LIFE
-
വിമാനത്തിന്‍റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു
ദുബൈ: വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബൈ വിമാനത്താവളത്തിലാണ് സംഭവം. താന്‍ അഭിനയിച്ച ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്‍റെ പരസ്യ പ്രചരണത്തിന്‍റെ ഭാഗമായി ദുബൈയില്‍ എത്തിയതായിരുന്നു ഷൈന്‍. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് സംഭവം. നിലവില്‍ ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോ. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിശ്ചയിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഷൈനിനെ കൂടാതെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു.
Read More » -
മഞ്ജു വാര്യരുടെ ആദ്യത്തെ ഇൻഡോ അറബിക് മൂവി ‘ആയിഷ’ ജനുവരി 20-ന്
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്, പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമായ “ആയിഷ”ജനുവരി ഇരുപതിന്പ്രദർശനത്തിനെത്തന്നു.അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതു . ആഷിഫ് കക്കോടിയാണ് രചന. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ…
Read More » -
എന്താണ് ആണി രോഗം?ആണിരോഗത്തിന് ചികിത്സയുണ്ടോ?
കാലിന്റെ അടിഭാഗത്തുണ്ടാകുന്ന രോഗമാണ് ആണി രോഗം. ആണി രോഗത്തിന് കാരണമാകുന്നത് ഒരു പ്രത്യേകതരം വൈറസാണ്. ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് രോഗം ഗുരുതരമാകുന്നത്. പലപ്പോഴും പല വീടുകളിലും കാണും കാലിൽ ആണി രോഗമുള്ളവർ. തുള്ളിത്തുള്ളിച്ചാടി നടക്കുന്ന ഇത്തരക്കാർ ഇതിനായി പലവിധത്തിലുള്ള മരുന്നുകളും പരീക്ഷിക്കുന്നവരായിരിക്കും. അതി കഠിനമായ വേദനയായിരിക്കും ആണി രോഗത്തിന്റെ പ്രത്യേകത. നടക്കാൻ ഏറെ പ്രയാസപ്പെടുകയും ചെയ്യും. ആണി രോഗം വരാനുള്ള കാരണങ്ങളിൽ ഒന്നാണ് ചെരിപ്പിടാതെ നടക്കുക എന്നത്. ചെരിപ്പ് ഇടാതെ വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണമാകാറുള്ളത്. ആണി രോഗം ഏത് ഭാഗത്തേക്ക് വേണമെങ്കിലും വ്യാപിക്കാം. അതിനുള്ള സാധ്യതകൾ ഉണ്ട് താനും. എന്നാൽ ആണി രോഗത്തിന് വീട്ടിൽ തന്നെ പരിഹാരം ഉണ്ട് എന്ന് കാര്യം നമ്മളിൽ പലരും അറിയുന്നില്ല. ആണി രോഗം വന്നവർ പലപ്പോഴും പല മരുന്നുകളും മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങി കഴിക്കുകയും അത് പോലെത്തന്നെ ഓയിന്റ്മെന്റുകളും വാങ്ങി തേക്കലും ഒക്കെ പതിവാണ്. എന്താണ് പരിഹാരം?…
Read More » -
കൊളസ്‌ട്രോള്‍ മരണദൂതൻ, മരുന്നില്ലാതെ രോഗം കുറയ്ക്കാൻ വഴികളേറെ; അറിഞ്ഞിരിക്കുക ഇക്കാര്യങ്ങൾ
കൊളസ്‌ട്രോള്‍ ഗുരുതരമായ പല രോഗങ്ങൾക്കും വഴി തുറക്കുന്നു. അതു കൊണ്ടു തന്നെ നിർബന്ധമായും ഇത് കുറച്ചു നിർത്തേണ്ടത് ആരോഗ്യകരായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതിനുള്ള ചില വഴികൾ അറിഞ്ഞിരിക്കുക ❥ വയറിലെ കൊഴുപ്പ് കുറയ്ക്കുക ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് മൂലം ധമനികളില്‍ വീക്കത്തിന്റെയും ഫലകങ്ങള്‍ അടിഞ്ഞുകൂടുന്നതിന്റെയും പ്രധാന അടയാളങ്ങളാണ് വയറിലെ കൊഴുപ്പും പൊണ്ണത്തടിയും. ❥ കൂണ്‍ കഴിക്കുക കൂണില്‍ ബീറ്റാ-ഗ്ലൂക്കന്‍സ് എന്നറിയപ്പെടുന്ന ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലൂടെയുള്ള കൊളസ്‌ട്രോള്‍ പുറന്തള്ളാന്‍ സഹായിക്കും. ❥ പുകവലി ഉപേക്ഷിക്കുക പുകവലി രക്തത്തിലെ എല്‍.ഡി.എല്‍ അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍ ഉയര്‍ത്തുകയും എച്ച്.ഡി.എൽ അല്ലെങ്കില്‍ ‘ആരോഗ്യകരമായ’ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. കൂടാതെ, രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ധമനികളില്‍ ശിലാഫലകം അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം, ഇത് ഇടുങ്ങിയതായിത്തീരുന്നു. ഇക്കാരണത്താൽ ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ❥ വ്യായാമം ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഉത്തമമായ മാര്‍ഗമാണ് വ്യായാമം. മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എച്ച്ഡിഎല്‍)…
Read More » -
രാജേഷിന്റെയും ജയയുടെയും അടിയും ഇടിയും ഇനി ഒടിടിയില്‍ കാണാം; ‘ജയ ജയ ജയ ജയ ഹേ’ ഹോട്ട്സ്റ്റാറില്‍!
തിരുവനന്തപുരം: മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയ ജയ ജയ ജയ ഹേ ഒടിടിയിൽ എത്തുന്നു. ഡിസംബർ 22 മുതൽ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തിൽ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുകയായിരുന്നു. അങ്കിത് മേനോൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലെത്തിയ ചിത്രം അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ…
Read More » -
വിജയാനന്ദ് ” പ്രദർശനത്തിന്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്‌കാര ജേതാവുമായ വിജയ് സങ്കേശ്വരിന്റെ ജീവിതകഥ പറയുന്ന ‘’വിജയാനന്ദ് ” ഡിസംബർ 9 ന് പ്രദർശനത്തിനെത്തുന്നു.ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിഹാൽ ആർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രൻ, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അർച്ചന കൊട്ടിഗെ, അനീഷ് കുരുവിള തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ” വിജയാ നന്ദ “റിലീസ് ചെയ്യും. വിആർഎൽ ഫിലിംസിന്റെ നിർമ്മാണ അരങ്ങേറ്റം കൂടിയാണ് “വിജയാനന്ദ് “. “ഒരു ബയോപിക് നിർമ്മിക്കാനുള്ള അവകാശത്തിനായി നിരവധി ആളുകൾ ഞങ്ങളെ സമീപിച്ചിരുന്നു, എന്നാൽ ഋഷികയുടെയും നിഹാലിന്റെയും ആത്മാർത്ഥതയും, മികച്ച തിരക്കഥയും അത് ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. എന്റെ അച്ഛന്റെ ഇതുവരെയുള്ള യാത്രയോട് നീതി പുലർത്താൻ പറ്റിയ ആളുകളാണ് അവർ” വിജയാനന്ദിന്റെ മകൻ ആനന്ദ് പറഞ്ഞു. ഗോപി സുന്ദർ സംഗീത സംവിധാനം…
Read More » -
പീനട്ട് ബട്ടര്‍ ഈസ് യമ്മി, പക്ഷേ അമിതമായാല്‍ അമൃതും വിഷം; അറിയാം പീനട്ട് ബട്ടറിന്റെ പാര്‍ശ്വഫലങ്ങള്‍
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മികച്ചൊരു സൂപ്പർഫുഡ് ആണെന്ന് തന്നെ പറയാം. ‘ശരീരഭാരം കുറയ്ക്കാനുള്ള ലഘുഭക്ഷണത്തിനുള്ള ഒരു സ്വാദിഷ്ടമായ സ്‌പ്രെഡ് കൂടിയാണ് പീനട്ട് ബട്ടർ. നിലക്കടല പോഷകഗുണമുള്ളതും സമ്പുഷ്ടവും പ്രോട്ടീൻ നിറഞ്ഞതുമാണ്. ധാരാളം ആളുകൾ പഴങ്ങൾ, സാൻഡ്‌വിച്ചുകൾ, ബിസ്‌ക്കറ്റുകൾ, മറ്റ് നിരവധി ഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം കഴിക്കുന്നു…’ – ഹെൽത്ത് ഹാബിറ്റാറ്റിന്റെ സ്ഥാപകയായ കൺസൾട്ടിംഗ് ന്യൂട്രീഷനിസ്റ്റും ക്ലിനിക്കൽ ഡയറ്റീഷ്യനുമായ പ്രാചി ഷാ പറയുന്നു. പീനട്ട് ബട്ടര്ർ മിൽക്ക് ഷേക്കുകളിൽ ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ശരിയായ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലനാക്കുന്നു. സ്മൂത്തിയായോ ഡ്രൈ ഫ്രൂട്ട്‌സ് അടങ്ങിയ പീനട്ട് ബട്ടറോ കഴിക്കുന്നത് തീർച്ചയായും ഹൃദ്യരോഗ്യത്തിന് നല്ലതാണ്. സാധാരണ ബട്ടറെ അപേക്ഷിച്ച് പീനട്ട് ബട്ടറിൽ കൊഴുപ്പ് കുറവും പ്രോട്ടീനും കൂടുതലാണ്. അതിനാൽ കപ്പ് കേക്കുകൾ, പാൻകേക്കുകൾ, ബ്രെഡുകൾ, സോസുകൾ,…
Read More » -
ക്യാപ്റ്റന്‍ മില്ലെറില്‍ ധനുഷിനോപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കന്നഡയില്‍നിന്നൊരു വന്‍താരം എത്തുന്നു
ധനുഷിന്റേതായി പ്രഖ്യാപിച്ച പുതിയ സിനിമ ‘ക്യാപ്റ്റന്‍ മില്ലെര്‍’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലെര്‍’ എന്ന ചിത്രത്തില്‍ കന്നഡയില്‍ നിന്നും ഒരു വന്‍ താരം എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ശിവ രാജ്കുമാറാണ് ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. തെലുങ്കിലെ യുവ നായകന്‍ സുന്ദീപ് കിഷനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍ ആണ് നായിക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സത്യജ്യോതി ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. https://twitter.com/SathyaJyothi/status/1600814998028046336?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1600814998028046336%7Ctwgr%5Eb9c3d98b29efd0cf9ae167ec932e81eab7f812f2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSathyaJyothi%2Fstatus%2F1600814998028046336%3Fref_src%3Dtwsrc5Etfw സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സംവിധാനത്തിലുള്ള ‘നാനേ വരുവേന്‍’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായത്. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിക്കുന്നത്. യുവാന്‍…
Read More » -
ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം എന്താണെന്ന് അറിയില്ല, മുഖത്ത് നോക്കി രണ്ടു വര്‍ത്തമാനം പറയാനുമുള്ള ധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാവണം, അതിനൊരു സംഘടനയുടെ ആവശ്യമില്ല: സ്വാസിക
മലയാള സിനിമ സുരക്ഷിതത്വമുള്ള മേഖലയാണെന്ന് നടി സ്വാസിക. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മളെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ അതിനോട് അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും സ്വാസിക പറയുന്നു. ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി തനിക്ക് അറിയില്ലെന്ന് പറഞ്ഞ സ്വാസിക, പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തിനാണ് ഡബ്ല്യുസിസിയെ പോലുള്ളവരെ സമീപിക്കുന്നതെന്നും പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടുകൂടെ എന്നും ചോദിക്കുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സ്വാസികയുടെ പ്രതികരണം. സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ ഡബ്ല്യുസിസി പോലൊരു സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി എനിക്ക് അറിയില്ലെന്നേ പറയാന്‍ കഴിയൂ. എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, ഏതെങ്കിലുമൊരു സിനിമ സെറ്റില്‍നിന്ന് മോശം അനുഭവമുണ്ടായാല്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ച്, ഈ ജോലി വേണ്ടെന്നു പറഞ്ഞ് ഇറങ്ങി വരണം. നമ്മള്‍ സ്ത്രീകള്‍ക്ക്…
Read More » -
‘ഛത്രപതി ശിവജി’യെ ഇറക്കി തിരിച്ചുവരവിന് ഒരുങ്ങി ബോളിവുഡ്; കരകയറാനാകുമോ ?
കോവിഡ് കാലം ലോകമാകെ വലിയ ക്ഷീണമേല്‍പ്പിച്ച മേഖലകളില്‍ ഒന്ന് സിനിമാ വ്യവസായമായിരുന്നു. മലയാളം ഉള്‍പ്പടെയുള്ള സിനിമകള്‍ ഒടിടി റിലീസുകളിലൂടെ ഇന്റസ്ട്രിയില്‍ പിടിച്ചു നിന്നു. മഹാമാരിക്കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചിത്രങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തിയിട്ടും അതിനു കഴിയാത്ത ഒരു മേഖല ബോളിവുഡ് മാത്രമായിരുന്നു. ബിഗ് ബജറ്റ്, മുന്‍നിര നായക ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വന്‍ പരാജയമാണ് ബോക്‌സ് ഓഫീസില്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ് എത്തിയതോടെ ബോളിവുഡിന് വന്‍ ആശ്വാസമായി. തിരിച്ചുവരവിന് ഒരുങ്ങുന്ന ബോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്ത്’ എന്ന ചിത്രമാണ്. View this post on Instagram A post shared by Akshay Kumar (@akshaykumar) അക്ഷയ് കുമാര്‍ വീണ്ടും ചരിത്ര കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.…
Read More »