LIFE
-
അര്‍ജുൻ അശോകനും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ത്രിശങ്കു’, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അച്യുത് വിനായകിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രമായ ‘ത്രിശങ്കു’. സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ ‘ത്രിശങ്കു’ നിർമിച്ചിരിക്കുന്നത്. വിഷ്‍ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്‍സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്‍സ്കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് കൃഷ്‍ണ, സെറിൻ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ജയേഷ് മോഹൻ, അജ്‍മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും. പ്രശസ്‍ത നിയോ-നോയിർ ചലച്ചിത്ര നിർമ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽതന്നെ ഏറ്റവും നല്ല കണ്ടന്റ് ഉണ്ടാക്കുന്നന്നതാണ് മലയാളം സിനിമകളെന്നും ‘ജോണി ഗദ്ദാർ’, ‘അന്ധാധുൻ’, ‘മോണിക്ക’, ‘ഓ മൈ…
Read More » -
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘കാസർഗോൾഡി’ന്റെ ‘താനാരോ’ എന്ന ഗാനത്തിന്‍റെ ഫസ്റ്റ് സിംഗിൾ ലിറിക്കൽ വീഡിയോ പുറത്ത്
ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മൃദുൽ നായരാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറെ ‘താനാരോ’ എന്ന ഗാനത്തിൻറെ ഫസ്റ്റ് സിംഗിൾ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ സിദ്ദിഖ്, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. കോ – പ്രൊഡ്യൂസർ – സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ – മനോജ് കണ്ണോത്ത്, കല – സജി ജോസഫ്, മേക്കപ്പ്…
Read More » -
രോഗപ്രതിരോധശേഷി കൂട്ടാന്‍ വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങൾ വരുന്നത്. അതിനാൽ ആരോഗ്യം സംരക്ഷിക്കാൻ പ്രതിരോധശേഷി വേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാൻ വേണ്ടി വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ചീരയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉയർന്ന ഉറവിടമായതിനാൽ ചീര രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, ഇ, കെ, അമിനോ ആസിഡ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നത്. ഓറഞ്ച് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സി അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ട് ആണ് ഓറഞ്ച്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് എല്ലാവർക്കും അറിയാം. അതിനാൽ ഓറഞ്ച്, നാരങ്ങ, മുന്തിരി…
Read More » -
‘സ്‌ട്രെസ്’ കുറയ്ക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
‘സ്ട്രെസ്’ അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തിൽ പലരുടെയും സന്തതസഹചാരിയാണ് ‘സ്‌ട്രെസ്’. പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദം ഉണ്ടാകാം. യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. നമ്മുടെ കയ്യിൽ നിൽക്കുന്നില്ലെങ്കിൽ, ഉറപ്പായും ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുക. അതോടൊപ്പം സമ്മർദ്ദങ്ങളെ കുറയ്ക്കാൻ ചില ഭക്ഷണങ്ങൾക്ക് കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ സമ്മർദ്ദത്തെ നേരിടാൻ വേണ്ടുന്ന ഊർജം ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. നേന്ത്രപ്പഴമാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും നേന്ത്രപ്പഴം ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതാണ്. ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഓറഞ്ചിൽ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീനുകൾ ധാരാളം അടങ്ങിയതാണ് ‘നട്സ്’. ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ ഇവ ‘സ്‌ട്രെസ്’ കുറയ്ക്കാൻ…
Read More » -
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും കഴിക്കാം വെള്ളരിക്ക; അറിയാം ഗുണങ്ങള്‍…
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയുള്ള പച്ചക്കറിയായ വെള്ളരിക്ക ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ധാരാളമായി ഉൾപ്പെടുത്താം. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാൻ വെള്ളരിക്ക സഹായിക്കും. അറിയാം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങൾ… വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഈ സമയത്തെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ. അത് വെള്ളരിക്കയിലുണ്ട്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാൻ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. നാരുകൾ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയർന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്. വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തിൽ കടന്നുപോകാൻ അനുവദിക്കുന്നു.…
Read More » -
തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നാൻ ബ്ലൂബെറി കഴിക്കാം; അറിയാം ബ്ലൂബെറിയുടെ അത്ഭുത ഗുണങ്ങള്‍…
ബ്ലൂബെറി കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ബ്ലൂബെറി. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണിവ. പ്രത്യേകിച്ച് വിറ്റാമിൻ സി ധാരാളം അടങ്ങിയ ബ്ലൂബെറി പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇവ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നുവെന്നും പഠനങ്ങൾ പറയുന്നു. അറിയാം ബ്ലൂബെറിയുടെ അത്ഭുത ഗുണങ്ങൾ… ഒരു കപ്പ് ബ്ലൂബെറി ദിവസവും കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. വിറ്റാമിൻ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തന്നത് ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ബ്ലൂബെറി സഹായിക്കും. പ്രമേഹ രോഗികൾക്കും ബ്ലൂബെറി ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. ആൻറി ഓക്‌സിഡൻറുകളുടെ ഒരു പവർഹൗസാണ്…
Read More » -
വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന, പതിവായി കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങൾ
വയറിൻറെ ആരോഗ്യം മോശമാകുന്നത് വ്യക്തികളെ വലിയ രീതിയിലാണ് ആകെയും ബാധിക്കാറ്. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ തുടങ്ങിയ പല പ്രശ്നങ്ങളും വയറിൻറെ ആരോഗ്യം അവതാളത്തിലായാൽ പതിവാകും. ചില ഭക്ഷണശീലങ്ങളും ഇത്തരം പ്രശ്നങ്ങൾ പതിവാക്കാം. ഇത് മനസിലാക്കി പ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കണം. അതുപോലെ തന്നെ വയറിന് ഗുണകരമായി വരുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. അത്തരത്തിൽ വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന, പതിവായി കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചീര, മുരിങ്ങ അല്ലെങ്കിൽ ലെറ്റൂസ് എല്ലാം പോലത്തെ ഇലക്കറികളാണ് ഈ പട്ടികയിൽ വരുന്നൊരു ഭക്ഷണം. ഇവയെല്ലാം തന്നെ ഫൈബറിൻറെ നല്ല ഉറവിടങ്ങളാണ്. ഫൈബർ ദഹനപ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഘടകമാണ്. ദഹനം കൃത്യമായി നടക്കുന്നതിലൂടെ വയറിൻറെ ആരോഗ്യവും മെച്ചപ്പെടുന്നു. അപ്പം, പുട്ട്, ചപ്പാത്തി പോലുള്ള പലഹാരങ്ങളെല്ലാം ഉണ്ടാക്കാൻ ഇന്ന് മിക്ക വീടുകളിലും റെഡി-മെയ്‍ഡ് പൊടികൾ വാങ്ങിക്കുകയാണ് പതിവ്. എന്നാലിത്തരത്തിൽ പാക്ക് ചെയ്ത് വരുന്ന പൊടികളെക്കാൾ ധാന്യങ്ങൾ…
Read More » -
ഹോട്ടൽ ഭക്ഷണത്തെപ്പറ്റി പരാതിയുണ്ടോ, ഇതാ നേരിട്ടറിയിക്കാൻ പോര്‍ട്ടല്‍ റെഡി
ഭക്ഷണം വൃത്തിഹീനമായി പാചകം ചെയ്യുന്നവരും വിളമ്പുന്നവരും ഇനി ശ്രദ്ധിച്ചോളൂ. പണി പാലുംവെള്ളത്തിലും കിട്ടും, പൊതുജനങ്ങള്‍ക്ക് ഭക്ഷണനിലവാരത്തെക്കുറിച്ചും വൃത്തിയും വിലയെക്കുറിച്ചുമൊക്കെയുള്ള പരാതികള്‍ നേരിട്ടറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ റെഡി. മന്ത്രി വീണാ ജോര്‍ജ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. പോര്‍ട്ടലില്‍ പരാതികള്‍ നേരിട്ട് നല്‍കാനും അതിന്‍മേല്‍ എടുത്ത നടപടികള്‍ അറിയാനും സാധിക്കും, പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനും കഴിയും. പരാതിപ്പെടേണ്ടത് ഇങ്ങനെ ആദ്യമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റിപ്പോര്‍ട്ട് കംപ്ലൈയ്ന്റ്, മൈ കംപ്ലൈയ്ന്റ്‌സ് എന്നീ രണ്ട് ഐക്കണുകള്‍ കാണാം. ആദ്യം രജിസ്റ്റര്‍ ചെയ്യണം, രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുന്നതിനു പിന്നാലെ വരുന്ന പേജില്‍ മൊബൈല്‍ നംപര്‍ നല്‍കി ഒ.ടി.പി എടുക്കുക, തുടര്‍ന്ന് പേര്, ഒ.ടി.പി എന്നിവ നല്‍കുക. പിന്നീട് കംപ്ലൈയ്ന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും. അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന്…
Read More » -
തൈരിനെ അവഗണിക്കരുതേ: എണ്ണമറ്റ ഗുണങ്ങൾ, യുവത്വം നിലനിർത്തും; മനുഷ്യ ശരീരത്തിന് വേണ്ട പോഷകങ്ങളും നല്ല ബാക്ടീരിയകളും സമൃദ്ധമായി ലഭിക്കും
തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. പാൽ കഴിക്കുന്നത് മൂലം ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. പാലിനേക്കാള്‍ എളുപ്പത്തില്‍ ദഹിക്കുന്നത് തൈരാണ്. മനുഷ്യ ശരീരത്തിന് വേണ്ട നല്ല ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. തൈരില്‍ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മം വൃത്തിയുള്ളതും മൃദുവുമാക്കാൻ തൈര് സഹായിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്ലാവിന്‍ തുടങ്ങിയവയാണ്. അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരിലെ ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു. സ്വകാര്യ ഭാഗങ്ങളിലെ യീസ്റ്റ് അണുബാധ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കും. ഇവയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത, മലബന്ധം,…
Read More » -
ജാഗ്രത പാലിക്കൂ, ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം അപസ്മാരത്തിന് കാരണമാകും; മലയാളിയുടെ പഠനം
ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതവും അമിതവുമായ ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് ഗവേഷണ പഠനം. കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠന വകുപ്പിലെ ധനുഷ ശിവരാജന്റെ പി എച്ച് ഡി പഠനം ‘എക്‌സ്പിരിമെന്റല്‍ ബ്രെയിന്‍ റിസര്‍ച്ച്’ എന്ന പ്രമുഖ ശാസ്ത്ര ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍വകലാശാലാ പഠന വകുപ്പിലെ സീബ്രാ മത്സ്യങ്ങളില്‍ പെന്‍സിലിന്‍ ജി, സിപ്രഫ്‌ളോക്‌സാസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ പ്രയോഗിച്ചായിരുന്നു പരീക്ഷണം. മനുഷ്യനുമായി 80 ശതമാനം വരെ ജനിതക സാമ്യമുള്ളവയാണ് സീബ്രാ മത്സ്യങ്ങള്‍. ഇന്‍ഫക്ഷനെതിരെ ഉപയോഗിക്കുന്ന പലതരം ആന്റിബയോട്ടിക്കുകളും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ്. മരുന്നു നല്‍കിയ മത്സ്യങ്ങളുടെയും അല്ലാത്തവയുടെയും ചലനങ്ങള്‍ സോഫ്റ്റ്വെയര്‍ സഹായത്തോടെ രേഖപ്പെടുത്തിയാണ് താരതമ്യ പഠനം നടത്തിയത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാര സാധ്യതക്കും അവയുടെ തീവ്രത വര്‍ധിപ്പിക്കാനും കാരണമാകുന്നുണ്ട് എന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന അസുഖങ്ങള്‍ക്ക് സ്വയംചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങിക്കുന്ന മരുന്നുകള്‍ കൃത്യമായ കാലാവധിയോ അളവോ നോക്കാതെ ഉപയോഗിക്കുന്ന…
Read More »