LIFEReligion

നല്ല മനസ് ഉണ്ടെങ്കിൽ മാത്രെമെ മണ്ണിന് സംരക്ഷണം നൽകാൻ കഴിയൂ: ചെറുവയൽ രാമൻ

സുൽത്താൻ ബത്തേരി: നല്ല മനസ് ഉണ്ടെങ്കിൽ മാത്രെമെ മണ്ണിന് സംരക്ഷണം നൽകാൻ കഴിയൂവെന്ന് ചെറുവയൽ രാമൻ.രാജ്യം പത്മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമന് നിർമ്മലഗിരി അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന സണ്ടേസ്കൂൾ ടീച്ചേർസ് പഠന ക്യാമ്പിൽ നൽകിയ അനുമോദനങ്ങൾക്ക് മറുപടി പറഞ്ഞ് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

നല്ല കർഷകൻ മണ്ണിനെ സ്നേഹിക്കണം മണ്ണിനെ നശിപ്പിക്കരുത് മണ്ണ് നൽകുന്ന സ്നേഹം അത് ജീവിതത്തിൽ ലഭിക്കുന്ന കരുതൽ ആണെന്നു മണ്ണിൽ ലഭിക്കുന്ന കായ്കനികൾ ഭക്ഷിച്ച് നമുക്ക് രോഗമില്ലാത്ത ശരീരം നേടുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനെ നശിപ്പിക്കുന്ന കീടനാശിനികൾ ഒഴിവാക്കി നാടിനെ സംരക്ഷിക്കുവാൻ കഴിയണം. അതാണ് യഥാർത്ഥ മനുഷ്യ സ്നേഹിയുടെ കടമ. ഈ കടമ നിർവ്വഹിക്കണം മണ്ണിനോട് കാട്ടുന്ന ഈ കീടനാശിനി എന്ന ശാപത്തെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മാർ ബർന്നബാസ് ചെറുവയൽ രാമനെ പൊന്നടാ അണിയിച്ചു ആദരിച്ചു. പി.എസ്.സിയിലെക്ക് സ്ഥാനകയറ്റം ലഭിച്ച സെന്റ് മേരീസ് കോളേജ് പൊളിറ്റിക്സ് മേധാവി ഡോ.ജിപ്സൺ, കേളകം പഞ്ചായത്തിൽ ജൈവകൃഷിയിൽ കർഷക അവാർഡ് നേടിയ ജോണി അമ്പായത്തോട് എന്നിവരെയും യോ​ഗത്തിൽ അനുമോദിച്ചു. ഭദ്രാസന സെക്രട്ടറി ഫാ ബേബി ജോൺ, ഫാ.ബിജു പിറ്റർ, മത്തായി മംഗലത്ത്, ചാക്കോ എന്നിവർ പ്രസം​ഗിച്ചു.

Back to top button
error: