LIFE

  • ചാണകം ചെറിയ വളമല്ല, ഉത്തമ ജൈവവളമാക്കി മാറ്റാൻ മാർഗങ്ങൾ പലത്, അറിയാം ഈ കാര്യങ്ങൾ

    ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ ജൈവവളമാണ് ചാണകം. ചാണകപ്പൊടിയെ കടത്തിവെട്ടാന്‍ വേറൊരു വളവുമില്ല. പശുവിന്റെ ദഹനേന്ദ്രിയത്തിലൂടെ കടന്ന് പോയ ജൈവാവശിഷ്ടങ്ങളും ദഹന രസങ്ങളെ അതിജീവിച്ച കൊടിക്കണക്കിന് സൂക്ഷ്മാണുക്കളുമാണ് ചണകത്തിലടങ്ങിയിരിക്കുന്നത്. ഈ അണുക്കള്‍ മണ്ണിലെത്തി, മണ്ണിലേ മൂലകങ്ങളെ വിഘടിപ്പിച്ച് അയൊണിക്ക് രൂപത്തിലാക്കിയെങ്കില്‍ മാത്രമേ ചെടികള്‍ക്ക് അവയേ ആഗിരണം ചൈയ്ത്, വളര്‍ച്ചയും വിളവും വര്‍ദ്ധിപ്പിക്കാനാകൂ. അതിനായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും ശാസ്ത്രീയമായ രീതിയിലൂടെ വളമാക്കുകയും വേണം. എങ്കിൽ മാത്രമേ ചാണകം കൊണ്ടുള്ള യഥാർത്ഥ ഫലം വിളവെടുക്കുമ്പോൾ ലഭിക്കൂ. ചാണകം എങ്ങനെ ഉണക്കണം ചാണകം നേരിട്ട് വെയിലത്തിട്ടുണക്കരുത്. പച്ചചാണകം വെയിലത്തിട്ടുണക്കിയാല്‍ ചാണകപ്പൊടിയാകില്ല. നേരിട്ട് വെയില്‍ കൊള്ളുന്ന ചാണകത്തിന്റെ ജലാംശം 20 ശതമാനത്തില്‍ താഴുമ്പോള്‍, എല്ലാ സൂക്ഷാണുക്കളും ചത്ത് പോകുകയും ചാണകത്തിന്റെ സാന്ദ്രത നഷ്ടപ്പെടുകയും അത് അറക്കപ്പൊടിപോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും വെള്ളത്തിലൂടെ ഒലിച്ചു പോകുകയും ചെയ്യും. ചാണകം തണലത്ത് കൂട്ടിയിട്ട് രണ്ടാഴ്ച്ച് ഉണക്കിയെടുത്താല്‍ ഉത്തമ ചാണകപ്പൊടിയുണ്ടാക്കാം. ശാസ്ത്രീയമായ ചാണകകുഴി,…

    Read More »
  • പഞ്ചസാരയേക്കാൾ 30 ഇരട്ടി മധുരം, പക്ഷേ പ്രമേഹത്തിന് ഉത്തമം; അറിയാം മധുരതുളസിയെക്കുറിച്ച്

    തുളസി എന്ന ഔഷധം നമുക്ക് ചിരപരിചിതമാണ്. പൂജയ്ക്കും ചടങ്ങുകൾക്കും മാത്രമല്ല അത്യാവശ്യം ചെറുരോഗങ്ങൾക്കൊക്കെയുള്ള സ്വന്തം വീട്ടിലെ ദിവ്യ ഔഷധം കൂടിയാണത്. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നായും തുളസിയെ പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു. എന്നാല്‍ അല്‍പ്പം വ്യത്യസ്തമായ നല്ല മധുരമുള്ള ഇനം തുളസിയുണ്ട് മധുര തുളസി. പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്നു ഇനമാണിത്. പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരം മധുര തുളസിയുടെ ഇലകള്‍ക്കുണ്ട്. ഇതിന്റെ ഉണങ്ങിയ ഇല പൊടിച്ചത് ഒരു നുള്ള് ചായയിലും കാപ്പിയിലുമിട്ടാല്‍ നല്ല മധുരമുണ്ടാകും. ഇതിലടങ്ങിയിരിക്കുന്ന സ്റ്റീവിയോള്‍ ഗ്ലൈക്കോസിഡ് (steviol glycoside) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തും. പൊണ്ണത്തടി കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും മധുര തുളസി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന കാലോറി പൂജ്യമാണ്. കുടവയര്‍ ഉള്ളവര്‍ക്കൊക്കെ ധൈര്യമായി പരീക്ഷിക്കാം. താരന്‍ മുടി കൊഴിച്ചില്‍ എന്നിവ തടയാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങള്‍ സഹായിക്കും. കൂടാതെ രക്ത സമര്‍ദം…

    Read More »
  • ഓര്‍മക്കുറവ് ഗുരുതരമായ പ്രശ്നം, ഇതിന് എന്താണ് പരിഹാരം…? ഓര്‍മ്മശക്തി കൂട്ടാനുള്ള ചില പ്രത്യേക ഭക്ഷണങ്ങളും

    ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കക്കുറവ് എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കക്കുറവ്, സമ്മര്‍ദ്ദം തുടങ്ങി പല ഘടകങ്ങളും ഓര്‍മ്മശക്തിയെ ബാധിക്കുന്നു. ഓര്‍മ്മശക്തി കൂട്ടാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്താം. അവശ്യ ഫാറ്റി ആസിഡുകള്‍ (ഇ.എഫ്.എ) ശരീരത്തിന് നിര്‍മ്മിക്കാന്‍ കഴിയില്ല. അതായത് അവ ഭക്ഷണത്തിലൂടെ ലഭിക്കണം. ഏറ്റവും ഫലപ്രദമായ ഒമേഗ- 3 കൊഴുപ്പുകള്‍ സ്വാഭാവികമായും ഇപിഎ, ഡിഎച്ച്എ എന്നിവയുടെ രൂപത്തില്‍ എണ്ണമയമുള്ള മത്സ്യങ്ങളില്‍ കാണപ്പെടുന്നു. ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ബ്ലൂബെറി തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് ഓര്‍മശക്തിയും ഏകാഗ്രതയും നല്‍കും. ഓര്‍മ്മശക്തി കൂട്ടാന്‍ മികച്ചതാണ് കാപ്പി. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ കഫീന്‍, ആന്റിഓക്‌സിഡന്റുകള്‍. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ഡോപാമൈന്‍ പോലെയുള്ള  ചില നല്ല ന്യൂറോ ട്രാന്‍സ്മിറ്ററുകളും കഫീന്‍ വര്‍ദ്ധിപ്പിക്കും. കോളിന്‍ എന്ന വൈറ്റമിന്റെ കലവറയാണ് മുട്ട. ഓര്‍മ…

    Read More »
  • രാത്രിയിലെ സ്മാർട്ട് ഫോൺ ഉപയോ​ഗം; യുവതിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, ചികിത്സയിലൂടെ വീണ്ടെടുത്തു

    ഹൈദരാബാദ്: രാത്രിയിലെ ഫോൺ ഉപയോ​ഗം കാരണം ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച യുവതിയുടെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടർമാരെ ഉ​ദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഹൈദരാബാദിൽ പ്രാക്ടീസ് ചെയ്യുന്ന ന്യൂറോളജിസ്റ്റായ ഡോ. സുധീറാണ് വിവരം ട്വിറ്ററിൽ കുറിച്ചത്. രാത്രിയിൽ ഇരുട്ടുമുറിയിൽ സ്‌മാർട്ട്‌ഫോൺ നോക്കുന്നത് പതിവാക്കിയ 30 കാരിയായ യുവതിക്ക് കാഴ്ച പ്രശ്നങ്ങളുണ്ടായതായി അദ്ദേഹം കുറിച്ചു. മഞ്ജു എന്ന യുവതിക്കാണ് രോ​ഗമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടയ്ക്കിടെ കാഴ്ചക്കുറവ്, വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുമായാണ് യുവതി എത്തിയതെന്നും വൈദ്യപരിശോധനയ്ക്ക് വിധേയയായപ്പോൾ സ്‌മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോം (എസ്‌വിഎസ്) കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടിൽ കൂടുതൽ സമയം ഫോണിൽ ചിലവഴിക്കുന്ന ശീലമാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർ പറയുന്നു. ഒന്നര വർഷമായി യുവതി പതിവായി ഇരുട്ടിൽ ഫോണിൽ നോക്കുന്നു. കുട്ടിയെ പരിപാലിക്കുന്നതിനായി യുവതി ബ്യൂട്ടീഷ്യൻ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.…

    Read More »
  • സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ആദ്യ ലക്ഷണങ്ങള്‍ എന്തെല്ലാം? എങ്ങിനെ നേരിടാം

    മുന്‍പൊക്കെ ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് ആവസ്ഥ മാറിയിരിയ്ക്കുകയാണ്. ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരിലും സാധാരണമായിരിക്കുകയാണ്. ചെറുപ്പക്കാരില്‍ ഹൃദ്രോഗം സാധാരണമാകുന്നതിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ മാറിയ ജീവിതശൈലിയാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമത്തിന്റെ കുറവ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഹൃദയാരോഗ്യം മോശമാകുന്നതിന് വഴിതെളിക്കുന്ന പല കാരണങ്ങള്‍ ഉണ്ടാകാം. അതിനാല്‍, ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിര്‍ണയവും ഇന്ന് അനിവാര്യമായ കാര്യങ്ങളാണ്. മിക്കവാറും, ആളുകള്‍ ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുകയോ അറിയുകയോ ചെയ്യാറില്ല. സാധാരണയായി ചില സാധാരണ അസുഖങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. നമുക്കറിയാം, ഹൃദയാഘാതം അതിന്റേതായ ആദ്യകാല ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ സാധാരണ തോന്നാറുള്ള ക്ഷീണം അല്ലെങ്കില്‍ ഗ്യാസ്‌ട്രൈറ്റിസ് പ്രശ്‌നങ്ങള്‍ എന്ന നിലയില്‍ ആളുകള്‍ തള്ളിക്കളയാറാണ് പതിവ്. സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ നേരിയ ലക്ഷണങ്ങള്‍ പോലും അവഗണിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ…

    Read More »
  • തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം

    ദില്ലി: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. “ഓപ്പറേഷൻ ദോസ്ത്” എന്നാണ് ഇന്ത്യ ദൗത്യത്തിന് നൽകിയ പേര്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം, 51 എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരുടെ സംഘം തുർക്കിയിലേക്ക് പുറപ്പെട്ടതായി എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ അതുൽ കർ‌വാൾ പറഞ്ഞു. Standing with Türkiye in this natural calamity. India’s @NDRFHQ is carrying out rescue and relief operations at ground zero. Team IND-11 successfully retrieved a 6 years old girl from Nurdagi, Gaziantep today. #OperationDost pic.twitter.com/Mf2ODywxEa — Spokesperson, Ministry of Home Affairs (@PIBHomeAffairs) February 9, 2023 ചൊവ്വാഴ്ച തുർക്കിയിലേക്ക് തിരിച്ച രണ്ട് സംഘം ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദാഗിയിലും…

    Read More »
  • ധനുഷിന്റെ മാസ് പടം വാത്തിയുടെ ട്രെയിലർ പുറത്ത്; ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും

    ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം വാത്തിയുടെ ട്രെയിലർ റിലീസ് ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ധനുഷിന്റെ കരിയറിലെ മറ്റൊരു മാസ് സിനിമയാകും ഇതെന്നും ട്രെയിലർ ഉറപ്പുനൽകുന്നു. ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. മലയാളികളുടെ പ്രിയതാരം സംയുക്ത ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് വാത്തി നിർമിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും വെങ്കി അറ്റ്‍ലൂരി തന്നെയാണ്. അതേസമയം, ‘നാനേ വരുവേൻ’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ…

    Read More »
  • മലയാളിക്ക് പ്രിയപ്പെട്ട മണിച്ചിത്രത്താഴിന് ഒരു ഹോളിവുഡ് റീമേക്ക് വന്നാൽ ആരായിരിക്കും പ്രധാന താരങ്ങൾ ? വൈറലായി ഫോട്ടോകൾ.!

    മണിച്ചിത്രത്താഴ് എന്നത് മലയാളത്തിലെ ക്ലാസിക്ക് ചലച്ചിത്രമാണ്. റിലീസ് ചെയ്ത് ഇത്രയും കാലം കഴിഞ്ഞിട്ടും ഇന്നും ടെലിവിഷനിൽ ചിത്രം സംപ്രേഷണം ചെയ്താൽ ഒന്നു രണ്ട് സീൻ എങ്കിലും കാണാത്ത മലയാളികൾ ഇല്ല. ഡോ. സണ്ണിയും, ഗംഗയും, നകുലനും, തെക്കിനിയും, നാഗവല്ലിയും ഒക്കെ ഒരോ മലയാളിക്കും സുപരിചിതം. ഒപ്പം മറ്റ് ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്ത് എത്തുകയും ചെയ്തിട്ടുണ്ട്. ആർട്ടിഫിഷൽ ഇൻറലിജൻസിൻറെ കാലത്ത് മലയാളിക്ക് പ്രിയപ്പെട്ട മണിച്ചിത്രത്താഴിന് ഒരു ഹോളിവുഡ് റീമേക്ക് വന്നാൽ ആരായിരിക്കും പ്രധാന നടന്മാർ എന്ന വേറിട്ട ചിന്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സച്ചിൻ അനിത അനിൽകുമാറാണ് ഫേസ്ബുക്കിൽ എഐ ആപ്പായ മിഡ് ജേർണിയിൽ തീർത്ത ചിത്രങ്ങൾ പങ്കുവച്ചത്. ലിയനാർഡോ ഡികാപ്രിയോ ആണ് ഇതിൽ ഡോ. സണ്ണിയായി എത്തുന്നത്. നതാലി പോർട്ട്മാൻ നാഗവല്ലിയായി എത്തുന്നു. നകുലനായി ബ്രാഡ് പിറ്റിനെയാണ് തയ്യാറാക്കിയിരിക്കുന്നത്. നാഗവല്ലി ശത്രുവിനെ പോലെ കാണുന്ന നാട്ടുപ്രമാണി ശങ്കരൻ തമ്പിയായും ബ്രാഡ്പിറ്റിൻറെ രൂപം ഉണ്ട്.

    Read More »
  • “കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയത്ത് തിരക്കിലായി പോയതിനാൽ ആവാം ഇങ്ങനൊരു അവസ്ഥയിലേക്ക് താൻ എത്തിയത്”; അഞ്ജലി റാവു മനസ് തുറക്കുന്നു

    കൊച്ചി: മിസിസ്സ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി റാവു. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പരമ്പരയിൽ മായ എന്ന കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം തന്റെ നിലപാടുകൾ എന്നും തുറന്ന് പറഞ്ഞിട്ടുള്ള താരം കൂടിയാണ് അഞ്ജലി. ഒരിടയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് അഞ്ജലി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, അടുത്ത കാലത്ത് താൻ വിഷാദത്തിലൂടെ കടന്നു പോയിരുന്നു എന്ന് പറയുകയാണ് അഞ്ജലി. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഞാൻ വിഷാദ രോഗത്തിനോട് പോരാടിയിരുന്നു. ഒരു മാസക്കാലം ഞാൻ അതിന് വേണ്ടി മരുന്ന് കഴിക്കുകയായിരുന്നു. ഞാൻ ഇടയ്ക്ക് അനിയന്ത്രിതമായി പൊട്ടിത്തെറിക്കുകയും വൈകാരികമായി പെരുമാറുകയും ചെയ്തിരുന്നു. എന്‍റെ സഹപ്രവർത്തകർക്കും ഭർത്താവിനും നന്ദി, അവരാണ് എന്നെ സഹായിച്ചത്. ഇപ്പോൾ ഞാൻ അതിനെ മറികടന്നെന്ന് വിശ്വസിക്കുന്നു എന്നാണ് അഞ്ജലി പറയുന്നത്. വിഷാദം എന്നെ വല്ലാതെ ബാധിച്ചിരുന്നു. സെറ്റിൽ ഞാൻ അലക്ഷ്യമായി…

    Read More »
  • കളക്ഷനിൽ വാരിസ് തുനിവിനെ മറികടന്നെങ്കിലും അജിത്തിന് തുനിവ് തുണ തന്നെ; അവസാന ബോക്സ്ഓഫീസ് കണക്ക്

    ചെന്നൈ: തമിഴ് സിനിമ ലോകത്തെ സംബന്ധിച്ച് കഴിഞ്ഞ ജനുവരി 11 നിര്‍ണ്ണായക ദിവസമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് അജിത്ത് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയ ദിവസം. അവസാന കണക്കുകള്‍ വരുമ്പോള്‍ കളക്ഷനില്‍ വിജയ് ചിത്രം വാരിസ് അജിത്തിന്‍റെ തുനിവിനെ മറികടന്നുവെന്നാണ് എല്ലാ ഗ്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം തുനിവ് ഒടിടി റിലീസുമായി. നെറ്റ്ഫ്ലിക്സിലാണ് തുനിവ് റിലീസ് ആയിരിക്കുന്നത്. മണി ഹീസ്റ്റ് വിഭാഗത്തില്‍ വരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒടിടിയിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. അതിനിടയില്‍ ഏതാണ്ട് തീയറ്റര്‍ റണ്‍ അവസാനിപ്പിച്ചിരിക്കുകയാണ് തുനിവ്. നേരിട്ടുള്ള ക്ലാഷില്‍ വിജയ് ചിത്രത്തോട് പരാജയപ്പെട്ടെങ്കിലും തുനിവ് അജിത്ത് കുമാറിന്‍റെ കരിയറില്‍ മോശമല്ലാത്ത ചിത്രമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. തുനിവ് തീയറ്റര്‍ വിടുമ്പോള്‍ കളക്ഷന്‍ 200 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നേരത്തെയും 200 കോടി ക്ലബ് നേടിയിട്ടുണ്ട്. എന്നാല്‍ കരിയറിലെ വന്‍ വിജയമാണ് അജിത്തിനെ സംബന്ധിച്ച് തുനിവ്. അതേ സമയം വാരിസ് തീയറ്ററുകളില്‍ തുടരുന്നുണ്ട്. അതിനാല്‍…

    Read More »
Back to top button
error: