ഇടുക്കി: ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത് മൂന്നു ലക്ഷത്തിലേറെ സഞ്ചാരികൾ. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ ജില്ലയില്‍ മൂന്നാര്‍, , , രാമക്കല്‍മേട് തുടങ്ങിയ പ്രദേശങ്ങളിലെ വനംവകുപ്പിന്റെയും ഹൈഡല്‍ ടൂറിസത്തിന്റെയും ഡി.ടി.പി.സിയുടേയും നേതൃത്വത്തിലുള്ള വിവിധ ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ മൂന്ന് ലക്ഷത്തോളം സന്ദര്‍ശകരെത്തിയെന്നാണ് കണക്ക്. ഡി.ടി.പി.സിയുടെ വിവിധ കേന്ദ്രങ്ങളില്‍ 1600967 സന്ദര്‍ശകരെത്തി. മാട്ടുപ്പെട്ടി, രാമക്കല്‍മേട്, അരുവിക്കുഴി, ശ്രീനാരയണപുരം, വാഗമണ്‍, അഡ്വഞ്ചര്‍പാര്‍ക്ക്, പാഞ്ചാലിമേട്, ഹില്‍വ്യൂ പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, എന്നിവടങ്ങളിലെ കണക്കുപ്രകാരമാണ് 160967 എന്ന് കണക്കിലെത്തിയത്. ഇതുകൂടാതെ ആമപ്പാറ, കൊളുക്കുമല, തുടങ്ങിയ സ്ഥലങ്ങളിലെത്തിയ സന്ദര്‍ശകരുടെ കണക്ക് ലഭ്യമായിട്ടില്ല.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ തേക്കടി, ഇടുക്കി, കാല്‍വരിമൗണ്ട് തുടങ്ങിയ ഇടങ്ങളിലും കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ ടൂറിസംപദ്ധതിയിലൂടെ ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ കാണാനെത്തിയവരുടെയും കണക്കെടുത്താല്‍ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കും. മുന്‍വര്‍ഷങ്ങളിലേതിലും ഇരട്ടിയിലധികം ആളുകളാണ് ഇടുക്കി ജില്ലയിലെത്തിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം ഈ വര്‍ഷമാണ് സന്ദര്‍ശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ടത്. മൂന്നാറില്‍ ഇത്തവണ തണുപ്പ് മൈനസിലെത്തിയതിനാല്‍ കൂടുതല്‍ സന്ദര്‍ശകരെത്തിയതായി ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. എല്ലാ വിശ്രമകേന്ദ്രങ്ങളും ലോഡ്ജുകളും നേരത്തെ തന്നെ ബുക്കുചെയ്തിരുന്നു. പലര്‍ക്കും താമസസൗകര്യം ലഭിച്ചില്ല. വാഹനങ്ങളുടേയും വലിയതിരക്കാണ് അനുഭവപ്പെട്ടത്. ഹോട്ടലുകള്‍ ബേക്കറികള്‍ എന്നിവടങ്ങളില്‍ വലിയ വ്യാപാരം ലഭിച്ചതായും വ്യാപാരികളും പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണ് ടൂറിസം വകുപ്പ് കരുതുന്നതെന്ന് ഡി.ടി.പിസി അധികൃതർ പറഞ്ഞു.