LIFE

  • ഏപ്രിൽ 1 മുതൽ E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം

    ന്യൂഡൽഹി: 2026 ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ശുദ്ധ ഊർജ്ജ, ഇന്ധന വൈവിധ്യവൽക്കരണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ഉറപ്പുവരുത്തി വിതരണം ചെയ്യാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നിർബന്ധമാക്കും. പ്രത്യേക സാഹചര്യങ്ങളിൽ, ചില പ്രദേശങ്ങളിൽ പരിമിതമായ…

    Read More »
  • പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ

    തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മിൽമ. കഴിഞ്ഞ മാസം 20-ാം തീയതി ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്. നാല് രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് രണ്ട് രൂപ നാൽപ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തിരിക്കുന്നത്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചു നൽകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു…

    Read More »
  • വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്ന് സൂചന. എംആർഐ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം ഡോക്ടർമാർ അറിയിച്ചു. കഴുത്തിനേറ്റ ക്ഷതത്തിന്റെ വേദന കൈകളിലേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും വേദന നിലനിൽക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രി ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്നാണ് സൂചന. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടിപ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പിന്നീട്‌ വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ ­കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. വധശ്രമത്തിനാണ്‌ കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാവിലെമുതൽ ജില്ലയിൽ വിവിധസ്ഥലങ്ങളിൽ ആരോഗ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടികാണിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുകയും…

    Read More »
  • ‘മദ്രസകൾ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങൾ; അവിടയാണ് തീവ്രവാദികളെ രൂപപ്പെടുത്തുന്നത്; അവ അടച്ചു പൂട്ടണം’- വിവാദ പരാമർശവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ

    മുംബൈ: മഹാരാഷ്ട്രയിലെ മദ്രസകൾ തീവ്രവാദികളുടെ പ്രജനന കേന്ദ്രങ്ങളാണെന്നും അവ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി നിതേഷ് റാണെ. മുസ്ലീം പുരോഹിതൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് മന്ത്രിയുടെ ഈ പരാമർശം. മഹാരാഷ്ട്ര തുറമുഖ വികസന മന്ത്രി നിതേഷ് റാണെയാണ് ഇത്തരമൊരു പ്രസ്താവനയിറക്കിയത്. മദ്രസകൾ തീവ്രവാദികളുടെ പ്രജനന കേന്ദ്രങ്ങളാണെന്നും അതിനാൽ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മുസ്ലീം പുരോഹിതൻ ഒരു വിദ്യാർത്ഥിയെ മർദ്ദിക്കുന്നതായി കാണിക്കുന്നവൈറൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിങ്ങൾ മൗലവി കുട്ടികളെ തല്ലുന്ന വീഡിയോ കണ്ടിട്ടുണ്ടാകും. അത് എന്റെ സ്വന്തം ജില്ലയായ സാവന്ത്വാഡിയിൽ നിന്നുള്ളതാണ്. എനിക്ക് ചുമതലയുള്ള ജില്ലയാണത്. എന്ത് കർശന നടപടിയാണ് അവർ നേരിടാൻ പോകുന്നതെന്ന് നിങ്ങൾക്ക് ഉടൻ മനസ്സിലാകും.മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണ കുട്ടികളെ അക്രമിക്കുന്നതിന് മുമ്പ് അവരുടെ കൈകൾ വിറയ്ക്കുന്ന തരത്തിലുള്ള നടപടി കൈക്കൊള്ളും. സംസ്ഥാനത്ത് മദ്രസകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. മദ്രസകൾ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളാണെന്നും…

    Read More »
  • ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; നടപടി പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെ തുടർന്ന്

    റിയാദ്: പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും സൗദി അറേബ്യ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. സമ്പൂ‍‌ർണ നിരോധനമാണ് ഏ‌ർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് സൗദിയുടെ നിരോധനം. പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെത്തുട‍‌‌‍‍‌ർന്നതാണ് നിരോധനം. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. 40 രാജ്യങ്ങളെക്കൂടാതെ, മറ്റ് 16 രാജ്യങ്ങളിലെ ചില പ്രവിശ്യകളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി അറിയിച്ചു. കേരളത്തിലും ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരക പക്ഷിപ്പനി പടരുന്നതായാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ…

    Read More »
  • പ്രവാസികൾ അറിഞ്ഞോ? കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക

    ന്യൂഡൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ​ഗുണകരമായൊരു നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം 2 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇനി മുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ യാത്രക്കാർക്ക് വേഗത്തിൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാം. റമസാനിലും പെരുന്നാളിനും നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഈ പുതിയ ഇളവുകൾ വലിയ ഉപകാരപ്രദമാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ശ്രദ്ധേയമായൊരു ഇളവാണ് ഡ്യൂട്ടി ഫ്രീ അലവൻസിലെ പുതുക്കിയ നിരക്ക്. അതുപ്രകാരം സാധാരണ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് വരുമ്പോൾ 75,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് ഇത് 50,000 രൂപയായിരുന്നു. രണ്ട് വർഷത്തിലധികം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 7,50,000 രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ ഇളവും ലഭിക്കും. അതുപോലെതന്നെ,12 മാസം വരെ വിദേശത്തു നിന്നവർക്ക് 1.5 ലക്ഷം രൂപയും ഒന്ന് മുതൽ രണ്ട് വർഷം വരെ നിന്നവർക്ക് 3…

    Read More »
  • കേരള സ്‌റ്റോറി വേണം, യാദവ് ജി കി ലവ് സ്‌റ്റോറി വേണ്ട! കേസ് കുട്ടയിലിട്ട് സുപ്രീം കോടതി; ‘ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നത് എങ്ങനെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കു’മെന്നും കോടതി

    ന്യൂഡല്‍ഹി: കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെയടക്കം കൂട്ടുപിടിച്ച് കേരള ഹൈക്കോടതിയില്‍ വാദങ്ങളുമായി എത്തിയ സംഘപരിവാര്‍, മറ്റൊരു സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ‘യാദവ് ജി കി ലവ് സ്റ്റോറി’ (Yadav Ji ki love story) എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ യാദവ് പരിഷത്ത് അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണഎ സുപ്രീം കോടതി തള്ളിയത്. സിനിമയുടെ പേര് യാദവ് സമുദായത്തിനെതിരെ നേരിട്ടുള്ളതും അധിക്ഷേപകരവുമായ സ്റ്റീരിയോടൈപ്പ് (അടിസ്ഥാനരഹിതമായ മുന്‍വിധി) സൃഷ്ടിക്കുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം നിരസിച്ചു. യാദവ് സമുദായത്തില്‍പ്പെട്ട ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവുമായി പ്രണയത്തിലാകുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ‘ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുമോ?’ എന്ന് കോടതി ചോദിച്ചു. സിനിമയുടെ പേരില്‍ യാദവ് സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന വിശേഷണങ്ങളോ വാക്കുകളോ…

    Read More »
  • ‘കേരളവും ഇന്ത്യയുടെ ഭാഗം, മാറ്റി നിര്‍ത്താന്‍ കഴിയില്ലെ’ന്ന് നിര്‍മാതാവ്; ‘കേരള ക്രൈം ഫയല്‍സ്’ ഇല്ലേയെന്നു ജഡ്ജി; ‘ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’യുടെ പേര് സെന്‍സര്‍ ബോര്‍ഡ് മാറ്റിച്ചത് എന്തിനെന്നു ഹര്‍ജിക്കാര്‍; സ്ഥലപ്പേര് മാറ്റാന്‍ തുടങ്ങിയാല്‍ എങ്ങുമെത്തില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്! ഹൈക്കോടതിയില്‍ തീപ്പൊരി വാദങ്ങള്‍

    കൊച്ചി: കേരളത്തെ ഇന്ത്യയില്‍നിന്ന് ഒറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും കേരളവും ഇന്ത്യയുടെ ഭാഗമാണെന്നും വാദിച്ച് ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ചിത്രത്തിന്റെ നിര്‍മാതാവ്. കേരളത്തെ അപമാനിക്കുന്നെന്നു ചൂണ്ടിക്കാട്ടി, ചിത്രത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജയിലാണ് നിര്‍മാതാവിന്റെ വാദം. ഹര്‍ജികള്‍ പൊതുതാല്‍പ്പര്യ സ്വഭാവമുള്ളതാണെന്നും ഹര്‍ജിക്കാര്‍ക്ക് വ്യക്തിപരമായ പരാതികളൊന്നുമില്ലെന്നും നിര്‍മ്മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന് മുമ്പാകെ വാദിച്ചു. കേരളത്തിന്റെ അന്തസിനെ ബാധിച്ചതിനാല്‍ തങ്ങളുടെ അന്തസിനെയും ബാധിച്ചെന്നാണു ഹര്‍ജിക്കാര്‍ പറയുന്നതെന്നും സീനിയര്‍ അഡ്വക്കേറ്റ് എസ്. ശ്രീകുമാര്‍ പറഞ്ഞു. ‘കഥയുടെ പേര് കേരളത്തിലെ ജനങ്ങളുടെ സല്‍പ്പേരിനെ ബാധിക്കുന്നു എന്ന കാരണത്താലാണ് സിനിമയ്ക്ക് നല്‍കിയ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നത്. നമുക്ക് കേരളത്തെ ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ കഴിയില്ല. കേരളവും ഇന്ത്യയുടെ ഭാഗമാണ്. കേരളത്തിന് മാത്രമായി ഒരു അന്തസ് (Dignity) ഇല്ല. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ആ അന്തസ് ഇന്ത്യയുടേതാണ്. അവര്‍ കേരളത്തിലെ…

    Read More »
  • വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി; സംവിധായകന്‍ 30 സ്ത്രീകളെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിട്ടും മരുന്നിനുപോലും മലയാളി ഇല്ല; എന്നിട്ടും പേര് ‘കേരള സ്‌റ്റോറി’; പരിഹാസം

    കൊച്ചി: പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരുംവരെ കേരള സ്റ്റോറി 2-ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി’ന്റെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് റിലീസിന് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. സമയ പരിമിതിമൂലം ചിത്രം സിംഗിള്‍ ബെഞ്ച് കാണില്ല. കേരള സ്റ്റോറിയുടെ ടീസറിന്റെ പരിഭാഷ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജികളില്‍ ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. ഹര്‍ജിക്കാരുടെ ആവശ്യം സത്യസന്ധമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹര്‍ജിക്കാരുടെ വാദങ്ങളെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുതെന്ന് പറഞ്ഞു. നഷ്ടം സംഭവിച്ചതിന് ശേഷമല്ല സിനിമ പുനപരിശോധിക്കേണ്ടത് എന്നും സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി വിമര്‍ശനമുയര്‍ത്തി. ടീസര്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഒന്നും ചെയ്യാനില്ലെന്നും പരാതിക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം. സിനിമ പ്രദര്‍ശനത്തിന് എത്തിയ ശേഷം പുനപരിശോധിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതില്‍ മറുപടി നല്‍കി. റിലീസിന് മുന്‍പ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്നാണ് നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് നല്‍കിയ സത്യവാങ്മൂലം.…

    Read More »
  • അനില്‍ അംബാനിക്കു വീണ്ടും തിരിച്ചടി; മുംബൈയിലെ 3700 കോടിയുടെ വസതിയും ഇഡി കണ്ടുകെട്ടി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആകെ കണ്ടുകെട്ടിയ ആസ്തി 15,000 കോടിയായി; രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടനെന്നും എന്‍ഫോഴ്‌സ്‌മെന്റ്

    ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി (RCOM) ബന്ധപ്പെട്ട ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നിലകളുള്ള ‘അബോഡ്’ (Abode) എന്ന 3,716.83 കോടി രൂപ മൂല്യം കണക്കാക്കുന്ന വസതി ഇഡി കണ്ടുകെട്ടി.   മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന 66 മീറ്റര്‍ ഉയരമുള്ള ആഡംബര കെട്ടിടമാണു താത്കാലികമായി കണ്ടുകെട്ടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ കള്ളപ്പണക്കേസില്‍കേസില്‍ കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം ഏകദേശം 15,700 കോടി രൂപയായി ഉയര്‍ന്നു. 66-കാരനായ അംബാനി രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ ഹാജരാകുമെന്നാണ് കരുതുന്നത്. 2025 ഓഗസ്റ്റില്‍ അദ്ദേഹം ആദ്യമായി ഇഡിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ആര്‍കോം (RCOM) തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലെ സാമ്പത്തിക ക്രമക്കേടുകളെയും വായ്പ വഴിതിരിച്ചുവിട്ടതിനെയും കുറിച്ചുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.…

    Read More »
Back to top button
error: