളങ്ങാന്‍ സ്ത്രീകൾ മേക്കപ്പും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമാണ് ഉപയോഗിക്കുക. എന്നാല്‍ ഇത് ശരിയായ രീതിയല്ല. ഉള്ളില്‍ നിന്ന് ജലാംശം ഇല്ലെങ്കില്‍ ചര്‍മ്മത്തിന് തിളക്കം കാണില്ല. തിളങ്ങുന്ന ചര്‍മ്മത്തിന് പൂര്‍ണ്ണമായും ജലാംശം ഉണ്ടായിരിക്കണം. ഇതിനായി നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുമ്പേ തന്നെ ആവശ്യത്തിന് വെള്ളം കുടിച്ച് ഉറങ്ങണം. തേങ്ങാവെള്ളവും കുടിക്കാം. ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. കാരറ്റ്…
Read More » -
‘അദൃശ്യ’ത്തിലെ പ്രണയ ഗാനമെത്തി
ജോജു ജോർജ്, നരേയ്ൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം അദൃശ്യം സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രഞ്ജിൻ രാജിന്റെ സംഗീതത്തിൽ ബി കെ ഹരിനാരായണൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും നിത്യ മാമ്മനുമാണ്. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 18ന് പുറത്തിറങ്ങും. ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ഐ രാജ്‍കുമാർ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിക്കുന്നത്. നന്ദ എന്ന കഥാപാത്രമായി നരെയ്നും കാർത്തികയായി കയൽ ആനന്ദിയും ചിത്രത്തിലെത്തുന്നു. പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മലയാളം , തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിൻ്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ്…
Read More » -
‘ജയ ജയ ജയ ജയ ഹേ’യിലെ സീനുകൾ സമൂഹമാധ്യമങ്ങളിൽ; നിർമാതാക്കൾ പരാതി നൽകി
കൊച്ചി: തിയറ്ററിൽ പ്രദർശനം തുടരുന്ന ‘ജയ ജയ ജയ ജയ ഹേ ‘ സിനിമ നിർമാതാക്കൾ പൊലീസിൽ പരാതി നൽകി. ചിത്രത്തിലെ സീനുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. റീലുകൾ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഫോളോവേഴ്സിനെ കൂട്ടാൻ ചിത്രത്തിൻ്റെ തിയറ്ററിൽ നിന്ന് പകർത്തിയ സീനുകൾ റീലുകളാക്കി പ്രചരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സിനിമയുടെ അണിയറ പ്രവർത്തകരുടെ പരാതിയിൽ എറണാകുളം സൈബർ സെൽ അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 28നാണ് ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ തിയറ്ററുകൾ എത്തിയത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അവകാശ വാദങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ…
Read More » -
തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം”
ഇന്ദ്രൻസ്,സുധീഷ്, ഹരീഷ് കണാരൻ,ഐ എം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് പിള്ള സംവിധാനം ചെയ്യുന്ന “തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം”എന്ന ചിത്രത്തിന്റെ ബാനർ,ടൈറ്റിൽ പോസ്റ്റർ പ്രകാശന ചടങ്ങ് എറണാകുളം ഐ എം ഏ ഹാളിൽ വെച്ച് നടന്നു. “തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം”എന്ന ചിത്രത്തിന്റെ ബാനർ എറണാകുളം എം പി ഹൈബി ഈഡൻ റിലീസ് ചെയ്തു. സംവിധായകൻ അജയ് വാസുദേവ്,ബിബിൻ ജോർജ് എന്നിവർ ചേർന്ന് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. രേഖ രെക്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രേഖ രാഘവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസർ നിർവഹിക്കുന്നു. തിരക്കഥ സംഭാഷണം ക്രിയേറ്റീവ് ഡയറക്ടർ- ഫസൽ. ബി കെ ഹരിനാരായണൻ, ഹസീന എസ് കാനം, ഹരീഷ് നായർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ലക്ഷ്മി ജി,നിജ രതീഷ്, ലൈൻ പ്രൊഡ്യൂസർ- സിദ്ദിഖ് സിദ്ധി പ്രോജക്ട് ഡിസൈനർ- ഗോഗിൽ ജി നാഥ്, എഡിറ്റർ-സാജൻ…
Read More » -
കാക്കിയണിഞ്ഞ് വിജയ് സേതുപതി; ‘ഡിഎസ്‍പി’ ഫസ്റ്റ് ലുക്ക് പുറത്ത്
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഡിഎസ്‍പി’. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എൻഫീൽഡിൽ ഇരിക്കുന്ന വിജയ് സേതുപതിയാണ് പോസ്റ്ററിലുള്ളത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തിൽ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീർത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. വിവേക് ഹർഷൻ ചിത്രസംയോജനം നിർവഹിക്കുമ്പോൾ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം നിർമിക്കുന്നത്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. Happy to share #DSP first look. Thank you ☺️@ponramvvs @karthiksubbaraj@immancomposer @kaarthekeyens@kalyanshankar @anukreethy_vas @stonebenchers @vivekharshan @Venkatesh7888 @dineshkrishnanb @veerasamar @kumar_gangappan @sherif_choreo @Dineshsubbaraya1 @radhikassiva pic.twitter.com/FtosXTDvyx — VijaySethupathi (@VijaySethuOffl) November 10, 2022 വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘മെറി ക്രിസ്‍മസ്’ റിലീസ്…
Read More » -
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ ഇനി ഒരാഴ്ച; നിയന്ത്രണങ്ങളെല്ലാം നീക്കി, പ്രതീക്ഷയോടെ ദേവസം ബോർഡും
പത്തനംതിട്ട : ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂർണതോതിലുള്ള തീർത്ഥാടന കാലം വരുന്നത്. കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോർഡും പ്രതീക്ഷയിലാണ്. കൊവിഡ് നിയന്ത്രണങ്ങളാൽ സന്നിധാനത്തേക്ക് ചുരുങ്ങിയ തീർത്ഥാടകരെ കയറ്റിയ കാലം മാറുകയാണ്. ഇക്കുറി എല്ലാം സാധാരണ പോലെയാണ്.നിയന്ത്രണങ്ങളില്ലാതെ അയപ്പസന്നിധിയിലേക്ക് തീർത്ഥാടകർ എത്തും. പമ്പ സ്നാനം മുതൽ നെയ് അഭിഷേകം വരെ ആചാരപ്രകാരമുള്ള ചടങ്ങുകൾക്കൊന്നും വിലക്കില്ല. നട തുറക്കുന്ന നവംബർ 16 ന് വൈകീട്ട് മുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കും. വൃശ്ചികം ഒന്ന് മുതൽ ആദ്യ നാല് ദിവസത്തേക്ക് പ്രതിദിനം വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ഇതുവരെ 50000 കടന്നു. വെർച്ച്വൽ ക്യൂവിന് പുറമെ വിവിധ ഇടങ്ങളിൽ സ്പോട്ട് ബുക്കിംഗും ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്തേക്ക് ദിവസവും എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും…
Read More »