LIFEMovie

പാറത്തോടുകാരനായ പ്രവാസിയായി ഉണ്ണി മുകുന്ദൻ; ‘ഷെഫീക്കി​ന്റെ സന്തോഷം’ റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്ററുകളിൽ വിജയം കണ്ട മേപ്പടിയാൻ എന്ന ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് ഷെഫീക്കിൻറെ സന്തോഷം. ചിത്രത്തിൻറെ റിലീസ് തീയതി അണിയറക്കാർ പ്രഖ്യാപിച്ചു. നവംബർ 25 ന് ചിത്രം തിയറ്ററുകളിൽ എത്തും. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രവുമാണ് ഇത്. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ് നിർമ്മാണം.

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.

ഷാൻ റഹ്‍മാൻ ആണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, മേക്കപ്പ് അരുൺ ആയൂർ, വസ്‍ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കെ രാജൻ. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാൻ’. ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ജനുവരി 14നാണ് മേപ്പടിയാൻ തിയറ്ററുകളിൽ എത്തിയത്. 2019ൽ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടർന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Back to top button
error: