LIFE
-
‘ജാതിവ്യവസ്ഥയാണ് ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി; ചക്രത്തിന് ശേഷം മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം’; കമലഹാസന്‍
ചെന്നൈ: ജാതിവ്യവസ്ഥയാണ് തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമലഹാസൻ. 21ാം വയസ് മുതൽ താൻ ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. സംവിധായകൻ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾച്ചറൽ സെന്ററിന്റെ പുതിയ പദ്ധതിയായ നീലം ബുക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. ‘എന്റെ ഏറ്റവും വലിയ എതിരാളി, എന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ജാതിവ്യവസ്ഥയാണ്. 21ാം വയസ് മുതൽ ഞാൻ ഇത് തന്നെയാണ് പറയുന്നത്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ ഈ നിലപാടിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ചക്രത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം. നമ്മൾ സൃഷ്ടിച്ച ഒരു കാര്യം നമ്മളെ തന്നെ ആക്രമിക്കുന്ന അവസ്ഥയിലെത്തിയാൽ അതിനെ സ്വീകരിക്കാൻ നമുക്കാകില്ല,’ കമൽ ഹാസൻ പറഞ്ഞു. ആർട്ട് സിനിമകളെ മുഖ്യധാര സിനിമകളുടേത് പോലെ തന്നെ ജനകീയമാക്കാനുള്ള ഫോർമുല അവതരിപ്പിച്ച വ്യക്തിയാണ് പാ. രഞ്ജിത്തെന്നും…
Read More » -
മൂന്നാമതും വിവാഹിതയായി, ചിത്രവും വാര്‍ത്തയും വൈറല്‍; പ്രതികരണവുമായി ജയസുധ രംഗത്ത്
മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ജയസുധ. കമല്‍ഹാസന്‍െ്‌റയടക്കം നായികയായി ഒരു കാലത്ത് തിളങ്ങിയ നടി ‘ഇഷ്ട’ത്തില്‍ നെടുമുടി വേണുവിന്‍െ്‌റ ജോഡിയായും വെള്ളിത്തിരയിലെത്തി. അതേസമയം, നടിയുടെ മൂന്നാം വിവാഹത്തെച്ചൊല്ലിയുള്ള വാര്‍ത്തകളാണ് ഗോസിപ്പ് കോളങ്ങളില്‍ സജീവം. താന്‍ മൂന്നാമതും വിവാഹിതയായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി, വിശദീകരണവുമായി നടി ജയസുധ രംഗത്തെത്തി. 64 വയസ്സുകാരിയായ ജയസുധ, അമേരിക്കന്‍ വ്യവസായിയെ വിവാഹം ചെയ്തു എന്നാണ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും തമ്മില്‍ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍, തനിക്കൊപ്പം ഗോസിപ്പില്‍ പേരു ചേര്‍ക്കപ്പെടുന്നയാള്‍ അമേരിക്കന്‍ വ്യവസായി ഫലിപ്പ് റൂള്‍സ് ആണെന്നും തന്റെ ജീവിതകഥ പശ്ചാത്തലമാക്കി ഒരു ബയോപിക് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ചലച്ചിത്ര നിര്‍മ്മാതാവാണെന്നും ജയസുധ പറയുന്നു. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും താരം വിശദീകരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ വാരിസ്…
Read More » -
പേൻ ഒരു ‘ഭീകരജീവി’: ഉറക്കം നഷ്ടപ്പെടുത്തുന്നു, മാനസിക- ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു
ഡോ.വേണു തോന്നക്കൽ ചിത്രത്തിൽ കാണുന്ന ഈ ‘ഭീകരരൂപി’യെ അറിയാത്തവർ ഉണ്ടാവില്ല. അതാണ് നമ്മുടെ തലയിലെ സാക്ഷാൽ പേൻ. ഒഴിവു നേരത്ത് ഗ്രാമങ്ങളിൽ സ്ത്രീകൾ ഒത്തുകൂടിയാൽ അവർ പരസ്പരം തലയിൽ പേൻ നോക്കുന്നത് പണ്ടു കാലങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ജീവിതത്തിൽ മാത്രമല്ല പഴയ കാല സിനിമയിലും അത്തരം സീക്വൻസുകൾ ധാരാളമുണ്ടായിരുന്നു. പരസ്പരം തലയിൽ പേൻ തേടുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്. അമ്മമാർ ചെറിയ കുട്ടികളെ ഉറക്കാൻ ഈ മാർഗ്ഗം അവലംബിക്കാറുണ്ട്. കുട്ടികൾ മാത്രമല്ല ഉറക്കക്കുറവുള്ള മുതിർന്നവരിലും ഇത് വേറിട്ടൊരു അനുഭവമാണ്. ഈ പ്രവൃത്തി ഒരു നേരമ്പോക്ക് കൂടിയാണ്. കലയും വിനോദവും ആണ് . ഒരു നാടിൻ്റെ സാംസ്കാരത്തിന്റെ ഭാഗമാണ് എന്ന് വേണമെങ്കിൽ പറയാം. മുട്ട (Egg), നിംഫ് ( Nymph), പൂർണ്ണ വളർച്ചയെത്തിയ ജീവി (Adult) എന്നിങ്ങനെ മൂന്ന് അവസ്ഥകൾ ഉണ്ട് പേൻന്റെ ജീവിത ചക്രത്തിൽ. തലമുടിയിൽ മണൽ വിരിച്ച മാതിരി കാണുന്നതാണ് പേൻ മുട്ട. മുട്ട പൊട്ടി പേൻ കുഞ്ഞ്…
Read More » -
കുടകിലെ കുളിരിലേക്ക് സൈക്കിളിൽ ഒരുല്ലാസ യാത്ര, 3 ദിവസത്തെ യാത്രയുടെ സംഘാടകർ ‘പെഡല്‍ ഫോഴ്സ്’ കൂട്ടായ്മ
കണ്ണൂര്‍: സഞ്ചാരികള്‍ക്ക് കുടകിന്റെ തണുപ്പിലേക്ക് സൈക്കിള്‍ ചവിട്ടി കയറാം. സൈക്കിള്‍ യാത്രയൊരുക്കി യാത്രക്കാരുടെ കൂട്ടായ്മ. വിനോദയാത്രയില്‍ മലിനീകരണം കുറയ്ക്കാന്‍ സൈക്കിള്‍ ഉപയോഗിക്കാം എന്ന സന്ദേശവുമായാണ് സൈക്കിള്‍ യാത്രക്കാരുടെ കൂട്ടായ്മയായ ‘പെഡല്‍ ഫോഴ്സ്’ കുടകിലേക്ക് സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 12ന് കോഴിക്കോട് നിന്നും മാഹിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസം നീണ്ട് നില്‍ക്കും. മാഹി ഇരിട്ടി വഴിയാണ് കൂര്‍ഗിലെത്തുക. തുടര്‍ന്ന് വിരാജ് പേട്ടിലും മടിക്കേരിയിലുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും മടക്കം. യാത്രയില്‍ ആദ്യം പേര് നല്‍കുന്ന 15 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 98475 33898 എന്ന നമ്പറില്‍ വിളിക്കാം.
Read More » -
പോഷക സമൃദ്ധം, ഗുണങ്ങളുമേറെ; അധികം ചെലവില്ലാതെ കൂർക്ക കൃഷി ചെയ്യാം
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക രുചികരവും ആരോഗ്യകരവുമായ ഒരു കിഴങ്ങ് വർഗവിളയാണ്. കൂർക്കകൾ കൂടുതലും മൺസൂണിനെ ആശ്രയിക്കുന്ന വിളയാണ്, വലിപ്പത്തിൽ ചെറുതാണെങ്കിലും, തനതായ രുചിയും സൌരഭ്യവും കൂർക്കയെ മരച്ചീനിക്ക് തുല്യമായി ജനപ്രിയമാക്കുന്നു. കേരളത്തിൽ, വിളവെടുത്ത പാടശേഖരങ്ങളിലും താഴ്ന്ന നിലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. നടീൽ മണൽ കലർന്ന മണ്ണിൽ കൂർക്ക നന്നായി വളരുന്നു. 15-20 ഗ്രാം തൂക്കമുള്ള മൂപ്പെത്തിയ കിഴങ്ങുകളാണ് നഴ്സറിയിൽ അരയടി അകലത്തിൽ നടുന്നത്. 3 ആഴ്ചയ്ക്കുശേഷം, 10-15 സെന്റീമീറ്റർ നീളമുള്ള ഇളം തണ്ടുകൾ മുറിച്ച് കൃഷിയിടത്തിൽ വീണ്ടും നടുന്നു. കടകളിൽ നിന്ന് വാങ്ങുന്ന വൃത്താകൃതിയിലുള്ള ചെറിയ ചൈനീസ് ഉരുളക്കിഴങ്ങ് മുളകൾ വളർത്താൻ ഉപയോഗിക്കാം. നടുന്നതിന് മുമ്പ് കൃഷിയിടം നന്നായി കിളയ്ക്കണം. 1 സെന്റിന് 1 കിലോഗ്രാം എന്ന അനുപാതത്തിൽ മണ്ണിൽ കുമ്മായം ചേർക്കുക. ഒരാഴ്ചയ്ക്ക് ശേഷം, ഒരു സെന്റിന് 40 കിലോഗ്രാം എന്ന അനുപാതത്തിൽ ചാണകം ചേർക്കുക. തുടർന്ന് 1.5…
Read More » -
വാഴയെ ബാധിക്കുന്ന കീടങ്ങളെ എങ്ങനെ നിയന്ത്രിക്കാം? രോഗങ്ങളും അവയുടെ പരിഹാര മാർഗങ്ങളും ഇതാ…
വാഴ കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് കീടരോഗങ്ങൾ. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ അവയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. കേരളത്തിലെ വാഴ തോട്ടങ്ങളിൽ സാധാരണ കണ്ടുവരാറുള്ള കീടങ്ങളും അവയുടെ നിയന്ത്രണ മാർഗങ്ങളും പരിചയപ്പെടാം. 1. തണ്ടുതുരപ്പൻ: വാഴ നട്ട് 3 മാസത്തിന് ശേഷമാണ് തണ്ടുതുരപ്പന്റെ ആക്രമണം കാണാറുള്ളത്. വാഴത്തടയിലെ സുഷിരങ്ങളിലൂടെ ജലത്തിന് സമാനമായ നിറത്തിലുള്ള ദ്രാവകം വരുന്നതാണ് തണ്ടുതുരപ്പൻ ബാധിച്ചാലുള്ള പ്രധാന ലക്ഷണം. ഇതോടെ വാഴക്കൈകളും വാഴ തടയും ഒരുപോലെ നശിച്ചു പോകുന്നത് കാണാം. ഒരു വാഴയ്ക്ക് 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്ന അനുപാതത്തിൽ ഇലപ്പോളകൾക്കിടയിൽ ഇട്ടുകൊടുക്കുന്നത് തണ്ടുതുരപ്പന്റെ ആക്രമണം ഒരു പരിധിവരെ തടയും. 20 ഗ്രാം ബോവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി 5, 6, 7 മാസങ്ങളിൽ വാഴത്തടയിൽ തളിച്ചു കൊടുക്കുന്നത് മൂലം തണ്ടുതുരപ്പന്റെ ആക്രമണം തടയാം. ഉണങ്ങി തൂങ്ങുന്ന ഇലകൾ വാഴയിൽ നിർത്താതെ മുറിച്ചു മാറ്റണം. വാഴത്തടയിൽ ചെളി തേച്ചു കൊടുക്കുന്നതും മറ്റൊരു…
Read More » -
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം; ഗ്രോബാഗിലും വളര്‍ത്താം വെളുത്ത വഴുതന
രാജ്യത്ത് എല്ലാ മേഖലകളിലും കൃഷി ചെയ്യുകയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പച്ചക്കറിയാണ് വഴുതന. വിവിധ ഇനത്തിലുള്ള വഴുതനകള്‍ നമ്മുടെ നാട്ടിലുണ്ട്. നിറത്തിലും ആകൃതിയിലും രുചിയിലുമെല്ലാം വൈവിധ്യമുള്ള വിളയാണിത്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം നല്ല പോലെ വഴുതന വളര്‍ന്നു വിളവ് തരും. വിവിധ തരത്തിലുള്ള വെളുത്ത ഇനം വഴുതനകളുണ്ട്. ടാങ്‌ഗോ, കൗഡ് നയണ്‍, ഈസ്റ്റര്‍ എഗ്ഗ്, വൈറ്റ് ബ്യൂട്ടി, ജപ്പാനീസ് വൈറ്റ് എഗ്ഗ് എന്നിവയാണ് ഗ്രോബാഗില്‍ വളര്‍ത്താന്‍ അനുയോജ്യ ഇനങ്ങള്‍. വലിയ ഉയരത്തില്‍ വളരാത്ത ഇവ നല്ല പോലെ പടരും. നടീല്‍ രീതിയും പരിപാലനവും വിത്ത് നട്ട് തൈമാറ്റി നടുന്ന രീതിയാണ് വഴുതനയുടെ കാര്യത്തില്‍ നല്ലത്. തൈകള്‍ മൂന്നോ നാലോ ഇല പ്രായമാകുമ്പോള്‍ ഗ്രോബാഗിലേക്ക് മാറ്റി നടാം. തുടര്‍ന്നു കൃത്യമായ പരിചരണം നല്‍കുക. നല്ല വെയില്‍ ആവശ്യമുള്ള വിളയാണിത്. ഇതിനാല്‍ ഗ്രോബാഗ് വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാന്‍. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ചാണകപ്പൊടി,…
Read More » -
ആയുസ്സു വേണമെങ്കിൽ ആരോഗ്യം വേണം, ആരോഗ്യം വേണമെങ്കിൽ ആഹാരം കുറയ്ക്കണം
ശരീരഭാരം കുറയ്ക്കുന്നതിലും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിലും ഭക്ഷണ ശീലങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഭക്ഷണ സമയം നമ്മുടെ ഭാരത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തും. ഈ കുറിപ്പില്‍, ഭക്ഷണത്തിന്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിനെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യുന്നു. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ്. ദിവസം തുടങ്ങാന്‍ ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ശരീരത്തിന് നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുട്ടയോ തൈരോ പോലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ പ്രഭാതഭക്ഷണം, ആസക്തി കുറയ്ക്കാനും ദിവസം മുഴുവന്‍ പൂര്‍ണ്ണതയുടെ വികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. നേരെമറിച്ച്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്, പിന്നീട് ദിവസത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഉയര്‍ന്ന കലോറിയുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും. പ്രോട്ടീന്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ സമീകൃത ഉച്ചഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും ഉച്ചതിരിഞ്ഞ് മുഴുവനും നിങ്ങളെ പൂര്‍ണ്ണമായി നിലനിര്‍ത്താനും സഹായിക്കും. സമൃദ്ധമായ ഉച്ചഭക്ഷണവും ചെറിയ അത്താഴവും കഴിക്കുന്നത്…
Read More » -
തൈര് ആരോഗ്യ സംരക്ഷണത്തിൽ അഗ്രഗണ്യൻ, പക്ഷേ ചില ഭക്ഷണങ്ങൾക്കൊപ്പം കഴിച്ചാൽ അപകടകാരി
തൈര് ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും മുടി വളരാനുമൊക്കെ ഉത്തമമാണ്. എന്നാൽ ചില ഭക്ഷ്യവസ്തുക്കളോടൊപ്പം തൈര് കഴിക്കാന്‍ പാടില്ല. തെറ്റായ കോമ്പിനേഷനുകള്‍ ചര്‍മത്തിനെ ദോഷകരമായി ബാധിക്കും. മാത്രമല്ല ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. മാങ്ങ പോലുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കാരുത്. ഇത് ഒരേസമയം ശരീരത്തില്‍ ചൂടും തണുപ്പും ഉണ്ടാക്കും. ശരീരത്തില്‍ വിഷാംശം ഉല്‍പാദിപ്പിക്കുകയും ചെയ്യും. രാത്രി തൈര് കഴിക്കാന്‍ പാടില്ല. പ്രോട്ടീന്‍ ധാരാളമടങ്ങിയ തൈര് കഫക്കെട്ട് ഉണ്ടാക്കും. പഴങ്ങളിലെ പഞ്ചസാരയില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, അലര്‍ജി, ടോക്സിന്‍ ഇവയെല്ലാം ഉണ്ടാക്കുന്നു. പഴങ്ങള്‍ക്കു പകരം റൂം ടെംപറേച്ചറില്‍ തൈരില്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. തൈരില്‍ ഉള്ളി ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. തൈര് തണുപ്പാണ്. എന്നാല്‍ ഉള്ളിയാകട്ടെ ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചര്‍മത്തില്‍ അലര്‍ജി പ്രശ്നങ്ങളായ ചുവന്ന പാടുകള്‍, സോറിയാസിസ്, എക്സിമ ഇവയ്ക്കു കാരണമാകും. തൈര് മൃഗങ്ങളുടെ പാലില്‍ നിന്ന് എടുക്കുന്നതായതിനാല്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളായ…
Read More » -
നല്ല മനസ് ഉണ്ടെങ്കിൽ മാത്രെമെ മണ്ണിന് സംരക്ഷണം നൽകാൻ കഴിയൂ: ചെറുവയൽ രാമൻ
സുൽത്താൻ ബത്തേരി: നല്ല മനസ് ഉണ്ടെങ്കിൽ മാത്രെമെ മണ്ണിന് സംരക്ഷണം നൽകാൻ കഴിയൂവെന്ന് ചെറുവയൽ രാമൻ.രാജ്യം പത്മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമന് നിർമ്മലഗിരി അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന സണ്ടേസ്കൂൾ ടീച്ചേർസ് പഠന ക്യാമ്പിൽ നൽകിയ അനുമോദനങ്ങൾക്ക് മറുപടി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നല്ല കർഷകൻ മണ്ണിനെ സ്നേഹിക്കണം മണ്ണിനെ നശിപ്പിക്കരുത് മണ്ണ് നൽകുന്ന സ്നേഹം അത് ജീവിതത്തിൽ ലഭിക്കുന്ന കരുതൽ ആണെന്നു മണ്ണിൽ ലഭിക്കുന്ന കായ്കനികൾ ഭക്ഷിച്ച് നമുക്ക് രോഗമില്ലാത്ത ശരീരം നേടുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനെ നശിപ്പിക്കുന്ന കീടനാശിനികൾ ഒഴിവാക്കി നാടിനെ സംരക്ഷിക്കുവാൻ കഴിയണം. അതാണ് യഥാർത്ഥ മനുഷ്യ സ്നേഹിയുടെ കടമ. ഈ കടമ നിർവ്വഹിക്കണം മണ്ണിനോട് കാട്ടുന്ന ഈ കീടനാശിനി എന്ന ശാപത്തെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മാർ ബർന്നബാസ് ചെറുവയൽ രാമനെ പൊന്നടാ അണിയിച്ചു ആദരിച്ചു. പി.എസ്.സിയിലെക്ക് സ്ഥാനകയറ്റം ലഭിച്ച സെന്റ് മേരീസ്…
Read More »