LIFE

  • കളക്ഷനിൽ വാരിസ് തുനിവിനെ മറികടന്നെങ്കിലും അജിത്തിന് തുനിവ് തുണ തന്നെ; അവസാന ബോക്സ്ഓഫീസ് കണക്ക്

    ചെന്നൈ: തമിഴ് സിനിമ ലോകത്തെ സംബന്ധിച്ച് കഴിഞ്ഞ ജനുവരി 11 നിര്‍ണ്ണായക ദിവസമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് അജിത്ത് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയ ദിവസം. അവസാന കണക്കുകള്‍ വരുമ്പോള്‍ കളക്ഷനില്‍ വിജയ് ചിത്രം വാരിസ് അജിത്തിന്‍റെ തുനിവിനെ മറികടന്നുവെന്നാണ് എല്ലാ ഗ്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം തുനിവ് ഒടിടി റിലീസുമായി. നെറ്റ്ഫ്ലിക്സിലാണ് തുനിവ് റിലീസ് ആയിരിക്കുന്നത്. മണി ഹീസ്റ്റ് വിഭാഗത്തില്‍ വരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒടിടിയിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. അതിനിടയില്‍ ഏതാണ്ട് തീയറ്റര്‍ റണ്‍ അവസാനിപ്പിച്ചിരിക്കുകയാണ് തുനിവ്. നേരിട്ടുള്ള ക്ലാഷില്‍ വിജയ് ചിത്രത്തോട് പരാജയപ്പെട്ടെങ്കിലും തുനിവ് അജിത്ത് കുമാറിന്‍റെ കരിയറില്‍ മോശമല്ലാത്ത ചിത്രമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. തുനിവ് തീയറ്റര്‍ വിടുമ്പോള്‍ കളക്ഷന്‍ 200 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നേരത്തെയും 200 കോടി ക്ലബ് നേടിയിട്ടുണ്ട്. എന്നാല്‍ കരിയറിലെ വന്‍ വിജയമാണ് അജിത്തിനെ സംബന്ധിച്ച് തുനിവ്. അതേ സമയം വാരിസ് തീയറ്ററുകളില്‍ തുടരുന്നുണ്ട്. അതിനാല്‍…

    Read More »
  • എന്റെ ചോരയാണ് ആ പണം അത് തിരിച്ചുവേണം, ഒന്നരക്കോടി എന്ന് തരും ? ഭർത്താവിൻറെ ഉത്തരം മുട്ടിച്ച് ബിഗ് ബോസ് താരം രാഖി സാവന്ത് – വീഡിയോ

    മുംബൈ: ബിഗ് ബോസ് താരം രാഖി സാവന്ത് തൻറെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭർത്താവ് ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമം അടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേ സമയം തൻറെ പണം ആദിൽ ദുറാനിയുടെ കൈയ്യിലുണ്ട് എന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന പുതിയ വീഡിയോ രാഖി പുറത്തുവിട്ടു. ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ ചില ബിസിനസുകൾക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യിൽ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോൾ തിരിച്ചുതരും എന്നാണ് ചോദിക്കുന്നത്. എന്നാൽ പണം നാലുമാസത്തിനുള്ളിൽ ലാഭത്തോടെ തിരിച്ചുനൽകാം എന്ന് ആദിൽ പറയുന്നു. എന്നാൽ ലാഭം നിങ്ങൾ തന്നെ വച്ചോ എൻറെ പണമാണ് വേണ്ടതെന്ന് രാഖി പറയുന്നു. തുടർന്ന് ഇതേ കാര്യം അവർത്തിക്കുമ്പോൾ. എൻറെ ചോരയാണ് ആ പണം അത് തിരിച്ചുവേണം എന്ന് രാഖി കരഞ്ഞ് പറയുന്നത് വീഡിയോയിൽ ഉണ്ട്. രാഖിയുടെ…

    Read More »
  • ജയ്സാല്‍മീര്‍ വിമാനത്താവളത്തില്‍ മോഹൻ ലാലിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകർ

    ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്സാല്‍മീര്‍ ആണ്. ഇപ്പോഴിതാ ജയ്സാല്‍മീര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനുവേണ്ടി കാത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരും ഉത്തരം പറയുന്ന മോഹന്‍ലാലുമാണ് വീഡിയോയില്‍. ജയ്സാല്‍മീര്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന സ്ഥലമാണെന്നും മനോഹരമായ പട്ടണമാണെന്നുമാക്കെയാണ് മോഹന്‍ലാലിന്‍റെ മറുപടി. രാജസ്ഥാനില്‍ താന്‍ ആദ്യമായല്ല സിനിമ ചിത്രീകരിക്കുന്നതെന്നും മുന്‍പ് അതിനായി മൂന്ന് തവണ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് താരങ്ങള്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയെയും കിയാര അദ്വാദിനിയെയും കുറിച്ച് രണ്ട് വാക്ക് പറയാന്‍ ആവശ്യപ്പെടുന്നവരോട് അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ക്ഷണമുണ്ടായിരുന്നില്ലെന്നും പറയുന്നു മോഹന്‍ലാല്‍. ജയിലര്‍ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വന്നതാണോയെന്ന ചോദ്യത്തിന് അല്ലെന്നും മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിനായി വന്നതാണെന്നും പറയുന്നു അദ്ദേഹം. അതേസമയം ലിജോയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നതിന്‍റെ പേരില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മലൈക്കോട്ടൈ…

    Read More »
  • മീനടം ശ്രീനാരായണപുരം ആദിത്യവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര 10ന്

    കോട്ടയം: മീനടം 1687-ാം നമ്പർ എസ്എൻഡിപി ശാഖാ നേതൃത്വത്തിൽ നടക്കുന്ന ആറാട്ട് ഘോഷയാത്രയിൽ യൂത്ത് മൂവ്മെൻ്റ്, വനിതാ സംഘം, വിവിധ കുടുംബ യൂണിറ്റുകൾ, മൈക്രോ യൂണിറ്റുകൾ, മീനടത്തെ വ്യാപാര സ്ഥാപങ്ങൾ, രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾ എന്നിവരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വർണ്ണ ശബളമായ ആറാട്ട് മഹത്സവമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എസ്എൻഡിപി യൂത്ത് മൂവ്മെ​ന്റി​ന്റെ (Reg no.320) നേതൃത്വത്തിൽ മീനടം പഞ്ചായത്ത് ഓഫീസിനു സമീപം പിന്നണി ഗായകനും മാളികപ്പുറം സിനിമയിൽ പാടിയ പ്രകാശൻ നയിക്കുന്ന പത്തനംതിട്ട സരംഗിൻ്റെ ഗാനമേളയും ഉണ്ടായിരിക്കും.

    Read More »
  • റോക്കി ഭായിയെയും മറികടന്ന് പത്താൻ; കളക്ഷനിൽ മുന്നിൽ ഇനി ബാഹുബലി മാത്രം

    ഹേറ്റ് കാമ്പയിൻ തകർക്കാത്ത ഊർജവുമായി കുതിപ്പ് തുടർന്ന് കിങ് ഖാന്റെ പത്താൻ. സൂപ്പര്‍ഹിറ്റായ കെജിഎഫ് 2ന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫിസിലെ കളക്ഷന്‍ ഷാരുഖ് ഖാന്റെ പത്താന്‍ മറികടന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങളില്‍ പത്താന്‍ രണ്ടാം സ്ഥാനത്തെത്തി. എസ്എസ് രാജമൗലിയുടെ ബാഹുബലി 2 മാത്രമാണ് ഇനി പത്താനു മുന്നിലുള്ളത്. 435.70 കോടിയായിരുന്നു കെജിഎഫ് ഹിന്ദിയുടെ കളക്ഷന്‍. ഇന്നലത്തെ കളക്ഷനോടെ പത്താന്‍ 437 കോടിയിലേക്ക് എത്തുകയായിരുന്നു. റിലീസ് ചെയ്ത് 15ാം ദിവസമാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി പത്താന്‍ മാറിയത്. ഇന്ത്യയില്‍ നിന്ന് ഒന്നടങ്കം 453 കോടിയും പത്താന്‍ വാരി. സിനിമ റിലീസായതിനു പിന്നാലെ നിരവധി റെക്കോര്‍ഡുകളാണ് ഷാരുഖ് ചിത്രം തകര്‍ത്തത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടത്തിലേക്ക് പത്താന്‍ എത്തിയിരുന്നു. ആമിര്‍ ഖാന്റെ ദംഗലിനെ തകര്‍ത്തുകൊണ്ടാണ് പത്താന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 500 കോടിയിലേക്കാണ് പത്താന്‍ ലക്ഷ്യമിടുന്നത്. അതിനിടെ ആഗോള കളക്ഷനിലും ചിത്രം…

    Read More »
  • ബാലതാരം നായികയായി; ചൂടൻ ലിപ്‌ലോക്ക് രംഗവുമായി അനിഖ സുരേന്ദ്രൻ; ‘ഓ മൈ ഡാർലിംഗ്’ ട്രെയ്‌ലർ പുറത്ത്

    ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രന്‍. സമൂഹ മാധ്യമങ്ങളിലെ നിറസാന്നിധ്യം കൂടിയായ അനിഖ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കിടിലന്‍ ലിപ് ലോക്ക് രംഗങ്ങളുമുണ്ടെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ആല്‍ഫ്രഡ് ഡി. സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ. ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മെല്‍വിന്‍ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗ് നിർവഹിക്കുന്നു. എം. വിജീഷ് പിള്ളയാണ്…

    Read More »
  • ചെറിയൊരബദ്ധം, കളര്‍ മാറിപ്പോയതാണ്; മേക്കോവര്‍ രഹസ്യം വെളിപ്പെടുത്തി പ്രയാഗ മാര്‍ട്ടിന്‍

    തന്റെ പുതിയ മേക്കോവറിന്റെ കാരണം പറഞ്ഞ് നടി പ്രയാഗ മാര്‍ട്ടിന്‍. മേക്കോവര്‍ എന്ന നിലയില്‍ ചെയ്തതല്ല ഇതെന്നും സിനിമയില്‍ നിന്നും കുറച്ചുകാലം മാറി നില്‍ക്കുന്നതിന്റെ ഭാഗമാണിതെന്നും നടി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് പ്രയാഗ. സിസിഎല്ലില്‍ കളിക്കുന്നില്ല എങ്കിലും ശക്തമായ പിന്തുണ നല്‍കി ടീമിന്റെ കൂടെ ഉണ്ടാകും. ടീമിലെ അംഗങ്ങളെല്ലാവരും തന്നെ ഒരു കുടുംബം പോലെയാണെന്നും പ്രയാഗ പറഞ്ഞു. ”സത്യത്തില്‍ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവര്‍. മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടുമില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ വന്നുപോയതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്തേക്കാം എന്ന് കരുതി. പക്ഷേ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂര്‍വം ലുക്ക് മാറ്റിയത് അല്ല.” പ്രയാഗ പറഞ്ഞു. ”പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന്…

    Read More »
  • ദിവസവും രണ്ട് ഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

    പാലില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിവസവും പാല്‍ കുടിക്കുന്നതിലൂടെ നമ്മുടെ പല്ലുകളും എല്ലുകളും ശക്തമാകും. പാല്‍ പോഷകമ്പുഷ്ടവും ആരോഗ്യത്തിന് മികച്ചതാണെന്നുമുള്ള കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ദിവസവും രണ്ട് ഗ്ലാസില്‍ കൂടുതല്‍ പാല് കുടിക്കുന്നവര്‍ ശ്രദ്ധിക്കണം. അമിതമായി പാല് കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആരോഗ്യമുള്ള ഒരാള്‍ ഒരു ദിവസം രണ്ട് ഗ്ലാസ് പാലില്‍ കൂടുതല്‍ കുടിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്താണ് ഇതിന് കാരണമെന്ന് നോക്കാം. 1. പാല് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ പാല് അമിതമായി കുടിക്കുന്നത് വായു പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പാല് ദഹിപ്പിക്കാന്‍ വളരെയധികം സമയമെടുക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. 2. ലാക്ടോസ് അലര്‍ജി ഉള്ളവര്‍ക്ക് പാല് കുടിക്കുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പാലില്‍ എ1 കസീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലില്‍ വീക്കം ഉണ്ടാക്കും. 3. കൂടുതല്‍ പാല് കുടിക്കുന്നത് ചര്‍മ്മത്തില്‍ ചുണങ്ങ് ഉണ്ടാകുന്നതിന് കാരണമാകും. പാല് കൂടുതല്‍ കുടിച്ചാല്‍…

    Read More »
  • അമ്പമ്പോ.. അത്രയ്ക്കു വമ്പനോ ചാമ്പ!

    ചുവന്നു തുടുത്ത് ആരെയും ആകര്‍ഷിക്കുന്നതാണ് ചാമ്പക്കയെങ്കിലും തൊടിയില്‍ വീണു ഇല്ലാതാവാനാണ് എപ്പോഴും ഈ നാടന്‍ പഴത്തിന്റെ വിധി. എന്നാല്‍, ചാമ്പക്കയുടെ ഔഷധ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അല്‍പമുള്ള പുളി പോലും കാര്യമാക്കാതെ എല്ലാവരും ഈ പഴം അകത്താക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രമേഹവും കൊളസ്ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങളടങ്ങിയ ചാമ്പക്കക്ക് കാന്‍സറിനെയും തടയാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ചാമ്പക്കയില്‍ അടങ്ങിയിരിക്കുന്ന ജംപോസിനാണ് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നത്. മാത്രമല്ല, നാരുകളാല്‍ സമൃദ്ധമായ ചാമ്പങ്ങ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും സഹായകരമാണ്. നാരുകളും പോഷണങ്ങളും കൊളസ്ട്രോള്‍ ലെവല്‍ കുറക്കാന്‍ സഹായിക്കുന്നതിനൊപ്പം ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്. വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, തിയാമിന്‍, നിയാസിന്‍, അയണ്‍, സള്‍ഫര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ചാമ്പക്കയുടെ കുരുവും ഔഷധദായകമാണ്. അതിസാരത്തിനും വയറിളക്കത്തിനും ശമനമുണ്ടാക്കാന്‍ ചാമ്പക്ക കുരു ബഹുകേമനാണ്.

    Read More »
  • കുഞ്ഞിന് ജന്മം നൽകിയ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. എല്ലാ നന്മകളും നേര്‍ന്നു. കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി ഇരുവരെയും അറിയിച്ചു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവര്‍ക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു കൊടുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മുലപ്പാല്‍ ബാങ്കില്‍ നിന്ന് കുഞ്ഞിന് ആവശ്യമായ പാല്‍ കൃത്യമായി നല്‍കാന്‍ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയാണ് സഹദ്. സഹദിന്റെ പ്രസവത്തിനായി ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപീകരിച്ചിരുന്നു. പ്രത്യേക റൂമും അനുവദിച്ചു. രാവിലെ പ്രമേഹം കൂടിയതിനാല്‍ സിസേറിയന്‍ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമായാല്‍ മൂന്നോ നാലോ ദിവസത്തിനകം ആശുപത്രി…

    Read More »
Back to top button
error: