LIFE
-
ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ 17ന് തിയറ്ററുകളിൽ; ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമ സെൻസറിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറായിരിക്കുകാണ്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന്. അരുൺ റുഷ്‍ദി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം 17ന് റിലീസ് ചെയ്യും. വരികൾ എഴുതുന്നത് വിനായക് ശശികുമാർ ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കൽ നിർവഹിക്കുന്നു, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനീഷ് അബ്‍ദുൾഖാദർ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം നിർമ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം…
Read More » -
ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ റി- റിലീസിന്
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഭാഷകളുടെ വേർതിരിവില്ലാതെ ഒഴുകിപ്പടർന്ന പ്രണയകാവ്യമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഡിഡിഎൽജെ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ഷാരൂഖ് ഖാൻ ചിത്രം വീണ്ടും തിയറ്ററിൽ എത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രണയ ദിനത്തോട് അനുബന്ധിച്ചാണ് ഷാരൂഖ് ഖാനും കാജോളും തകർത്തഭിനയിച്ച ചിത്രം റി- റിലീസിന് എത്തുന്നത്. റിലീസുമായി ബന്ധപ്പെട്ട് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. വാലന്റൈൻ ആഴ്ച മുഴുവനും ചിത്രം തിയറ്ററിൽ ഉണ്ടായിരിക്കും. Experience the grand tales of #DDLJ & #Pathaan this Valentine’s week in cinemas near you! Book your tickets for DDLJ here – https://t.co/0tbSwwBAFY | https://t.co/Nhp0L78IGN Book your tickets for Pathaan now – https://t.co/SD17p6wBSa | https://t.co/VkhFng5XLL pic.twitter.com/UzvbDUu3zg — Yash Raj Films…
Read More » -
രേഖയ്ക്ക് തിയറ്റർ ഇല്ല, ഷോ ഉള്ള സ്ഥലങ്ങളിൽ പോസ്റ്റർ പോലുമില്ല; നിരാശ പങ്കുവച്ച് വിൻസി
വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ”രേഖ’ കഴിഞ്ഞ ദിവസമാണ് തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് ഷോകള്‍ കുറവാണെന്നും പോസ്റ്ററുകള്‍ പോലുമില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നായിക വിന്‍സി. വലിയ താരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ചിത്രത്തിന് ഷോകള്‍ കിട്ടിയില്ലെന്നാണ് വിന്‍സി പറയുന്നത്. ഉള്ള തിയറ്ററിലുള്ള ഷോ കാണാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ നാളെ സിനിമ അവിടെ കാണില്ലെന്നുമാണ് താരം പറയുന്നത്. ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത്- എന്ന അടിക്കുറിപ്പിലാണ് വിന്‍സി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോണ്‍ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജായിരുന്നു. വിന്‍സിയുടെ കുറിപ്പ് ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ. ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ,…
Read More » -
‘ അയാൾ ജീവിതത്തിലും വില്ലനായി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, ലവ് ലെറ്റര്‍ എഴുതിച്ചു’; തുറന്നു പറഞ്ഞ് അഞ്ജലി നായര്‍
മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് അഞ്ജലി നായര്‍. തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് പറയുകയാണ് അഞ്ജലി. ആദ്യ സിനിമയിലെ വില്ലൻ ജീവിതത്തിലും വില്ലനായി മാറിയ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അഞ്ജലി. അയാൾ തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും നിരസിച്ചപ്പോള്‍ പിന്‍തുടരാന്‍ തുടങ്ങിയെന്നും താരം പറഞ്ഞു. വലിയ ബുദ്ധിമുട്ടുകളാണ് അയാള്‍ തനിക്ക് നല്‍കിയതെന്നും പൊലീസ് പ്രൊട്ടക്ഷന്‍ വരെ ആവശ്യപ്പെടേണ്ടി വന്നെന്നും അവര്‍ പറഞ്ഞു. ജീവന്‍ തന്നെയെടുക്കാന്‍ പാകത്തിലുള്ള പ്രവര്‍ത്തികളാണ് അയാള്‍ നടത്തിയതെന്നും സ്വകാര്യ ചാനലിലെ പരിപാടിയില്‍ സംസാരിക്കവേ അഞ്ജലി പറഞ്ഞു. ‘ ആദ്യ സിനിമ ഞാന്‍ ചെയ്യുന്നത് 2009ലാണ്. ആ സിനിമയിലെ വില്ലനായിരുന്നു എന്നോട് പ്രണയാഭ്യര്‍ഥന നടത്തിയത്. അത് മാത്രമല്ല ആ സിനിമയുടെ നിര്‍മാണ പങ്കാളി കൂടിയയിരുന്നു അയാള്‍. അതുകൊണ്ട് തന്നെ പുള്ളിക്ക് നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. ഷൂട്ടില്ലെങ്കിലും പുള്ളിക്ക് അവിടെ വരാമായിരുന്നു. എന്റെ ചേച്ചിയും ഒരു സിനിമാ നടിയായിരുന്നു. തമിഴ് വ്യക്തിയെയായിരുന്നു അവരും കല്യാണം കഴിച്ചത്. അതുകൊണ്ട്…
Read More » -
വേറിട്ട പ്രണയ കഥ പറയുന്ന, മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ‘ക്രിസ്റ്റി’, ട്രെയിലര്‍ പുറത്ത്
മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. മാളവിക മോഹനൻ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുുറത്തുവിട്ടിരിക്കുകയാണ്. അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടൻ മാത്യു തോമസ് ചിത്രത്തില്‍ ‘ക്രിസ്റ്റി’ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന…
Read More » -
ട്രെൻഡിങ് വസ്ത്രമായ കഫ്‍താനിൽ കളർഫുള്ളായി നടി സ്വാതി നിത്യാനന്ദ്; ഏറ്റെടുത്ത് ആരാധകർ
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യവുമാണ് സ്വാതി നിത്യാനന്ദ്. നടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറാറുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് സ്വാതി അഭിനേത്രിയായി മാറിയത്. ‘ചെമ്പട്ട്’ എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച സ്വാതി തുടർന്ന് ‘ഭ്രമണം’, ‘നാമം ജപിക്കുന്ന വീട്’ തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‍താണ് ശ്രദ്ധേയയായി മാറിയത്. View this post on Instagram A post shared by Swathy Nithyanand (@swathy_nithyanand_official) സ്വാതിയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽമീഡിയയിൽ തരംഗമാകാറുണ്ട്. സാരിയിലും മോഡേൺ ഡ്രെസ്സിലുമെല്ലാം വ്യത്യസ്‍തമായ ചിത്രങ്ങൾ സ്വാതി പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ട്. ട്രെൻഡിങ് വസ്ത്രമായ കഫ്‍താനിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ളയും ചുവപ്പും കലർന്ന…
Read More » -
വിവാഹിതരില്‍ മൂത്രായശ അണുബാധ കൂടുന്നതിനു കാരണങ്ങള്‍
വിവാഹശേഷം മൂത്രത്തില്‍പ്പഴുപ്പ് മൂലം ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. വൃത്തിയുള്ള സാഹചര്യത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താത്തതും വ്യക്തിശുചിത്വം ഇല്ലാത്തതും ഇത്തരത്തില്‍ മൂത്രത്തില്‍പ്പഴുപ്പിന് കാരണമാകുന്നു. നമ്മളുടെ യുറിനറി സിസ്റ്റത്തെ ബാധിക്കുന്ന ഈ അസുഖം കൂടിയാല്‍ ഗര്‍ഭാശയത്തേയും കിഡ്നിയേയുംവരെ ബാധിക്കുവാന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്താണെന്നു നോക്കാം. 1. എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നുക 2. മൂത്രമൊഴിച്ചുകഴിഞ്ഞാല്‍ ചുട്ടുപുകച്ചില്‍ അനുഭവപ്പെടുക. 3. കുറച്ചുമാത്രം മൂത്രം പോവുക 4. കട്ടിയില്‍ മൂത്രം പോവുക 5. നല്ല കടും നിറത്തിലുള്ള മൂത്രം. 6. മൂത്രത്തില്‍ നിന്നും മണം വമിക്കുക. 7. വേദന അനുഭവപ്പെടുക. വിവാഹിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലൈംഗിക ബന്ധത്തിന് മുന്‍പും അതിനുശേഷവും ശരീരം വൃത്തിയാക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്. ഇതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്ന് പലര്‍ക്കും അറിയാത്ത അവസ്ഥയാണ്. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് 1. നന്നായി കഴുകി വൃത്തിയാക്കുക ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും തങ്ങളുടെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കി കഴുകേണ്ടത് അനിവാര്യമാണ്. അല്ലാത്ത…
Read More » -
റീ റിലീസിലും വൻ കളക്ഷൻ സ്വന്തമാക്കി മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ‘സ്‍ഫടികം’; ആദ്യ ദിനം നേടിയത്
മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് വിജയ ചിത്രം ‘സ്‍ഫടികം’ കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. ഭദ്രൻ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രം പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തിയത്. ടെലിവിഷനില്‍ ‘സ്‍ഫടികം’ കണ്ട് ആവേശംകൊണ്ടവര്‍ക്ക് ചിത്രം ബിഗ് സ്‍ക്രീനില്‍ കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്. മികച്ച പ്രതികരണം നേടിയ ആദ്യ ദിവസം ‘സ്‍ഫടികം’ കളക്ഷനിലും പ്രതീക്ഷയ്‍ക്കൊത്ത നേട്ടം സ്വന്തമാക്കി. റീ റീലീസായിട്ടും മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഉണ്ടായിട്ടും ‘സ്‍ഫടികം’ നേടിയത് 77 ലക്ഷമാണ് എന്ന് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്യുന്നു. സിനിമയുടെ തനിമ നഷ്‍ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് നടത്തി 4കെ ദൃശ്യമികവോടെയായിരുന്നു ‘സ്‍ഫടികം’ വീണ്ടും തിയറ്ററുകളിലെത്തിയത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുതിയ കാലത്തിനൊത്ത് അവതരിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയും ചെയ്‍തിരുന്നു. ‘ആടു തോമ’ എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും…
Read More » -
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ കോട്ടയത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഓൺലൈനായി ആരംഭിച്ചു. registration.iffk.in എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമായിരിക്കും ഫീസ്. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സെമിനാർ, സിനിമ ചരിത്ര പ്രദർശനം, കലാസന്ധ്യ എന്നിവ നടക്കും. കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ സംഘാടക സമിതി യോഗം ചേർന്ന് സബ് കമ്മിറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം-ഫങ്ഷൻ, റിസപ്ഷൻ, ഡെലിഗേറ്റ്, പബ്ലിസിറ്റി, മീഡിയ സബ്കമ്മിറ്റികളാണ് രൂപീകരിച്ചത്. യോഗത്തിൽ ഫെസ്റ്റിവൽ സമിതി ചെയർമാനായ സംവിധായകൻ ജയരാജ്…
Read More » -
ചൂടു കൂടുന്നു; കീടങ്ങളുടെ ആക്രമണവുമേറും, ആശങ്ക വേണ്ട ജാഗ്രത മതി, പോംവഴിയുണ്ട്
വേനലായതോടെ ദിവസം ചെല്ലും തോറു നാട്ടിൽ ചൂട് കൂടി കൊണ്ടിരിക്കുകയാണ്. മറ്റു കൃഷികൾക്കെന്നപോലെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കീട-രോഗ ബാധകള്‍ ഈ സമയത്ത് ഏറെയുണ്ടാകുക. വെള്ളം കൃത്യമായി നനച്ചു കൊടുക്കുന്നതിനൊപ്പം ചെടികളെ കൃത്യമായി നിരീക്ഷിക്കുകയും വേണം. അങ്ങനെയുണ്ടെങ്കിൽ മാത്രമേ കീടങ്ങളുടെ സാന്നിധ്യം തുടക്കത്തിൽത്തന്നെ കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും കഴിയു . ചീര ചീരയില്‍ ജലസേചനം നടത്തുമ്പോള്‍ വെളളം ഇലകളുടെ മുകളില്‍ വീഴാതെ തടത്തില്‍ ഒഴിച്ചുകൊടുക്കുക. ഇല കരിച്ചില്‍ രൂക്ഷമായാല്‍ ചാണകത്തളി (ഒരു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി അരിച്ചു തെളി എടുക്കുക) തളിച്ച് കൊടുക്കുക. കൂടാതെ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ട്രൈക്കോഡെര്‍മ മണ്ണില്‍ ഒഴിച്ച് കൊടുക്കുക. വഴുതന വഴുതനയില്‍ കാണപ്പെടുന്ന തണ്ടു തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാന്‍ 5 ശതമാനം വീര്യമുളള വേപ്പിന്‍കുരുസത്ത് 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം. അല്ലെങ്കില്‍ ബാസ്സിലസ് തുറിഞ്ചിയന്‍സിസ് ഫോര്‍മുലേഷനുകള്‍ ശര്‍ക്കരകൂടി…
Read More »