LIFE

  • കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം

    കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രമാണ് ” ആരോമലിന്റെ ആദ്യത്തെ പ്രണയം ” . നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമാന ശ്രീനിയാണ്. ഒപ്പം സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും അഭിനയിക്കുന്നു. ബാനർ – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , സംവിധാനം – മുബീൻ റൗഫ്, ഛായാഗ്രഹണം – എൽദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം – മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ് , കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം – ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ , ആലാപനം – കെ എസ് ഹരിശങ്കർ ,…

    Read More »
  • കുവി’ എന്ന പെൺനായ നായിക. “നജസ്സ്”ന്റെ ആദ്യ പോസ്റ്റർ റിലീസായി

    വൈഡ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഒൻപതാമത് ചലച്ചിത്രമായ ‘നജസ്സി’ന്റെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒരു “അശുദ്ധ കഥ” എന്ന ടാഗ് ലൈനോടെയാണ് ‘നജസ്സി’ന്റെ പോസ്റ്റർ റിലീസ് ചെയ്തത്.കുവിയെ കൂടാതെ മറ്റ് താരങ്ങളുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല.2019 ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി – ദ സെന്റൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നജസ്സ് “. മലബാറിലെ ഒരു ഗ്രാമത്തിൽ ഒരു തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് “നജസ്സ്” എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏപ്രിൽ മാസം പകുതിയോടെ ചിത്രീകരണം തുടങ്ങുന്ന” നജസ്സ് ” ആഗസ്റ്റിൽ റിലീസ് ചെയ്യും. കോ-റൈറ്റർ-റഫീഖ് മംഗലശ്ശേരി, ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ, എഡിറ്റിങ്ങ്- രതിൻ രാധാകൃഷ്ണൻ, സംഗീതം-സുനിൽ കുമാർ പി.കെ, ഗാനരചന-ഡോ: സി രാവുണ്ണി,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബാപ്പു വെള്ളിപ്പറമ്പ്, കല-വിനീഷ് കണ്ണൻ കോസ്‌റ്റൂംസ്-അരവിന്ദ് കെ.ആർ മേയ്ക്കപ്പ്-ഷിജി താനൂർ, പ്രൊഡക്ഷൻ കോഡിനേറ്റർ- പ്രസൂൺ പൊറ്റമ്മൽ,സ്റ്റിൽസ്…

    Read More »
  • തലയുടെ ‘തുനിവിന്’ മലയാള മണ്ണിലും വൻ റിലീസ്; ആഘോഷമാക്കാൻ ആരാധകർ

    അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥയും എച്ച് വിനോദിന്റേതാണ്. തമിഴകത്ത് മാത്രമല്ല കേരളത്തിലും അജിത്ത് ചിത്രത്തിന് വ്യാപക റിലീസാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊങ്കല്‍ റിലീസായി എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്. 250 സ്‍ക്രീനുകളില്‍ ആയിട്ടാണ് അജിത്ത് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം. അജിത്തിന്റെയും മഞ്‍ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ചില്ല ചില്ല’ എന്ന ഗാനം പുറത്തുവന്നത് ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ‘തുനിവി’ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. #Thunivu #Kerala distribution rights bagged by one of the leading companies #GokulamMovies…Distribution via #DreamBigFilms…#Xclusive Update – will…

    Read More »
  • മമ്മൂക്ക പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്… ജൂഡ് ആൻറണിയുടെ മറുപടി

    കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെയാണ് പുറത്തെത്തിയത്. ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ സാന്നിധ്യവും ടീസര്‍ ലോഞ്ചിംഗ് വേദിയില്‍ ശ്രദ്ധ നേടിയിരുന്നു. വേദിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ ഒരു പ്രയോഗം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനവിധേയമാക്കിയിരുന്നു. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്‍റണി ജോസഫ്. ജൂഡിന്‍റെ പ്രതികരണം “മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്‍പറേഷന്‍ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ…

    Read More »
  • അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ട പെൺകുട്ടികൾ: വിജയലക്ഷ്മിയും ദിവ്യശ്രീയും, 30 വർഷത്തിനു ശേഷം കണ്ടുമുട്ടിയ ഈകൂടപ്പിറപ്പുകളുടെ ജീവിതകഥ ആരുടെയാണ് കണ്ണ് നനയ്ക്കാത്തത്

    സിനിമ കഥയേക്കാൾ സങ്കീർണമായിരിക്കും പലപ്പോഴും യഥാർത്ഥ ജീവിത കഥ. കേരളത്തിൽ നടന്ന രണ്ട് സഹോദരിമാരുടെ അപൂർവ്വ പുനസമാഗമത്തിന്റെ യഥാർത്ഥ കഥയാണിത്. ഈ കഥ ലോകത്തെ അറിയിച്ചതും അവരിൽ ഒരാൾ തന്നെ. ഹൃദ്യമായ ഫേസ്ബുക്ക് കുറുപ്പിലൂടെ തങ്ങളുടെ കഥ ലോകത്തോട് പങ്കുവച്ചു. വിധിവൈപര്യങ്ങളെ മറികടന്ന് സഹോദരിയെ തേടിപ്പിടിച്ച് ഒരു യുവതിയുടെ കഥ, അനാഥാലയത്തിൽ ജന്മം കൊടുത്തവർ ഉപേക്ഷിച്ചപ്പോൾ കർമ്മം കൊണ്ട് ദേവതുല്യമായ മാതാപിതാക്കളായി ഈ രണ്ടു കുഞ്ഞുങ്ങളെ വളർത്തിയ ദമ്പതിമാരുടെ കഥ. സഹോദരിയെ തേടിപ്പിടിക്കാൻ ഇറങ്ങി പുറപ്പെട്ട ജീവിതപങ്കാളിക്ക് സർവ പിന്തുണയും നൽകിയ ഭർത്താവിന്റെ കഥ… അങ്ങനെ അങ്ങനെ ഒരുപാട് കൂടിച്ചേരലുകളുടെ കഥയാണിത്. ജനിച്ച് ദിവസങ്ങൾക്കിപ്പുറം അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട രണ്ടു പെൺകുഞ്ഞുങ്ങൾ. ഒരാളെ മൂന്നാം മാസവും മറ്റൊരാളെ ആറാം മാസവും കുട്ടികൾ ഇല്ലാതിരുന്ന രണ്ടു ദമ്പതിമാർ ദത്തെടുത്തു. വളർച്ചയുടെ ഒരു ഘട്ടത്തിലും തങ്ങളുടെ പൂർവ്വ ചരിത്രമോ ഇരട്ടകൾ ആണെന്നോ ഇരുവർക്കും അറിയില്ലായിരുന്നു. ഇവരിൽ ഒരാളായ വിജയലക്ഷ്മിക്ക് അവളെ ദത്തെടുത്തതാണെന്ന് മാതാപിതാക്കൾ പറഞ്ഞ് അറിയമായിരുന്നു.…

    Read More »
  • കാൽപ്പാദം വിണ്ടുകീറുന്നുവോ? വിഷമിക്കേണ്ട പരിഹാരം ഉണ്ട്‌.

    കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും. പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. വെജിറ്റബിള്‍ ഓയില്‍ കാലുകള്‍ കഴുകിയുണക്കിയ ശേഷം പുരട്ടുക. ഇത് നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്‌സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു. വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വിണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.  

    Read More »
  • മുരിങ്ങയില ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ; പല രോ​ഗങ്ങളുടെയും ആക്കം കുറയ്ക്കാൻ മുരിങ്ങയില സഹായിക്കും

    ഇലവർ​ഗങ്ങൾ കഴിക്കാൻ മടിയുള്ളവരുണ്ട്. ഇവയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് അറിവില്ലാത്തതാണ് പ്രധാന കാരണം. പലർക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയില്ല. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് മുരിങ്ങയില. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില. പ്രോട്ടീൻ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, കാത്സ്യം, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. മിക്ക രോ​ഗങ്ങളും ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മലേറിയ, പനി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പല രോ​ഗങ്ങളുടെ ആക്കം കുറയ്ക്കാനും മുരിങ്ങയില സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അറിയാം മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍… വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാന്‍ മുരിങ്ങയി‌ല സഹായിക്കും. അതിനാല്‍ ദിവസവും ഊണിനൊപ്പം മുരിങ്ങയില തോരന്‍ കഴിക്കുന്നത് നല്ലതാണ്. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും.…

    Read More »
  • കാൽപാദങ്ങളിൽ തരിപ്പോ, തുടിപ്പോ അനുഭവപ്പെടാറുണ്ടോ ? പിന്നിലെ ചില കാരണങ്ങൾ…

    നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ പലതും എളുപ്പത്തില്‍ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ചില പ്രശ്നങ്ങള്‍ നിസാരമാക്കി തള്ളിക്കളയുന്നത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം.  നമ്മള്‍ ചെറുതെന്നോ ഗൗരവമില്ലാത്തതെന്നോ കരുതുന്ന പ്രശ്നങ്ങള്‍ ഒരുപക്ഷെ മറ്റ് രോഗങ്ങളുടെ ലക്ഷണമോ സൂചനയോ ആയി വരുന്നതാകാം. അതിനാലാണ് നീണ്ടുനില്‍ക്കുന്ന ഒരു പ്രശ്നവും പരിശോധിക്കാതെ വിടരുതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ശരീരത്തിലെ ഓരോ മാറ്റത്തിന് പിന്നിലും അതിന്‍റേതായ കാരണങ്ങളുണ്ടായിരിക്കും. ഇത്തരത്തില്‍ കാല്‍പാദങ്ങളില്‍ തരിപ്പോ, തുടിപ്പോ അനുഭവപ്പെടുന്നതിന് പിന്നിലെ ചില കാരണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 1) വൈറ്റമിൻ ബി12 കുറവ് :- നമ്മുടെ ശരീരത്തില്‍ വൈറ്റമിൻ ബി 12 കുറയുമ്പോള്‍ അത് നാഡികളെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കാം. ഇതുമൂലം പാദങ്ങളിലും തരിപ്പനുഭവപ്പെടാം. 2) വൈറ്റമിൻ ബി6 കുറവ് :- നാഡീവ്യവസ്ഥ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് വൈറ്റമിൻ ബി 6 ആവശ്യമാണ്. ഇതുകൊണ്ട് തന്നെ വൈറ്റമിൻ ബി 6 കുറയുമ്പോള്‍ നാഡീവ്യവസ്ഥ ബാധിക്കപ്പെടുകയും ഇതിന്‍റെ ഫലമായി പാദങ്ങളില്‍ തരിപ്പ് അനുഭവപ്പെടുകയും ചെയ്യാം.…

    Read More »
  • പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ… ഈ രോ​ഗങ്ങൾ അകറ്റാം

    പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി ഗുണങ്ങളുണ്ട്. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. മറ്റ് പച്ചക്കറികളേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് നാരുകൾ. ഇത് കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും വിവിധ രോഗങ്ങൾ തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ആവിയിൽ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ന്യൂട്രീഷൻ റിസർച്ച് നടത്തിയ ഒരു പഠനം കണ്ടെത്തി. ബ്രൊക്കോളി ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ മറ്റൊരു പഠനം കണ്ടെത്തി. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രോക്കോളിയുടെ ഒരു പ്രധാന ഘടകം സൾഫോറാഫെയ്ൻ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കൽ ആണ്, ഇത് ബ്രോക്കോളിയുടെ ചെറുതായി കയ്പേറിയ രുചിക്കും കാരണമാകുന്നു. സിഗരറ്റ് പുക പോലുള്ള വായുവിലൂടെയുള്ള വിഷവസ്തുക്കളെ വിഷാംശം ഇല്ലാതാക്കുന്നതിൽ സൾഫോറാഫെയ്ൻ ഒരു പങ്കു…

    Read More »
  • ക്യാമറയ്ക്കു മുന്നിൽ എപ്പോഴും പെർഫെക്ഷനു വേണ്ടി ശ്രമിക്കുന്ന മമ്മൂട്ടിയെ കാണണോ ? ഈ വീഡിയോ കാണൂ… റോഷാക്ക് മേക്കിംഗ് വീഡിയോ

    സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് തയ്യാറായ സൂപ്പര്‍താരം മമ്മൂട്ടിയാണ്. അതിന്‍റെ ഏറ്റവും മികച്ച തെളിവായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ റിലീസ് റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്ലോട്ടും അവതരണവുമൊക്കെ മമ്മൂട്ടി ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതായിരുന്നു. വലിയ പ്രേക്ഷക സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ക്യാമറയ്ക്കു മുന്നില്‍ എപ്പോഴും പെര്‍ഫെക്ഷനു വേണ്ടി ശ്രമിക്കുന്ന മമ്മൂട്ടി എന്ന അഭിനേതാവിനെ ഈ വീഡിയോയില്‍ കാണാം. ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തിലേക്ക് പകര്‍ന്നാട്ടം നടത്തുന്ന മമ്മൂട്ടിയെയും. നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം പിന്നീട് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും എത്തിയിരുന്നു. നവംബര്‍ 11 ന് ആയിരുന്നു ഒടിടി റിലീസ്. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്‍റണി. യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള…

    Read More »
Back to top button
error: