HealthLIFE

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ആദ്യ ലക്ഷണങ്ങള്‍ എന്തെല്ലാം? എങ്ങിനെ നേരിടാം

മുന്‍പൊക്കെ ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് ആവസ്ഥ മാറിയിരിയ്ക്കുകയാണ്. ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരിലും സാധാരണമായിരിക്കുകയാണ്. ചെറുപ്പക്കാരില്‍ ഹൃദ്രോഗം സാധാരണമാകുന്നതിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ മാറിയ ജീവിതശൈലിയാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമത്തിന്റെ കുറവ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു.

ഹൃദയാരോഗ്യം മോശമാകുന്നതിന് വഴിതെളിക്കുന്ന പല കാരണങ്ങള്‍ ഉണ്ടാകാം. അതിനാല്‍, ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിര്‍ണയവും ഇന്ന് അനിവാര്യമായ കാര്യങ്ങളാണ്. മിക്കവാറും, ആളുകള്‍ ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുകയോ അറിയുകയോ ചെയ്യാറില്ല. സാധാരണയായി ചില സാധാരണ അസുഖങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്.

Signature-ad

നമുക്കറിയാം, ഹൃദയാഘാതം അതിന്റേതായ ആദ്യകാല ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ സാധാരണ തോന്നാറുള്ള ക്ഷീണം അല്ലെങ്കില്‍ ഗ്യാസ്‌ട്രൈറ്റിസ് പ്രശ്‌നങ്ങള്‍ എന്ന നിലയില്‍ ആളുകള്‍ തള്ളിക്കളയാറാണ് പതിവ്. സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ നേരിയ ലക്ഷണങ്ങള്‍ പോലും അവഗണിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും

സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ 3 പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്

1. ക്ഷീണം, ഓക്കാനം, തണുപ്പോടെയുള്ള വിയര്‍പ്പ്: ഓക്കാനം, ഹൃദയമിടിപ്പ്, ഛര്‍ദ്ദി, വിയര്‍പ്പ് എന്നിവയോടെ നിങ്ങള്‍ ഉറക്കമുണരുകയാണ് എങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണേണ്ട സമയമാണിത്. എന്ന് തീരുമാനിക്കാം. ഈ ക്ഷീണം നിങ്ങള്‍ അവഗണിക്കരുത്. നന്നായി ഉറങ്ങുകയും എന്നാല്‍, ഏറെ അദ്ധ്വാനമുള്ള ജോലികള്‍ ചെയ്യാതിരിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ഹൃദയത്തിന് എന്തോ കുഴപ്പമുണ്ട് എന്ന് കരുതാം. ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കാന്‍ മടിക്കരുത്.

2. നെഞ്ചിലെ അസ്വസ്ഥത: ഏത് തരത്തിലുള്ള ഹൃദയാഘാതവും നെഞ്ചുവേദനയോടെയാണ് വരുന്നത്. വിശ്രമിക്കുമ്പോഴോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴോ നെഞ്ചില്‍ വേദന, ഇറുകിയ അനുഭവം എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഈ തോന്നല്‍ ഏതാനും മിനിറ്റുകള്‍ അനുഭവപ്പെടാം. ഇത് ഹൃദയാഘാതം അടുക്കുന്നതിന്റെ ലക്ഷണമാകാം. ഏതെങ്കിലും തരത്തിലുള്ള നെഞ്ചുവേദന അല്ലെങ്കില്‍ ആരെങ്കിലും നിങ്ങളുടെ ഹൃദയത്തില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നതുപോലെയുള്ള തോന്നല്‍, ഇത് ഒരിയ്ക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ വൈദ്യസഹായം തേടുക.

3. തലകറക്കം: പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയോ തളര്‍ച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാണ്. ഒരു വ്യക്തിയുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ഈ ലക്ഷണം സൂചിപ്പിക്കുന്നത്. അത് അനാരോഗ്യകരമായ ഹൃദയത്തിന്റെ അടയാളമായിരിക്കാം, ഒരു ഡോക്ടറെ സമീപിക്കേണ്ട സമയമാണിത്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അവഗണിക്കാന്‍ പാടില്ലാത്ത ചില ലക്ഷണങ്ങള്‍ മാത്രമാണ്. ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഛര്‍ദ്ദി, ദഹനക്കേട്, കാല് വേദന അല്ലെങ്കില്‍ കൈ വേദന, ശ്വാസം മുട്ടല്‍, കണങ്കാല്‍ വീക്കം, കടുത്ത ക്ഷീണം എന്നിവ മറ്റ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.

നിലവിലെ ജീവിതശൈലിയില്‍ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. ഹൃദയാരോഗ്യം വഷളാകുന്നതിന് കാരണമാകുന്ന വിവിധ ലക്ഷണങ്ങള്‍ ഉണ്ടാകാം. അതിനാല്‍, ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിര്‍ണയവും അവഗണിക്കരുത്.

 

Back to top button
error: