LIFE

  • വലിപ്പത്തിലല്ല കാര്യം; കാഴ്ച്ചയിൽ ഇത്തിരിക്കുഞ്ഞൻ, ഗുണമോ മെച്ചം, ചെറുപയർ പോഷകങ്ങളാൽ സമൃദ്ധം! 

    നല്ല ആരോഗ്യത്തിന് ഭക്ഷണം പ്രധാനമാണ്, എന്നാൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം തന്നെ കഴിക്കണം. അത്തരത്തിൽ പെട്ട ഭക്ഷണമാണ് ചെറുപയർ. പയർ വർഗങ്ങളിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്ന് പറയുന്നത് തന്നെ ചെറുപയറാണ്. മാത്രമല്ല ഇതൊരു സൂപ്പർ ഫുഡായി അറിയപ്പെടുന്നു. എന്തൊക്കെയാണ് ചെറുപയറിന്റെ ഗുണങ്ങൾ എന്ന് നോക്കാം. ചെറുപയർ സസ്യാധിഷ്ഠിത പ്രോട്ടീന്റെ അവിശ്വസനീയമായ ഉറവിടമാണ്. ചെറുതും എന്നാൽ ശക്തവുമായ ഈ പയറിൽ ല്യൂസിൻ, ഐസോലൂസിൻ, ഫെനിലലാനൈൻ, ലൈസിൻ, അർജിനൈൻ, വാലൈൻ തുടങ്ങി നിരവധി അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. നിങ്ങൾ ഇത് മുളപ്പിച്ച് കഴിക്കുകയാണെങ്കിൽ അവയുടെ ഗുണങ്ങൾ വർധിക്കും. കലോറി എണ്ണം കുറയുകയും. അമിനോ ആസിഡിൻ്റെ അളവ് കൂടുകയും ചെയ്യുന്നു. ചെറുപയറിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ലയിക്കുന്നതും ലയിക്കാത്തതുമാണ്. നിങ്ങളുടെ ദഹനം മന്ദഗതിയിലാക്കുന്നതിന് ഇത് സഹായിക്കുന്നു, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്ത് ലയിക്കുന്ന നാരുകൾ നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. ഫ്‌ളേവനോയിഡുകൾ, കഫീക്…

    Read More »
  • ഒരു നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ???, എന്നാൽ ലൈം ജ്യൂസ് കുടിച്ചോളൂ നാരങ്ങായുടെ തൊലി കളയേണ്ട; ചെടികൾക്ക് വളർച്ചാ ഉത്തേജകം തയ്യാറാക്കാം 

    തണുപ്പ് കാലം മാറി ഇനി വരാനിരിക്കുന്നത് വേനൽക്കാലമാണ്. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കൃഷികളെല്ലാം കരിഞ്ഞുണങ്ങുന്ന വേനൽ. എന്നാൽ വേനലിൽ ചൂട് മാറാൻ കുടിക്കുന്ന നാരങ്ങാവെള്ളം പോലും കൃഷികളെ സഹായിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. നാരങ്ങായുടെ തൊലി ഉപയോഗിച്ച് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും നല്ല പോലെ ഫലം ചെയ്യുന്ന വളര്‍ച്ചാ ഉത്തേജകം തയാറാക്കാന്‍ സാധിക്കും. ഒരു രൂപ പോലും ചെലവില്ലാത്തെ എളുപ്പത്തില്‍ ലായനി വീട്ടില്‍ തന്നെ തയാറാക്കാം. ജ്യൂസുണ്ടാക്കാന്‍ നീരു പിഴിഞ്ഞെടുത്ത നാരങ്ങ തോടുകള്‍ എട്ട് പത്തെണ്ണമെടുക്കുക. അവ അടപ്പുള്ളൊരു പ്ലാസ്റ്റിക്ക് ജാറിലേക്കിടുക. തുടര്‍ന്ന് ഇവ മുങ്ങാന്‍ പാകത്തില്‍ വെള്ളമൊഴിക്കുക. ശേഷം പാത്രം അടച്ചു മൂന്നോ നാലോ ദിവസം മാറ്റിവയ്ക്കുക. നാലു ദിവസം കഴിഞ്ഞു ലായനി അരിച്ചെടുക്കുക. ഇതിലേക്ക് മൂന്നിരിട്ടി വെള്ളം ചേര്‍ത്തു ശേഷം ചെടികള്‍ക്ക് പ്രയോഗിക്കാം. പച്ചമുളക്, വെണ്ട, വഴുതന, അലങ്കാരച്ചെടികള്‍ എന്നിവയ്ക്ക് ഈ ലായനി ഏറെ ഫലം ചെയ്യും. പച്ചമുളകിന്റെ കുരുടിപ്പ് മാറാന്‍ ഈ ലായനി ഒഴിച്ചു കൊടുക്കുന്നതു…

    Read More »
  • കൊവിഡ് കണക്കുകളിൽ വീണ്ടും ചൈനയുടെ ഒളിച്ചുകളി, യഥാര്‍ത്ഥ കണക്കുകൾ കാണാമറയത്ത്; അനൗദ്യോഗികമായി പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

    ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. 2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറാകാതിരുന്നു. ഇപ്പോഴിതാ ചൈനയില്‍ നിന്ന് ചില ഞെട്ടിക്കുന്ന കണക്കുകളാണ് അനൗദ്യോഗികമായി പുറത്തുവരുന്നത്. ചൈനയില്‍ ഈ കൊവിഡ് തരംഗത്തില്‍ മാത്രം ഏതാണ്ട് ആകെ ജനസംഖ്യയുടെ നാല്‍പത് ശതമാനം പോരെയും കൊവിഡ് ബാധിച്ചുവെന്നാണ് ചൈനയില്‍ നിന്ന് തന്നെയുള്ള ചില വിദഗ്ധരെ ഉദ്ദരിച്ചുകൊണ്ട് ‘ഏഷ്യാ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിക്ക ചൈനീസ് നഗരങ്ങളിലും അമ്പത് ശതമാനം പേരും രോഗബാധിതരായിരുന്നുവെന്നും ടെസ്റ്റ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ചൈനയില്‍ നിന്നുള്ള എപിഡെമോളജിസ്റ്റ് ( പകര്‍ച്ചവ്യാധികളെ…

    Read More »
  • ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, പ്രമേഹമാകാം; നേരത്തെ പരിശോധന നടത്താം, പ്രതിരോധിക്കാം 

    ജീവിതശൈലീ രോഗങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്. അതിൽതന്നെ ഏറ്റവും പ്രധാനമാണ് പ്രമേഹം. കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കോവിഡാനന്തരം ഇന്ത്യയിലും, കേരളത്തിലും ചെറുപ്പക്കാരിൽ അപ്രതീക്ഷിതമായി പ്രമേഹം വർധിച്ചു വരുന്നു എന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രമേഹം നേരത്തെ കണ്ടെത്തുകയും ഫലപ്രദമായി പ്രതിരോധിക്കുകയുമാണ് വേണ്ടത്. അറിയാം പ്രമേഹത്തെ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ… എന്താണ് പ്രമേഹം ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ഭക്ഷണം ദഹനപ്രക്രിയക്ക് വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക്ക് (സെല്‍) എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ, ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള പഞ്ചാസരയുടെ…

    Read More »
  • തണുപ്പുകാലത്തു ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം വേണം, അവഗണിക്കരുത് വിറ്റാമിന്‍ സി, ഭക്ഷണം ക്രമീകരിക്കാം

    തണുപ്പുകാലം രോഗങ്ങളുടെ കാലം കൂടിയാണ്. വളരെ വേഗമായിരിക്കും രോഗങ്ങൾ പിടികൂടുക. തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍ ആന്റിഓക്‌സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ഠമാണ്. വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം കൂടാതെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗ്ഗങ്ങള്‍. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.…

    Read More »
  • ലക്കി സിങ് വഷളനായ ചൊറിയന്‍ കഥാപാത്രം; ഡബിള്‍ മീനിങ് ഡയലോഗുകള്‍ സിനിമക്ക് ആവശ്യമായിരുന്നു: ഹണി റോസ്

    മോഹന്‍ലാല്‍ നായകനായി ഒടുവില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. വൈശാഖിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് ഉദയ കൃഷ്ണയായിരുന്നു. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പുറമെ മോണ്‍സ്റ്ററിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ലക്കി സിങ് എന്ന കഥാപാത്രത്തിന്റെ ഡബിള്‍ മീനിങ് ഡയലോഗുകള്‍ക്കെതിരെയാണ് ഏറ്റവുമധികം വിമര്‍ശനമുയര്‍ന്നത്. മോണ്‍സ്റ്ററിലെ ഡബിള്‍ മീനിങ് ഡയലോഗുകളെ പറ്റി സംസാരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഹണി റോസ്. ലക്കി സിങ് എന്ന കഥാപാത്രത്തെ ആ രീതിയിലാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നതെന്നും സിനിമക്ക് ഡബിള്‍ മീനിങ് ഡയലോഗുകള്‍ ആവശ്യമായിരുന്നുവെന്നും ഹണി റോസ് പറഞ്ഞു. ഇത് എഴുത്തുകാരന്റെ സ്വതന്ത്ര്യമാണെന്നും തനിക്ക് അതിലൊന്നും ചെയ്യാനാവില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഷൂട്ട് ചെയ്യുന്ന സമയത്ത് അതിനെ പറ്റി ചിന്തിച്ചിരുന്നു. പക്ഷേ ലക്കി സിങ് എന്ന കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. ഭയങ്കര വഷളനായ ചൊറിയനായ കഥാപാത്രമാണ്. അങ്ങനെയുള്ള കഥാപാത്രം നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ഒരാളെ അവതരിപ്പിക്കുമ്പോള്‍ ഇങ്ങനെയുള്ള ഡയലോഗിന്റെ ആവശ്യമുണ്ടായിരുന്നു. പിന്നെ…

    Read More »
  • വനത്തിനുള്ളിലെ അസുലഭ ട്രാക്കിങ്ങിന് അവസരം; അഗസ്ത്യാര്‍കൂടം കയറാൻ ഓൺലൈൻ ബുക്കിങ് തുടങ്ങി

    തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ട്രക്കിങ്. ദിവസവും 75 പേര്‍ക്കാണ് ഓണ്‍ലൈന്‍ പ്രവേശനം അനുവദിക്കുക. സന്ദര്‍ശകര്‍ കര്‍ശനമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.int/rekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 1800 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാര്‍കൂടം. യാത്രയില്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കൈയില്‍ കരുതാന്‍ പാടില്ല. ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ് ആയതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ പാടില്ല. വനത്തിനുള്ളിൽ പാചകം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം അനവധി പേർ അഗസ്ത്യാർകൂടത്തേക്ക് പാസില്ലാതെ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു. ഇവരെ വനപാലകർ പിടികൂടിയിരുന്നു. അഗസ്ത്യാർകൂട സന്ദർശന ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് അഗസ്ത്യാർകൂട സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.…

    Read More »
  • വായ്‌നാറ്റം ദുസ്സഹം, ഒഴിവാക്കാന്‍ നിര്‍ബന്ധമായും ഈ കാര്യങ്ങൾ ചെയ്യുക

    വ്യക്തികൾ നേരിടുന്ന സങ്കീർണമായ പ്രശ്നമാണ് വായ്നാറ്റം. കിടപ്പറയില്‍ പോലും ദമ്പതികൾക്കിടയിൽ, ദുസ്സഹമായ വായ്നാറ്റം ശാരീരികമായ അകല്‍ച്ചയ്ക്കു വരെ കാരണമാകുന്നു. വായ്നാറ്റം അകറ്റാന്‍ വൃത്തിയായി പല്ല് തേച്ചാല്‍ മാത്രം പോരാ. നാവ് നന്നായി വൃത്തിയാക്കുകയും വേണം. നാവില്‍ രസമുഗുളങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആഹാരം പറ്റിപിടിച്ചിരിക്കാന്‍ കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് നേരം നാവ് നന്നായി വൃത്തിയാക്കണമെന്ന് വിദഗ്ധര്‍ നിർദ്ദേശിക്കുന്നു. എല്ലാ ദിവസവും നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്‌നാറ്റത്തിനും കാരണമാകുന്ന ചില ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫലപ്രദമായി നാവ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. അധിക അവശിഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, നാവില്‍ വെളുത്ത നിറം കാണാന്‍ തുടങ്ങും. കാലക്രമേണ, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍, അവശിഷ്ടങ്ങള്‍ എന്നിവ നിങ്ങളുടെ നാവില്‍ കെട്ടിക്കിടക്കുകയും, അത് വായ്‌നാറ്റം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് നാവ് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം. വായ വരളുന്നതാണ് പലരുടേയും വായ്‌നാറ്റത്തിന്റെ കാരണം. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ശരീരത്തില്‍ ജലാശം ലഭിക്കുമ്പോള്‍…

    Read More »
  • സിനിമാ പ്രേമികളെ ശാന്തരാകുവീൻ… ഇനി വൈകില്ല… ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക്

    സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നടന്ന ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയറിന് സിനിമാപ്രേമികളുടെ തള്ളിക്കയറ്റമാണ് ഉണ്ടായത്. പ്രേക്ഷക സ്വീകാര്യതയ്ക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു ചിത്രം. ചിത്രം ഉടന്‍ എത്തുമെന്നല്ലാതെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ…

    Read More »
  • തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നോ, പരിഹാരമുണ്ട്; ചില നാടൻ പൊടിക്കൈകൾ ഇതാ…

    തണുപ്പുകാലത്ത് ചുണ്ട് വിണ്ടുകീറുന്നത് ഭൂരിപക്ഷം പേരും അനുഭവിക്കുന്ന പ്രശ്നമാണ്. കഠിനമായ കാലാവസ്ഥയാണ് വില്ലൻ. തണുത്ത കാലാവസ്ഥ മൃദുവായ ചര്‍മ്മത്തെ വരണ്ടതാക്കുകയും ചുണ്ടിൽ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. ചുണ്ടുകളില്‍ എണ്ണ ഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അവയ്ക്ക് കഴിയില്ല. പതിവായി നാവുകൊണ്ട് നനവ് നല്‍കുന്നത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസഘടകങ്ങള്‍, എരിവുള്ള ഭക്ഷണം എന്നിവയും ചുണ്ടിലെ ചര്‍മ്മം വിണ്ടുകീറുന്നതിലേക്ക് നയിക്കും. ഈ പ്രശ്‌നം സ്വയം സുഖപ്പെടുമെങ്കിലും ചിലപ്പോള്‍ അതല്‍പ്പം വേദനാജനകമായിരിക്കും. ശൈത്യകാലത്ത് ചുണ്ടുകള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികളുണ്ട്. എന്തൊക്കെയാണ് ആ പ്രകൃതിദത്ത പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം. തേന്‍ ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയ ഒരു പ്രകൃതിദത്ത ഘടകമാണ് തേന്‍. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായും ഇത് പ്രവര്‍ത്തിക്കുന്നു. ഇത് മുറിവുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കും. ചുണ്ട് പൊട്ടലിന് പരിഹാരമായി തേന്‍ ഉപയോഗിക്കാം. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച്…

    Read More »
Back to top button
error: