ഓര്‍മക്കുറവ് ഗുരുതരമായ പ്രശ്നം, ഇതിന് എന്താണ് പരിഹാരം…? ഓര്‍മ്മശക്തി കൂട്ടാനുള്ള ചില പ്രത്യേക ഭക്ഷണങ്ങളും
ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കക്കുറവ് എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കക്കുറവ്, സമ്മര്‍ദ്ദം തുടങ്ങി പല ഘടകങ്ങളും ഓര്‍മ്മശക്തിയെ ബാധിക്കുന്നു. ഓര്‍മ്മശക്തി കൂട്ടാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്താം.
അവശ്യ ഫാറ്റി ആസിഡുകള്‍ (ഇ.എഫ്.എ) ശരീരത്തിന് നിര്‍മ്മിക്കാന്‍ കഴിയില്ല. അതായത് അവ ഭക്ഷണത്തിലൂടെ ലഭിക്കണം. ഏറ്റവും ഫലപ്രദമായ ഒമേഗ- 3 കൊഴുപ്പുകള്‍ സ്വാഭാവികമായും ഇപിഎ, ഡിഎച്ച്എ എന്നിവയുടെ രൂപത്തില്‍ എണ്ണമയമുള്ള മത്സ്യങ്ങളില്‍ കാണപ്പെടുന്നു. ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ബ്ലൂബെറി തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് ഓര്‍മശക്തിയും ഏകാഗ്രതയും നല്‍കും.
ഓര്‍മ്മശക്തി കൂട്ടാന്‍ മികച്ചതാണ് കാപ്പി. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ കഫീന്‍, ആന്റിഓക്‌സിഡന്റുകള്‍. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ഡോപാമൈന്‍ പോലെയുള്ള ചില നല്ല ന്യൂറോ ട്രാന്‍സ്മിറ്ററുകളും കഫീന്‍ വര്‍ദ്ധിപ്പിക്കും.
കോളിന്‍ എന്ന വൈറ്റമിന്റെ കലവറയാണ് മുട്ട. ഓര്‍മ ശക്തി നില നിറുത്തുന്ന കോശങ്ങളുടെ നിര്‍മാണത്തിന് ഈ വൈറ്റമിന്‍ അത്യാവശ്യമാണ്. വിറ്റാമിനുകള്‍ ബി 1, ബി 3, കോളിന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു ധാരാളമായി അടങ്ങിയിട്ടുള്ള കോളിന്‍, തലച്ചോറിന്റെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്ന അസറ്റൈല്‍ കോളിന്‍ എന്ന രാസവസ്തുവിന് അത്യന്താപേക്ഷിതമാണ്.
മറവിരോഗത്തിനുള്ള കാരണങ്ങള്‍!
നിങ്ങള്‍ക്ക് വീടിന്റെ താക്കോല്‍ എവിടെയാണ് വച്ചതെന്ന് ഓര്‍ക്കാന്‍ സാധിക്കാതിരിക്കുകയോ, മീറ്റിങ്ങിനുള്ള അപ്പോയിന്മെന്റ് മറക്കുകയോ ചെയ്യുന്ന അവസ്ഥ വന്നേക്കാം. മധ്യവയസ്സിലോ പ്രായമായവരിലോ ഇത്തരം നിസ്സാര മറവികള്‍ പോലും പേടിപ്പെടുത്തുന്നതാണ്. ചിലപ്പോൾ അവ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളാവാം.
എന്നാല്‍ അല്‍ഷിമേഴ്‌സ് മാത്രമാവണം മറവിയിലേക്ക് നയിക്കുന്നത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം അറിയുകയാണെങ്കില്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതാണ് മറവിരോഗം എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ് പറയുന്നു. ഓര്‍മ്മ നഷ്ടപ്പെടുന്നത് പല കാരണങ്ങളാല്‍, ഏത് വയസ്സിലും സംഭവിക്കാവുന്നതാണ്.
ബോസ്റ്റനിലെ ബ്രിഘാം ആന്‍ഡ് വുമണ്‍സ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. ഗേല്‍ പറയുന്നു: ‘രോഗികളില്‍ പലര്‍ക്കും ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നു. അതിന്റെ ലക്ഷണങ്ങള്‍ പലര്‍ക്കും ഒരേപോലെയായിരിക്കും അനുഭവപ്പെടുക. എന്നാല്‍ ഒരു ഡോക്ടര്‍ക്ക് മാത്രമേ മനസ്സിലാകൂ, അവരുടെ തലച്ചോറിന്റെ ഏത് ഭാഗത്താണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത് എന്ന്.’
കാരണങ്ങള്‍
പോളീഫാര്‍മസി (പല തരം മരുന്നുകള്‍ കഴിക്കുന്നത്), വിഷാദരോഗം, ശരിയായ ഉറക്കം ലഭിക്കാത്തത്, എന്നിവയൊക്കെ ഓര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോ. ഗേല അഭിപ്രായപ്പെടുന്നു. ‘തലച്ചോറിലേക്ക് ചുഴിഞ്ഞുനോക്കി പരിശോധിച്ച് എന്താണ് അതിന്റെ പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്നത് എന്നറിഞ്ഞാല്‍ അവരെ സമാശ്വസിപ്പിക്കാന്‍ സാധിക്കും. അവര്‍ക്ക് കാര്യങ്ങള്‍ പഠിക്കുവാനും വിവരങ്ങള്‍ സൂക്ഷിക്കുവാനുമുള്ള കഴിവുണ്ട്. എന്നാല്‍, നിറഞ്ഞുതുളുമ്പിയ മാനസികോപാധികള്‍ കാരണം അവര്‍ക്ക് പ്രശ്നം സംഭവിക്കുന്നു.’
നിങ്ങളുടെ ഓര്‍മ്മശക്തിയുമായി ബന്ധപ്പെട്ട വ്യാകുലതകള്‍ ഡോക്ടറോട് തുറന്ന് സംസാരിക്കുക. അങ്ങിനെയെങ്കില്‍, ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കണ്ടുപിടിക്കുവാന്‍ എളുപ്പമാകും. ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് ചര്‍ച്ച ചെയ്യുന്നതോടൊപ്പം, എം.ആര്‍.ഐ പോലുള്ള ടെസ്റ്റുകള്‍ നടത്തിയാല്‍ പ്രശ്നം എന്തെന്ന് കണ്ടുപിടിക്കുവാന്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു എന്നും ഡോ.ഗേല്‍ അഭിപ്രായപ്പെടുന്നു.
ചില കേസുകളില്‍ താഴെ കൊടുത്തിരിക്കുന്ന കാരണങ്ങളില്‍ ഒന്നോ അതില്‍ കൂടുതലോ കാരണങ്ങള്‍ ഓര്‍മ്മക്കുറവിന് പങ്കുവഹിക്കുന്നു.
കൂര്‍ക്കം വലി
ഉറങ്ങുന്നതിനിടയില്‍ ശ്വാസം വലിക്കുന്നതില്‍ ഉണ്ടാകുന്ന തടസ്സം മൂലമാണ് കൂര്‍ക്കം വലിക്കുന്നത്. ഇത് ഓര്‍മ്മക്കുറവും മറവിരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ജോണ്‍സ് ഹോപ്കിന്‍സിലെ മെമ്മറി ആന്‍ഡ് അല്ഷിമേഴ്സ് ട്രീറ്റ്‌മെന്റ് സെന്ററിലെ ഡയറക്ടറും, ജോണ്‍സ് ഹോപ്കിന്‍സ് ബേവ്യൂവിലെ പ്രൊഫസറും സൈക്യാട്രീ മേധാവിയുമായ കൊണ്‍സ്റ്റന്റൈന്‍ ലൈക്കെട്സോസ് പറയുന്നു.
തലവേദനയോടെ എഴുന്നേല്‍ക്കുന്നതും പകല്‍സമയത്തെ തളര്‍ച്ചയുമെല്ലാം ഇതിന് കാരണമായേക്കാം.
ഇത് ചികിത്സ നല്‍കിയില്ലെങ്കില്‍ നമ്മുടെ നാവിഗേഷണല്‍ ഓര്‍മ്മശക്തി കുറയ്ക്കുന്നു എന്ന് ദി ജേര്‍ണല്‍ ഓഫ് ന്യൂറോസയന്‍സ് പറയുന്നു. ദിശകള്‍ ഓര്‍ക്കുക, താക്കോല്‍ പോലെയുള്ള വസ്തുക്കള്‍ എവിടെ വച്ചു എന്ന് ഓര്‍ക്കുക, ഇവയെല്ലാം ഇത്തരത്തില്‍ ഉള്ള ഓര്‍മ്മശക്തിയില്‍ പെടുന്നതാണ്. ഗാഢ നിദ്ര ലഭിക്കുന്നതാണ് ഓര്‍മ്മശക്തിക്ക് ആധാരമെന്ന് പഠനം വ്യക്തമാക്കുന്നു.
ഈ പ്രശ്നം ഉള്ളവര്‍ക്ക് രാത്രിയില്‍ തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹത്തിന് പലപ്പോഴും തടസ്സമുണ്ടാക്കുന്നു എന്ന് ഡോ. ലൈക്കെറ്റ്സോസ്.
“തലച്ചോര്‍ സമ്മര്‍ദ്ദത്തില്‍ ആകുമ്പോൾ ആളുകള്‍ എഴുന്നേല്‍ക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കൂര്‍ക്കം ഓര്‍മ്മ ശക്തി നഷ്ടപ്പെടുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
നിശബ്ദ പ്രഹരം
സാധാരണപോലെ നടക്കണം, ആലോചിക്കണം എന്നിങ്ങനെയുള്ളതില്‍ മാറ്റങ്ങള്‍ സ്ട്രോക്കിലൂടെ നിങ്ങളില്‍ വന്നുചേര്‍ന്നേക്കാം. ഇത് തലച്ചോറിലെ പ്രധാന ധമണികളില്‍ തടസ്സം സൃഷ്ടിക്കും. നിശബ്ദ സ്ട്രോക്കുകള്‍ മൂലം ചെറിയ ഓര്‍മ്മക്കുറവ് തുടങ്ങിയേക്കാം. അതും ചെറിയ രക്തധമനികള്‍ കാരണം. തലച്ചോറില്‍ വരുന്ന ഇത്തരം ചെറുതും വലുതുമായ മാറ്റങ്ങളെ വാസ്കുലാര്‍ കോഗ്നിട്ടീവ് ഇമ്ബയര്‍മെന്റ് എന്ന് വിളിക്കുന്നു.
ഓക്സിജന്റെയും പോഷകങ്ങളുടെയും എന്നിവയ്ക്ക് തടസ്സം നില്‍ക്കുന്ന വേഗം കുറഞ്ഞതോ തടസ്സമായതോ ആയ രക്തയോട്ടം തലച്ചോറിനെ സാരമായി ബാധിക്കും. ഓര്‍മ്മക്കുറവുള്ളവര്‍ക്ക് സ്ട്രോക്ക് അഥവാ തളര്‍വാദം വരാനുള്ള സാധ്യത കൂടുതലാണ്. മറവിരോഗം സ്‌ട്രോക്കിനുള്ള സൂചനയായും കണക്കാക്കാം എന്ന് ജേര്‍ണല്‍ സ്ട്രോക്കില്‍ പ്രസിദ്ധീകരിച്ച പഠനം അല്ല.
മറവിരോഗത്തിനുള്ള കാരണങ്ങള്‍!
മരുന്നുകള്‍
നിങ്ങളുടെ മരുന്നുകള്‍ മാറ്റേണ്ട സമയമായി എന്ന് ശരീരം തരുന്ന സൂചനയുമാകാം ഈ ഓര്‍മ്മക്കുറവ്. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി. എ) പറയുന്നത്, ചില തരം മരുന്നുകള്‍ നിങ്ങളുടെ ഓര്‍മ്മശക്തിയെ ബാധിക്കും എന്നാണ്. ഉദാഹരണത്തിന് ;
ഉറക്ക ഗുളികകള്‍
അലര്‍ജിയുടെ മരുന്നുകള്‍
ഉത്കണ്ഠാ രോഗത്തിനുള്ള മരുന്നുകള്‍
വേദനസംഹാരി ഗുളികകള്‍
കൊളസ്ട്രോളിനുള്ള ഗുളികകള്‍
പ്രമേഹ മരുന്നുകള്‍
സ്റ്റാറ്റിന്‍സ് എന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ ഉപയോഗിക്കുന്ന മരുന്ന് ഓര്‍മ്മ നഷ്ടപ്പെടുന്നതിനും വിഭ്രാന്തിക്കുമെല്ലാം കാരണമായേക്കാം എന്നും എഫ്.ഡി.എ മുന്നറിയിപ്പ് നല്‍കുന്നു.
ഏറ്റവും കൂടുതല്‍ കൊടുക്കുന്ന ടൈപ്പ് 2 പ്രമേഹ മരുന്നായ മെറ്റ്ഫോര്‍മിന്‍ ഗുളികയും ഓര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്നതാണ്. ഡയബറ്റിസ് കെയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്, ഈ മരുന്ന് ഉപയോഗിക്കുന്ന പ്രമേഹ രോഗികള്‍ക്ക് ഇത് ഉപയോഗിക്കാത്തവരെക്കാള്‍ മറവി പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നാണ്.
പോഷക കുറവ്
നാഡികളുടെ പ്രവര്‍ത്ഥനത്തിനാവശ്യമായ ബി വിറ്റാമിനുകളില്‍ ഒന്നായ ബി12 മതിയായ അളവ് ഇല്ലെങ്കില്‍, അത് വിഭ്രാന്തിക്കും മതിഭ്രമത്തിനും കാരണമായേക്കാം. ദിനംപ്രതി 2.4 മൈക്രോഗ്രാം ബി12 നിങ്ങളുടെ ശരീരത്തില്‍ എത്തണം. ഇതിനായി പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യമാംസാദികള്‍, കരുത്തുറ്റ ധാന്യങ്ങള്‍ എന്നിവ കഴിക്കുക.