LIFE
-
കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും
കോട്ടയം: ലോകസിനിമയുടെ വലിയ ക്യാൻവാസുമായി കോട്ടയത്തെ ഇന്റനാഷണലാക്കിയ പകലിരവുകൾ സമ്മാനിച്ച ചലച്ചിത്രമേള അനുഭവത്തിന് ഇന്ന് കൊടിയിറക്കം. ചലച്ചിത്ര ആരാധകരെ അഞ്ചുദിവസക്കാലം ആവേശത്തിലാഴ്ത്തിയ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന പരിപാടികൾ വൈകിട്ട് അഞ്ചിന് അനശ്വര തിയേറ്റിൽ നടക്കും. സമാപന ചിത്രമായി ഇറാനിയൻ സിനിമ ‘നോ ബിയേഴ്‌സ്’ പ്രദർശിപ്പിക്കും. ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 സിനിമകളാണ് മേളയിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചത്. സുവർണ ചകോരം നേടിയ ബൊളിവീയൻ ചിത്രം ഉതമ, ഫിറാസ് കൗരി സംവിധാനം ചെയ്ത ആലം, സ്പാനിഷ് ചിത്രം പ്രിസൺ 77, ഡാരൺ അർണോഫ്‌സ്‌കിയുടെ ദ് വെയ്ൽ, ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്‌സ്, മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളെല്ലാം ഹൗസ് ഫുള്ളായിരുന്നു. വൈകുന്നേരങ്ങളിൽ നടന്ന ഓപ്പൺ ഫോറത്തിലും ചലച്ചിത്ര പ്രേമികളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായത്. മേളയ്ക്ക് നിറം പകരാനായി തമ്പിൽ അരങ്ങേറിയ കലാ പരിപാടികൾ ചലച്ചിത്രമേളയുടെ വൈകുന്നേരങ്ങളെ നിറഭരിതമാക്കി.…
Read More » -
അറിഞ്ഞിരിക്കാം വായിലെ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ചുണ്ടുകൾ, മോണകൾ, നാവ്, കവിളുകളുടെ ആന്തരിക പാളി എന്നിങ്ങനെ ഏത് ഭാഗങ്ങളിലും ഓറൽ കാൻസർ വികസിക്കാം. ഇന്ത്യയിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ഓറൽ ക്യാൻസർ അഥവാ വായിലെ കാൻസർ. പുകയില ഉപഭോഗം വായിലെ അർബുദത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് സയൻസ് ഡയറക്‌റ്റിൽ 2020-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. പുകവലി ട്യൂമർ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. തിരിച്ചറിയാൻ വൈകുന്നതാണ് മിക്കപ്പോഴും ഇതിനെ കൂടുതൽ കൂടുതൽ അപകടകാരിയാക്കുന്നത്. ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതിലുപരി അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ പലപ്പോഴും ഇത് നേരത്തെ കണ്ടെത്താൻ സാധിക്കും. രോഗം വരുന്നത് തടയാൻ സാധിക്കില്ലെങ്കിലും നേരത്തെയുള്ള കണ്ടെത്തൽ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. പ്രായം കൂടുന്തോറും ഓറൽ കാൻസർ വരാനുള്ള സാധ്യതയും കൂടുന്നു. 45 വയസ്സിനു മുകളിൽ ഉള്ളവരിലാണ് ഈ കാൻസർ ഏറ്റവുമധികം കാണുന്നത്. മോണയിലോ നാവിലോ ടോൺസിലോ വായയുടെ ആവരണത്തിലോ ചുവപ്പോ വെള്ളയോ കട്ടിയുള്ള പാടുകൾ പ്രത്യക്ഷപ്പെടാം.…
Read More » -
മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നു! ഇതാണ് സത്യമെന്ന് ഇന്ദ്രജിത്ത്…
മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സംവിധാന അരങ്ങേറ്റം ഉടൻ പ്രഖ്യാപിക്കും എന്നും വാര്‍ത്തകളുണ്ടായി. തിരക്കഥയും ഇന്ദ്രജിത്തിന്റേതാണ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജ വാര്‍ത്ത ആണെന്ന് വ്യക്തമാക്കി ഇന്ദ്രജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതി പൂര്‍ത്തിയാക്കിയാക്കിയിരിക്കുകയാണ്. മോഹൻലാലുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തി എന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കിയ ഇന്ദ്രജിത്ത് പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്‍തവവുമില്ലെന്ന് അറിയിച്ചു. ഇന്ദ്രിജിത്ത് ഒടിടി പ്ലേയോടായിരുന്നു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഇന്ദ്രജിത്ത് മോഹൻലാലിനൊപ്പം ‘റാം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രത്തിന്റെ റിലീസ്. സംയുക്ത, തൃഷ കൃഷ്‍ണൻ, ആദില്‍ ഹുസൈൻ, അനൂപ് മേനോൻ, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, സായ് കുമാര്‍, വിനയ് ഫോര്‍ട്ട്. ചന്ദുനാഥ്, സുരേഷ് ചന്ദ്ര മേനോൻ, പ്രിയങ്ക നായര്‍, കലാഭവൻ ഷാജോണ്‍, അഞ്‍ജലി നായര്‍, ലിയോണ ലിഷോയ്, ആനന്ദ് മഹാദേവൻ, ജ…
Read More » -
ബിഗ് സ്ക്രീനില്‍ ഒരിക്കൽ കൂടി വിവേക് എത്തും; ഇന്ത്യൻ 2ലെ ആ രംഗങ്ങള്‍ വെട്ടില്ലെന്ന് ഷങ്കര്‍
ചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് സിനിമ ലോകത്തെ പ്രമുഖ താരമായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു താരത്തിന്‍റെത്. കൊവിഡാനന്തര രോഗങ്ങളാല്‍ കഷ്ടപ്പെട്ട വിവേക് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. നിരവധി സിനിമകളില്‍ സുപ്രധാന വേഷം ചെയ്ത് വരവെയായിരുന്നു താരത്തിന്‍റെ വിടവാങ്ങല്‍. ശങ്കർ ചിത്രം ഇന്ത്യൻ 2 ആയിരുന്നു വിവേക് മരിക്കുന്ന സമയത്ത് പകുതിയില്‍ നിര്‍ത്തിയ പ്രധാന ചിത്രം. കമൽഹാസനൊപ്പം വിവേക് അഭിനയിച്ച ആദ്യത്തെ ചിത്രമായിരുന്നു ഇത്. ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ വിവേകിന് സാധിച്ചില്ല. കൊവിഡിന് മുന്‍പ് തുടങ്ങിയ ഇന്ത്യന്‍ 2 ഇടയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടം അടക്കം കാര്യങ്ങളാല്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് വിക്രത്തിന്‍റെ വിജയത്തിന് ശേഷമാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. ഇതേ സമയം ചിത്രത്തില്‍ വിവേകിന്‍റെ റോളിന് പകരം പുതിയ താരം വരും എന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യൻ 2 ലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ…
Read More » -
ഇനി മാറില്ല, ആസിഫും മംമ്തയും ഒന്നിക്കുന്ന ചിത്രം ‘മഹേഷും മാരുതിയും’ മാര്‍ച്ച് 10ന് പ്രദർശനത്തിനെത്തും
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ച് മാറ്റിവെച്ച ചിത്രം എന്തായാലും പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. തികച്ചും വ്യത്യസ്‍തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ചിത്രം മാര്‍ച്ച് 10ന് പ്രദർശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഈ കുര്യൻ…
Read More » -
‘എ’ പടങ്ങള്‍ കാണാറില്ല, അഭിനയിച്ച സിനിമകളില്‍ ആകെ കണ്ടത് കിന്നാരതുമ്പികള്‍ മാത്രം: ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യന്‍ ബി ഗ്രേഡ് സിനിമകളുടെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. അക്കാലത്തു സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പോലും ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ വരെ ഷക്കീല ചിത്രങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടിട്ടുണ്ട്. ബി ഗ്രേഡ് സിനിമകളില്‍ നിന്ന് ഇടവേള എടുത്ത് ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം ഇപ്പോള്‍. ടെലിവിഷന്‍ ഷോകളിലും മറ്റും താരം എത്താറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ അഭിനയിച്ച സിനിമകള്‍ അധികം ഒന്നും കണ്ടിട്ടില്ലെന്ന് പറയുകയാണ് ഷക്കീല. അഭിനയിച്ചതില്‍ കിന്നാര തുമ്പി മാത്രമാണ് കണ്ടിട്ടുള്ളതെന്നും അതും ഒരുതവണ മാത്രമാണെന്നും ഷക്കീല പറയുന്നു. എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നുണ്ടെന്നും നടി പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധിക ആണെന്നും ഛോട്ടാ മുംബൈയില്‍ അഭിനയിച്ചത് ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നു എന്നും ഷക്കീല…
Read More » -
ഇത് യാദൃശ്ചികമല്ലെ, പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണ ആരോപണങ്ങളുണ്ട്: സംവിധായകൻ പ്രതാപ് ജോസഫ്
നൻപകൽ നേരത്ത് മയക്കത്തിനെതിയാ തമിഴ് സംവിധായിക ഹലിത ഷമീമിന്റെ ആരോപണത്തിൽ പിന്തുണയുമായി പ്രതാപ് ജോസഫ്. ഇത് യാദൃശ്ചികമല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണ ആരോപണങ്ങളുണ്ടെന്നും സംവിധായകൻ പറഞ്ഞു. ‘ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്‌തെറ്റിക്‌സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും രണ്ട്സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്’, എന്നാണ് പ്രതാപ് ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ ദിവസം…
Read More » -
ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്ത് അങ്കത്തില്‍ നടന്‍ ടൊവിനോ എത്തിയത് പുതിയ ലുക്കില്‍; വീഡിയോ വൈറൽ
തലശ്ശേരി: പൊന്ന്യം ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്ത് അങ്കത്തിൽ അതിഥിയായി എത്തിയ നടൻ ടൊവിനോ തോമസിൻറെ വീഡിയോ വൈറലാകുന്നു. താരം തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവച്ചത്. തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിൻറെ ഭാഗമായാണ് ഫെബ്രുവരി 21 മുതൽ 27വരെ പൊന്ന്യത്ത് അങ്കം സംഘടിപ്പിച്ചത്. സംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യാതിഥിയായാണ് മലയാളത്തിൻറെ യുവ നടൻ പുതിയ ലുക്കിൽ എത്തിയത്. കറുത്ത ഷർട്ടും കറുപ്പ് കര മുണ്ടും ഉടുത്ത് എത്തിയ ടൊവിനോ. കളരിപ്പയറ്റ് ആസ്വദിക്കുകയും വാളും പരിചയയുമായി അങ്കതട്ടിൽ ഇറങ്ങുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. View this post on Instagram A post shared by Tovino⚡️Thomas (@tovinothomas) ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു. ‘അജയൻറെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോൾ അഭിനയിക്കുന്നത്. ‘എന്ന്, നിൻറെ മൊയ്‌തീൻ’, ‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘കൽക്കി’ എന്നീ ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ…
Read More » -
പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷൻ; വിജയ്‍യും തൃഷയും വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവച്ച് വിമാനക്കമ്പനിയായ സ്‍പൈസ്‍ജെറ്റ്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തൃഷയാണ് വിജയ്‍യുടെ നായികയായി ലിയോയെന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. വിജയ്‍യും തൃഷയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവയ്‍ക്കുകയാണ് വിമാനക്കമ്പനിയായ സ്‍പൈസ്‍ജെറ്റും. പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷൻ എന്നാണ് വിമാനക്കമ്പനി ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിജയ്‍യുടെയും തൃഷയുടെയും യാത്രയില്‍ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് എന്നും ട്വീറ്റില്‍ പറയുന്നു. വിജയ്‍യും തൃഷയും വിമാനത്തില്‍ ഒന്നിച്ചുള്ള ഫോട്ടോയും സ്‍പൈസ്ജെറ്റ് പങ്കുവെച്ചിട്ടുണ്ട്. ‘കുരുവി’ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. The perfect 'Theri'fic combination! Thank you, @trishtrashers and @actorvijay sir for choosing us. We're thrilled to be a part of your journey!#flyspicejet #spicejet #thalapthy67 #trishakrishnan #actorvijay #celebrityonboard #travel #flight #addspicetoyourtravel pic.twitter.com/olGp3J4PH5 — SpiceJet (@flyspicejet) February 26, 2023 വംശി പൈഡിപ്പള്ളി…
Read More » -
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയരായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. ഒരു കൈത്തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടും തോക്കിന്‍റെ ഒരു ചെറുഭാഗവുമാണ് പോസ്റ്ററില്‍. ഒപ്പം ചിത്രം എപ്പോള്‍ എത്തുമെന്ന കാര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിലാണ് ചിത്രത്തിന്‍റെ റിലീസ്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത്…
Read More »