പാൽ അപകടകാരിയെന്ന് പഠനം, ഹൃദയാരോഗ്യത്തിന് ദോഷം; സ്ട്രോക്ക് വരാനും സാധ്യത
പാൽ ഏറ്റവും പോഷക സമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണമെന്നാണ് എവരും കരുതിയിരുന്നത്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം നിരന്തര പഠനത്തിലും ഗവേഷണത്തിലൂടെയും കണ്ടെത്തിയത് പാൽ അപകടകാരിയാണെന്നാണ്. പാലും പാൽ ഉല്പന്നങ്ങളായ പാൽപ്പൊടി, വെണ്ണ, നെയ്യ്, പാൽ പേട, പനീർ, ലെസ്സി, ചീസ്, ബട്ടർ മിൽക്ക് തുടങ്ങിയവയൊക്കെ ഹൃദയത്തെ ദോഷകരമായി ബാധിക്കും എന്നാണ് പുതിയ പഠനം. യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. ശരാശരി 61 വയസ്സുള്ള 1929 രോഗികളുടെ ജീവിതശൈലിയുടെ വിവിധ വശങ്ങൾ, മരുന്നുകളുടെ ഉപയോഗം, ഭക്ഷണക്രമം, പാലുത്പന്നങ്ങളുടെ ഉപഭോഗം എന്നിങ്ങനെ വിശകലനം ചെയ്ത ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. കൂടുതല്‍ പാലുത്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പ്രത്യേകിച്ച്, വെണ്ണ കഴിക്കുന്ന ആളുകള്‍ക്ക് അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാകാന്‍ ചീസ് പ്രേമികളേക്കാള്‍ സാധ്യത കൂടുതലാണ്.
പാലുത്പന്നങ്ങളിലെ ഉയര്‍ന്ന പൂരിത കൊഴുപ്പും കൊളസ്ട്രോളുമാണ് ഹൃദയത്തിന് തകരാറുണ്ടാക്കുന്നത്. ഹൃദ്രോഗിക്ക് പാലിന്റെയും പാലുത്പന്നങ്ങളുടെയും അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. നേരത്തെ മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നതിനാല്‍ ഉയര്‍ന്ന അളവില്‍ പാല്‍ കഴിക്കുന്നത് ഹൃദയാരോഗ്യം മോശമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാല്‍സ്യത്തിന്റെ വലിയ ഉറവിടമാണ് പാലുത്പന്നങ്ങള്‍. ഹെല്‍ത്തി ഫാറ്റ്, പ്രോട്ടീന്‍, വിറ്റമിന്‍ ബി 12 എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന പാല്‍ ആരോഗ്യകരമായ ഉത്പന്നവുമാണ്.
വെണ്ണയും ചീസും ഉയര്‍ന്ന കൊളസ്‌ട്രോളും പൂരിതമായ ട്രാന്‍സ് ഫാറ്റുകളും അടങ്ങിയവയായതിനാല്‍ അവ അനാരോഗ്യകരമായ ഭക്ഷണ വിഭാഗത്തില്‍ പെടുന്നു. 100 ഗ്രാം വെണ്ണയില്‍, മൂന്ന് ഗ്രാം ട്രാന്‍സ് ഫാറ്റ്, 215 മില്ലിഗ്രാം കൊളസ്ട്രോള്‍, 51 മില്ലിഗ്രാം പൂരിത കൊഴുപ്പ് എന്നിവയുണ്ട്. പാല്‍ താരതമ്യേന കൊഴുപ്പ് കുറഞ്ഞതാണ്. തൈര് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നില്ല. അതിനാല്‍, ഹൃദയപ്രശ്നങ്ങള്‍ നേരിടുന്നവര്‍ ശരീരത്തിന് അനുയോജ്യമായ പാലുല്‍പ്പന്നങ്ങള്‍ കഴിക്കാനാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.