LIFE
-
ടീസർ കണ്ട് നിരാശരായ ആരാധകർക്ക് പ്രതീക്ഷയേകി നടി കൃതി സനോണ്‍; ആദിപുരുഷിൽ എല്ലാവര്‍ക്കും അഭിമാനിക്കാം, ചരിത്രത്തിന്റെ ഭാഗമെന്നും കൃതി
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. പക്ഷേ ഏതാനും നാളുകൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. വൻ തോതിലുള്ള ട്രോളിനാണ് ടീസർ കാരണമാത്. കാർട്ടൂൺ ലെവലിലുള്ള വിഎഫ്എക്സും ട്രോളുകൾക്കും വിവാദങ്ങൾക്കും ഇടയാക്കി. ഈ അവസരത്തിൽ ആദിപുരുഷിനെ കുറിച്ച് നടി കൃതി സനോണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ‘ആദിപുരുഷ്’ ചരിത്രത്തിന്റെ ഭാഗമാണെന്ന് കൃതി സനോണ്‍ പറയുന്നു. ഗംഭീര ക്യാന്‍വാസിലുള്ള വമ്പന്‍ സിനിമയാണ് ആദിപുരുഷ് എന്നും എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നും നടി പറഞ്ഞു. ആദിപുരുഷില്‍ സീതയായി എത്തുന്നത് കൃതിയാണ്. ‘നമ്മുടെ സംവിധായകൻ ഓം റാവത്ത് സൂചിപ്പിച്ചത് പോലെ. നമുക്കെല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമയാണിത്. ഒരു ഗംഭീര ക്യാൻവാസിൽ ഉള്ള സിനിമയാണ്. അത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഒരു മിനിറ്റും 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിന് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. അതിന്…
Read More » -
സംവിധായകൻ സക്കറിയ നായകനാകുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ടൈറ്റിൽ പോസ്റ്റർ
സംവിധായകൻ സക്കറിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. ഷമിം മൊയ്ദീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ‘വൈറസ്, തമാശ എന്നീ ചിത്രങ്ങൾക്ക് ശേഷം സക്കറിയ അഭിനയിക്കുന്ന ചിത്രമാണിത്. ഹരിത ഷാഫി കോറോത്താണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം. ഷഫീക്കാണ് എഡിറ്റിങ്. നിഷാദ് അഹമ്മദിന്റെ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം പകരുന്നത്. ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, കോസ്റ്റിയൂം ഡിസൈനർ-ഇർഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈൻ- പി സി വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിന്റോ വടക്കേക്കര, ആർട്ട് – ആസീസ് കരുവാരക്കുണ്ട്, വിഎഫ്എക്-എഗ് വൈറ്റ് വിഎഫ്എക്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പ്രേക്ഷകപ്രീതിയും ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സക്കറിയ. അദ്ദേഹത്തിന്റെ…
Read More » -
പൊലീസ് ഓഫീസറുടെ വേഷത്തിൽ തോക്കുമായി ഷൈൻ ടോം; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ എത്തി
നടൻ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോർജ് (George Kottrakkan) എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിൽ തോക്കുമായി നിൽക്കുന്ന ഷൈൻ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും ഷൈനിന്റേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രത്തിൻറെ നിർമ്മാണം. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ നായകനായി എത്തിയ ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ്…
Read More » -
ഖത്തർ വേൾഡ് കപ്പ് ആവേശത്തിന് മുൻപ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ൻ്റെ ആവേശം; ഗാനമെത്തി, ചിത്രം 25ന് തിയറ്ററിൽ
ആന്റണി വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേൾഡ് കപ്പി’ലെ പാട്ടെത്തി. ലോകമെമ്പാടും വേൾഡ് കപ്പ് ആവേശത്തിനൊരുങ്ങുന്ന വേളയിൽ ഫുട്ബോൾ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. നവാഗതനായ നിഖിൽ പ്രേംരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു ഫാൻറസി സ്പോർട്‍സ് ഡ്രാമയാണ് ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ എന്നാണ് അണിയറക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം നവംബർ നാലിന് തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുക ആയിരുന്നു. നവംബർ 25 മുതൽ ചിത്രം തിയറ്ററിലെത്തും. ഫുട്ബോൾ വേൾഡ്‍കപ്പിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോൾ പ്രേമിയായ ഒൻപത് വയസ്സുകാരൻറെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടർന്ന് അവൻറെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ടി ജി രവി, ബാലു വർഗീസ്, ലുക്മാൻ, ഐ എം വിജയൻ, ആദിൽ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോൾ അഞ്ചേരി,…
Read More » -
കരീന കപൂറിന്റെ മർഡർ മിസ്റ്ററി ചിത്രം ലണ്ടൻ ഷെഡ്യൂൾ പൂർത്തിയായി
ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് കരീന കപൂർ. ഹൻസാൽ മേഹ്തയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് കരീന കപൂർ ഇപ്പോൾ അഭിനയിക്കുന്നത്. കരീന കപൂർ തന്നെയാണ് ചിത്രം നിർമിക്കുകയും ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള മർഡർ മിസ്റ്ററി ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ് കരീന കപൂർ. ഏക്താ കപൂറും ചിത്രത്തിന്റെ സഹ നിർമാതാവാണ്. മികച്ച ടീമായിരുന്നു ഇത് എന്ന് കരീന കപൂർ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് എഴുതിയിരിക്കുന്നു. കരീന കപൂർ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും കരീനയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. View this post on Instagram A post shared by Kareena Kapoor Khan (@kareenakapoorkhan) ‘ദ ക്ര്യൂ’ എന്ന ചിത്രവും കരീന കപൂർ കേന്ദ്ര കഥാപാത്രമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തബു, കൃതി സനോൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഒരു കോമിക് എന്റർടെയ്‍നറായിരിക്കും ചിത്രം. രാജേഷ് കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഒടിടി…
Read More » -
ഒമര്‍ ലുലുവിന്‍റെ ഫണ്‍ ത്രില്ലര്‍ ‘നല്ല സമയം’; ട്രെയ്‍ലറെത്തി, പടം 25ന് തിയറ്ററുകളില്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഫണ്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റോണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയാണെന്ന് വെളിപ്പെടുത്തുന്നതാണ് പുറത്തെത്തിയ ട്രെയ്‍ലര്‍. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നാല് പുതുമുഖ നായികമാരാണ് എത്തുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തിരിക്കുന്നത് രതിന്‍ രാധാകൃഷ്ണന്‍ ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വപ്നേഷ് കെ നായര്‍, സോംഗ് കട്ട് ഹേമന്ദ് കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വൈശാഖ് പി വി, സെക്കന്‍റ് ക്യാമറ അജ്മല്‍ ലത്തീഫ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. നവംബര്‍ 25…
Read More » -
വിആര്‍എല്‍ ഗ്രൂപ്പ് സംഥാപകന്‍ വിജയ് ശങ്കേശ്വറിന്‍റെ ജീവിതകഥയുമായി കന്നഡ ചിത്രം ‘വിജയാനന്ദ്’; ട്രെയ്‍ലർ പുറത്ത്
കെജിഎഫ് ഫ്രാഞ്ചൈസി എത്തിയതോടെയാണ് കന്നഡ സിനിമ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് കാര്യമായി എത്തുന്നത്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകരെ തേടി ഒരു ബയോപിക് പ്രദര്‍ശനത്തിന് എത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒന്നായ വിആര്‍എല്‍ ഗ്രൂപ്പിന്‍റെ സംഥാപകന്‍ വിജയ് ശങ്കേശ്വറിന്‍റെ ജീവിതം പറയുന്ന ചിത്രത്തിന് വിജയാനന്ദ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ. ആനന്ദ് ശങ്കേശ്വറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അദ്ദേഹത്തിന്‍റെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് ഇത്. വി ആര്‍ എല്‍ ഫിലിം പ്രൊഡക്ഷന്‍സ് എന്നാണ് ബാനറിന്‍റെ പേര്. കന്നഡത്തിനൊപ്പം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഈ ഭാഷകളിലെല്ലാം ട്രെയ്‍ലറും എത്തിയിട്ടുണ്ട്. ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ റിഷിക ശർമ്മയാണ് സംവിധാനം. ട്രങ്കിലെ തന്നെ നായകന്‍ നിഹാലാണ് വിജയ് ശങ്കേശ്വര്‍ ആയി അഭിനയിക്കുന്നത്.…
Read More » -
ഒരുവർഷത്തിലധികമായി സൗദി അറേബ്യയില്‍ നിയമക്കുരുക്കിൽപെട്ട് ദുരിതത്തിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി നാടണഞ്ഞു
റിയാദ്: ഒരുവർഷത്തിലധികമായി സൗദി അറേബ്യയില്‍ നിയമക്കുരുക്കിൽപെട്ട് ദുരിതത്തിലായിരുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി രാജേശ്വരി രാജൻ നാടണഞ്ഞു. ദമ്മാമിൽ സ്വദേശിയുടെ വീട്ടിൽ ഒരു വർഷം മുമ്പ് വീട്ടുജോലിക്കായി എത്തിയതായിരുന്നു ഇവർ. ഭാരിച്ച ജോലിയും ശാരീരിക പീഢനങ്ങളും മൂലം ബുദ്ധിമുട്ടി കഴിയുകയായിരുന്നു. ഇതിനിടക്ക് ന്യൂമോണിയ ബാധിച്ച് അവശനിലയിൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. അതിനുശേഷവും തുടരുന്ന ശാരീകപ്രയാസങ്ങൾ കാരണം ജോലി ചെയ്യാൻ സാധിക്കാതെയായപ്പോൾ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെ സഹായം തേടുകയായിരുന്നു. അദ്ദേഹം മഞ്ജു മണികുട്ടന്റെ സഹായത്താൽ ദമ്മാമിലെ പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ശേഷം ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ താമസിപ്പിച്ചു. ഇതിനിടയിൽ സ്‍പോൺസർ വീട്ടിൽനിന്നും കാണാതായായെന്ന് കാണിച്ച് ‘ഹുറൂബാ’ക്കുകയും ചെയ്തു. ഈ വിവരങ്ങൾ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പാസ്‍പോർട്ടും മറ്റു രേഖകളും ലഭിച്ചു. സാമൂഹിക പ്രവർത്തകൻ വെങ്കിടേഷിന്റെ സഹായത്തോടെ ഫൈനൽ എക്സിറ്റ് ലഭിച്ചു. പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി അംഗം റഊഫ് ചാവക്കാട് വഴി ഡ്രീം ടെസ്റ്റിനേഷൻ ടുർ…
Read More » -
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ രണ്ടാം ഭാഗത്തില്‍ സീനിയർ മുകുന്ദൻ ഉണ്ണി ഉണ്ടാകുമോ ?
വിനീത് ശ്രീനിവാസൻ ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയതാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. ചിത്രത്തിന് രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പങ്കുവച്ച പ്രതീക്ഷകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് നന്ദി പറയാൻ എത്തിയപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ രണ്ടാം ഭാഗം 2024ലായിരിക്കും എന്നും വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ആദ്യ ഭാഗത്ത് ശബ്‍ദ സാന്നിധ്യമായിരുന്ന സലിം കുമാര്‍ ചിത്രത്തിന്റെ തുടര്‍ച്ചയില്‍ ഉണ്ടാകുമോ എന്ന് ആരാധകര്‍ ചോദിച്ചു. അദ്ദേഹം സീക്വലില്‍ ഉണ്ടെങ്കില്‍ മനോഹരമായേനേ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ മറുപടി. എന്നാല്‍ തുടര്‍ കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്നായിരുന്നു അഭിനവ് സുന്ദര്‍ നായക് പറഞ്ഞത്. ‘മുകുന്ദൻ ഉണ്ണി…
Read More » -
ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ പപ്പായകൊണ്ട് ഒര് ഐറ്റം…
പപ്പായ ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു വൈവിധ്യമാർന്ന പഴമാണ്. ആരോഗ്യകരവും പോഷകപ്രദവുമായ ഈ പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്. അത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. പപ്പായ ചർമ്മത്തിലെ പൊട്ടൽ തടയുകയും തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പപ്പായ ജ്യൂസ് മുഖത്ത് പുരട്ട് 10 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കാം. നിങ്ങളുടെ ചർമ്മത്തിൽ വളരെയധികം വ്യത്യാസങ്ങൾ നൽകുന്നു. പപ്പായയിൽ ആൽഫ ഹൈഡ്രോക്‌സിൽ ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്ന ഒരു ആന്റി-ഏജിംഗ് മാസ്‌കായി ഉപയോഗിക്കാം. വിറ്റാമിൻ ഇ, സി എന്നിവ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. അര കപ്പ് പഴുത്ത പപ്പായ ഒരു ടേബിൾസ്പൂൺ പാലും തേനും ചേർത്ത് മിക്സ് ചെയ്ത് മുഖത്തിടുക. മുഖത്തും കഴുത്തിലും ഇത് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.…
Read More »