LIFE
-
രോഗപ്രതിരോധശേഷിക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും സ്ട്രോബെറി
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടമാണ്. സ്ട്രോബെറിയിൽ 90 ശതമാനം വരെ ജലാംശമുണ്ട്. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബെറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ഇവ രോഗപ്രതിരോധശേഷിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കാനും മുഖക്കുരു തടയാനും ചര്‍മ്മത്തിലെ ചുളിവ് മാറാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി സഹായിക്കും. ഇതിനായി സ്ട്രോബെറി എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം… 1) താനും സ്ട്രോബെറി എടുത്ത്, അതിന്‍റെ നീര് പിഴിഞ്ഞെടുക്കുക. ഇനി ഒന്നര ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ തേച്ചുപിടിപ്പിക്കുക. പിന്നീട് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു…
Read More » -
കൊടിഞ്ഞി മാറാൻ പെരിങ്ങലത്തിന്റെ മൂന്ന് ഇലകൾ മതി
കൊടിഞ്ഞി അഥവാ മൈഗ്രേൻ ഉള്ളവർക്കു പെരിങ്ങലത്തിന്റെ മൂന്ന് ഇലകൾ പറിച് (ഒന്ന് കൂമ്പ് ഇല, മറ്റൊന്ന് ഇടത്തരം ഇല, പിന്നെ ഒരു മൂത്ത ഇല )കയ്യിൽ വച്ച് നന്നായി കശക്കി ആ നീര് കാലിന്റെ പെരു വിരലിൽ (തള്ള വിരലിൽ ) വീഴ്ത്തുക. വലതു വശത്തെ ചെന്നി കുത്തിന് ഇടതു കാലിന്റെ പെരുവിരലിലും, ഇടതു വശത്തെ ചെന്നി കുത്തിന് വലതു കാലിന്റെ പെരു വിരലിലും ആണ് പിഴിയേണ്ടത്. രാവിലെ ഉള്ള കൊടിഞ്ഞിക്ക് സൂര്യൻ ഉദിച്ചു ഉയരുന്നതിനു മുൻപും, വൈകുന്നേരം ആണ് ഉണ്ടാകുന്നതെങ്കിൽ സൂര്യാ അസ്തമനത്തിന് മുൻപും ആണ് ചെയ്യേണ്ടത്.കടുത്ത വേദന ഉള്ളവർ അല്പം നിറുകയിലും പിഴിയണം. ഞെരടി നീര് നസ്യം ചെയ്യുന്നതും നല്ലത് ആണ്. ഒരു വേരൻ, വട്ടപെരുക്, പെരിങ്ങലം, പെരുക്, എന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു.
Read More » -
കുട്ടികൾക്ക് സ്ഥിരമായി മാഗി കൊടുക്കരുത്; കാരണം ഇതാണ്
മാഗി നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. ഞെട്ടിയത് പക്ഷെ ഇത് കുറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തെങ്കിലും രോഗം വരുമോ എന്നോര്‍ത്തിട്ടല്ല.മറിച്ച്, ഇനി രണ്ടു മിനിട്ടിനുള്ളില്‍ പുഴുങ്ങി പിള്ളേര്‍ക്ക് എന്ത് കൊടുക്കുമോ എന്നാലോചിച്ചിട്ടാണ്.എന്തായാലും മാഗി ഇന്ത്യയിൽ നിരോധിച്ചില്ല.അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുന്നുമില്ല.പക്ഷെ കുട്ടികളിലെ മലബന്ധത്തിന് പ്രധാന കാരണം അമ്മമാർക്ക് മാഗിയോടുള്ള ഈ ‘ബന്ധ’മാണെന്ന് മാത്രം മനസ്സിലാക്കുക. മാഗിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോ ധാരാളമായി അടങ്ങിയിട്ടുണ്ട്.എന്നുകരുതി മാഗിയിൽ മാത്രമേ അജിനാമോട്ടോ അടങ്ങിയിട്ടുള്ളോ ? കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടലുകളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്.? അതിന്റെ അളവ് ആര്, എവിടെയാണ് പരിശോധിക്കുന്നത്? കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്.തടയാന്‍ ആളുണ്ടോ…? നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ നാട്ടിലെ ചായക്കടക്കാരനില്ലാത്ത ശ്രദ്ധ സ്വിറ്റ്‌സര്‍ലാന്റ്കാരന്റെ നെസ്ലേക്ക് ഉണ്ടാകും എന്ന് ആരും…
Read More » -
പ്രമേഹത്തെ ഭയപ്പെടേണ്ട, നിയന്ത്രിക്കാൻ 4 വഴികൾ കർശനമായി പാലിക്കുക
നമ്മുടെ ജീവിത രീതിയെ അപ്പാടെ താളം തെറ്റിക്കുന്ന രോഗമാണ് ഷുഗര്‍ അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതാണ് പ്രമേഹരോഗ ലക്ഷണം. പണ്ട് പ്രയമായവരിലാണ് ഈ രോഗവസ്ഥ ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് ജീവിത ശൈലിയിലെ മാറ്റങ്ങള്‍കാരണം യുവാക്കളിലും കൗമാരക്കാരിലും പ്രമേഹം കണ്ടു തുടങ്ങിയിരിക്കുന്നു. പ്രമേഹത്തെ സങ്കീർണമായ പ്രശ്നമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ഇതിനെ നിയന്ത്രിക്കാനും, പ്രമേഹമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതെയാക്കാനും പോംവഴികളുണ്ട്. ജീവിത ശൈലികൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ ജീവിത ശൈലികൊണ്ട് തന്നെ നേരിടാം. വ്യായാമമില്ലായ്ത, അമിത വണ്ണം, ഭക്ഷണ രീതി തുടങ്ങിയവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. അതുകൊണ്ടുതന്നെ ഈ മൂന്ന് കാര്യങ്ങളിലും മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്. അമിത വണ്ണമുള്ളവര്‍ വണ്ണം കുറയ്‌ക്കണം. മറക്കാതെ വ്യായാമങ്ങള്‍ ചെയ്യുകയാണ് ഇതിനുള്ള വഴി. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തം പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉചിതമായ വ്യായാമ മുറയാണ്. ദിവസവും നടക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും.…
Read More » -
ഒരു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ
ഒരു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് കള്ളനും ഭഗവതിയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. കുഞ്ചാക്കോ ബോബൻ ആണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാർ. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു. എഡിറ്റിംഗ് ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, കലാ സംവിധാനം രാജീവ് കോവിലകം,…
Read More » -
നല്ലാ ഇറുമ്മാ…. റൊമ്പ നല്ലാ ഇറുമ്മാ… പൂവാടും പൊട്ടോടും നല്ലാ ഇറുമ്മാ… വിജയ് സേതുപതിയുടെ ‘ഡിഎസ്‍പി’യിലെ ഗാനം പുറത്ത്
വിജയ് സേതുപതി നായകനാകുന്ന ചിത്രം ‘ഡിഎസ്‍പി’യിലെ ഗാനം പുറത്തുവിട്ടു. ഉദിത് നാരായണൻ, സെന്തില്‍ ഗണേഷ്, മാളവിക സുന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘മെറി ക്രിസ്‍മസ്’ റിലീസ് അടുത്തവര്‍ഷത്തേയ്‍ക്ക് മാറ്റിയിരുന്നു. കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ…
Read More » -
എസ്എസ്എൽസി കഴിഞ്ഞ് 25 വർഷത്തിനുശേഷം സ്വന്തം മകൾക്കൊപ്പം പ്ലസ്ടുവിന് പഠിച്ചു പരീക്ഷ എഴുതി, എല്ലാ വിഷയത്തിനും എ പ്ലസ്; സുമയ്യ ഇനി ലക്ഷ്യമിടുന്നത് പഞ്ചവത്സര എൽ.എൽ.ബി
എസ്.എസ്.എല്‍.സി കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ക്കൊപ്പം പഠിച്ച് പ്ലസ്ടു പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സുമയ്യ മുസ്തഫയുടെ അടുത്ത ലക്ഷ്യം വക്കീല്‍ കോട്ടാണ്. കാസർകോട് ഹോസ്ദുര്‍ഗ്കാരി സുമയ്യ 1997ല്‍ പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കില്‍ വിജയിച്ചെങ്കിലും തുടര്‍പഠനം സാധ്യമായില്ല. 25 വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയിലാണ് വീണ്ടും പഠിക്കണമെന്ന മോഹമുണ്ടാകുന്നത്. അപ്പോഴേക്കും മകള്‍ ഹിബ പ്ലസ്ടുവിലേക്കെത്തിയിരുന്നു. പിന്നീട് മകള്‍ക്കൊപ്പമായി സുമയ്യയുടെ പഠനം. പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി മകള്‍ വിജയിച്ചോള്‍ പ്ലസ്ടു തുല്യത പരീക്ഷയില്‍ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഹ്യുമാനിറ്റീസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി സുമയ്യയും വിജയമുറപ്പിച്ചു. ഈ വര്‍ഷത്തെ പഞ്ചവല്‍സര എല്‍.എല്‍.ബി എന്‍ട്രന്‍സ് എഴുതി വക്കീലാകാന്‍ ആഗ്രഹിക്കുകയാണിപ്പോൾ സുമയ്യ. ആദ്യ അലോട്ട്മെന്റില്‍ ഇടുക്കിയില്‍ കിട്ടിയതിനാല്‍ പോയില്ല. രണ്ടാമത്തെ അലോട്ട്‌മെന്റില്‍ അടുത്ത് എവിടെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണിവര്‍. സാക്ഷരത പ്രേരകിന്റെയും തുല്യത അധ്യാപികയുടെയും പിന്തുണയിലാണ് വിജയം കരസ്ഥമാക്കിയതെന്ന് സുമയ്യ പറഞ്ഞു. എറണാകുളം മഹാരാജാസ്…
Read More » -
400 രൂപയ്ക്ക് 5 മണിക്കൂർ നീണ്ട കിടിലൻ ബോട്ട് യാത്ര
ആലപ്പുഴ: 400 രൂപയ്ക്ക് 5 മണിക്കൂർ നീണ്ട കിടിലൻ ബോട്ട് യാത്ര. 600 രൂപ കൊടുത്താൽ ഏസിയിലും യാത്ര ചെയ്യാം. സർക്കാരിന്റെ വേഗ ബോട്ട് സർവീസ് വമ്പൻ ഹിറ്റായി മാറുകയാണ്. ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റുകളുമാണുള്ളത്. രാവിലെ 11.00 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് യാത്ര. പാതിരാമണലിൽ ഒരുമണിക്കൂർ സമയമുണ്ട്. കുടുംബശ്രീയുടെ ഊണ് ഇവിടെ ലഭ്യമാണ്. 100 രൂപയാണ് ഊണിന് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും. 2 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷൃമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്. കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും. 3.15 നോടുകൂടി ആർ ബ്ലോക്കിൽ…
Read More » -
പത്തനംതിട്ട-കോയമ്പത്തൂർ-പത്തനംതിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സമയവിവരങ്ങൾ
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന പത്തനംതിട്ട <> കോയമ്പത്തൂര്‍ (SF) കെഎസ്ആർടിസി ബസിന്റെ സമയവിവരങ്ങൾ ★ Pathanamthitta <> Coimbatore (SF) ★ ★ பத்தனம்திட்டா – கோயம்புத்தூர் (SF) ★ Via ; തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍ , പാലക്കാട് ———————————– ■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 8 am ■ Departure from Pathanamthitta :- 8 am ■ பத்தனம்திட்டா இருந்து புறப்படும்: – 8am ■ തിരുവല്ല :- 8:55 am ■ Thiruvalla :- 8:55 am ■ திருவல்லா :- 8:55 am ■ ചങ്ങനാശ്ശേരി – 9:05 am ■ കോട്ടയം – 9:30 am ■ മൂവാറ്റുപുഴ – 10:55 am ■ തൃശൂര്‍ – 1:15 pm ■ പാലക്കാട് – 2:50 pm ■ കോയമ്പത്തൂര്‍…
Read More » -
‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’ ആമസോണ്‍ പ്രൈമിൽ
ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ദ് ഗ്രേറ്റ് ഇന്ത്യന് കിച്ചണും ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിനും ശേഷം ജിയോ ബേബി ഒരുക്കിയ ചിത്രമായിരുന്നു ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍, കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പ്പന ടോണി ബാബു, എംപിഎസ്ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ്…
Read More »