LIFE
-
കാന്താര സിനിമ പ്രവര്‍ത്തകർക്ക് ജാമ്യം നൽകാൻ ചുമത്തിയ വ്യവസ്ഥകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു
കൊച്ചി: കാന്താര എന്ന കന്നഡ സിനിമയിലെ വരാഹരൂപം ഗാനം സംബന്ധിച്ച പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവരുടെ ജാമ്യവ്യവസ്ഥകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വ്യവസ്ഥകളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. വരാഹരൂപം എന്ന പാട്ട് ഉള്‍പ്പെട്ട കാന്താര സിനിമയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. പലവട്ടം ഇവരെ ചോദ്യംചെയ്യലിനു വിളിപ്പിച്ചിരുന്നു. ഇതു ചോദ്യംചെയ്താണു ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ചോദ്യംചെയ്യലിന്റെ പേരില്‍ പോലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. തൈക്കുടം ബ്രിഡ്ജ് നല്‍കിയ പരാതിയിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണു കേസിലുള്ളത്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജരാക്കി 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്ക്കുകയും രണ്ടാള്‍ ജാമ്യത്തിന്റെയും ബലത്തില്‍ ജാമ്യം നല്‍കാമെന്ന ജാമ്യവ്യവസ്ഥ തുടരുമെന്ന് സുപ്രീംകോടതി…
Read More » -
മാമ്പഴം കഴിക്കൂ, സുന്ദരികളും സുന്ദരന്മാരും ആകൂ: പഴങ്ങളിൽ രാജാവായ മാമ്പഴത്തിന് മഹത്വങ്ങൾ ഏറെ
ഡോ. വേണു തോന്നയ്ക്കൽ മാമ്പഴക്കാലം വരവായി. മാവും മരങ്ങളും ഗ്രാമവിശുദ്ധിയുടെ ചിഹ്നങ്ങളാണ്. നാം മാവും മരങ്ങളും വെട്ടി നിരത്തി റബ്ബർ തോട്ടങ്ങളും സിമന്റ് കാടുകളും ഉണ്ടാക്കി. ഏറ്റവും പ്രിയപ്പെട്ട മാമ്പഴം അന്യസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി കഴിക്കാനും നാം ശീലിച്ചു. പഴങ്ങളിലെ രാജാവാണ് മാമ്പഴം. രുചിയ്ക്കൊപ്പം അത്രകണ്ട് പോഷകസമൃ ദ്ധവുമാണ്. പഞ്ചസാര, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയ്ക്കൊ പ്പം നാരു ഘടകവും ആൻറി ഓക്സിഡന്റു കളും മാമ്പഴത്തിൽ ധാരാളമായുണ്ട്. ആൻറി ഓക്സിഡന്റുകളും ജീവകങ്ങ ളും നമ്മുടെ മാനസിക സംഘർഷം ലഘൂകരി ക്കുകയും ചർമ്മരോഗം കാക്കുകയും ആരോഗ്യവും സൗന്ദര്യം നിലനിറുത്താൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ മാമ്പഴം കഴിച്ച് സുന്ദരികളും സുന്ദരന്മാരും ആകൂ. മാമ്പഴത്തിലെ കരോട്ടിനോയ്ഡുകൾ കാഴ്ച മെച്ചപ്പെടുത്തുന്നു. ഒപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. മാമ്പഴത്തിൽ ധാരാളം നാര് ഘടകങ്ങൾ ഉള്ളതിനാൽ ദഹനം, മലശോധന എന്നിവ മെച്ചപ്പെടു ത്തുകയും ദഹനവ്യവസ്ഥയുടെ ആരോഗ്യം കാക്കുകയും ചെയ്യുന്നു. മറ്റു പഴങ്ങൾ പോ ലെ തന്നെ മാമ്പഴവും ജ്യൂസ്…
Read More » -
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ 2’ റിലീസ് വൈകുമോ?
മണിരത്നം സംവിധാനം ചെയ്‍ത ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ രാജ്യമൊട്ടാകെ ഏറ്റെടുത്തതാണ്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ റിലീസ് സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിയേക്കുമെന്ന് കഴിഞ്ഞ ദിവസംതൊട്ട് പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ‘പൊന്നിയിൻ സെൽവനു’മായി ബന്ധപ്പെട്ട വൃത്തങ്ങൾ. ‘പൊന്നിയിൻ സെൽവന്റെ’ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗിക്കുകയാണ്. ചിത്രം നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ 28ന് തന്നെ റിലീസ് ചെയ്യും. ചിത്രം മാറ്റിവയ്‍ക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹം മാത്രമാണ്. നിർമാതാക്കൾ ഉടൻ സർപ്രസ് പ്രഖ്യാപനവുമായി രംഗത്ത് വരും എന്നുമാണ് അടുത്തവൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര…
Read More » -
അംബാനിയുടെ റിലയൻസിനെ മുട്ടുകുത്തിച്ച് ചങ്ങാനാശേരിക്കാരൻ! റിലയൻസ് സ്മാർടിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി പറഞ്ഞപ്പോ മറുപടി എന്നാ താന്‍ കേസു കൊട്; ഒടുവിൽ സംഭവിച്ചത്
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ വില്‍പന സ്ഥാപനത്തെ മുട്ടുകുത്തിച്ച് മലയാളിയായ സാധാരണക്കാരൻ. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശേരിയിലെ റിലയന്‍സ് സ്മാര്‍ട് സൂപ്പര്‍മാര്‍ക്കറ്റിനെതിരെയായിരുന്നു പോരാട്ടം. ഒന്നര വര്‍ഷത്തോളം സ്വയം കേസ് വാദിച്ച വിനോജ് ആന്റണി ജയിച്ചു. റിലയൻസിൽ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരം ഈടാക്കി വിനോജിന് നൽകാൻ കോടതി ഉത്തരവിട്ടു. ചങ്ങനാശേരി മാമ്മൂടുകാരന്‍ വിനോജ് ആന്‍റണിയും റിലയൻസ് സ്മാർട് കമ്പനിയും തമ്മിലെ നിയമ പോരാട്ടങ്ങളുടെ തുടക്കം 2021 സെപ്റ്റംബര്‍ 7നാണ്. ചങ്ങനാശേരി പാറേപ്പളളിക്കടുത്തുളള റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വിനോജ് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറില്‍ 235 രൂപ എംആര്‍പി വില രേഖപ്പെടുത്തിയിരുന്ന വെളിച്ചെണ്ണയ്ക്ക് വിനോജില്‍ നിന്ന് സൂപ്പർമാർക്കറ്റ് ജീവനക്കാർ ഈടാക്കിയത് 238 രൂപയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ വിനോജിനെ കടയില്‍ നിന്ന് ഇറക്കിവിടുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച് റിലയൻസ് സ്മാർടിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി പറഞ്ഞപ്പോ എന്നാ താന്‍ കേസു കൊട് എന്ന ലൈനിലായിരുന്നു മറുപടി. കോട്ടയത്തെ…
Read More » -
അക്ഷയ് കുമാര്‍ എന്തിന് കനേഡിയന്‍ പൗരത്വം എടുത്തു ? ആ രഹസ്യം താരം വെളിപ്പെടുത്തി
ദില്ലി: കനേഡിയന്‍ പൗരന്‍ എന്ന വിമര്‍ശനം എപ്പോഴും കേള്‍ക്കുന്നയാളാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഇത്തരത്തില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനത്തില്‍ മറുപടി നല്‍കുകയാണ് താരം. താന്‍ ഉടന്‍ കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കുമെന്ന് പറഞ്ഞ താരം. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതാണ് ഇതെന്നാണ് താരം ഇതിനെ വിശേഷിപ്പിക്കുന്നത്. താന്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം എടുത്തുവെന്നും ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറയുന്നുണ്ട്. തൊണ്ണൂറുകളില്‍ എന്‍റെ 15 പടത്തോളം പരാജയപ്പെട്ടു. നമ്മുടെ നാട്ടിലെ പലരും വിദേശത്ത് ജോലിക്ക് പോകാറുണ്ട്. ചിലര്‍ ദുബായി, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് ഇങ്ങനെ. അത്തരത്തില്‍ എന്‍റെ ഒരു സുഹൃത്ത് കാനഡയില്‍ ഉണ്ടായിരുന്നു. അയാളാണ് എന്നെ അവിടേക്ക് എത്തിച്ചത്. സിനിമ നന്നായി പോകുന്നില്ലെങ്കിലും എന്തെങ്കിലും ജോലി ചെയ്യണമല്ലോ. അത്തരത്തില്‍ അവിടെ അപേക്ഷിച്ചു അത് ലഭിച്ചു. അവിടെ ഞാന്‍ ജോലിയും കണ്ടെത്തി. അതേ…
Read More » -
പ്രണയം പൂവണിയാൻ പാക് പെൺകുട്ടി സ്വർണം വിറ്റും കടം വാങ്ങിയും ദുബൈ-കാഠ്മണ്ഡു വഴി ഇന്ത്യയിലെത്തി; കാമുകനെ കാണാൻ ഇഖ്റ എത്തിയത് ഇങ്ങനെ
ഏറെ വാർത്താ പ്രധാന്യം നേടിയതായിരുന്നു പാക് പെൺകുട്ടിയായ ഇഖ്റ ജീവാനി അതിർത്തി കടന്ന് ഇന്ത്യയിലെത്തി കാമുകനൊപ്പം താമസിച്ച സംഭവം. പെൺകുട്ടി എങ്ങനെയാണ് വിസയില്ലാതെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതെന്ന് അത്ഭുതമായിരുന്നു. പെൺകുട്ടി ഇന്ത്യയിലെത്താൻ പണം കണ്ടെത്തിയ വഴികളും സ്വീകരിച്ച മാർഗങ്ങളും വെളിപ്പെടുത്തി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ലജ്ജാശീലയും ഒതുങ്ങിയ പ്രകൃതക്കാരിയുമായിരുന്നു പെൺകുട്ടി. എന്നാൽ ലുഡോ കളിച്ച് ഇന്ത്യക്കാരനായ മുലായം സിങ് യാദവുമായി പ്രണയത്തിലായി. പ്രണയം പിരിയാൻ വയ്യാത്ത അവസ്ഥയിലായപ്പോൾ ഏറെ സാഹസികമായി ഇന്ത്യയിലേക്ക് പുറപ്പെടുകയായിരുന്നു. എല്ലാ നീക്കങ്ങളും പെൺകുട്ടി രഹസ്യമാക്കി വെച്ചു. തന്റെ ആഭരണങ്ങൾ വിറ്റും കടംവാങ്ങിയും വിമാന ടിക്കറ്റിനും ചെലവിനുമുള്ള പണം കണ്ടെത്തിയത്. ആദ്യം ദുബൈയിലേക്ക് വിമാനം കയറി. അവിടെനിന്ന് വിമാന ടിക്കറ്റിനായി സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങി നേപ്പാളിലെ കാഠ്മണ്ഡുലെത്തി. ഇഖ്റ കാഠ്മണ്ഡുവിലെത്തിയപ്പോൾ മുലായം സിങ്ങും അവിടെയെത്തി. തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിച്ച് അതിർത്തി വഴി ബിഹാറിലെത്തി. ബിഹാറിൽ നിന്നാണ് ബെംഗളൂരിവിലെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ കോളേജിൽ പോയ ശേഷം…
Read More » -
മഹാരാഷ്ട്രയുടെ തീരപ്രദേശമായ അലിബാഗില്‍ ആറ് കോടിയുടെ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി
മുംബൈ: മഹാരാഷ്ട്രയുടെ തീരപ്രദേശമായ അലിബാഗില്‍ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി. ആറ് കോടി രൂപ മുടക്കിയാണ് കോലി രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ല സ്വന്തമാക്കിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിനാല്‍ വിരാട് കോലിക്ക് പകരം സഹോദരന്‍ വികാസ് ആണ് രജിസ്ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 36 ലക്ഷം രൂപയാണ് രജിസ്ട്രേഷന്‍ ചാര്‍ജ് ഇനത്തില്‍ കോലി നല്‍കിയത്. 2000 ചതുരശ്രയടി വില്ലയില്‍ 400 ചതുരശ്രയടിയുള്ള നീന്തല്‍ക്കുളവുമുണ്ട്. ബോളിവുഡ് നടന്‍ ഹൃഥ്വിക് റോഷന്‍റെ മുന്‍ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ സൂസൈന്‍ ഖാനാണ് കോലിയുടെ വില്ലയുടെ ഇന്‍റീരിയര്‍ ഒരുക്കിയിരിക്കുന്നത്. മുംബൈ നഗരത്തിന്‍റെ പ്രാന്തപ്രദേശമാണെങ്കിലും സ്പീഡ് ബോട്ട് സര്‍വീസ് വന്നതോടെ അലിബാഗില്‍ നിന്ന് മുംബൈയിലെത്താന്‍ 15 മിനിറ്റ് മാത്രം മതി. കോലിയുടെ വില്ലയില്‍ നിന്ന് അഞ്ച് മിനിറ്റ് നടക്കാവുന്ന അകലത്തില്‍ മാണ്ഡ്‌വ ബോട്ട് ജെട്ടിയുമുണ്ട്. അലിബാഗില്‍ ഒരു ചതുരശ്രയടി സ്ഥലത്തിന് 3000 രൂപ…
Read More » -
ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ‘എലോണി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യൽ ട്രെയിലറും അണിയറക്കാർ പുറത്തുവിട്ടു. ജനുവരി 26നാണ് എലോൺ തിയറ്ററുകളിൽ എത്തിയത്. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസായ ചിത്രം, നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ ലാഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോൺ എത്തിക്കുകയും ആയിരുന്നു. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ആണ് എലോണിൻറെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോൺ മാക്സ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണൻ, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ്…
Read More » -
മണർകാട് കത്തീഡ്രലിൽ വലിയ നോമ്പ് സ്നേഹദീപ്തി പ്രാർത്ഥനാസംഗമം
മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ വലിയനോമ്പ് കാലയളവിൽ സ്നേഹ ദീപ്തി പ്രാർത്ഥനാ സംഗമങ്ങൾ ഇടവകയുടെ വിവിധ കരകളിലായി നടത്തപ്പെടും. “ക്രൈസ്തവ കുടുംബങ്ങൾ പരിശുദ്ധ സഭയുടെ ചെറുശാഖകൾ” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഈ വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 25 മുതൽ മാർച്ച് 25 വരെ വിവിധ കരകളിലും മാർച്ച് 26 മുതൽ 28 വരെ കത്തീഡ്രലിലും വൈകിട്ട് 7 മണി മുതൽ വചന ശുശ്രൂഷ നടത്തപ്പെടും. 25ന് വെള്ളൂർ നോർത്ത് സൺഡേസ്കൂളിൽ മാത്യൂസ് കോർ എപ്പിസ്കോപ്പാ കാവുങ്കൽ, 26ന് മാങ്ങാനം സെന്റ് മേരീസ് ചാപ്പലിൽ ഫാ. എൽദോസ് വേങ്കടത്ത്, മാർച്ച് 4ന് വെള്ളൂർ സൗത്ത് സൺഡേസ്കൂളിൽ ഫാ കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, മാർച്ച് 5ന് കുറ്റിയക്കുന്ന് സൺഡേസ്കൂളിൽ ഫാ. ജോജോ ജോസ് നടുവിലേപറമ്പിൽ, മാർച്ച് 5ന് മാലം മുണ്ടയ്ക്കൽ റ്റി.കെ. ചെറിയാന്റെ ഭവനാങ്കണത്തിൽ ഫാ എബി കെ. ഏലിയാസ് മൂവാറ്റുപുഴ, മാർച്ച്…
Read More » -
ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന് പുതിയ മുഖം നൽകാൻ പദ്ധതി
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേർന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളിൽ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുക. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സൺ ബാത്ത് പാർക്ക് നവീകരണം, കോർപ്പറേഷൻ ഭൂമി വികസനം, കോർപ്പറേഷൻ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐ.ബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ…
Read More »