LIFE

  • നായ്ക്കളെ വളർത്താനും വിൽക്കാനുമുള്ള നിയമങ്ങൾ കർശനമാക്കി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

    മൃഗങ്ങ​ളോടുള്ള, പ്രത്യേകിച്ച് നായ്ക്കളോടുള്ള ക്രൂരത വർധിച്ചുവരുന്നതു കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ആ മേഖലയിലെ നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. ആർക്കും നായ്ക്കളെ വാങ്ങാനും വളർത്താനും വിൽക്കാനുമൊക്കെ കഴിയുമെങ്കിലും നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിടിവീഴും. മൃഗങ്ങളോടുള്ള ക്രൂരത തടയൽ (നായ പ്രജനനവും വിപണനവും) ക്രൂവൽറ്റി ടു ആനിമൽസ് ആക്ട് (നായ പ്രജനനവും വിപണനവും) 2017, എന്ന നിയമം കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. നായ്ക്കളെ ഉപദ്രവിക്കുന്നവർക്കും വഴിയിൽ ഉപേക്ഷിക്കുന്നവർക്കും കൊല്ലുന്നവർക്കും കടുന്ന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പുതിയ ഭേദഗതി പ്രകാരം, നായ്ക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. ഓരോ ബ്രീഡറും താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കണം 1. എട്ടാഴ്ചയിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ വിൽക്കുന്നില്ല. 2. ആറ് മാസത്തിലധികം പ്രായമുള്ള നായ്ക്കളെ ലൈസൻസുള്ള മറ്റൊരു ബ്രീഡർക്കല്ല വിൽക്കുന്നതെങ്കിൽ, വന്ധ്യംകരണം ചെയ്യാതെ വിൽക്കാൻ പാടുളളതല്ല. 3. നിയമത്തിന്റെ 15ാം വകുപ്പ് പ്രകാരം രൂപീകരിച്ചിട്ടുള്ള മൃഗങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനും വേണ്ടിയുള്ള കമ്മിറ്റിയിൽ(CPCSEA) രജിസ്റ്റർ ചെയ്തിട്ടുളള സ്ഥാപനങ്ങൾക്കോ ബ്രീഡർക്കോ…

    Read More »
  • സ്വവർഗ ലൈംഗികത ഇനി കുറ്റമല്ല; നിയമത്തിൽ ഇളവ് വരുത്തി കരീബിയൻ രാഷ്ട്രമായ ബാർബഡോസ്

    സ്വവർഗാനുരാഗികളോടും ഭിന്നലിംഗക്കാരോടുമുള്ള സമീപനത്തിൽ ലോകമെമ്പാടും മാറ്റങ്ങൾ വരികയാണ്. ആ പാത പിന്തുടരാനാണ് കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി, രാജ്യത്തു നിലനിന്നിരുന്ന കടുത്ത നിയമങ്ങളില്‍ ബാർബഡോസ് തിരുത്തലുകള്‍ വരുത്തുകയാണ്. യൂറോപ്യന്‍ സദാചരത്തിന്‍റെ നിയമാവലികളാല്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു, ഒരു കാലത്ത് കോളനി രാഷ്ട്രമായിരുന്ന ബാര്‍ബഡോസിലെ നിയമങ്ങളും. എന്നാല്‍, പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി 56 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിമയങ്ങളില്‍ ചിലത് ബാര്‍ബഡോസ് തിരുത്തി എഴുതുകയാണ്. സ്വവര്‍ഗ്ഗ ലൈംഗികതയെ കുറ്റമായി കണ്ട കൊളോണിയൽ കാലഘട്ടത്തിലെ നിയമമാണ് ബാർബഡോസിലെ ഹൈക്കോടതി റദ്ദാക്കിയത്. അപൂര്‍വ്വമായാണ് ഈ നിയമം ബാര്‍ബഡോസില്‍ പ്രയോഗിച്ചിട്ടുള്ളതെങ്കിലും സ്വവർഗ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടെന്ന് തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. പുതിയ നിയമത്തോടെ കോളോണിയല്‍ നിയമങ്ങള്‍ തിരുത്തി എഴുതുന്ന മൂന്നാമത്തെ കരീബിയന്‍ രാജ്യമായി ബാര്‍ബറോസ് മാറി. പുതിയ നിയമത്തിനായി പോരാട്ടിയ എല്‍ജിബിടിക്യൂ+ കൂട്ടായ്മയിലെ അംഗങ്ങള്‍ വിധിയെ സ്വാഗതം ചെയ്തു, പുതിയ നിയമം സ്വകാര്യതയും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതായി സംഘടന അവകാശപ്പെട്ടു. വിധി എല്ലാ…

    Read More »
  • ഗവേഷകരുടെ കണ്ടുപിടിത്തങ്ങൾ വെറും നോക്കുകുത്തിയാകില്ല; കുഫോസ് സാങ്കേതിക വിദ്യകള്‍ ഇനി സംരംഭകർക്കും സ്വന്തം

    കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്)യിലെ ശാസ്ത്രജ്ഞര്‍ ദീര്‍ഘനാളത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതിനായി റിലീസ് ചെയ്തു. വീട്ടുമുറ്റത്തെ കുളങ്ങളില്‍ കരിമീനിന്റെ വിത്തുല്‍പ്പാദനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ മുതല്‍ മത്സ്യം ഉപയോഗിച്ച് ന്യൂഡില്‍സ് നിര്‍മ്മിക്കുന്നത് വരെയുള്ള 25 സാങ്കേതിക വിദ്യകളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ചെറുകിട സംരംഭകര്‍ക്ക് വലിയ മുതല്‍മുടക്ക് ഇല്ലാതെ ആരംഭിക്കാവുന്ന, കപ്പയില്‍ നിന്ന് മത്സ്യതീറ്റ ഉത്പാദിക്കുന്നതിനുള്ള യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ കേരളത്തിലെ മത്സ്യകര്‍ഷകര്‍ മത്സ്യതീറ്റ രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുമെന്ന് ടെക്‌നോളജി റിലീസ് നടത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് ഡോ.റോസലിന്റ്് ജോര്‍ജ് പറഞ്ഞു. കുട്ടികളിലെ പോഷകക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന ഫിഷ് സൂപ്പ് പൌഡര്‍ നിര്‍മ്മാണം, പ്രമേഹം ഉള്ളവര്‍ക്കും കഴിക്കാവുന്ന ചോക്ക്‌ളേറ്റ്, ചെമ്മീന്‍ ചിപ്‌സ്, കടല്‍പ്പായല്‍ അടിസ്ഥാമായ ഏറെ പോഷകമൂല്യമുള്ള പാസ്ത തുടങ്ങി വനിതകള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകളാണ് ഇപ്പോള്‍ റിലീസ് ചെയ്തതില്‍ അധികവും എന്ന് ഡോ.…

    Read More »
  • ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക വളരുക മാനം മുട്ടെ വളരുക ! ബേസിലിനോട് ടൊവിനോ; നന്ദി അളിയാ, എന്റെ കണ്ണ് നിറഞ്ഞെന്ന് മറുപടി

    മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റാനും ബേസിലിന് സാധിച്ചിരുന്നു. സിം​ഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിലിനെ തെരഞ്ഞെടുത്തത് ഓരോ മലയാളികൾക്കും അഭിമാനത്തിന് കാരണമായി. ഈ അവസരത്തിൽ ബേസിനെ കുറിച്ച് നടൻ ടൊവിനോ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിലും ഏറെ സന്തോഷത്തോടെയാണ് ബേസിലിന്റെ വളർച്ചയെ നോക്കി കാണുന്നതെന്ന് ടൊവിനോ പറയുന്നു. ‘‘ഒരു സുഹൃത്തെന്ന നിലയിലും അവന്റെ സംവിധാനത്തിൽ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിൽ ജോസഫിന്റേത്. ഒരുപക്ഷേ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും.…

    Read More »
  • ബത്‌ല‌ഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ പറന്ന് നടക്കുന്ന ‘ഡെന്നിസിന്റെ ആമി’; മഞ്ജു വാര്യറുടെ പുതിയ വീഡിയോ

    മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, മലയാളത്തിൽ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.   View this post on Instagram   A post shared by Manju Warrier (@manju.warrier)   ബത്‌ല‌ഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ നടന്നു പോകുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. ‘നിങ്ങൾ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക’, എന്നാണ് വീഡിയോ പങ്കുവച്ച് നടി കുറിച്ചത്. ഈ വീഡിയോ നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശും പങ്കുവച്ചിട്ടുണ്ട്. ‘മഞ്ജു ഇൻ ബത്‌ല‌ഹേം’ എന്ന അടിക്കുറിപ്പോടെയാണ് മിഥുൻ വീഡിയോ പങ്കുവച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.…

    Read More »
  • ആരാധകരേ കൈയടിക്കൂ… ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിൽ കോരിയെടുത്ത് വിജയ്

    ഇഷ്ടതാരത്തോടൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിലെടുത്ത് നടന്‍ വിജയ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്. പുതിയ ചിത്രമായ വാരിസ് പുതുവര്‍ഷത്തില്‍ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്തവണത്തെ ആരാധകരുമായുള്ള കൂടിക്കാഴ്ച. അതിനിടയിലാണ് തനിക്കൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ അദ്ദേഹം കൈകളിലെടുത്തത്. ആ ചിത്രങ്ങൾ അതിവേഗം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വൈറലാവുകയും ചെയ്തു. വിജയ് മക്കള്‍ ഇയക്കം നേതാവ് ബസ്സി ആനന്ദാണ് ചിത്രങ്ങള്‍ ആദ്യം പങ്കുവച്ചത്. ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ വച്ചാണ് വിജയ് മക്കള്‍ ഇയക്കം ഫാന്‍ ക്ലബ് അംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും സംഘടനയുടെ അഡ്മിനിസ്‌ട്രേറ്റേഴ്‌സിനെയുമായിരുന്നു വിജയ് വിളിപ്പിച്ചത്.  

    Read More »
  • കോവിഡ് ഭീതി അകലുന്നു, ആഗോള അടിയന്തരാവസ്ഥ പിൻവലിക്കാൻ ലോകാരോഗ്യ സംഘടന

    മനുഷ്യരാശി നേരിട്ട ഏറ്റവും രൂക്ഷമായ മഹാമാരിയാണ് കോവിഡ്. വൈറസിനെ ചെറുത്തു തോൽപ്പിക്കാൻ ലോകമെങ്ങും തീവ്ര ശ്രമം ഉണ്ടായി. അതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ആഗോള അടിയന്തരാവസ്ഥ പിൻവലിക്കാൻ ഒരുങ്ങുകയാണ് ലോകാരോഗ്യ സംഘടന. അടുത്തവര്‍ഷം കോവിഡ് സംബന്ധമായ അടിയന്തരാവസ്ഥ വേണ്ടിവരില്ലെന്നു പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി. കോവിഡ്-19 അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഡബ്ല്യു.എച്ച്.ഒ. വിദഗ്ധസമിതി ജനുവരിയില്‍ യോഗം ചേരും അതേസമയം ആഗോളതലത്തിൽ കോവിഡ് ഭീതി കുറഞ്ഞെങ്കിലും മഹാമാരിക്കു കാരണമായ സാര്‍സ്-കോവി-2 െവെറസ് വിട്ടൊഴിയില്ലെന്നു ഡബ്ല്യു.എച്ച്.ഒ. മേധാവി മുന്നറിയിപ്പ് നല്‍കി. മറ്റ് ശ്വാസകോശ രോഗങ്ങള്‍ക്കൊപ്പം സാര്‍സ്-കോവി-2 വൈ റസിനെയും നിയന്ത്രിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും കഴിയണം. ഇന്‍ഫ്‌ളുവന്‍സ, റസ്പിറേറ്ററി സിന്‍സിഷ്യല്‍ െവെറസ് (ആര്‍.എസ്.വി) രോഗങ്ങളുടെ വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാണ്. പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും തയാറാകണമെന്നതാണു കോവിഡ് മഹാമാരി നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നു ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തു മത്സരവും ആശയക്കുഴപ്പവും വര്‍ധിപ്പിക്കുന്നതിനു പകരം ആഗോളസഹകരണം മെച്ചപ്പെടുത്തണമെന്നതാണു മറ്റൊന്ന്.…

    Read More »
  • ജിയെൻ കൃഷ്‍ണകുമാറി​ന്റെ ത്രില്ലർ ‘റൺ ബേബി റൺ’; ആർ.ജെ. ബാലാജിയുടെ നായികയായി ഐശ്വര്യ രാജേഷ്

    ആർ ജെ ബാലാജി നായകനാകുന്ന പുതിയ ചിത്രമാണ് ‘റൺ ബേബി റൺ’. ‘ടിയാൻ’ എന്ന മലയാള ചിത്രത്തിന്റെ സംവിധായകൻ ജിയെൻ കൃഷ്‍ണകുമാർ ‘റൺ ബേബി റൺ’ ഒരുക്കുന്നത്. ജിയെൻ കൃഷ്‍ണകുമാർ തന്നെയാണ് തിരക്കഥയും. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിവേകയാണ് ഗാനരചയിതാവ്. ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് യുവ ആണ് നിർവഹിക്കുന്നത്. പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് ലക്ഷ്‍മൺ കുമാറാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ രാജേഷ് നായികയാകുന്ന മറ്റൊരു ചിത്രമാണ് ‘ഫർഹാന’. ‘ഫർഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തിൽ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെൽസൺ വെങ്കടേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ വെങ്കടേശൻ തന്നെ തിരക്കഥയും എഴുതുന്നു. സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. ഗോകുൽ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഡ്രീം വാര്യർ…

    Read More »
  • വീണ്ടും ആയുധം കൈയ്യിലെടുത്ത് പെപ്പേ… ബിഗ് സ്ക്രീനിൽ അടിയുടെ മാലപ്പടക്കത്തിന് തിരിതെളിക്കാൻ ‘ആർഡിഎക്സി’​ന്റെ ചിത്രീകരണത്തിന് ഇന്ന് ആരംഭം

    യുവനിര നായകന്മാരില്‍ ആന്റണി വര്‍ഗീസിനോളം സക്സസ് റേറ്റ് ഉള്ള മറ്റൊരാളില്ല. ആന്റണിയുടെ അരങ്ങേറ്റമായിരുന്ന, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് മുതല്‍ അദ്ദേഹം നായകനായി ഇതുവരെ പ്രദര്‍ശനത്തിനെത്തിയ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. അവയൊക്കെ ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളുമായിരുന്നു. എന്നാല്‍ ആക്ഷന്‍ ഹീറോ ഇമേജ് മാറ്റിവച്ചുള്ള ചില ചിത്രങ്ങളും ആന്‍റണി അടുത്ത കാലത്ത് കമ്മിറ്റ് ചെയ്‍തിട്ടുണ്ട്. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്, പൂവന്‍, ഓ മേരി ലൈല തുടങ്ങിയ ചിത്രങ്ങളൊക്കെ അത്തരത്തിലുള്ളതാണ്. എന്നാല്‍ ആന്‍റണി വീണ്ടും ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രത്തിലേക്ക് എത്തുകയാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്സ് എന്ന ചിത്രമാണിത്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഈ സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ തുടങ്ങും. മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളുടെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ ടൈറ്റില്‍. റോബര്‍ട്ട്, ഡോണി, സോവ്യര്‍ എന്നിങ്ങനെയാണ് ആ കഥാപാത്രങ്ങളുടെ പേരുകള്‍. ആന്‍റണി വര്‍ഗീസിനൊപ്പം നീരജ് മാധവും ഷെയ്ന്‍ നിഗവുമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടി തുടങ്ങട്ടെ എന്നാണ് ചിത്രത്തിന്‍റെ ടാഗ്…

    Read More »
  • പ്രേക്ഷകരെ പേടിപ്പിക്കാൻ നയൻതാരയുടെ ‘കണക്റ്റ്’, റിലീസ് ഹിന്ദിയിലും; ആകാംക്ഷയോടെ ആരാധകർ

    നയൻതാര നായികയാകുന്ന ചിത്രം ‘കണക്റ്റി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ‘കണക്റ്റ്’ എന്ന ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റ്’ എന്തായാലും പേടിപ്പിക്കുന്ന ഒന്നായിരിക്കും എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ‘കണക്റ്റെ’ന്ന ചിത്രം തിയറ്ററില്‍ തന്നെ കാണേണ്ട ഒന്നാണെന്നും ട്രെയിലറില്‍ നിന്ന് മനസിലാകുന്നു. https://twitter.com/VigneshShivN/status/1603265839959924739?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1603265839959924739%7Ctwgr%5E883fc8db7cbaa54b1d8c30bd02919df97f2fb8cb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVigneshShivN%2Fstatus%2F1603265839959924739%3Fref_src%3Dtwsrc5Etfw നയൻതാരയും വിഘ്‍നേശ് ശിവനും അടുത്തിടെ ഇരട്ടക്കുട്ടികള്‍ ജനിച്ചത്…

    Read More »
Back to top button
error: