LIFE

  • കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള: രജിസ്‌ട്രേഷൻ ഓൺലൈനായും ഓഫ് ലൈനായും; ലോഗോ പ്രകാശനം ചെയ്തു

    കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്‌ട്രേഷൻ ഓൺലൈനായും ഓഫ് ലൈനായും ചെയ്യാം. കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെയാണ് ഓഫ് ലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചലച്ചിത്രമേളയെ കോട്ടയത്തിന്റെ സാംസ്‌കാരിക ഉത്സവമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഫെസ്റ്റിവൽ സംഘാടക…

    Read More »
  • പ്രണയദിനത്തില്‍ ‘ശാകുന്തള’ത്തിലെ ഗാനം, ലിറിക്കല്‍ വീഡിയോ പുറത്ത്

    സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ശാകുന്തള’ത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വാലന്റൈൻ ഡേയില്‍ ‘മധുര ഗതമാ’ എന്ന ഗാനമാണ് ‘ശാകുന്തള’ത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. നാലാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിടും എന്നാണ് അറിയിച്ചിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്. ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍…

    Read More »
  • ‘ജയിലറു’ടെ ചിത്രീകരണത്തിനായി രജനികാന്ത് മാംഗ്ലൂരിൽ; കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തിൽ നിര്‍ണായക വേഷത്തിൽ

    രജനികാന്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. മോഹൻലാല്‍ ‘ജയിലറി’ല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ‘ജയിലറു’ടെ ചിത്രീകരണത്തിനായി രജനികാന്ത് മാംഗ്ലൂരിലാണ് എന്നതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‍ഡേഷൻ. കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലുണ്ട്. ശിവ രാജ്‍കുമാറിനൊപ്പമുള്ള ചില നിര്‍ണായക രംഗങ്ങളാണ് മാംഗ്ലൂരില്‍ ചിത്രീകരിക്കുക. രമ്യാ കൃഷ്‍ണനും ‘ജയിലറി’ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന…

    Read More »
  • ചീരകളുടെ മന്നന്‍ ‘ചായമന്‍സ’; വെരിക്കോസ് വെയ്ന്‍ മുതല്‍ ഓര്‍മക്കുറവിന് വരെ പരിഹാരം

    ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ തീന്‍മേശയില്‍ ഇടം നേടിയ പച്ചക്കറിയാണ് ചായമന്‍സ. മായന്‍ വര്‍ഗത്തില്‍ പെട്ടവരുടെ ചെടിയാണ് ചായ് മന്‍സ. ചെറിയ ഒരു കമ്പ് മുറിച്ച് നട്ടാല്‍തന്നെ തഴച്ചു വളരുന്ന ചെടിയാണിത്. പ്രധാനമായും ഇതിന്റെ മുറ്റാത്ത ഇലകള്‍ ആണ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഇല കാണാന്‍ ഏകദേശം പപ്പായയുടെ ഇല പോലെയോ മരച്ചീനിയുടെ ഇല പോലെയോ ഒക്കെയുണ്ട്. ചീരയുടെ രാജാവ് എന്നാണ് ചായ് മന്‍സ അറിയപ്പെടുന്നത്. ഇതിന്റെ ഇല കറിവച്ച് ഒരിക്കല്‍ കഴിച്ചവര്‍ മറ്റ് ചീരകള്‍ കഴിക്കുന്നതിനെക്കാള്‍ ഇത് കഴിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടും. സാധാരണയായി നമ്മുടെ കുട്ടികള്‍ ഇലക്കറികള്‍ കഴിക്കാന്‍ വിമുഖത കാട്ടാറുണ്ട്. എന്നാല്‍ ചായ് മന്‍സ കറിവച്ച് കുട്ടികള്‍ക്ക് കൊടുത്തു നോക്കൂ. അവര്‍ വളരെ ആസ്വദിച്ചു കഴിക്കുന്നതു കാണാം. അതു വഴി അവര്‍ക്ക് ഇലക്കറികളുടെ ഗുണങ്ങളും ശരീരത്തിനു ലഭിക്കുന്നു. ചായ് മന്‍സയുടെ ഗുണങ്ങള്‍ ശരീരത്തിന്റെ രക്തയോട്ടത്തിന് വളരെ ഉപകാരപ്രദമാണ് ചായ് മന്‍സ. അതുകൊണ്ടുതന്നെ വെരിക്കോസ് വെയ്ന്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഈ…

    Read More »
  • ”റിയല്‍ ലൈഫില്‍ 21 വയസുള്ള മകനുണ്ട്, ലോക്കേഷനിലുള്ളവരും മക്കളും വിളിക്കുന്നത് സന്തൂര്‍ മമ്മിയെന്ന്”! നടി അഞ്ജു നായരുടെ വിശേഷങ്ങള്‍ ഇങ്ങനെ…

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് മൗനരാഗം. ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ പരമ്പര. ഇതിലെ നായകന്റെ അച്ഛനും അമ്മയുമണ് ചന്ദ്രശേഖറും രൂപയും. നടന്‍ ഫിറോസും നടി അഞ്ജു നായരും ആണ് ഈ റോളുകളില്‍ എത്തുന്നത്. സീരിയലില്‍ പരസ്പരം അറിയാത്ത ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയിട്ടാണ് ഇരുവരും എത്തുന്നത്.സീരിയലില്‍ പരസ്പരം അറിയാത്ത ഭാര്യ-ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. എന്നാല്‍ പുറത്ത് നല്ല സൗഹൃദമാണ്. ഇതില്‍ കിരണ്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തുന്നത് രൂപ എന്ന കഥാപാത്രമാണ്. സീരിയലില്‍ രൂപയായി എത്തുന്നത് നടി അഞ്ചു നായരാണ്. ബിഗ് സ്‌ക്രീനിലൂടെയാണ് അഞ്ചു മിനിസ്‌ക്രീന്‍ രംഗത്തേയ്ക്കു എത്തുന്നത്. വെള്ളാംരംകുന്നിലെ വെള്ളിമൂങ്ങകള്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേയ്ക്ക് അഞ്ചു എത്തുന്നത്. പിന്നീട് കാട്ടുമാക്കാന്‍, പഞ്ചവര്‍ണ്ണ തത്ത എന്നീ സിനിമകള്‍ ചെയ്തു. സൂര്യ ടിവിയിലെ ‘അയലത്തെ സുന്ദരി’ എന്ന പരമ്പരയാണ് താരത്തിന്റെ ആദ്യ സീരിയല്‍. എന്നാല്‍, നാല്‍പ്പത്തിയേഴ് വയസാണ് തന്റെ പ്രായമെന്നാണ് താരം വെളിപ്പെടുത്തുന്നത്. റിയല്‍ ലൈഫില്‍ എനിക്ക് 21 വയസുള്ള ഒരു…

    Read More »
  • ആര്‍ത്തവ സമയത്തെ സെക്‌സ്; ഞെട്ടിക്കും ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍

    ആര്‍ത്തവ സമയത്തെ സെക്‌സ് സ്ത്രീകളെ വെറുപ്പിക്കുന്ന സംഗതിയാണ്. ഇക്കാലങ്ങളില്‍ സെക്‌സ് ഒഴിവാക്കുന്നവരാണ് പലരും. ഹൈജീനിക് പ്രശ്‌നങ്ങളെ ഭയന്ന് ആര്‍ത്തവകാലത്തെ സെക്‌സ് എല്ലാവരും ഒഴിവാക്കു. എന്നാല്‍, ആര്‍ത്തവ സമയത്തെ സെക്‌സ് സുരക്ഷിതമാണ്. ആര്‍ത്തവ സമയത്തെ ലൈംഗികത കൊണ്ടുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഇവയൊക്കെയാണ്. ആര്‍ത്തവവേളകളിലെ ശരീരവേദന കുറയ്ക്കാന്‍ സെക്‌സിന് കഴിയും. ഓര്‍ഗസം വഴിയുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ പ്രകൃതിദത്ത വേദനാസംഹാരികളെപ്പോലെ പ്രവര്‍ത്തിച്ച് ഈ സമയത്തുണ്ടാകുന്ന കോച്ചലുകളും തലവേദനയും ഡിപ്രഷനുമെല്ലാം ഇല്ലാതാക്കും. ലൈംഗികബന്ധം മൂലം അമിത രക്തസ്രാവം ഉണ്ടാവുകയില്ല. രക്തമുള്ളതിനാല്‍ ലൂബ്രിക്കന്റുകളുടെ ആവശ്യവും വരുന്നില്ല. ലൈംഗികബന്ധത്തോടനുബന്ധിച്ച് ഗര്‍ഭപാത്രം വേഗം സങ്കോചിക്കുന്നതു കൊണ്ട് ആര്‍ത്തവരക്തസ്രാവം വേഗതയിലാവുന്നതിനാല്‍ ആര്‍ത്തവം നേരത്തെ തീരാന്‍ സാധ്യതയുണ്ട്. ആര്‍ത്തവ കാലത്ത് ഗര്‍ഭം ധരിക്കാനുള്ള സാധ്യത വളരെ അപൂര്‍വമാണ്. എങ്കിലും ഗര്‍ഭനിരോധനസംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ് പതിവ് വേഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ത്തവ സമയത്ത് ചില സ്ത്രീകള്‍ ലൈംഗികത കൂടുതല്‍ ആസ്വദിക്കുന്നതായി പറയുന്നു. ലൈംഗിക ശുചിത്വം പാലിക്കുക, ബന്ധപ്പെടുന്നതിനു മുമ്പും പിമ്പും ലൈംഗികാവയവങ്ങള്‍ വൃത്തിയായി കഴുകുക എന്നിവ അണുബാധ…

    Read More »
  • ”ഞാന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ആകാത്തതിന് കാരണം മോഹന്‍ലാലും മമ്മൂട്ടിയും” ദേവന്റെ വെളിപാട് ഇങ്ങനെ..

    കെ.പി. ഉമ്മറിന് ശേഷം മലയാള സിനിമയിലെ സുന്ദര വില്ലനാണ് ദേവന്‍. സിനിമ, സീരിയല്‍ രംഗത്ത്് സജീവമാണ് താരം. മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും അടക്കം വില്ലന്‍ വേഷങ്ങള്‍ നിരവധി ചെയ്തിട്ടുണ്ട്. ഇതിനു പുറമേ നിര്‍മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ദേവന്‍ കഴിവ് തെളിയിച്ചു. മമ്മൂട്ടി നായകനായി എത്തിയ ‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം സിനിമ മേഖലയില്‍ ശ്രദ്ധ നേടുന്നത്. ദേവന്‍ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ അമ്മാവനും സിനിമ സംവിധായകനായിരുന്ന രാമു കാര്യാട്ടിന്റെ മകളെ ആയിരുന്നു. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ദേവന്‍ സ്വന്തമായി പാര്‍ട്ടി സ്ഥാപിക്കുകയും പിന്നീട് ആ പാര്‍ട്ടി ഭാരതീയ ജനത പാര്‍ട്ടിയില്‍ ലയിക്കുകയും ആയിരുന്നു. സിനിമ മേഖലയില്‍ നിരവധി വില്ലന്‍ വേഷങ്ങളില്‍ കൂടി തിളങ്ങിയ ദേവന്‍ എന്നാല്‍ തനിക്ക് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ നിന്നും നിരവധി അനുഭവങ്ങള്‍ ഉണ്ടായി എന്ന് താരം പറയുന്നു. താന്‍ നല്ല ഒരു നടന്‍ ആണെന്നും പ്രേക്ഷകരും തന്നെ…

    Read More »
  • പ്രണയവും സൗഹൃദവും പിന്നെയൊരു പനിനീര്‍പൂവും: ‘വാലന്റൈന്‍സ് ഡേ’ വിശേഷങ്ങൾ

       വാലന്റൈന്‍സ് ഡേ പ്രണയത്തിൻ്റെ ഉത്സവദിനമാണ്. ഫെബ്രുവരി 14നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാലന്റൈന്‍സ് ഡേ. വാലന്റൈന്‍സ് ദിനം ദമ്പതികള്‍ക്കും പ്രണയിനികള്‍ക്കും വളരെ പ്രത്യേകതയുള്ളതാണ്. ഈ ദിവസം തങ്ങളുടെ പ്രണയിതാവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. അത് വിവാഹിതരായാലും സ്‌നേഹമുള്ള ദമ്പതികളായാലും. ഈ ദിവസം എല്ലാവരും പരസ്പരം പ്രത്യേക സര്‍പ്രൈസ് സമ്മാനങ്ങളും നല്‍കുന്നു. ഫെബ്രുവരി പ്രണയത്തിന്റെ മാസമാണ്.   വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് 14 നാണെങ്കിലും ഫെബ്രുവരി 7 മുതല്‍ 14 വരെ വാലന്റൈന്‍സ് വീക്ക് ആഘോഷിക്കുന്നു. ഈ ആഴ്ചയിലെ ആദ്യ ദിവസം റോസ് ഡേയാണ്. വാലന്റൈന്‍സ് ദിനത്തിലും പ്രണയത്തിലും റോസിന് പ്രധാന്യമുണ്ട്. പുതിയ ബന്ധം ആരംഭിക്കുന്നതിന് മുമ്പ് റോസാപ്പൂവ് നല്‍കണമെന്ന് പറയാറുണ്ട്. മുഗള്‍ രാജ്ഞി നൂര്‍ജഹാന് റോസാപ്പൂക്കള്‍ വളരെ ഇഷ്ടമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയക്കാരും റോമാക്കാരും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ റോസാപ്പൂക്കള്‍ ഉപയോഗിച്ചു. ബി.സി 30 മുതല്‍ റോസ് പ്രണയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാലാണ് വാലന്റൈന്‍സ്…

    Read More »
  • ചക്ക പ്രമേഹം കുറയ്ക്കുമോ, ലൈംഗികശേഷി വർദ്ധിപ്പിക്കുമോ…?

    ഡോ. വേണു തോന്നയ്ക്കൽ ചക്ക ഒരേസമയം പച്ചക്കറിയും പഴവും ആണ് . ഇത് പ്രധാന ഭക്ഷണം ആയി കഴിക്കുന്നവർ ഇന്നും ധാരാളമുണ്ട്. ചക്കമുള്ള് ഒഴികെ ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്കമടൽ അങ്ങനെ ചക്കയുടെ മുഴുവൻ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ദരിദ്രരുടെ ഭക്ഷണം ആയിരുന്ന ചക്ക ഇന്ന് സമ്പന്നരുടെ ഡൈനിംഗ് ടേബിളിലെ ഒരു പ്രധാന വിഭവമായി മാറിയിരിക്കുന്നു. വരിക്കച്ചക്കപ്പഴത്തിന്റെ മധുരം ഒരു മലയാ ളിക്കും മറക്കാനാവില്ല. ആ ശബ്ദം പോലും മധുരിക്കും. പച്ചച്ചക്കയിൽ നിന്നും ഉപ്പേരി, അവിയ ൽ , ചക്ക പുഴുങ്ങ്, ചക്കക്കറി , ചക്ക എരി ശ്ശേരി, ചക്ക ബിരിയാണി , ഇടിച്ചക്ക തോര ൻ , ചക്ക മസാല തുടങ്ങി അനേകം ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്നു. ചക്കപ്പഴം കൊണ്ട് ചക്കയപ്പം , ചക്കപ്രഥമൻ ,ചക്ക വരട്ടിയത്, ചക്ക കേക്ക് , ചക്ക ഹൽവ, സാൻ്റ് വിച്ച് തുടങ്ങി അനേക തരം മധുരപലഹാരങ്ങൾ തയ്യാറാക്കുന്നുണ്ട്. ചക്ക പോഷകസമൃദ്ധമാണ്. കാർബോ ഹൈഡ്രേറ്റ് ,…

    Read More »
  • ‘ജാതിവ്യവസ്ഥയാണ് ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി; ചക്രത്തിന് ശേഷം മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം’; കമലഹാസന്‍

    ചെന്നൈ: ജാതിവ്യവസ്ഥയാണ് തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമലഹാസൻ. 21ാം വയസ് മുതൽ താൻ ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. സംവിധായകൻ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾച്ചറൽ സെന്ററിന്റെ പുതിയ പദ്ധതിയായ നീലം ബുക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. ‘എന്റെ ഏറ്റവും വലിയ എതിരാളി, എന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ജാതിവ്യവസ്ഥയാണ്. 21ാം വയസ് മുതൽ ഞാൻ ഇത് തന്നെയാണ് പറയുന്നത്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ ഈ നിലപാടിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ചക്രത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം. നമ്മൾ സൃഷ്ടിച്ച ഒരു കാര്യം നമ്മളെ തന്നെ ആക്രമിക്കുന്ന അവസ്ഥയിലെത്തിയാൽ അതിനെ സ്വീകരിക്കാൻ നമുക്കാകില്ല,’ കമൽ ഹാസൻ പറഞ്ഞു. ആർട്ട് സിനിമകളെ മുഖ്യധാര സിനിമകളുടേത് പോലെ തന്നെ ജനകീയമാക്കാനുള്ള ഫോർമുല അവതരിപ്പിച്ച വ്യക്തിയാണ് പാ. രഞ്ജിത്തെന്നും…

    Read More »
Back to top button
error: