LIFE
-
കുടിവെള്ളവും പൊള്ളിക്കും; സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു, പുതിയ നിരക്ക് പ്രാബല്യത്തിൽ
തിരുവനന്തപുരം: വെള്ളത്തിന് വില കൂട്ടി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 10 രൂപ വർധന വരും. എന്നാൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു കിലോ ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 14.40 മുതൽ 22 രൂപവരെയാണ്. 2021 നവംബറിലാണ് ജല അതോറിറ്റി നിരക്ക് വർധന നിർദേശം സമർപ്പിച്ചത്. കഴിഞ്ഞ ഇടതുമുന്നണി യോഗം വർധനക്ക് അനുമതി നൽകി. രണ്ടുവർഷം മുമ്പ് പ്രതിവർഷം അഞ്ചു ശതമാനം വീതം വെള്ളക്കരം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിരക്ക് വർധന. ഒരു കിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാൻ 23 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന്…
Read More » -
‘കല്ലു’വിന്റെ ആദ്യ സിനിമയാണ് മാളികപ്പുറം എന്നാണോ നിങ്ങള്‍ കരുതിയത്? ഉത്തരമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ദേവനന്ദ. ഒരുപക്ഷേ ഈ പേര് പറഞ്ഞാല്‍ ഇപ്പോഴും പലര്‍ക്കും കുട്ടിയെ മനസ്സിലാവണമെന്നില്ല. പക്ഷേ മാളികപ്പുറം എന്ന സിനിമയില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചു കുട്ടിയാണ് ദേവനന്ദ എന്ന് പറഞ്ഞാല്‍ ഇവരെ മനസ്സിലാവാത്ത മലയാളികള്‍ ആരും തന്നെ ഇപ്പോള്‍ ഉണ്ടാവില്ല. കാരണം മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ മാളികപ്പുറം എന്ന കൊച്ചു സിനിമ. കഴിഞ്ഞവര്‍ഷം അവസാനം റിലീസ് ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതേസമയം, പലരുടെയും വിചാരം ദേവനന്ദയുടെ ആദ്യത്തെ സിനിമയാണ് മാളികപ്പുറം എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ഇതിനു മുന്‍പ് ദേവനന്ദ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകള്‍ എന്നു പറയുമ്പോള്‍ മൂന്നോ നാലോ സിനിമകള്‍ ആയിരിക്കും എന്നാണ് നിങ്ങള്‍ കരുതുക. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 11 സിനിമകളില്‍ ആണ് ദേവനന്ദ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുള്ളത്. മാളികപ്പുറം ദേവനന്ദയുടെ പന്ത്രണ്ടാമത്തെ സിനിമയാണ്. ഇത് മിക്ക മലയാളികള്‍ക്കും ഒരു ഷോക്ക്…
Read More » -
പ്രസിദ്ധമായ മഞ്ഞിനിക്കര പെരുന്നാളിന് കൊടിയേറി: തീര്‍ത്ഥാടന സംഗമം 11 ന് നടക്കും
മഞ്ഞിനിക്കര: മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 91-ാമത് ദുഖ്‌റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കല്‍ കൊടിയേറ്റി. ഇന്നലെ രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേല്‍ കുര്‍ബാനയ്ക്ക് ശേഷം ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. ഇന്ത്യയിലും, വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറി. വൈകിട്ട് ആറിന് കബറിങ്കല്‍ നിന്നും പ്രാര്‍ഥിച്ച് കൊണ്ട് വന്ന കൊടി ഓമല്ലൂര്‍ കുരിശടിയില്‍ ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയര്‍ത്തി. ഗബ്രിയേല്‍ റമ്പാന്‍, ബേസില്‍ റമ്പാന്‍, ഫാ. റോബി ആര്യാടന്‍ പറമ്പില്‍, ബോബി ജി. വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ പങ്കെടുത്തു. 11 നാണ് തീര്‍ഥാടക സംഗമം. 12 ന് പ്രധാന പെരുന്നാള്‍ നടത്തും. മലങ്കരയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ കാല്‍നടയായി യാത്ര ആരംഭിച്ചു. ഒരാഴ്ച നീണ്ടു…
Read More » -
ചൂളംവിളി നിലച്ചു; ചരിത്രസാക്ഷിയായ പഴയ പാമ്പൻ പാലം ഇനി സ്‌മാരകം, ട്രെയിൻ ഗതാഗതം നിർത്തി
ചെന്നൈ: രാമേശ്വരം, ധനുഷ്കോടി യാത്രയിലെ പ്രധാന ആകർഷണമായ പഴയ പാമ്പൻ പാലം ഇനി ചരിത്രസ്മാരകം. പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു ട്രെയിൻ സർവീസ് നടത്തിയിരുന്ന പാലമാണ് ‘സേവനം’ എന്നത്തേയ്ക്കുമായി അവസാനിപ്പിച്ചത്. പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് റെയിൽവെ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. 1988 ൽ റോഡുപാലം വരുന്നത് വരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടുനുള്ള ഏക മാർഗം പാമ്പൻ പാലമായിരുന്നു. 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് പാമ്പൻ പാലം നിർമിച്ചത്. ഇതിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെക്കുന്നതായി ദക്ഷിണ റെയിൽവെ അറിയിച്ചു. രാമേശ്വരത്തെക്കുള്ള ട്രെയിൻ ഗതാഗതം ഇനി പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്നും അപകടസാധ്യത കണക്കിലെടുത്തും ഡിസംബർ 23ന് ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് അറ്റകുറ്റ പണിക്കിടെ പലതവണ ഗതാഗതം നിയന്ത്രണം നീട്ടിയിരുന്നു.…
Read More » -
പാസ് വേഡ് പങ്കുവച്ചുള്ള സിനിമ കാണലിന് നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്; പാസ് വേഡ് പങ്കുവയ്ക്കാവുന്നത് ഒരേ വീട്ടിലുള്ളവർ തമ്മിൽ മാത്രം
ന്യൂഡൽഹി: ഒറ്റ അക്കൗണ്ടിൽ പണമടച്ച ശേഷം പാസ് വേഡ് കൂട്ടുകാരുമായി പങ്കുവച്ച് സിനിമ കാണുന്ന പരിപാടി ഇനി മുതൽ നെറ്റ്ഫ്ളക്സിൽ നടക്കില്ല. എന്റർടെയ്‌ൻമെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതല്‍ ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാര്‍ക്കും നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ അപ്‌ഡേറ്റിലാണ് നെറ്റ്ഫ്ലിക്സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താവ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. ഉപഭോക്താക്കള്‍ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം. പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ താല്‍കാലിക കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി…
Read More » -
”അവരുണ്ടായതുകൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് വിശ്വസിക്കുന്നില്ല, ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേനെ”
കൊച്ചി: ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നു എന്ന് നടന്‍ ഇന്ദ്രന്‍സ്. നാട്ടിലെ നിയമം ശക്തമായതുകൊണ്ടാണ് കേസ് ഇങ്ങനെയായതെന്നും അല്ലാതെ ഡബ്ല്യൂസിസി ഉണ്ടായതുകൊണ്ടെല്ലെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂസിസി ഒരു ക്ലബ്ബു പോലെയാണ്. അതില്ലെന്നുകരുതി സ്ത്രീകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സമത്വത്തിനുവേണ്ടി വാദിക്കുന്നതു തന്നെ സ്ത്രീയുടെ മഹത്വത്തെ താഴേക്കു വലിക്കുന്നതു പോലെയാണ്. പുരുഷനേക്കാള്‍ മുകളിലാണ് സ്ത്രീയുടെ മഹത്വം. അത് തിരിച്ചറിയാന്‍ പറ്റാത്തവരാണ് ഞങ്ങള്‍ക്ക് ഒപ്പമെത്തണം എന്നു പറയുന്നത്. ഒപ്പം അല്ല ഒരിക്കലും അവര്‍ മുകളില്‍ തന്നെയാണ്. അങ്ങനെ അല്ലേ നില്‍ക്കേണ്ടത്. സിനിമ എന്നത് കമ്പനി ജോലി പോലെയല്ല. സ്ഥിരം സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമാണ് അവകാശങ്ങള്‍ ചോദിക്കാന്‍ സാധിക്കൂ. ഒരു പ്രൊഡ്യൂസര്‍ എവിടെനിന്നോ വരുന്നു. പത്തുമുപ്പത് ദിവസം കൊണ്ട് സിനിമ ചെയ്യുന്നു. ഇതില്‍ എന്ത് അവകാശം ചോദിക്കാനാണ്. അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തിട്ടു പോകില്ലേ. നമുക്ക് വേണമെങ്കില്‍ ചേരാം വേണ്ടെങ്കില്‍ ചേരണ്ട – ഇന്ദ്രന്‍സ് പറഞ്ഞു. നടിയെ ആക്രമിച്ച…
Read More » -
ക്യാൻസർ ചികിത്സ ചെലവേറിയത്; സഹായഹസ്തമാകുന്ന ആരോഗ്യ ഇൻഷുറൻസുകൾ, ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം
ക്യാൻസർ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഫെബ്രുവരി 4 ന് ലോക ക്യാൻസർ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഇന്ത്യയിൽ, മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ക്യാൻസർ, ക്യാൻസർ ചികിത്സയുടെ ചെലവ് വളരെ ചെലവേറിയതാണ്. ഇന്ത്യയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള ആശുപത്രി ചെലവുകൾ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടാറുണ്ട്, ഇത് ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം. കാൻസറിനെക്കുറിച്ചുള്ള പേടിയില്ലാതെ ജീവിക്കാനും അതിനെ പരാജയപ്പെടുത്തുന്നതിൽ കരുത്തരാകാനും ഇത്തരം ഇൻഷുറൻസുകൾ സഹായിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ കണക്കുകൾ പ്രകാരം 2022-ൽ രാജ്യത്ത് 14.6 ലക്ഷം പുതിയ കാൻസർ രോഗികകൾ ഉണ്ടെന്നും ഇന്ത്യയിൽ ആകെ ഏകദേശം 2 മുതൽ 2.5 ദശലക്ഷം കാൻസർ രോഗികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്താണ് ക്യാൻസർ ഇൻഷുറൻസ്? കാൻസർ രോഗം ബാധിക്കുമ്പോൾ അപ്രതീക്ഷിതമായി എത്തുന്ന ചെലവുകളെ അഭിമുഖീകരിക്കാൻ പാടുപെടുന്നവർക്ക് കാൻസർ ഇൻഷുറൻസ് സഹായകരമാകും. പരിശോധനകൾ, കീമോതെറാപ്പി, റേഡിയേഷൻ, സർജറി, ക്യാൻസർ രോഗനിർണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടതിനെല്ലാം ഈ ഇൻഷുറൻസ് ഉപയോഗിക്കാം. ക്യാൻസർ ഇൻഷുറൻസിന്റെ…
Read More »


