LIFE

  • “മത്ത് ” പൂർത്തിയായി

    ടിനി ടോം, സന്തോഷ് കീഴാറ്റൂർ,അശ്വനി മനോഹരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” മത്ത് “എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ പൂർത്തിയായി.കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ എ ജലീൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ഹരി ഗോവിന്ദ്,ബാബു അന്നൂർ, അശ്വിൻ,ഫൈസൽ, സൽമാൻ,യാര,ജെസ്ലിൻ,തൻവി,അപർണ്ണ,ജീവ,അർച്ചനതുടങ്ങിയവരും അഭിനയിക്കുന്നു.സിബി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അജി മുത്തത്തി,ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ,റേസ് മർലിൻ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-സാദ്ദിഖ്. പ്രൊഡക്ഷൻ കൺട്രോളർ-ദിലീപ് ചാമക്കാല, പ്രൊഡക്ഷൻ കോ ഓഡിനേറ്റർ-പ്രശോഭ് രൂപം,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-അർഷാദ് വർക്കല, വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-ഇക്കുട്ട്സ് രഘു, പരസ്യക്കല-അതുൽ കോൽഡ്ബ്രിവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനോജ് കുമാർ സി എസ്, അസോസിയേറ്റ് ഡയറക്ടർ-രതീഷ് കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ-രാഹുൽ, അജേഷ്, ആക്ഷൻ-അഷറഫ് ഗുരുക്കൾ, ഫിനാൻസ് കൺട്രോളർ-ശ്രീജിത്ത് പൊങ്ങാടൻ, പ്രൊജക്ട് ഡിസൈനർ-അജി മുത്തത്തി,പി ആർ ഒ-എ എസ് ദിനേശ്.

    Read More »
  • ബസിലും ജീവിതത്തിലും ഡബിൾബെൽ; 50 വയസുകാരൻ ഡ്രൈവറെ പ്രേമിച്ചു കെട്ടിയ യുവതി കണ്ടക്ടറുടെ റോളിൽ !

    ലാഹോർ: സാദിഖിന്റെ ജീവിതം മുന്നോട്ടു പോകണമെങ്കിൽ ഷെഹ്സാദി ഡബിൾ ബെൽ കൊടുക്കണം, കാരണം ഡ്രൈവറായ സാദിഖിന്റെ ബസിലെ കണ്ടക്ടറും ഭാര്യയും ഒരാൾ തന്നെയാണ് – 24 വയസുകാരിയായ ഷെഹ്സാദി! പാകിസ്താനിലെ ലാഹോറിലാണ് സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥ. 50 കാരനായ ബസ് ഡ്രൈവർ സാദിഖിന്റെ ഡ്രൈവിം​ഗ് സ്റ്റൈലാണ് തന്നെ ആകർഷിച്ചത് എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ സാദിഖിനൊപ്പം ബസിൽ കണ്ടക്ടറായും പോകുന്നുണ്ട് ഷെഹ്സാദി. നേരത്തെ സാദിഖ് ഓടിച്ചിരുന്ന ബസിലാണ് സ്വദേശമായ ചന്നുവിൽനിന്ന് പാകിസ്താനിലെ പഞ്ചാബിലെ ലാഹോറിലേക്ക് അവൾ യാത്ര ചെയ്തിരുന്നത്. പഴയ പാട്ടുകൾ കേട്ടു കൊണ്ടാണ് സാദിഖ് ബസോടിച്ചിരുന്നത്. അങ്ങനെ അയാൾ ഡ്രൈവ് ചെയ്യുന്ന രീതി തനിക്കിഷ്ടപ്പെട്ടു എന്ന് ഷെഹ്സാദി പറഞ്ഞു. മൃദുവായി സംസാരിക്കുന്ന, നന്നായി പെരുമാറുന്ന ആളാണ് അദ്ദേഹം എന്നും യുവതി പറഞ്ഞു. ഷെഹ്സാദിയാണ് സാദിഖിനോട് ആദ്യം തന്റെ പ്രണയം തുറന്നു പറയുന്നത്. ‘എന്റെ സ്റ്റോപ്പ് ഏറ്റവും അവസാനമാണ്. അതിനാൽ മിക്കവാറും അവസാനമാകുമ്പോൾ ഞാനും അദ്ദേഹവും തനിച്ച് മാത്രമേ പാട്ടും കേട്ട്…

    Read More »
  • ആപ്പിളിനേക്കാള്‍ നൂറിരട്ടി ഗുണങ്ങൾ, നശിച്ചു പോകാത്ത ചെടി… അറിയാം ‘ഇലന്ത’ യെക്കുറിച്ച്

    കാഴ്ചയിൽ അത്ര വലിപ്പമൊന്നും ഇല്ലെങ്കിലും ജീവന്റെ പഴമെന്നാണ് ഇലന്തയെ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തില്‍ തന്നെയുണ്ട് ഇലന്തയുടെ മഹത്വം. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഇലന്ത നമ്മുടെ നാട്ടിലും നല്ല പോലെ വളരും. കാഴ്ചയില്‍ ആപ്പിളിനെപ്പോലെയിരിക്കുന്നതിനാല്‍ ആപ്പിള്‍ ബെര്‍ എന്നും വിളിപ്പേരുണ്ട്. ഇന്ത്യന്‍ ജൂജൂബ്, റെഡ് ഡെയിറ്റ്, ചൈനീസ് ഡെയിറ്റ്, ഇന്ത്യന്‍ ഡെയിറ്റ് എന്നിങ്ങനെയും പേരുകളുണ്ട്. രാമായണത്തിലും ഇലന്ത മരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സീതയെ ആപത്തില്‍ നിന്ന് അഭയം നല്‍കി സംരക്ഷിച്ചതിനാല്‍ രാമന്റെ അനുഗ്രഹം ലഭിച്ച മരമാണിതെന്നാണ് ഐതീഹ്യം. എത്ര വെട്ടിയിട്ടാലും ഇലന്തമരം പൂര്‍ണമായി നശിക്കില്ല. ഒരു വേരെങ്കിലും മണ്ണിലുണ്ടെങ്കില്‍ കിളിര്‍ത്തുവരും. അതു പോലെ ഏതു പ്രതികൂല കാലാവസ്ഥയിലും ഈ മരം പൂവിട്ട് കായ്ക്കുമെന്നതും ഇലന്തയുടെ പ്രത്യേകതയാണ്. നമുക്കും വളര്‍ത്താം കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ യോജിച്ച പഴവര്‍ഗമാണിത്. പത്തുമീറ്ററോളം ഉയരംവെക്കുന്ന ഇവയ്ക്ക് ചെറിയ ഇലകളാണുണ്ടാവുക. വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്രകൃതം. ചെറു ശിഖരങ്ങളിലാണ് കായ്കള്‍ ധാരാളമായി ഉണ്ടാവുക. പഴുത്തു പകമാകാറാകുമ്പോള്‍ ചുവപ്പ് നിറമായി മാറുന്നതോടൊപ്പം ഇവ…

    Read More »
  • ‘കൂര്‍ക്കംവലി’ കിടപ്പറയിലെ വില്ലൻ, ഒഴിവാക്കാൻ  പാലിക്കാവുന്ന അഞ്ച് കാര്യങ്ങള്‍

    കൂര്‍ക്കംവലി കിടപ്പറയിലെ പ്രശ്നക്കാരനായ വില്ലനാണ്. ഭാര്യയോ മക്കളോ ചങ്ങാതിമാരോ, ആരാണെങ്കിലും ഒപ്പം കിടക്കുന്നവരുടെ ഉറക്കം കെടുത്തും ഇത്. പങ്കാളിയുടെ ദുസ്സഹമായ കൂര്‍ക്കംവലി മൂലം വിവാഹമോചനം തേടിയ ഭാര്യയുടെ കഥ നാം കേട്ടിട്ടുണ്ട്. കൂര്‍ക്കംവലിക്കുന്നവരാണ് എങ്കില്‍ അവരില്‍ മിക്കവർക്കും ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ എന്ന പ്രശ്നമുണ്ടായിരിക്കും. അടിസ്ഥാനപരമായി ഉറങ്ങുമ്പോള്‍ നേരിടുന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’യുടെ പ്രത്യേകത. പഠനങ്ങള്‍ പറയുന്നത് പ്രകാരം 20 ശതമാനം മുതിര്‍ന്നവര്‍ പതിവായി കൂര്‍ക്കം വലിക്കുന്നവരും 40 ശതമാനം പേര്‍ ഇടവിട്ട് കൂര്‍ക്കംവലിക്കുന്നവരുമാണ്. കുട്ടികളാണെങ്കില്‍ പത്തിലൊരാളെങ്കിലും കൂര്‍ക്കംവലിക്കുന്നവരാണ്. കൂര്‍ക്കംവലിക്കുന്ന ശീലത്തില്‍ നിന്ന് രക്ഷ നേടാൻ ചില മാര്‍ഗങ്ങള്‍ ആദ്യം പരിശീലിച്ച് നോക്കാവുന്നതാണ്. ഇതിലൂടെ ശാശ്വതമായി പരിഹരിക്കാനാവുമോ എന്നും നിരീക്ഷിക്കുക. 1. ഉറങ്ങാൻ കിടക്കുന്ന രീതികളില്‍ മാറ്റം വരുത്തിനോക്കാം. വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വശം തിരിഞ്ഞ് കിടക്കുമ്പോള്‍ നാവ് ഒരുപാട് ഉള്ളിലേക്ക് പോകുന്നതൊഴിവാകും. ഇതിലൂടെയാണത്രേ കൂര്‍ക്കംവലി കുറയ്ക്കാൻ സാധിക്കുന്നത്. ഇതുപോലെ തല ഉയര്‍ത്തിവച്ച് ഉറങ്ങുന്നതും…

    Read More »
  • ‘ഷെഫീഖിന്റെ സന്തോഷം നശിച്ചു’; തന്നെ ഒറ്റപ്പെടുത്തി, ചെ​ന്നൈയിലേക്കു തിരച്ചുപോകുന്നെന്നു ബാല

    കൊച്ചി: ​ട്രോളൻമാരുടെ ആഘോഷത്തിനു പിന്നാലെ പ്രേക്ഷകശ്രദ്ധയിൽ വീണ്ടും സജീവമായ ബാല ചെ​ന്നൈയിലേക്കു തിരിച്ചുപോകുന്നു. വിവാദങ്ങളിൽ മനം നൊന്താണു തന്റെ തിരിച്ചുപോക്കെന്ന് ബാല വ്യക്തമാക്കി. തന്നെ ഒറ്റപ്പെടുത്തിയെന്നും മനസ് ശരിയല്ലാത്തതിനാൽ ചെ​​​ന്നൈയിലേക്കു പോവുകയാണെന്നുമാണ് ബാലയുടെ പ്രതികരണം. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാല രം​ഗത്ത് എത്തിയതായിരുന്നു പുതിയ വിവാദത്തിനു കാരണം. പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും രം​ഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ ഒരു യൂട്യൂബ് ചാനലിൽ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും ബാല പറഞ്ഞു. ബാലയുടെ വാക്കുകൾ ഇങ്ങനെ: ‘ഞാൻ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ അടുത്ത് കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടിൽ പാതിരാത്രി…

    Read More »
  • രുധിര”ത്തിൽ അഭിനേതാക്കളെ ആവശ്യമുണ്ട്

    രാജ് ബി ഷെട്ടി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന “രുധിരം”എന്ന മലയാളം ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നായികയുടെ കുട്ടിക്കാലം അവതരിപ്പിക്കുവാന്‍ എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയുടെയുംവെളുത്ത മുടിയുള്ളമുത്തശ്ശിയുടെയും വേഷം അവതരിപ്പിക്കുവാന്‍ അഭിനേതാക്കളെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ 7012952117 എന്ന വാട്‌സ്പ്പ് നമ്പറിലോ [email protected] എന്ന ഇമെയിലിലോ വിശദവിവരങ്ങൾ സഹിതം ഫോട്ടോ അയയ്ക്കുക. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തില്‍ എത്തുന്നത്. റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി ഷെട്ടി എന്നിവര്‍ കന്നഡ ചലച്ചിത്ര മേഖലയില്‍ പുതിയ പാത തീര്‍ത്ത സംവിധായകരാണ്. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. 2021ല്‍ പുറത്തിറങ്ങിയ ‘ഗരുഡ ഗമന ഋഷഭ വാഹനാ’യിലെ ശിവയും 2022ല്‍ പുറത്തിറങ്ങിയ ‘777 ചാര്‍ലി’യിലെ വെറ്റിനറി ഡോക്ടര്‍ കഥാപാത്രവും നടന്റെ അഭിനയത്തിലെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ അനാവരണം ചെയ്തതായിരുന്നു.…

    Read More »
  • പുതുവത്സരം വരവായി: കാണാം ആസ്വദിക്കാം കേരളത്തിന്റെ കുളിരും ഹരിത ഭംഗിയും: ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ൽ മറക്കാതെ കാണേണ്ട ചില മനോഹര സ്ഥലങ്ങള്‍

    ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് പ്രസിദ്ധമാണ് കേരളം. ഹരിതഭംഗികൊണ്ടും പുഴയും കായലും നിറഞ്ഞ ജലസമൃദ്ധി കൊണ്ടും മഞ്ഞും മഴയും പകരുന്ന കുളിരിൻ്റ ക്കൂടാരം എന്ന നിലയിലും സഞ്ചാരികളുടെ ഹൃദയം കവരുന്ന ഭൂമികയാണ് കേരളം. സുഖകരമായ കാലാവസ്ഥയില്‍ വിശ്രമിക്കാന്‍ വിദേശ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകി എത്തുന്നു. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഈ ക്രിസ്തുമസ്- പുതുവത്സര കാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില മനോഹരസ്ഥലങ്ങൾ പരിമയപ്പെടാം. ആലപ്പുഴ കായലും കള്ളും കപ്പയും കരിമീനും കൊണ്ട് സമൃദ്ധമായ ആലപ്പുഴ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. സാധാരണ കേരളീയ വിഭവങ്ങളുടെ രുചിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഹൗസ് ബോട്ടുകളുടെ അതുല്യമായ അനുഭവം ആസ്വദിച്ച് ഏകനായോ കുടുംബത്തോടൊപ്പമോ കായലിലൂടെ യാത്ര ചെയ്യാം. ബോട്ടിനുള്ളിലെ രാത്രിവാസവും കായൽപ്പരപ്പിലൂടെയുള്ള യാത്രയും മനം കവരുന്ന അനുഭവങ്ങളാണ്. കൊച്ചി കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രം. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും ബോൾഗാട്ടിയും. ചൈനീസ്…

    Read More »
  • കാസർഗോഡ് ജില്ലയിലെ ആദ്യ കാത്ത് ലാബ് പ്രവർത്തനമാരംഭിച്ചു; ജില്ലയിലെ ദീർഘനാളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം

    തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു.. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എട്ടു കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്നലെ രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, ആന്‍ജിയോ പ്ലാസ്റ്റി സൗകര്യം എന്നിവ കാത്ത് ലാബിലൂടെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ കൂടുതല്‍ പേര്‍ക്ക് ചെയ്ത ശേഷം രണ്ടാംഘട്ടമായി ആന്‍ജിയോ പ്ലാസ്റ്റി ആരംഭിക്കും. രക്തധമനികളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനവും കാത്ത് ലാബില്‍ ലഭിക്കും. ഇതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി പേസ്…

    Read More »
  • ജനപ്രീതിയിൽ ഈ വർഷം മുന്നിലെത്തിയ പത്ത് ഇന്ത്യൻ ചിത്രങ്ങൾ; ഐഎംഡിബി ലിസ്റ്റ്

    ജനപ്രീതിയിൽ ഈ വർഷം മുന്നിലെത്തിയ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓൺലൈൻ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യൻ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റിൽ ബോളിവുഡിൻറെ സാന്നിധ്യം പേരിനു മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുള്ള ലിസ്റ്റിൽ മലയാളത്തിൽ നിന്ന് ചിത്രങ്ങളൊന്നും ഇല്ല. എസ് എസ് രാജമൌലി ചിത്രം ആർആർആർ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ രണ്ടാമത് ഹിന്ദി ചിത്രം ദ് കശ്മീർ ഫയൽസ് ആണ്. കെജിഎഫ് ചാപ്റ്റർ 2 ആണ് മൂന്നാം സ്ഥാനത്ത്. ജനപ്രീതിയിൽ മുന്നിലുള്ള 10 ഇന്ത്യൻ ചിത്രങ്ങൾ 1. ആർആർആർ 2. ദ് കശ്മീർ ഫയൽസ് 3. കെജിഎഫ് ചാപ്റ്റർ 2 4. വിക്രം 5. കാന്താര 6. റോക്കട്രി 7. മേജർ 8. സിതാ രാമം 9. പൊന്നിയിൻ സെൽവൻ 1 10. 777 ചാർലി ബാഹുബലിക്കു ശേഷമുള്ള എസ് എസ് രാജമൌലി ചിത്രം എന്നതിനാൽ വൻ പ്രീ റിലീസ് ഹൈപ്പ്…

    Read More »
  • ആശങ്ക പരത്തി പക്ഷിപ്പനി കോട്ടയത്തും; എന്താണ് പക്ഷിപ്പനി? അറിയേണ്ടതെല്ലാം

    കോട്ടയം: ആഫ്രിക്കൻ പന്നിപ്പനിക്കു പിന്നാലെ പക്ഷിപ്പനിയും സംസ്ഥാനത്ത് റിപ്പോർട്ട് ​ചെയ്തു. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിലും തലയാഴത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എണ്ണായിരത്തോളം പക്ഷികളെ ദയാവധം നടത്തിയും പത്തു കിലോമീറ്റർ ചുറ്റളവിൽ മുട്ട, കോഴിയിറച്ചി വിൽപ്പന നിരോധിച്ചും പ്രതിരോധപ്രവർത്തനം ഊർജിതമാക്കാനാണ് ജില്ലാ ഭരണകൂടത്തി​ന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും തീരുമാനം. രോഗലക്ഷണങ്ങളും പ്രതിവിധിയും പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും പടർന്നുപിടിക്കാനും സാധ്യതയുള്ളതുമായ ഒരിനം വൈറസ് രോഗമാണ് പക്ഷിപ്പനി. എല്ലായിനം പക്ഷികളേയും ബാധിക്കാമെങ്കിലും വീട്ടിലോ, ഫാമുകളിലോ വളർത്തുന്ന താറാവ്, കോഴി, കാട, വാത്ത തുടങ്ങിയവയെയാണ് ഈ രോഗം അധികവും ബാധിക്കാറുള്ളത്. ഏവിയൻ ഇൻഫഌവൻസാ എന്ന പേരിൽ അറിയപ്പെടുന്ന പക്ഷിപ്പനി ഇൻഫ്ളുവൻസാ ടൈപ്പ് -എ വൈറസുകളാണ് ഉണ്ടാക്കുന്നത്. ഈ രോഗം ഒരു രാജ്യത്തുനിന്നോ/പ്രദേശത്തു നിന്നോ മറ്റ് രാജ്യങ്ങളിലേക്ക് /പ്രദേശങ്ങളിലേക്ക് പടരുന്നതിൽ ദേശാടന പക്ഷികൾ മുഖ്യമായ പങ്ക് വഹിക്കുന്നു. ഇത്തരം പക്ഷികളിൽ നിന്നും വൈറസ് നാടൻ പക്ഷികളിലേക്ക് പകരുകയും അവയിലിത് രോഗമായി മാറുകയും ചെയ്യുന്നു. കൂടുതലായി തൂവൽ കൊഴിയുക, കട്ടികുറഞ്ഞ തോടോടു കൂടിയ…

    Read More »
Back to top button
error: