LIFE

  • ബജറ്റ് ടൂറിസം: വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സ്പെഷ്യൽ ടൂർ പാക്കേജുമായി കെഎസ്ആർടിസി

    യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്. ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകളെല്ലാം ഹിറ്റാകാറുമുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺ കുട്ടികൾക്കും മാത്രമായി നൽകുന്ന പാക്കേജ് ആണിത്. അൻപതോളം സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജ് ഒരുക്കും. മാർച്ച് 8 ന് ആണ് ലോക വനിതാദിനം, മാർച്ച് 6 മുതൽ മാർച്ച് 22 വരെയാണ് കെ എസ് ആർ ടി സി ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാര്‍, കരിയാത്തന്‍പാറ, വാഗമണ്‍, വയനാട് ജംഗിള്‍ സഫാരി, കുമരകം, പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, മലമ്പുഴ, തൃശ്ശൂര്‍ മ്യൂസിയം, കൊച്ചിയില്‍ ആഡംബരക്കപ്പലായ ‘നെഫ്രിറ്റി’യില്‍ യാത്ര എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി യാത്ര ഒരുക്കുന്നു. കോഴിക്കോട്…

    Read More »
  • മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എത്തുന്നു, ‘ഏജന്റി’ന്റെ റിലീസ് പ്രഖ്യാപിച്ചു

    പ്രിയതാരം മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എന്നതിനാൽ മലയാളികളുടെയും ശ്രദ്ധയിലുള്ള ചിത്രമാണ് അഖിൽ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’. മമ്മൂട്ടിക്ക് നിർണായക കഥാപാത്രമാണ് ചിത്രത്തിൽ. ‘എജന്റ്’ എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തെലുങ്ക്,മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ഒരുങ്ങുന്ന ‘ഏജന്റിന്റെ’ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം അവസാന നിമിഷം മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു. അഖിൽ അക്കിനേനി ചിത്രത്തിന്റെ ബജറ്റ് വർദ്ധിച്ചതിനാൽ ചിത്രീകരണം തൽക്കാലത്തേയ്‍ക്ക് നിർത്തിവയ്‍ക്കേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നിരുന്നത്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രിൽ 28ന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വൈദ്യ നായികാ വേഷത്തിലെത്തുന്ന ‘ഏജന്റ്’. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ…

    Read More »
  • എങ്ങോട്ടാണി കുതിപ്പ്…. 10-ാം ദിവസം ‘ദംഗലി’നെ മറികടന്ന് ‘പഠാൻ’; എക്കാലത്തെയും ഇന്ത്യൻ കളക്ഷനിൽ ഒന്നാം സ്ഥാനത്തേക്ക്

    ഷാരൂഖ് ഖാന്‍റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്‍റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു ആസ്വാദകരെ സംബന്ധിച്ച് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍ പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. എന്നാല്‍ ട്രേഡ് അനലിസ്റ്റുകളെ തന്നെ അമ്പരപ്പിക്കുന്ന പ്രതികരണമാണ് ചിത്രം ആദ്യദിനം മുതല്‍ നേടിക്കൊണ്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആരംഭിച്ച മുന്നേറ്റം ബോക്സ് ഓഫീസില്‍ ചിത്രം ഇപ്പോഴും തുടരുകയാണ്. #Pathaan will surpass *lifetime biz* of #Dangal TODAY [Sat]… All set to emerge 3RD HIGHEST GROSSING *HINDI* FILM… TOP 5…1. #Baahubali2 #Hindi2. #KGF2 #Hindi3. #Pathaan4. #Dangal5. #SanjuNett BOC. #India biz. #Hindi. pic.twitter.com/sFr2pb7Frb — taran…

    Read More »
  • ഒരുക്കങ്ങൾ പൂർത്തിയായി; ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കം

    പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ 111-ാമത് സമ്മേളനം ഇന്നുമുതല്‍ ചെറുകോല്‍പ്പുഴയിലെ പമ്പാ മണല്‍പുറത്ത് ആരംഭിക്കും. അധ്യാത്മിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിന് ശ്രീരംഗം മന്നാര്‍ഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാര്‍ഗുഡി ജീയാര്‍ സ്വാമി നിര്‍വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനനാന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും. ശ്രീ വിദ്യാധിരാജാ ദര്‍ശന പുരസ്‌കാരം ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയ്ക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമര്‍പ്പിക്കും. പരിഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പി.എസ്. നായര്‍ അറിയിച്ചു. ഒരാഴ്ചക്കാലത്തെ പരിഷത്ത് പരിപാടികളുടെ ഭാഗമായി ഗണപതിഹോമം, നാരായണീയ പാരായണം, പമ്പാ ആരതി, ആധ്യാത്മിക പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. വിവിധ പരിപാടികളില്‍ പ്രമുഖ സന്യാസി ശ്രേഷ്ഠര്‍, മതപണ്ഡിതര്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിഷത്തിന് മുന്നോടിയായി പന്മന ആശ്രമത്തില്‍ നിന്ന് വെളളിയാഴ്ച ആരംഭിച്ച ജ്യോതി പ്രയാണ ഘോഷയാത്രയും ഇന്നലെ രാവിലെ എഴുമറ്റൂര്‍ പരമഭട്ടാരക ആശ്രമത്തില്‍ നിന്നാരംഭിച്ച ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്ന്…

    Read More »
  • നയൻസ് വളരെ സ്വീറ്റാണെന്ന് കിങ് ഖാൻ… ‘ജവാനി’ലെ നയൻതാരയെ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടും: ഷാരൂഖ്

    ‘പഠാന്റെ’ വിജയ തിളക്കത്തിലാണ് ഷാരൂഖ്. ‘പഠാൻ’ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയിരിക്കുന്നത്. ‘പഠാന്’ മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘പഠാന്റെ’ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകരോട് സംവദിക്കവേ ഷാരൂഖ് നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഷാരൂഖിനൊപ്പം ‘ജവാൻ’ എന്ന പുതിയ സിനിമയില്‍ അഭിനയിക്കുന്ന നയൻതാരയെ കുറിച്ച് പറയാനായിരുന്നു ട്വിറ്ററിലെ ക്വസ്റ്റ്യൻ& ആൻസര്‍ സെഷനില്‍ ഒരാള്‍ ആവശ്യപ്പെട്ടത്. അവര്‍ വളരെ സ്വീറ്റ് ആണ് എന്നായിരുന്നു ഷാരൂഖിന്റെ മറുപടി, ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും. അവര്‍ക്കൊപ്പം മികച്ച അനുഭവം ആയിരുന്നുവെന്നും സിനിമയില്‍ നയൻതാരയെ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായും ഷാരൂഖ് പറഞ്ഞു. She is very sweet. Speaks all languages so well….fantastic experience. Hope u all will@like her in the film. https://t.co/kolfizUro1 — Shah Rukh Khan (@iamsrk) February 4, 2023 സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രാണ്…

    Read More »
  • ഈ റോഡൊക്കെ ഒരു ആർഭാടമല്ലേ… മമ്മൂക്കയ്ക്ക് വളയം പിടിക്കാൻ മരുഭൂമി തന്നെ ധാരാളം! മരുഭൂമിയില്‍ സാഹസിക ഡ്രൈവിംഗുമായി മമ്മൂട്ടി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

    മമ്മൂട്ടി നായകനായി ‘ക്രിസ്റ്റഫര്‍’ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ബി ഉണ്ണികൃഷ്‍ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘ക്രിസ്റ്റഫര്‍’ എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായ്‍യില്‍ എത്തിയപ്പോള്‍ മരുഭൂമിയില്‍ ഡ്രൈവിംഗ് നടത്തുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.   View this post on Instagram   A post shared by Mammootty (@mammootty) വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് ‘ക്രിസ്റ്റഫറി’ന്. ‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെയാണ് ‘ക്രിസ്റ്റഫര്‍’ തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഉദയ കൃഷ്‍ണ തിരക്കഥ എഴുതുന്ന ചിത്രമായ ‘ക്രിസ്റ്റഫര്‍’ ഫെബ്രുവരി ഒമ്പതിനാണ് റിലീസ് ചെയ്യുക. ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി, എന്നിങ്ങനെ…

    Read More »
  • ഏജൻറ് ടീന ടിപ്പോർട്ടിങ് ഫോർ ലിയോ! ‘വിക്ര’ത്തിലെ താരം വിജയ്‍ക്കൊപ്പം; ട്വിറ്ററിൽ ട്രെൻഡിംഗ് ടോപ്പിക്ക്

    ഓരോ പബ്ലിസിറ്റി മെറ്റീരിയൽ എത്തുമ്പോഴും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിവരുന്ന ചിത്രമാണ് ലിയോ. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനം ഇന്നലെ ആയിരുന്നു. ഇന്നലെ വരെ ദളപതി 67 എന്ന് വിളിക്കപ്പെട്ട ചിത്രത്തിൻറെ പേര് ലിയോ എന്നാണ്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈൻ. ചിത്രം എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിൻറെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകർ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകൾ പരമാവധി ആരായുന്നുമുണ്ട്. പബ്ലിസിറ്റി മെറ്റീരിയലുകളിലെ സൂക്ഷ്മാംശങ്ങളിൽ അതിനായുള്ള തെരച്ചിൽ നടത്തുന്നുമുണ്ട്. https://twitter.com/7screenstudio/status/1621403809967919104?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621403809967919104%7Ctwgr%5E5da2a8862738e788b66fa0d74cbbee0a025a5cb4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2F7screenstudio2Fstatus2F1621403809967919104widget%3DTweet കൈതിയിൽ നെപ്പോളിയൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോർജ് മരിയൻറെ പൂജ ചടങ്ങിലെ സാന്നിധ്യം ലോകേഷ് ആരാധകർ ശ്രദ്ധിച്ചിരുന്നു. എൽസിയുവിൻറെ ഭാഗമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു താരവും ലിയോയിൽ ഉണ്ട് എന്നത് ലോകേഷ്, വിജയ് ആരാധകരെ സംബന്ധിച്ച് സന്തോഷം പകരുന്ന വാർത്തമാനമാണ്. കമൽ ഹാസൻ നായകനായ വിക്രത്തിൽ ഏജൻറ് ടീനയെ അവതരിപ്പിച്ച വാസന്തിയാണ് ലോകേഷിൻറെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നത്.…

    Read More »
  • ജീവതശൈലികൾ മെച്ചപ്പെടുത്താം ക്യാൻസറിനെ അകറ്റിനിർത്താം; ഒഴിവാക്കേണ്ട ചില കാര്യങ്ങൾ

    ഇന്ന് ഫെബ്രുവരി നാല്, ലോക ക്യാൻസർ ദിനമാണ്. ക്യാൻസർ രോഗത്തെ കുറിച്ച് ആളുകളിൽ വേണ്ടത്ര അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാൻസർ ദിനം ആചരിക്കുന്നത്. പ്രധാനമായും ക്യാൻസർ നിർണയം- പ്രതിരോധം എന്നിവയ്ക്കാണ് നാം മുൻഗണന നൽകേണ്ടത്. ഇന്ന് ലോകത്താകമാനം തന്നെ ക്യാൻസർ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. മോശം ജീവിതശൈലികളാണ് ഇതിന് വലിയ കാരണമാകുന്നതെന്നാണ് ഡോക്ടർമാരടക്കമുള്ള ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ക്യാൻസറിനെ അകറ്റിനിർത്തണമെങ്കിൽ ജീവതശൈലികൾ മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ജോലിയുടെ സ്വഭാവം, ജോലിയിൽ നിന്നുള്ള മാനസികസമ്മർദ്ദം, മറ്റ് മാനസികസമ്മർദ്ദങ്ങൾ, വിഷപദാർത്ഥങ്ങൾ കൂടുതലായി ഭക്ഷണത്തിലൂടെയും മറ്റും അകത്തെത്തുന്നത്, മോശം ഡയറ്റ്, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ എന്നീ ഘടകങ്ങളെല്ലാം ക്യാൻസർ ബാധിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നവയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ കരുതലെടുക്കുന്നതിലൂടെ ഒരളവ് വരെ നമുക്ക് ക്യാൻസർ രോഗത്തെ ചെറുക്കാം. ആദ്യമായി ക്യാൻസർ പ്രതിരോധത്തിനായി ജീവിതത്തിൽ നിന്നൊഴിവാക്കേണ്ട ചിലതിനെ കുറിച്ചറിയാം… മോശം ഭക്ഷണശീലം മദ്യം പുകവലി അധികം വെയിലേൽക്കുന്നത് അമിതവണ്ണം സുരക്ഷിതമല്ലാത്ത സെക്സ് ഭക്ഷണകാര്യത്തിൽ വലിയ ശ്രദ്ധ തന്നെ പുലർത്തേണ്ടതുണ്ട്.കാരണം പല…

    Read More »
  • ആരാധകരെ പുളകം കൊള്ളിക്കാൻ വിജയ് യുടെ “ബ്ലഡി സ്വീറ്റ് ലിയോ”; ഒ.ടി.ടി. റൈറ്റ് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്, സാറ്റലൈറ്റ് റൈറ്റ് സൺ ഗ്രൂപ്പിന്

    കാത്തിരിപ്പുകൾക്കൊടുവിൽ, ലോകേഷ് കന​ഗരാജ് സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന് പേരായി. ‘ലിയോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാ​ഗ് ലൈൻ. അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ​ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്. ഔദ്യോഗികമായി ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പു തന്നെ വിജയിയുടെ 67-ാം ചിത്രം “ബ്ലഡി സ്വീറ്റ് ലിയോ”യുടെ ഡിജിറ്റൽ, സാറ്റലൈറ്റ് റൈറ്റുകൾ വിറ്റു പോയി. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ലിയോയുടെ ഒടിടി അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. കൂടാതെ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സൺ ഗ്രൂപ്പും നേടിയെന്ന് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തത്. ബോളിവുഡിലേയും തെന്നിന്ത്യയിലേയും നിരവധി സൂപ്പര്‍താരങ്ങളും ചിത്രത്തിലുണ്ട്. മാസ്റ്ററിനു ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്.…

    Read More »
  • ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിതബന്ധം, വഞ്ചിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞ് രാഖി സാവന്ത് 

    എന്നും വിവാദങ്ങളുടെ കളിത്തോഴിയാണ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത്. അമ്മ മരിച്ചതിനു പിന്നാലെ തന്റെ വിവാഹം തകര്‍ച്ചയിലാണ് എന്ന് വെളിപ്പെടുത്തി രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രാഖി ഉന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിതബന്ധമുണ്ടെന്നാണ് നടിയുടെ ആരോപണം. ജിമ്മില്‍ എത്തിയ രാഖി സാവന്ത് വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ പാപ്പരാസികളുമായി പങ്കുവയ്ക്കുകയായിരുന്നു. രാഖിയുടെ തുറന്നു പറച്ചിൽ സമൂഹ മധ്യമങ്ങളിലും വൈറലായി. ആദിലിന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട്. താന്‍ മറാത്തി ബിഗ് ബോസിലായിരുന്ന സമയത്ത് ഈ പെണ്‍കുട്ടി മുതലെടുപ്പ് നടത്തുകയായിരുന്നു. ആ പെണ്‍കുട്ടിയുടെ ഫോട്ടോയും വിഡിയോയും തന്റെ കയ്യിലുണ്ടെന്നും എന്നാല്‍ അതൊന്നും ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും രാഖി പറഞ്ഞു. ആദിലിനെതിരെ രൂക്ഷവിമര്‍ശനവും താരം നടത്തി. ആദില്‍ ഒരു നുണയനാണ്. ആ പെണ്‍കുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാനില്‍ തൊട്ടാണ് സത്യം ചെയ്തത്. പക്ഷേ അയാള്‍ അത് ചെയ്തില്ല. ഇപ്പോള്‍ ആ പെണ്‍കുട്ടി അയാളെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും രാവി…

    Read More »
Back to top button
error: