LIFE

  • ഒരു കോടി രൂപ കൊടുത്താല്‍ പടത്തിനെ ഉപദ്രവിക്കാതിരിക്കും, മലയാള സിനിമയെ തകര്‍ക്കാന്‍ ഗൂഢ സംഘം; നെഗറ്റീവ് റിവ്യൂസ്, ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ കമ്പനികളുടെ റേറ്റിംങ്… ഇക്കാര്യങ്ങളെല്ലാം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു ഗണേഷ് കുമാര്‍

    മലയാള സിനിമയെ തകര്‍ക്കാന്‍ ഒരു ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നതായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. യുട്യൂബിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ചും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ റേറ്റിംഗിനെക്കുറിച്ചുമൊക്കെ പറഞ്ഞ ഗണേഷ് കുമാര്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ താന്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും അറിയിച്ചു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബൈയില്‍ എത്തിയ ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. “മലയാള സിനിമയെ നെഗറ്റീവ് റിവ്യൂസ് നല്‍കി തകര്‍ക്കാന്‍ യുട്യൂബേഴ്സിന് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സിനിമ കണ്ടാല്‍ അത് കൊള്ളാമോ കൊള്ളില്ലയോ എന്ന് എനിക്കെന്‍റെ കൂട്ടുകാരോട് പറയാം. എന്നാല്‍ അത് നാട്ടുകാരോട് പറയാന്‍ നില്‍ക്കുന്നത് ശരിയല്ല. ഇത്തരം ഗൂഢസംഘം ഉണ്ടെന്ന് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം അറിയാം. ആ യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടേണ്ടതില്ല. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനങ്ങള്‍ മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഗവണ്‍മെന്‍റ് ആകണം, എത്രയും പെട്ടെന്ന്. അല്ലെങ്കില്‍ ഈ ടിക്കറ്റ് വില്‍ക്കുന്ന കമ്പനിയാണ് നമ്മുടെ പടത്തിന്‍റെ നിലവാരം തീരുമാനിക്കുന്നത്”, ഗണേഷ് കുമാര്‍ പറഞ്ഞു. “എന്‍റെ…

    Read More »
  • കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന നിഗൂഢത നിറഞ്ഞ ചിത്രം ‘പകലും പാതിരാവും’, ട്രെയിലര്‍ പുറത്തു

    കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പകലും പാതിരാവും’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ചിത്രത്തിന്റെ സ്വഭാവം നിഗൂഢത നിറഞ്ഞതാകും എന്ന സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ ‘പകലും പാതിരാവി’ന്റെ ട്രെയിലറും പുറത്തുവിട്ടു എന്നതാണ് പുതിയ വാര്‍ത്ത. ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ‘പകലും പാതിരാവിന്റെ’യും ട്രെയിലര്‍. രജിഷ് വിജയൻ ആണ് നായിക. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്‍തിരിക്കുന്നു. ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ ഗുരുസോമസുന്ദരം ‘പകലും പാതിരാവി’ലും പൊലീസ് ഓഫീസറായിട്ട് അഭിനയിക്കുന്നു. മാര്‍ച്ച് മൂന്നിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രകരി. എഡിറ്റിംഗ് റിയാസ് കെ ബദര്‍. പകലും പാതിരാവും…

    Read More »
  • തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ചിരഞ്‍ജീവിക്ക് ബോക്സ് ഓഫീസ് വിജയം നല്‍കിയ ‘വാള്‍ട്ടര്‍ വീരയ്യ’ ഒടിടി റിലീസിന്; സ്ട്രീമിങ് നെറ്റ്ഫ്ലിക്സില്‍

    ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്രയുടെ (ബോബി കൊല്ലി) സംവിധാനത്തിലുള്ള ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ചിരഞ്‍ജീവി നായകനായ ഏറ്റവും ലാഭം ഉണ്ടാക്കിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’ എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രം അതിന്‍റെ തീയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം 27ന് നെറ്റ്ഫ്ലിക്സില്‍ എത്തും. തീയറ്ററിലെ വലിയ സ്വീകാര്യത ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണം ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. സെയ് റാ നരസിംഹ റെഡ്ഡി, ആചാര്യ, ഗോഡ്ഫാദർ എന്നീ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ് ‘വാള്‍ട്ടര്‍ വീരയ്യ’ ചിരഞ്‍ജീവിക്ക് ബോക്സ് ഓഫീസ് വിജയം നല്‍കിയത്. നേരത്തെ ചിത്രത്തിന്‍റെ വിജയം ആഘോഷിച്ച് ‘ഗാംഗ് ലീഡര്‍’ എന്ന പശ്ചാത്തല സംഗീതത്തിന്റെ സ്‍പെഷ്യല്‍ പ്രമോ ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തുവിട്ടിരിരുന്നു. ‘വാള്‍ട്ടര്‍ വീരയ്യ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ആര്‍തര്‍ എ വില്‍സണ്‍…

    Read More »
  • ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിനെതിരായ കമന്‍റിന് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സന്തോഷ് കീഴാറ്റൂര്‍

    2021ൽ ഹനുമാന്‍ ജയന്തി ആശംസയര്‍പ്പിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്‍റ് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?’ എന്നായിരുന്നു സന്തോഷിന്റെ കമന്റ്. ഇത് ഒരുകുട്ടം ആളുകളെ പ്രകോപിപ്പിക്കുകയും വിമർശനങ്ങൾ വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വിഷയത്തിൽ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സന്തോഷ് കീഴാറ്റൂർ. സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ ഇങ്ങനെ അദ്ദേഹത്തിന്റെ സിനിമ നൂറ് ദിവസം ഓടുന്നു. അതുപോലെ ഞാൻ ചെയ്യുന്ന സോളോ പെർഫോമൻസ് ഭയങ്കരമായി ആളുകൾ ഏറ്റെടുക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ്. മല്ലു സിം​ഗ് പോലുള്ള സിനിമകൾ ഭയങ്കരമായി ഇഷ്ടപ്പെട്ട ആളാണ് ഞാൻ. വിക്രമാദിത്യൻ സിനിമയിൽ മികച്ച വേഷം. സ്റ്റൈൽ എന്ന സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ അന്ന് ബുദ്ധിമോശത്തിൽ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതിൽ വധ ഭീഷണി അടക്കം നേരിട്ടൊരാൾ ഞാൻ ആണ്. കൊന്ന്…

    Read More »
  • കാത്സ്യം കുറഞ്ഞാൽ പല ഗുരുതര രോഗങ്ങളും പിടികൂടും, മുൻ കരുതലായി ഈ ഭക്ഷണങ്ങൾ കഴിക്കൂ

    കാത്സ്യത്തിന്റെ കുറവ് രക്തസമ്മര്‍ദ്ദം, പേശികളിലും സന്ധികളിലും വേദന, പല്ലുവേദന, വരണ്ട ചര്‍മ്മം, നഖങ്ങള്‍ ഒടിഞ്ഞുപോകുക, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ കുറവ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാത്സ്യത്തിന്റെ കുറവ് നികത്താൻ പാല്‍, തൈര്, പനീര്‍, പച്ച പച്ചക്കറികള്‍ എന്നിവയുടെ അളവ് ഭക്ഷണത്തില്‍ വര്‍ദ്ധിപ്പിക്കണം. കാത്സ്യത്തിന്റെ ഏറ്റവും വലിയ ഉറവിടം പാലും പാലുല്‍പ്പന്നങ്ങളുമാണ്. നമ്മുടെ ഭക്ഷണത്തില്‍ അണ്ടിപ്പരിപ്പ് ഉള്‍പ്പെടുത്താം. കാല്‍സ്യത്തിന്റെ നല്ല ഉറവിടങ്ങളില്‍ ഒന്നാണ് ഡ്രൈഫ്രൂട്ട്‌സ്. ബദാം ആണ് ഏറ്റവും കൂടുതല്‍ കാല്‍സ്യം നല്‍കുന്നത്. ഒരു കപ്പ് ബദാമില്‍ ഏകദേശം 385 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടെന്ന് പല മെഡിക്കല്‍ ജേണലുകളും പറയുന്നു. മഗ്‌നീഷ്യം, മാംഗനീസ്, വിറ്റാമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ബദാം. കാത്സ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടം പച്ച ഇലക്കറികളാണ്. ഇവ വഴിക്കുന്നത് നിങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, വിറ്റാമിന്‍…

    Read More »
  • വിക്രം നായകനായുള്ള ഗൗതം മേനോന്റെ സ്പൈ ത്രില്ലർ ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ റിലീസിന്

    ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ റിലീസിന് തയ്യാറാകുന്നു. ‘ധ്രുവനച്ചത്തിര’ത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികൾ ഹാരിസ് ജയരാജ് തുടങ്ങിയിട്ടുണ്ട്. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 2023ൽ സമ്മർ റിലീസായി വിക്രം ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നായകനായി ‘ധ്രുവ നച്ചത്തിരം’ എന്ന ചിത്രം 2016ൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചു. ഇപ്പോൾ എന്തായാലും ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഒരു സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രമാണ് ഇത്. Started the Background score for @menongautham ‘s film #Dhruvanatchathiram. in Dolby 9.1.4 See you soon in theatres. — Harris Jayaraj (@Jharrisjayaraj) February 25, 2023 ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ,…

    Read More »
  • ആ​രാധകരെ വീണ്ടും ആവേശത്തിലാക്കാൻ മമ്മൂട്ടി; ആ പ്രഖ്യാപനം ഇന്ന്…

    രണ്ട് ചിത്രങ്ങൾ മാത്രമേ പുറത്തെത്തിയിട്ടുള്ളെങ്കിലും മമ്മൂട്ടി കമ്പനി എന്ന ബാനർ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇതിനകം തന്നെ ഉയർത്തിയിട്ടുണ്ട്. റോഷാക്കും നൻപകൽ നേരത്ത് മയക്കവുമാണ് മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയിൽ നിന്ന് ഇതിനകം പുറത്തെത്തിയിട്ടുള്ള ചിത്രങ്ങൾ. രണ്ടും വ്യത്യസ്ത ജോണറുകളിലും കഥാപശ്ചാത്തലങ്ങളിലുമുള്ള, മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനങ്ങളുള്ള ചിത്രങ്ങൾ. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന കാതൽ, നവാഗതനായ റോബി വർഗീസ് രാജിൻറെ പേരിടാത്ത ചിത്രം എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ അപ്കമിംഗ് പ്രോജക്റ്റുകൾ. ഇപ്പോഴിതാ റോബി വർഗീസ് രാജ് ചിത്രത്തിൻറെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് പുറത്തെത്തും എന്നതാണ് അത്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ പ്രൊഡക്ഷനായ ചിത്രത്തിൻറെ ഈ പ്രധാന അപ്ഡേറ്റുകൾ ഇന്ന് വൈകിട്ട് ആറ് മണിക്കാണ് എത്തുക. ചിത്രത്തിൻറെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കണ്ണൂർ സ്ക്വാഡ് എന്നാണെന്ന് മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ,…

    Read More »
  • ‘നന്‍പകല്‍ നേരത്ത് മയക്കം’ ത​ന്റെ സിനിമയിൽനിന്ന് മോഷ്ടിച്ചതെന്ന് തമിഴ് സംവിധായിക ഹലിത ഷമീം; ഏലേ എന്ന ചിത്രത്തിലെ നിരവധി സൗന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തെന്ന് ആരോപണം

    മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ മൗലികതയെ ചോദ്യം ചെയ്ത് തമിഴ് സംവിധായിക ഹലിത ഷമീം. സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഹലിത. താന്‍ 2021ല്‍ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിലെ നിരവധി സൗന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തിരിക്കുകയാണ് നന്‍പകലിലെന്ന് ഹലിത ആരോപിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ചിത്രം മുഴുവന്‍ കണ്ടപ്പോള്‍ മറ്റ് പല കാര്യങ്ങളും നന്‍പകലില്‍ ആവര്‍ത്തിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും സംവിധായിക പറയുന്നു. ഹലിത ഷമീമിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഒരു സിനിമയില്‍ നിന്ന് അതിന്‍റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.…

    Read More »
  • മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും

    മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശു​ദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായിട്ടുള്ള ”സൂനോറൊ പെരുന്നാൾ” 26ന് നടത്തും. കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് മണർകാട് വിശുദ്ധ ദൈവമാതാവിന്റെ സൂനോറൊ സ്ഥാപിച്ചത്. എല്ലാ വർഷവും ഈ ദിവസം പെരുന്നാളായി ആചരിക്കണമെന്ന് കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആയിരുന്ന ഡോ. ഗീവർഗീസ് മോർ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയിൽ കൂടി അറിയിക്കുകയും അതിൻപ്രകാരം പെരുന്നാൾ ആചരിച്ചുവരികയും ചെയ്തുപോരുന്നു. 26ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ രാവിലെ 7ന് പ്രഭാത നമസ്‌കാരവും 8ന് കുർബ്ബാനയും അനുഗ്രഹപ്രഭാഷണവും ഉണ്ടായിരിക്കും. പെരുമ്പള്ളി തിരുമേനിയുടെ ദുഃഖറോനോയോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും ധൂപപ്രാർത്ഥനയും നടത്തും. കുർബാനയ്ക്ക് ശേഷം പെരുന്നാൾ പ്രദക്ഷിണവും നേർച്ചവിളമ്പും ഉണ്ടായിരിക്കും. നേർച്ചവിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളിൽ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന വിശുദ്ധ മർത്തമറിയം വനിതാസമാജ…

    Read More »
  • പുതിയ തുടക്കത്തിലേക്കെന്ന് പൃഥ്വിരാജ്… കാര്യം തിരക്കിയും അഭിപ്രായം പറഞ്ഞും ആരാധകർ

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നടൻ എന്നതിനു പുറമേ സംവിധായകനായും തിളങ്ങുന്ന പൃഥ്വിരാജ് തന്റെ ഓരോ വിശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. പുതിയ തുടക്കത്തിലേക്ക് എന്ന് എഴുതി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. എന്താണ് പുതിയ തുടക്കമെന്ന് പൃഥ്വിരാജിനോട് ചോദിച്ച് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ‘കാളിയൻ’ എന്ന ചിത്രം തുടങ്ങുകയാണോയെന്ന് ചിലര്‍ ആരായുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് പൃഥ്വിരാജ് ഉദ്ദേശിക്കുന്നത് ‘എമ്പുരാനെ’ കുറിച്ചായിരിക്കും എന്നാണ്. ‘ആടുജീവിത’ത്തെ കുറിച്ചായിരിക്കും എന്ന് ആരാധകരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. എന്തായാലും പൃഥ്വിരാജ് പങ്കുവെച്ച പുതിയ ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. പൃഥ്വിരാജ് നായകനായി കാപ്പ എന്ന ചിത്രമാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്‍തിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തി​ന്റെ രചനയും നിർവഹിക്കുന്നത്. ജിനു വി…

    Read More »
Back to top button
error: