LIFE

  • ക്ലീൻ യു സര്‍ട്ടിഫിക്കേറ്റുമായി ജോമി കുര്യാക്കോസി​ന്റെ ‘മെയ്‍ഡ് ഇൻ കാരവാൻ’; റിലീസ് ഏപ്രില്‍ 14ന്

    ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്‍ഡ് ഇൻ കാരവാൻ’ റിലീസിന് തയ്യാറാകുന്നു. ക്ലീൻ യു സർട്ടിഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പർ ഹിറ്റ് സിനിമകളായ ‘ഹൃദയം’, ‘ആനന്ദം’ തുടങ്ങിയവയിലൂടെ ശ്രദ്ധയാകർഷിച്ച അന്നു ആന്റണി നായികയാകുന്ന മെയ്‍ഡ് ഇൻ കാരവാൻ ഏപ്രിൽ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. പൂർണമായും ദുബായ്‍യിൽ ചിത്രീകരിച്ച ചിത്രമാണ് ‘മെയ്‍ഡ് ഇൻ കാരവാൻ’. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. വിഷ്‍ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റർ.ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികൾ ഇവരുടെ ജീവിതത്തിലേക്കു വന്നുചേരുകയും അവരെ ഇവർക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടൽ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രൻസ്, ജെ ആർ പ്രിജിൽ, മിഥുൻ രമേഷ്, ആൻസൺ പോൾ, ഹഷിം കഡൗറ, അനിക ബോയ്ൽ, എല്ല സെന്റ്‌സ്, നസാഹ എന്നിവരാണ്…

    Read More »
  • പാന്‍ ഇന്ത്യന്‍ അല്ല, അതുക്കും മേലേ… പ്രഭാസിന്‍റെ ‘സലാറി’ന് ഇംഗ്ലീഷ് പതിപ്പും, ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രം

    ബാഹുബലിയിലൂടെ പ്രഭാസ് നേടിയെടുത്തതുപോലെ ഒരു താരമൂല്യം മറ്റൊരു ഇന്ത്യന്‍ താരത്തിനും ഒരു ചിത്രത്തിലൂടെ കൈവന്നിട്ടില്ല. എന്നാല്‍ ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം ആ നിലയില്‍ ഒരു ഹിറ്റ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല. സുജീത് സംവിധാനം ചെയ്ത സാഹോയും രാധാ കൃഷ്ണ കുമാര്‍ ഒരുക്കിയ രാധേ ശ്യാമുമാണ് ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റേതായി സ്ക്രീനിലെത്തിയ ചിത്രങ്ങള്‍. പ്രഭാസിന്‍റെ മാറിയ താരമൂല്യം മുന്നില്‍ കണ്ട് പാന്‍ ഇന്ത്യന്‍ റിലീസുകളായി എത്തിയ ഈ രണ്ട് ചിത്രങ്ങളെയും പക്ഷേ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ചിലതില്‍ പ്രഭാസ് ആരാധകര്‍ പ്രതീക്ഷ വെക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സലാര്‍. പാന്‍ ഇന്ത്യന്‍ റിലീസ് എന്ന് കരുതപ്പെട്ടിരുന്ന ചിത്രം അതിലും വലിയ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുതിയ വിവരം. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ…

    Read More »
  • ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അമൃതശ്രീ; പങ്കാളിയെക്കുറിച്ച് അപര്‍ണ മള്‍ബറി

    മലയാളം പറഞ്ഞ് ഞെട്ടിച്ച വിദേശ വനിത അപര്‍ണ മള്‍ബറി ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാന്‍ പോയതോട് കൂടിയാണ് അപര്‍ണ മള്‍ബറിയുടെ കൂടുതല്‍ കഥകള്‍ പുറംലോകം ചര്‍ച്ചയാക്കി തുടങ്ങിയത്. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള അപര്‍ണ പങ്കാളി അമൃതശ്രീയെ പറ്റി തുറന്ന് സംസാരിച്ചത് ബിഗ് ബോസില്‍ വന്നപ്പോഴാണ്. തന്റെ പാര്‍ട്ണറെ കുറിച്ച് കൂടുതല്‍ സംസാരിക്കുകയാണ് മൈല്‍സ്റ്റോണ്‍ അഭിമുഖത്തിലൂടെ അപര്‍ണ. ബിഗ് ബോസ്സിലേക്ക് താന്‍ പോകുന്നത് അവള്‍ ഒട്ടും ആഗ്രഹിച്ചില്ല. ഒരു എക്സ്പീരിയന്‍സിന് വേണ്ടി കയറിക്കോ എന്നായിരുന്നു അവള്‍ പറഞ്ഞത്. ഷോ ഒരു മാസം ഒക്കെ കഴിഞ്ഞതോടെ, മതി ഇനി ഞാന്‍ തിരിച്ച് വന്നട്ടോ എന്ന തീരുമാനത്തിലേക്ക് എത്തി. ഒരു ഘട്ടം എത്തിയപ്പോള്‍ ഷോ കാണുന്നത് തന്നെ പുള്ളിക്കാരി നിര്‍ത്തി. കാരണം എന്നെ അവള്‍ക്ക് മിസ് ചെയ്ത് തുടങ്ങി. എന്റെ സ്വഭാവം തന്നെ തന്നെ മാറി പോകുന്നതായി അവര്‍ക്ക് തോന്നി. അതവള്‍ക്ക് ഇഷ്ടപ്പെട്ടതുമില്ല, വേദനിപ്പിക്കുകയും ചെയ്തു എന്നെ ഫ്രീയായി…

    Read More »
  • ഹൃദയാരോഗ്യം സംരക്ഷിക്കാൻ ആവശ്യമുള്ള പോഷകാഹാരങ്ങൾ

    ഡോ. രാജു ജോർജ് (പ്രശസ്ത കാർഡിയോളജിസ്റ്റ്) ഹൃദയത്തിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ആഹാരത്തിലെ ഘടകങ്ങളാണ് ഇരുമ്പ്, സെലേനിയം, അയഡിൻ, തയാമിൻ എന്നിവ. ഇവയുടെ കുറവ് ഹൃദയത്തിന് ദോഷകരമാണ്. ഇരുമ്പ് ആഹാരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞാൽ വിളർച്ച രോഗം ബാധിക്കുന്നു. കൈവെള്ളയും ചുണ്ടുകളും വിളറി വിളിക്കുന്നു ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ മരുന്നോ കൊടുത്തില്ലെങ്കിൽ ഹാർട്ട് ഫെയിലിയറിന് കാരണമാകുന്നു. കരിക്കപ്പെട്ടിശർക്കര, കരൾ, ചുവന്ന മാംസങ്ങൾ എന്നിവയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. സെലേനിയം ഹൃദയത്തിന്‌ സുഗമമായ പ്രവർത്തനത്തിന് സെലേനിയം അത്യന്താപേക്ഷിതമാണ്. എങ്കിലും ഇത് സൂക്ഷ്മമായ അളവിൽ മാത്രമേ ആവശ്യമുള്ളൂ. പച്ചക്കറികൾ. ശർക്കര, യീസ്റ്റ്, കരൾ, വെണ്ണ നെയ്യ് എന്നിവയിൽ ഇവ ഉലഭമാണ്. മണ്ണിൽ അടങ്ങിയ സെലേനിയം ചെടികളിലൂടെ വലിച്ചെടുത്താണ് മേൽപ്പറഞ്ഞ ആഹാര വസ്തുക്കളിൽ എത്തിച്ചേരുന്നത്. സെലേനിയത്തിൻ്റെ കുറവ് മൂലം ഹൃദയപേശികൾ ഹൃദയപേശികൾ ക്ഷയിച്ച് ഹൃദയം വീർത്ത് ശരീരമാകെ നീര് വന്ന് വീർക്കുന്നു. ഇതിനെ കേശാൻ രോഗം എന്ന് വിളിക്കുന്നു. അയഡിൻ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഹൃദയത്തിൻ്റെ പ്രവർത്തനത്തിന്…

    Read More »
  • പ്രവീണയുടെ ഒപ്പം നില്‍ക്കുന്ന ഈ സുന്ദരിക്കുട്ടി ആരാണ് എന്ന് മനസ്സിലായോ? കേട്ടപ്പോള്‍ അമ്പരന്നു മലയാളി പ്രേക്ഷകര്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രവീണ. സിനിമാ മേഖലയിലൂടെയും സീരിയല്‍ മേഖലയിലൂടെയും ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇത് കൂടാതെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സീരിയല്‍ മേഖലയിലും താരം വളരെ സജീവമാണ് എന്ന് മാത്രമല്ല സമൂഹമാധ്യമങ്ങള്‍ വഴി തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. നിര്‍മ്മാതാവ് കിരീടം ഉണ്ണിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ് ഇപ്പോള്‍ പ്രവീണ എത്തിയിരിക്കുന്നത്. ഇവരുടെ കൂടെ ഒരു പെണ്‍കുട്ടി കൂടിയുണ്ട്. ആരാണ് ഈ പെണ്‍കുട്ടി എന്നറിയുമോ? ഒറ്റനോട്ടത്തില്‍ പ്രേക്ഷകര്‍ എല്ലാവരും കരുതിയത് പ്രവീണയുടെ സഹോദരി ആയിരിക്കും എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ പ്രവീണയുടെ മകളാണ്. ഗൗരി എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. ഇപ്പോള്‍ ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം, ഇത്രയും വലിയ ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടും അതൊന്നും അറിയാന്‍ ഇല്ലല്ലോ…

    Read More »
  • പൊന്നിയിന്‍ സെല്‍വന്‍ 2ലെ ആദ്യഗാനം എത്തി; കുന്ദവൈയു‍ടെയും വന്ദിയത്തേവ​ന്റെയും പ്രണയാർദ്രമായ ‘അകമലർ’ ഗാനം ഏറ്റെടുത്ത് ആരാധകർ

    ഇന്ത്യൻ സിനിമാപ്രേമികളിൽ ഭാഷാതീതമായി രണ്ടാം ഭാഗത്തിനായി കാത്തിരിപ്പുയർത്തിയിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. 2022 സെപ്റ്റംബറിൽ പ്രദർശനത്തിനെത്തിയ പൊന്നിയിൻ സെൽവൻറെ രണ്ടാം ഭാഗം ഏപ്രിൽ 28ന് ആണ് തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ഹിറ്റ് മേക്കർ മണിരത്നം അണിയിച്ചൊരുക്കിയ തൻ്റെ ഡ്രീം പ്രോജക്റ്റായ ‘പൊന്നിയിൻ സെൽവൻ ‘ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പിഎസ്-2’ വിലെ പ്രണയാർദ്രമായ ‘അകമലർ അകമലർ ഉണരുക യായോ, മുഖമൊരു കമലമായ് വിരിയുകയായോ, പുതുമഴ പുതുമഴ ഉതിരുകയായോ, തരുനിര മലരുകളണിവു, ആരത്…. ആരത് എൻ ചിരി കോർത്തത്…’ എന്നു തുടങ്ങുന്ന മെലഡി ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. കാർത്തി, തൃഷ, എന്നിവരാണ് ഫാൻ്റസിയായി ചിത്രീകരിച്ച ഗാനത്തിൽ. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂർത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെൽവൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ…

    Read More »
  • സാമന്ത എങ്ങനെ ‘ശകുന്തള’യായി ? ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്

    സാമന്ത നായികയാകുന്ന പുതിയ ചിത്രം ‘ശാകുന്തള’ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമന്ത ‘ശകുന്തള’യെന്ന കഥാപാത്രമായി ഒരുങ്ങുന്നതിന്റെ ബിഹൈൻഡ ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ശാകുന്തളം’ കണ്ട് ആദ്യ റിവ്യുവുമായി അടുത്തിടെ സാമന്ത രംഗത്ത് എത്തിയരുന്നു. എന്ത് മനോഹരമായ ഒരു സിനിമ. നമ്മുടെ മികച്ച ഇതിഹാസ കാവ്യങ്ങളില്‍ ഒന്നിന് പ്രിയങ്കരമായി ജീവൻ നല്‍കി. കുടുംബ പ്രേക്ഷകര്‍ ഇത് കാണുന്നതിനായി തനിക്ക് കാത്തിരിക്കാനാകുന്നില്ലെന്നും ‘ശാകുന്തളം’ എക്കാലവും പ്രിയപ്പെട്ടതായിരിക്കുമെന്നും സാമന്ത പറയുന്നു. https://twitter.com/GunaaTeamworks/status/1637718496711970816?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1637718496711970816%7Ctwgr%5E5397e780a4748fd5e2dfb1cc32f4d3ce0a916a29%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FGunaaTeamworks%2Fstatus%2F1637718496711970816%3Fref_src%3Dtwsrc5Etfw ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ആദ്യ…

    Read More »
  • പടം കാണാൻ തീയറ്ററിൽ ആളില്ല; ജയം രവിയുടെ അഖിലൻ ‘ഓടി’ ഒടിടിയിലേക്ക്

    ജയം രവി ചിത്രം ‘അഗിലന്റെ ‘ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 10ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മാർച്ച് 31ന് ചിത്രം സീ ഫൈവിൽ അഗിലൻറെ സ്ട്രീമിങ് ആരംഭിക്കും. ‘അഖിലൻ ‘ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. എന്നാൽ ചിത്രം കാര്യമായ ചലനം ബോക്സ്ഓഫീസിൽ സൃഷ്ടിച്ചില്ല. എൻ. കല്യാണ കൃഷ്ണനാണ് അഖിലൻറെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ഭൂലോക’മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. അഖിലനിലെ ദ്രോഗം എന്ന ഗാനവും ഇതിനിടെ പുറത്ത് വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. സാം സി എസ് ആണ് സംഗീതം, സാം, ശിവം എന്നിവർ…

    Read More »
  • ശങ്കർ രാമകൃഷ്‍ണ​ന്റെ ‘റാണി’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഞ്‍ജു വാര്യർ

    ശങ്കർ രാമകൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശങ്കർ രാമകൃഷ്‍ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് അറിയാവുന്ന ഒരു പ്രൊജക്റ്റാണ് ‘റാണി’. അത് യാഥാർഥ്യമാകുന്നുവെന്ന് അറിയുന്നതിൽ വലിയ സന്തോഷം തോന്നുന്നുവെന്ന് മഞ്‍ജു വാര്യർ പറയുന്നു. ഈ വിസ്‍മയകരമായ ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മഞ്‍ജു വാര്യർ ഫേസ്‍ബുക്കിൽ എഴുതിയിരിക്കുന്നു. മോഷൻ പോസ്റ്ററായിട്ടാണ് ഫസ്റ്റ് ലുക്ക് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ ശങ്കർ രാമകൃഷ്‍ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. രഞ്ജിത്തിന്റെ ‘കേരള കഫേ’യിൽ ‘ഐലന്റ് എക്സ്‌പ്രസ്’ ആണ് ശങ്കർ രാമകൃഷ്‍ണൻ സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും പ്രിയ മണിയും ഉൾപ്പെടെ വൻ താരനിരയിൽ ‘പതിനെട്ടാംപടി’ എന്ന ചിത്രവും സംവിധാനം ചെയ്‍തിരുരുന്നു. ‘ഉറുമി’, ‘നത്തോലി ഒരു…

    Read More »
  • ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയ പ്രൊജക്റ്റിന് തുടക്കമായി

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നയൻതാരയുടെ പുതിയ പ്രൊജക്റ്റിന് തുടക്കമായി. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ 75-ാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നത്. നീലേഷ് കൃഷ്‍ണയാണ് ചിത്രത്തിന്റെ സംവിധാനം. ശങ്കറിന്റെ സഹ സംവിധായകനാണ് നീലേഷ്. ജയ്, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന നയൻതാരയുടെ പ്രൊജക്റ്റിന്റെ ഛായാഗ്രാഹണം ദിനേഷ് കൃഷ്‍ണനാണ് നിര്‍വഹിക്കുന്നത്. ‘കണക്റ്റ്’ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മണികണ്ഠൻ കൃഷ്‍ണമാചാരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്‍ വര്‍ഷം ഇരട്ടക്കുട്ടികള്‍ ജനിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗര്‍ഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങള്‍ എല്ലാം…

    Read More »
Back to top button
error: