LIFEMovie

അനശ്വര, മമിത, അര്‍ജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തു; ‘നറുചിരിയുടെ മിന്നായം…’

നശ്വര രാജൻ, അര്‍ജുൻ അശോകൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

‘നറുചിരിയുടെ മിന്നായം’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി മിഥുൻ ജയരാജ് ആണ് പാടിയിരിക്കുന്നത്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റൊമാന്റിക് ചിത്രമായ ‘പ്രണയ വിലാസ’ത്തിന്റെ നിര്‍മാണം. അര്‍ജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിര്‍വഹിച്ചത്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍, പിആര്‍ഒ എ എസ് ദിനേശ് എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ജി വേണുഗോപാലും ഷാനിന്റെ സംഗീത സംവിധാനത്തില്‍ മനോഹരമായ ഒരു ഗാനം ആലപിച്ചിരുന്നു. ചിത്രത്തിലെ ഗാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംഗീത സംവിധായകൻ ഷാൻ റഹ്‍മാനം ഗായകൻ ജി വേണുഗോപാലും സംസാരിക്കുന്നതും ചേര്‍ത്ത ലിറിക്കല്‍ വീഡിയോയും പുറത്തുവിട്ടിരുന്നു. ‘കരയാൻ മറന്നു നിന്നോ’ എന്ന ഒരു ഗാനമാണ് ജി വേണുഗോപാല്‍ ‘പ്രണയ വിലാസ’ത്തിനായി പാടിയത്. ഇത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: