LIFE
-
ജോജുവും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിലെത്തിയ മിസ്റ്ററി ത്രില്ലർ ‘അദൃശ്യം’ ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങി
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ വേഷമിട്ട ബൈലിംഗ്വൽ ചിത്രം (മലയാളം, തമിഴ്) ‘അദൃശ്യം’ ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോസിലാണ് ‘അദൃശ്യം’ സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും കൂടാതെയാണ് ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയത്. ഇന്ത്യയിൽ മാത്രമാണ് ഒടിടി റിലീസായിരിക്കുന്നത്. ‘അദൃശ്യം’ കഴിഞ്ഞ വര്‍ഷം നവംബർ 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്‍ത ചിത്രമാണ്. നിരവധി മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നരേന് പുറമെ ‘പരിയേറും പെരുമാള്‍’ ഫെയിം കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ‘അദൃശ്യം’. കാണാതായ ഒരു പെൺകുട്ടിയുടെ കേസിനെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്. സമാന്തര അന്വേഷണങ്ങളിൽ നിരവധി ആളുകൾ അവളെ അന്വേഷിക്കുന്നുണ്ട്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്‍തത്. ‘ഫോറന്‍സിക്’, ‘കള’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം…
Read More » -
കാണാത്തവർ പുച്ഛിച്ച, കണ്ടവര്‍ പ്രശംസിച്ച വിൻസി അലോഷ്യസ് ചിത്രം ‘രേഖ’ ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു, സ്‍ട്രീമിംഗ് നെറ്റ്ഫ്ളിക്സില്‍
വിൻസി അലോഷ്യസ് പ്രധാന കഥാപാത്രമായ ചിത്രമാണ് ‘രേഖ’. ജിതിൻ ഐസക് തോമസാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് വളരെ വേഗം മാറിയിരുന്നു. എന്തായാലും ‘രേഖ’ ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതില്‍ ചിത്രത്തിലെ നായിക വിൻസി നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. ‘രേഖ’ വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല. ഒരുപാട് കഷ്‍ടപ്പെട്ട് ചെയ്‍ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാൽ വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു, വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം, ഉള്ള ഷോസ് അത് കാണാൻ ശ്രമിക്കണം. ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല. ഒരു പാട്…
Read More » -
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിമ്പുവിന്റെ മാസ് പടം ‘പത്ത് തല’ ടീസര്‍ പുറത്ത്
ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോയാണ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിമ്പു നായകനാകുന്ന ‘പത്ത് തല’യുടെ ചിത്രീകരണം പൂര്‍ത്തിയായതായി നേരത്തെ അറിയിച്ചിരുന്നു. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ…
Read More » -
“എയ് മാമ്മീ… അങ്കെ റൂള്‍സ് എല്ലാം കെടയാത്”; ‘വാരിസി’ലെ എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ഒരു സീക്വന്‍സ് പുറത്തു – വിഡിയോ കാണാം
വലിയ മൌത്ത് പബ്ലിസിറ്റിയൊന്നും ലഭിച്ചില്ലെങ്കിലും വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് വാരിസ്. ഇത്തവണത്തെ പൊങ്കല്‍ റിലീസ് ആയി അജിത്ത് ചിത്രം തുനിവിന്‍റെ അതേ ദിവസമായിരുന്നു വാരിസിന്‍റെയും തിയറ്റര്‍ റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 310 കോടിയിലേറെയാണ് ചിത്രം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ഒരു സീക്വന്‍സ് പുറത്തുവിട്ടിരിക്കുകയാണ് പ്രൈം വീഡിയോ. ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ഡിലീറ്റഡ് സീന്‍ എത്തിയിരിക്കുന്നത്. വിജയ്‍ അവതരിപ്പിച്ച വിജയ് രാജേന്ദ്രനും പ്രകാശ് രാജ് അവതരിപ്പിച്ച ജയപ്രകാശും തമ്മിലുള്ള പഞ്ച് ഡയലോഗുകള്‍ അടങ്ങിയ സീക്വന്‍സ് ആണിത്. 4.20 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുറത്തെത്തിയ വീഡിയോയ്ക്ക്. ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ്…
Read More » -
ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ്; കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ…
പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ തന്നെ കുട്ടികൾകൾക്ക് നൽകണമെന്നാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. മിക്ക കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാൻ മടി കാണിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ് എന്നാണല്ലോ പറയാറുള്ളത്. ഒരു കുട്ടിക്ക് ഒരുദിവസം വേണ്ട ഊർജത്തിന്റെ മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തിൽ നിന്നു ലഭിക്കുന്നു. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനവും തെളിയിക്കുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാതഭക്ഷണം സഹായിക്കും. സ്കൂളിൽ പോകുന്ന തിരക്കിൽ കുട്ടികൾ ഏറ്റവും ഒഴിവാക്കാനിടയുള്ള ഭക്ഷണവും പ്രാതലാണ്. പ്രാതൽ കളർഫുള്ളാക്കി വ്യത്യസ്ത വിഭവങ്ങൾ ചേർത്ത് നൽകാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്. പ്രാതൽ കഴിക്കാതെ സ്കൂളിൽ പോവുന്ന കുട്ടികൾക്ക് ക്ഷീണവും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടും ഉണ്ടാവാം. എല്ലാ പോഷകങ്ങളും ഉൾപ്പെട്ടതായിരിക്കണം പ്രാതൽ എന്നത്. അതിനായി പയറ് വർഗങ്ങളും ധാന്യവും ഉൾപ്പെട്ട വിഭവങ്ങളായ ഇഡലി, ദോശ തുടങ്ങിയവയോ (അതിനോടൊപ്പം സാമ്പാർ) പുട്ട്, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയോടൊപ്പം കടല, ചെറുപയർ (ഏതെങ്കിലും ഒരു പയർ…
Read More » -
ചൂട് കൂടുമ്പോൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുന്നു; സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ
സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്. കേരളത്തിൽ സൂര്യാഘാതം വിരളമാണെങ്കിലും കരുതിയിരിക്കണം. ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. ചുവന്ന പൊള്ളലേറ്റ പാടുകൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. ചൂട് കൂടുമ്പോൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. വെയിൽ കഠിനമായി കൊള്ളുന്നവർക്കാണ് സൂര്യാഘാതമേൽക്കുന്നത്. ചൂട് കനക്കുന്ന മണിക്കൂറുകളിൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. രാവിലെ 11 മുതൽ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ശ്രദ്ധിക്കേണ്ടത്… വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. സാധാരണ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വേനൽക്കാലത്ത് വർദ്ധിപ്പിക്കുക. എന്നാൽ വേനൽകാലത്ത് മലിനജലം കൂടുന്നതിനും സാധ്യതയുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ…
Read More » -
തൊലിപ്പുറത്ത് നിറവ്യത്യാസവും പാടുകളും ക്ഷീണവും തളർച്ചയും കാഴ്ചാപ്രശ്നങ്ങൾ… തിരിച്ചറിയാം ഈ പ്രശ്നത്തെ…
നിത്യജീവിതത്തിൽ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയിൽ പലതും മിക്കവരും നിസാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാൽ നേരിടുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ഇത് പിന്നീട് കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കാം. കാരണം പല ആരോഗ്യപ്രശ്നങ്ങളും വിവിധ അസുഖങ്ങളുടെ ലക്ഷണമോ, അസുഖങ്ങളിലേക്കുള്ള സൂചനകളോ ആകാം. ഇങ്ങനെ ടൈപ്പ്- 2 പ്രമേഹമെത്തും മുമ്പേ കാണപ്പെടാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ടൈപ്പ്- 2 പ്രമേഹത്തിന് മുമ്പ് തന്നെ ഇത് സൂചിപ്പിക്കുന്ന പ്രയാസങ്ങൾ വ്യക്തികളിൽ വരാം. എന്നാലിത് പെട്ടെന്ന് മനസിലാകണമെന്നോ, ഇതിലൂടെ പ്രമേഹം തൊട്ടരികിലെത്തിയെന്ന് തിരിച്ചറിയണമെന്നോ ഇല്ല. എന്തായാലും ഈ ഘട്ടത്തിൽ കണ്ടേക്കാവുന്ന ലക്ഷണങ്ങളെ കുറിച്ചറിയാം. തൊലിപ്പുറത്ത് നിറവ്യത്യാസവും പാടുകളും പ്രത്യക്ഷപ്പെടുന്നതാണ് ഒരു ലക്ഷണം. തൊലി കട്ടിയായി രൂപപ്പെടുകയും ഇവിടെ നിറവ്യത്യാസവും കാണുന്നതും ശ്രദ്ധിക്കണം. മുട്ടുകളിലോ കഴുത്തിലോ കക്ഷത്തിലോ സന്ധികളിലോ ആണ് സാധാരണയായി ഈ ലക്ഷണം കാണപ്പെടുക. ഇത് ഇൻസുലിൻ ഹോർമോൺ സംബന്ധമായ പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. ഇൻസുലിൻ ഹോർമോൺ ഉത്പാദനം കുറയുകയോ ഇൻസുലിൻ…
Read More » -
ഭീഷ്‍മ പര്‍വ്വം സിനിമയുടെ ഒന്നാം വാർഷികത്തിൽ എക്സ്ക്ലൂസീവ് സ്റ്റില്‍ പുറത്തുവിട്ട് മമ്മൂട്ടി; മൈക്കിളപ്പനെ ഏറ്റെടുത്ത് ആരാധകർ
കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അമല്‍ നീരദ്- മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്‍മ പര്‍വ്വം. ബിഗ് ബി എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ചിത്രത്തിന് കൊടുത്തത്. പ്രേക്ഷകപ്രതീക്ഷകള്‍ക്ക് ഒപ്പം എത്തിയതോടെ മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കുകയും ചെയ്തു ഭീഷ്‍മ പര്‍വ്വം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. റിലീസിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്‍റെ ഒരു എക്സ്ക്ലൂസീവ് സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ്…
Read More » -
എലിപ്പനിയുടെ രോഗലക്ഷണങ്ങൾ എന്തൊക്കെ? പകരുന്നത് എങ്ങനെ?
ചാലക്കുടി അതിരപ്പള്ളിയിലെ വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. പാർക്കിൽ കുളിച്ച ഒട്ടേറെ കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതേത്തുടർന്നാണ് പാർക്ക് താൽകാലികമായി അടച്ചിടാൻ നിർദേശം നൽകിയത്. എറണാകുളത്ത് നിന്ന് വിനോദയാത്രയ്ക്കെത്തിയ രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എലിപ്പനി എങ്ങനെ പകരുന്നു? വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യത ഏറെയാണ്. എലികൾ, മലിനമായ ഭക്ഷണപാനീയങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി. മാലിന്യങ്ങൾ കുന്നുകൂടന്നത് എലി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നേരത്തേ കണ്ടെത്തിയാൽ രോഗം ചികിത്സിച്ചു മാറ്റാം. എലിപ്പനിക്കു കാരണമായ ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചു 68 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. എലിമൂത്രം കലർന്ന വെള്ളം ശരീരത്തിലെത്തിയാലും രോഗം ബാധിക്കും.…
Read More » -
ബുദ്ധിക്കും ശക്തിക്കും ശരീരവളർച്ചയ്ക്കും ഉതകുന്ന പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ
ഡോ.വേണു തോന്നയ്ക്കൽ കയ്യിൽ കിട്ടുന്നതെന്തും വാരിവലിച്ച് കഴിച്ചിട്ട് പ്രയോജനമില്ല. നമ്മുടെ ശരീര വളർച്ചയ്ക്കും ആരോഗ്യകരമായ പ്രവർത്തനങ്ങൾക്കും നിലനിൽപ്പിനും വേണ്ട പോഷക ഘടകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. മാംസ്യം, കൊഴുപ്പുകൾ, അന്നജം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയാണ് ഇതിനാവശ്യമായ പോഷക ഘടകങ്ങൾ. മാംസ്യം അഥവാ പ്രോട്ടീനാണ് ശരീര നിർമ്മിതിയുടെ അടിസ്ഥാനം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത്. ഭക്ഷണം സസ്യജന്യമോ സസ്യേതരമോ ആവാം. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പ്രോട്ടീനുകൾ അതേപടി ശരീരം ഉൾക്കൊള്ളുകയല്ല ചെയ്യുക. ഭക്ഷണത്തിലെ പ്രോട്ടീൻ ആമാശയത്തിൽ വച്ച് ഹൈഡ്രോക്ലോറിക് ആസിഡ്, ദഹനരസം, പ്രോട്ടിയെസ് എന്നിവയുടെ സഹായത്താൽ അമീനൊ ആസിഡ് (Amino acid) അഥവ അമീനൊ അമ്ലങ്ങൾ ആയി വിഘടിക്കുന്നു. ഇപ്രകാരമുണ്ടാവുന്ന അമീനാമ്ലങ്ങൾ ഒറ്റയ്ക്കോ ചെറിയ ചെയിനുകളായോ ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെടുന്നു. ആ അമീനാമ്ലങ്ങൾ പിന്നെയും പ്രോട്ടീനായി മാറുകയും ശരീര വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഒരു അമീനൊ ഗ്രൂപ്പും ഒരു ആസിഡ് ഗ്രൂപ്പും…
Read More »