LIFE
-
പുതു തലമുറയ്ക്ക് അന്യമായ അമ്പഴം ഇനി വീട്ടിൽ ചട്ടിയിലും വളർത്താം, മധുര അമ്പഴത്തെ അറിയാം
പണ്ട് കാലങ്ങളിൽ എല്ലാ തൊടികളിലും സാധാരണയായി ഉണ്ടായിരുന്ന ഫലവൃക്ഷമാണ് അമ്പഴം. തണലും രുചികരമായ പഴവും തന്നിരുന്ന അമ്പാഴം പുതിയ തലമുറയ്ക്ക് അപരിചതമാണ്. പുളിയും മധുരവും കലര്‍ന്ന അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാര്‍, ചമ്മന്തി, മീന്‍കറി എന്നിവ തയാറാക്കാന്‍ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയാറാക്കുന്ന അച്ചാര്‍ ഏറെ രുചികരമാണ്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോഴും അമ്പഴം കാണാനില്ല. വലിയ മരമായിമാറിയാണ് നാടന്‍ അമ്പഴം ഫലം തരുക. എന്നാല്‍ നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവര്‍ക്കും വളര്‍ത്താന്‍ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ യെല്ലോ മോംബിന്‍. ചട്ടിയില്‍ പോലും വളര്‍ത്താവുന്ന മധുര അമ്പഴത്തിന്റെ വിശേഷങ്ങള്‍. നടുന്ന രീതി പഴത്തിലെ കുരുവും കമ്പും നട്ട് സാധാരണ അമ്പഴം വളര്‍ത്താം. എന്നാല്‍ മധുര അമ്പഴത്തിന്റെ തൈകള്‍ നഴ്‌സറികളില്‍ നിന്നു വാങ്ങി നടാം. ചെറിയ സ്ഥലത്തേക്കും ഫ്ലാറ്റിലേക്കും ഏറ്റവും പറ്റിയ ഒരു കോംപാക്റ്റ് ചെടിയാണ് മധുര അമ്പഴം. നാടന്‍ അമ്പഴത്തിന്റെ പുളിയില്ലെന്നു മാത്രമല്ല, നല്ല മധുരവുമുണ്ട്. നാലഞ്ചു കൊല്ലം…
Read More » -
വൈദികൻ സംവിധാനം ചെയ്തു തിയറ്ററിൽ എത്തുന്ന ആദ്യ മലയാള സിനിമ; പേരുപോലെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ് ‘ഋ’
പേരുപോലെ ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ഋ തിയറ്ററിലെത്തിയിരിക്കുന്നത്. ഒരു വൈദീകൻ സംവിധാനം ചെയ്തു തിയറ്ററിൽ എത്തുന്ന ആദ്യത്തെ മലയാള സിനിമയാണ് ഋ. ഒരൊറ്റ അക്ഷരം മാത്രം പേരുള്ള ആദ്യത്തെ മലയാളം സിനിമ എന്നീ കൗതുകങ്ങൾക്ക് അപ്പുറമായി ഈ വർഷത്തെ മികച്ച നവാഗത സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ, ജെ.സി. ഡാനിയേൽ ഫൗണ്ടെഷന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രം എന്നീ ബഹുമതികൾ കൂടി കരസ്ഥമാക്കിയാണ് ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ഋ എന്ന ചിത്രം തിയറുകളിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ച ഡോ.ജോസ് കെ.മാനുവലിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത്. ദേശീയ പുരസ്‌കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാർഥ് ശിവ ആദ്യമായി ക്യാമറ നിർവഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാർഥ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. വില്യം ഷേക്‌സ്പിയർ രചിച്ച വിശ്വ പ്രസിദ്ധമായ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന്…
Read More » -
‘തെന്നിന്ത്യയുടെ ലേഡി മമ്മൂട്ടി’ക്ക് ഇന്ന് ജന്മദിനം; ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രായം അറിയുമോ?
സിനിമയ്ക്കായി യൗവനം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്റ്റൈലിഷ് അഭിനേതാവാണ് മമ്മൂട്ടി. സിനിമയില്‍ മമ്മൂട്ടിയെ പോലെ ഫിറ്റ്‌നെസിനും ശരീരത്തിനും വളരെ പ്രാധാന്യം നല്‍കുന്ന നിരവധി നടീനടന്‍മാരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യന്‍ നടി ലക്ഷ്മി ഗോപാലസ്വാമി. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ലക്ഷ്മി കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 ജനുവരി ഏഴിന് ബെംഗളൂരുവിലാണ് ജനിച്ചത്. അർജുൻ ഏക സഹോദരനാണ്. തന്റെ 52-ാം ജന്മദിനമാണ് ലക്ഷ്മി ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീട് ആണ് ലക്ഷ്മിയുടെ അരങ്ങേറ്റ സിനിമ. അവിവാഹിതയായി തുടരുന്ന ഭരതനാട്യ കലാകാരിയായ ലക്ഷ്മി മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നടി ലഭിച്ചു. പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു…
Read More » -
പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി, വാക്കുപാലിച്ചു; കിടങ്ങൂരിന്റെ ഗായികയ്ക്ക് അഭിനന്ദനവുമായി എം.ബി. രാജേഷ് എത്തി
കോട്ടയം: പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കിടങ്ങൂരിന്റെ സ്വന്തം പാട്ടുകാരി വി.ടി. അൽഫോൺസ. കുടുംബശ്രീ ദേശീയ സരസ് മേളയിൽ പാട്ടുകൾ പാടി വൈറലായ അൽഫോൺസാമ്മയെ അഭിനന്ദിക്കാനും പാട്ട് നേരിട്ട് ആസ്വദിക്കാനുമാണ് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എത്തിയത്. സരസ്‌മേളയിൽ അറുപത്തിയൊൻപതുകാരി അൽഫോൺസാമ്മ പാടിയ പാട്ട് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കിടങ്ങൂർ ഗോവിന്ദപുരത്തെ വീട്ടിലെത്തി പൊന്നാടയണിയിച്ച മന്ത്രി ചേർത്ത് പിടിച്ച് വിശേഷങ്ങൾ ആരാഞ്ഞു. കുട്ടിക്കാലത്ത് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ പഠിപ്പിച്ച അച്ചാമ്മ ടീച്ചർ ദിവസവും പാട്ട് പാടിക്കുമായിരുന്നു. അങ്ങനെ പാട്ട് പാടി പഠിച്ചു. പിന്നീട് പത്താം ക്ലാസിന് ശേഷം പഠിത്തം നിർത്തി ജീവിതം പ്രാരാബ്ദങ്ങൾക്ക് വഴിമാറിയപ്പോഴും മനസിൽ സംഗീതം മാത്രം ബാക്കി നിന്നു. തിരുവനന്തപുരത്തെ തരംഗിണി മ്യൂസിക് സ്‌കൂളിൽ പഠിക്കാനാഗ്രഹിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം സാധിച്ചില്ല. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പല വേദികളിലും പാടാനും നിരവധി ആളുകളുടെ പ്രശംസ ഏറ്റുവാങ്ങാനും സാധിച്ചു. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ ഉൾപ്പെടെ…
Read More » -
“ആണുങ്ങള്‍ക്ക് ഇതെല്ലാം ആവാം പെണ്ണുങ്ങള്‍ക്ക് പാടില്ല”, സല്‍മാന്‍റെ സെക്സിസ്റ്റ് മനോഭാവവും അന്ന് ഞാൻ വേണ്ടുവോളം അനുഭവിച്ചു; ബോളിവുഡിലെ നിറസാനിധ്യവും വിവാദങ്ങളുടെ തോഴനുമായ സല്‍മാൻ ഖാനെതിരെ മുൻ കാമുകി
ബോളിവുഡില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരപ്രഭാവമാണ് സല്‍മാൻ ഖാന്‍റേത്. എന്നാല്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ സല്ലുഭായിയെ പിന്തുടര്‍ന്നിട്ടുണ്ട്. പ്രധാനമായും ബന്ധങ്ങളുടെ പേരില്‍ തന്നെയാണ് സല്‍മാൻ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുള്ളത്. ഇപ്പോഴിതാ സല്‍മാൻ ഖാന്‍റെ പഴയകാല കാമുകിയും നടിയുമായ സോമി അലി വീണ്ടും സല്‍മാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അഭിനയത്തിന് ഏതാണ്ട് വിരാമമിട്ടതിന് സമാനമാണ് ഇപ്പോള്‍ സോമി അലിയുടെ ജീവിതം. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ് സോമി. മുമ്പ് പലപ്പോഴായി സല്‍മാനില്‍ നിന്ന് താൻ നേരിട്ട പീഡനങ്ങളെന്ന പേരില്‍ പല കാര്യങ്ങളും സോമി വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ഇക്കാര്യങ്ങള്‍ ഇവര്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പിന്നീട് ഡിലീറ്റ് ചെയ്തുകളയുകയാണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുന്നതെന്നും, സല്‍മാനുമൊത്തുള്ള എട്ട് വര്‍ഷങ്ങള്‍ തനിക്ക് എങ്ങനെ ആയിരുന്നുവെന്നുമാണ് സോമി ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെ വളരെ മോശമായ കാര്യങ്ങള്‍ എഴുതി തന്‍റെ പേജുകളില്‍ വയ്ക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും സല്‍മാനെതിരായ വെളിപ്പെടുത്തലുകള്‍ പിൻവലിക്കാൻ കാരണമായിട്ടുള്ളതെന്ന് ഇവര്‍…
Read More » -
ആമസോണ്‍ വനത്തിന്റെ സന്തതി; കേരളത്തിലെ പഴ വിപണി കീഴടക്കാൻ ഇനി ‘അബിയു’
ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നെത്തിയ, കേരളത്തിലെ പഴ വിപണിയിലെ പുത്തൻ താരോദയമാണ് അബിയു. കേരളത്തിലെ പോലെ കൂടിയ അന്തരീക്ഷ ആദ്രതയും സമശീരോഷ്ണ കാലാവസ്ഥയുമാണ് ഈ പഴത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ അനുയോജ്യം. കേരളത്തിലെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന വിളയാണിത്. വിലയില്ലാതെയും രോഗ – രോഗ കീടബാധ മൂലവും കഷ്ടത്തിലായ കേര കര്‍ഷകര്‍ക്ക് അബിയു നടന്നത് അധിക വരുമാനത്തിന് സഹായിക്കും. തണലിനെ ഇഷ്ടപ്പെടുന്നതിനാല്‍ തെങ്ങിന്‍ തോപ്പുകള്‍ക്ക് ഏറെ അനുയോജ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ട് തന്നെ വിളവു ലഭിച്ചു തുടങ്ങുമെന്നതിനാല്‍ വാണിജ്യക്കൃഷിയായി തെരഞ്ഞെടുക്കാം. അബിയുവിന്റെ ഉള്ളിലെ കാമ്പ് നല്ല മധുരമുള്ളതും ചാറു നിറഞ്ഞതുമാണ്. ഇളം കരിക്കിനോട് സാമ്യമുള്ള ഈ കാമ്പാണ് ഭക്ഷ്യയോഗ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ടുതന്നെ ആദ്യ വിളവെടുപ്പ് ആരംഭിക്കം. പൂക്കളില്‍ പരാഗണം നടന്നു നാലു മാസം കഴിയുന്നതോടെ പുറംതോട് മഞ്ഞ നിറമാകും. അപ്പോഴാണ് അബിയൂ കഴിക്കാന്‍ പാകമാകുക. തോടുപൊളിക്കാതെ പഴം നെടുകെ മുറിച്ചു സ്പൂണ്‍ കൊണ്ട് അടര്‍ത്തിയെടുത്ത് കഴിക്കുന്ന രീതിയാണ് നല്ലത്.…
Read More » -
മലയാളികളെ ആവേശത്തിലാക്കി രജനികാന്ത് ചിത്രം ‘ജയിലറി’ൽ മോഹൻലാലും
രജനികാന്ത് നായകനാകുന്ന ‘ജയിലറി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ‘ജയിലര്‍’ കഥാപാത്രമായി രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ‘ജയിലറു’ടെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ‘ജയിലറെ’ കുറിച്ച് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. മലയാളികളുടെ പ്രിയ താരം മോഹൻലാല്‍ രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്‍കുമാറും വേഷമിടുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. https://twitter.com/CinemaWithAB/status/1611085966592339968?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1611085966592339968%7Ctwgr%5Ecb0031e506b1356cc035f20543b9598e55578301%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FCinemaWithAB%2Fstatus%2F1611085966592339968%3Fref_src%3Dtwsrc5Etfw സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു…
Read More » -
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘നന്‍പകല്‍’ റിലീസ് തീയതി അറിയിച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനി- മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മമ്മൂട്ടിക്കൊപ്പം ചിത്രമൊരുക്കുന്നു എന്നതായിരുന്നു ആ ആകാംക്ഷയ്ക്ക് കാരണം. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയടികളാണ് ലഭിച്ചത്. തിയറ്റര്‍ റിലീസിനുള്ള കാത്തിരിപ്പ് ഉയര്‍ത്തുന്ന റിവൂസ് ആണ് സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനം കുറിച്ച് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ജനുവരി 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ…
Read More » -
പൊങ്കലിലെ താരപ്പോരിൽ തലയോ ഇളയ ദളപതിയോ ? കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗില്‍ മുന്നില്‍ ആര്?
തമിഴ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ ആണ് ഇത്തവണത്തെ പൊങ്കല്‍. വര്‍ഷത്തിലെ ഏതെങ്കിലുമൊക്കെ പ്രധാന റിലീസുകള്‍ പൊങ്കലിന് ഉണ്ടാവുക സാധാരണമാണെങ്കിലും ഇത്തവണത്തേതുപോലെ ഒരു താരപ്പോര് ബോക്സ് ഓഫീസില്‍ ഇതിനു മുന്‍പ് അടുത്തൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ഈ കാത്തിരിപ്പിന് കാരണം. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങള്‍ വിജയ്‍യുടെയും അജിത്ത് കുമാറിന്‍റെയും പുതിയ ചിത്രങ്ങളാണ് ഇത്തവണത്തെ പൊങ്കലിന് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. അതേസമയം അജിത്തിന്‍റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെ (നേര്‍കൊണ്ട പാര്‍വൈ, വലിമൈ) സംവിധായകന്‍ എച്ച് വിനോദ് ആണ് തുനിവിന്‍റെ സംവിധായകന്‍. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക എന്നത് മലയാളികളെ സംബന്ധിച്ച് കൌതുകമുണര്‍ത്തുന്ന ഘടകമാണ്. ഒരേ ദിവസമാണ് രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തുന്നത്. ജനുവരി 11 ന്. രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍…
Read More » -
”ഷൂട്ട് സമയത്ത് വര്‍ക്കൗട്ടാകുമോ എന്ന് ടെന്‍ഷനടിച്ചു, ഡബ് കഴിഞ്ഞപ്പോള്‍ ഹിറ്റാകുമെന്ന് ഉറപ്പിച്ചു; പക്ഷെ ആ ചിത്രം വിജയിച്ചില്ല”
അവിശ്വസനീയവും എന്നാല്‍ രസകരവുമായ ഒരു പിടി കഥാപാത്രങ്ങളായിരുന്നു ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന സിനിമയുടെ നെടുംതൂണ്‍. തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് ഇന്റര്‍നെറ്റിലൂടെയും ഡി.വി.ഡിയിലൂടെയും നിരവധി ആരാധകരെ നേടാന്‍ ആടിന് സാധിച്ചിരുന്നു. ചിത്രക്കഥകള്‍ വായിക്കുന്ന പ്രതീതി ഉളവാക്കിയ ചിത്രത്തിലെ ഓരോ വേഷങ്ങളും കള്‍ട്ട് കഥാപാത്രങ്ങളായി മാറിയിരുന്നു. ചിത്രത്തില്‍ അറക്കല്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൈജു കുറുപ്പായിരുന്നു. നടന്റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ വേഷങ്ങളിലൊന്നാണ് അറക്കല്‍ അബു. ആദ്യമായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ വര്‍ക്കൗട്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നുംഎന്നാല്‍ മുഴുവന്‍ സിനിമയും ഡബ്ബ് ചെയ്ത് കണ്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടുവെന്നുമാണ് സൈജു കുറുപ്പ് പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സൈജു അറക്കല്‍ അബുവിനെ കുറിച്ച് സംസാരിച്ചത്. ”അറക്കല്‍ അബു എന്ന കഥാപാത്രം ചെയ്തിരുന്ന സമയത്ത് ഇത് വര്‍ക്കൗട്ട് ആകുമോ എന്നാലോചിച്ചാണ് ചെയ്തത്. കുറച്ച് അതിശയോക്തി കൂടുതലുള്ള കഥാപാത്രമാണ്. അതിലെ എല്ലാ കഥാപാത്രങ്ങളും ഒരു പൊടിക്ക് ഓവര്‍ ആണ്. ഞാന്‍ ആ സിനിമയിലേക്ക്…
Read More »