LIFEMovie

രുധിര”ത്തിൽ അഭിനേതാക്കളെ ആവശ്യമുണ്ട്

രാജ് ബി ഷെട്ടി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന “രുധിരം”എന്ന മലയാളം ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നായികയുടെ കുട്ടിക്കാലം അവതരിപ്പിക്കുവാന്‍ എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയുടെയുംവെളുത്ത മുടിയുള്ളമുത്തശ്ശിയുടെയും വേഷം അവതരിപ്പിക്കുവാന്‍ അഭിനേതാക്കളെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ 7012952117 എന്ന വാട്‌സ്പ്പ് നമ്പറിലോ [email protected] എന്ന ഇമെയിലിലോ വിശദവിവരങ്ങൾ സഹിതം ഫോട്ടോ അയയ്ക്കുക.

നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തില്‍ എത്തുന്നത്. റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി ഷെട്ടി എന്നിവര്‍ കന്നഡ ചലച്ചിത്ര മേഖലയില്‍ പുതിയ പാത തീര്‍ത്ത സംവിധായകരാണ്. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. 2021ല്‍ പുറത്തിറങ്ങിയ ‘ഗരുഡ ഗമന ഋഷഭ വാഹനാ’യിലെ ശിവയും 2022ല്‍ പുറത്തിറങ്ങിയ ‘777 ചാര്‍ലി’യിലെ വെറ്റിനറി ഡോക്ടര്‍ കഥാപാത്രവും നടന്റെ അഭിനയത്തിലെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ അനാവരണം ചെയ്തതായിരുന്നു. മികച്ച പെര്‍ഫോമറായ രാജിനൊപ്പം അപര്‍ണ്ണ ബാലമുരളിയും അഭിനയിക്കുന്നുവെന്നത് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

Signature-ad

റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി എസ് ലാലൻ നിര്‍മിക്കുന്ന “രുധിരം” മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായാണ്. ഒരുങ്ങുന്നത്. സംവിധായകന്റെ തന്നെ കഥയ്ക്ക്, ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നു.റോഷാക്കിലൂടെ പുതുമയാര്‍ന്ന സംഗീതാനുഭവം നല്‍കിയ മിഥുന്‍ മുകുന്ദനാണ് രുധിരത്തിന് പശ്ചാത്തല സംഗീമൊരുക്കുന്നത്. സജാദ് കാക്കു ക്യാമറയും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു
ക്രിയേറ്റീവ് പ്രൊഡ്യൂസരർ-ഷബീര്‍ പത്താന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിന്‍സന്റ് ആലപ്പാട്ട്, ആര്‍ട്ട്-ശ്യാം കാര്‍ത്തികേയന്‍, പോസ്റ്റര്‍ ഡിസൈൻ- കഥ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-റിച്ചാര്‍ഡ്, സൗണ്ട് മിക്സ്- ഗണേഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടർ-അരു സൈമണ്‍, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം-ധന്യ ബാലകൃഷ്ണന്‍, വി എഫ്എക്സ്- ആനന്ദ് ശങ്കര്‍, ആക്ഷൻ-റണ്‍ രവി, ഫിനാന്‍സ് കണ്‍ട്രോളർ-എം എസ്. അരുണ്‍, ലൈന്‍ പ്രൊഡ്യൂസർ-അവീന ഫിലിംസ്,സ്റ്റില്‍സ്- രാഹുല്‍ എം സത്യന്‍,
പി ആര്‍ ഒ-എ എസ് ദിനേശ്.

Back to top button
error: