ചിരഞ്ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്രയുടെ (ബോബി കൊല്ലി) സംവിധാനത്തിലുള്ള ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ചിരഞ്ജീവി നായകനായ ഏറ്റവും ലാഭം ഉണ്ടാക്കിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’ എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രം അതിന്റെ തീയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം 27ന് നെറ്റ്ഫ്ലിക്സില്‍ എത്തും. തീയറ്ററിലെ വലിയ സ്വീകാര്യത ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണം ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. സെയ് റാ നരസിംഹ റെഡ്ഡി, ആചാര്യ, ഗോഡ്ഫാദർ എന്നീ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ് ‘വാള്‍ട്ടര്‍ വീരയ്യ’ ചിരഞ്ജീവിക്ക് ബോക്സ് ഓഫീസ് വിജയം നല്‍കിയത്.
നേരത്തെ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് ‘ഗാംഗ് ലീഡര്‍’ എന്ന പശ്ചാത്തല സംഗീതത്തിന്റെ സ്പെഷ്യല്‍ പ്രമോ ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തുവിട്ടിരിരുന്നു. ‘വാള്‍ട്ടര്‍ വീരയ്യ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’യുടെ സഘട്ടനം റാം ലക്ഷ്മണാണ്.
ചിത്രത്തിന്റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്. ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്നുണ്ട്. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ‘ഭോലാ ശങ്കര്‍’. രമബ്രഹ്മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്.
‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഡുഡ്ലി ആണ് നിര്‍വഹിക്കുന്നത് . ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തുക. ചിരഞ്ജീവിയുടെ സഹോദരിയായി ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. തമന്ന, മുരളി ശര്‍മ, രഘു ബാബു, റാവു രമേഷ്, വെന്നെല കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മഹതി സ്വര സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.