LIFE

  • ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘കായ്‍പ്പോള’ ട്രെയിലര്‍ പുറത്ത്

    ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘കായ്‍പ്പോള’ റിലീസിന് തയ്യാറായിരിക്കുകയാണ്. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സർവൈവൽ സ്പോര്‍ട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്. അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ…

    Read More »
  • റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തോ? ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം; സമയ പരിധി നീട്ടി

    ദില്ലി: ഇന്ത്യൻ പൗരന്മാരുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് കൂടിയേ തീരൂ. അതിനാൽ തന്നെ റേഷൻ കാർഡ് ഒരു നിർണായക രേഖയാകുന്നു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ കാലാവധിയെങ്കിൽ ഇപ്പോൾ അത് 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. റേഷൻ കാർഡുകളിൽ സുതാര്യത ഉറപ്പാക്കുകയും അര്ഹരിലേക്ക് തന്നെയാണ് ആനുകൂല്യങ്ങൾ എത്തുന്നതെന്ന് ഉറപ്പുകയും ചെയ്യാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കും. ഒപ്പം ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കും. ആധാറും റേഷനും ഇതിനകം ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ആധാറും റേഷനും എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിഞ്ഞിരിക്കൂ. ആധാർ കാർഡും റേഷൻ കാർഡും ഓൺലൈനായി ലിങ്ക് ചെയ്യാനുള്ള മാർഗം കേരളത്ത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ…

    Read More »
  • നിങ്ങൾ കാറിൽ സ്ഥിരമായി ഏസി ഉപയോ​ഗിക്കാറുണ്ടോ ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങൾക്ക് മാരകരോഗങ്ങള്‍ വന്നേക്കാം

    ചൂടുകാലം കടുത്തുതുടങ്ങിക്കഴിഞ്ഞു. വാഹനങ്ങളിൽ എസിയ്ക്ക് ഏറെ ഉപയോഗമുള്ള സമയമാണ് ഇത്. ചൂടുകാലത്ത് വാഹനങ്ങളിൽ ഏസി പ്രവർത്തിപ്പിക്കുമ്പോൾ അതീവ ശ്രദ്ധവേണം. കാരണം എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം മാരകരോഗങ്ങൾ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂടുകാലത്ത് യാത്ര ചെയ്യാൻ കാറിൽ കയറി ഇരുന്നയുടൻ എസി പ്രവർത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോർഡ്, ഇരിപ്പിടങ്ങൾ, എയർ ഫ്രഷ്നർ എന്നിവയിൽ നിന്നു പുറപ്പെടുന്ന ബെൻസൈം എന്ന വിഷ വാതകം മാരകമായ കാൻസർ രോഗത്തിനു കാരണമാകും. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ചൂടുകാലത്തു നിർത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളിൽ കയറിയ ഉടൻ എസി പ്രവർത്തിപ്പിക്കുന്ന ആൾക്ക് ഉയർന്ന തോതിൽ ഈ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിൽ ബൈൻസൈമിന്റെ അളവ് 2000 മുതൽ 4000 മി.ഗ്രാം വരെ ഉയരാൻ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയിൽ ബെൻസൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയർഫീറ്റാണ്. ബെൻസൈം വാതകം…

    Read More »
  • സിഖുകാരില്‍ യാചകരില്ല, പട്ടിണിപ്പാവങ്ങളും; അതിന്റെ കാരണമറിയുമോ?

    നമ്മില്‍ പലരും പല ദേശങ്ങളില്‍ താമസിക്കുന്നവരും ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെയും യാത്ര ചെയിതിട്ടുള്ളവരുമാണല്ലോ. ഒരു നേരത്തെ ഭക്ഷണത്തിന്ന് വേണ്ടി നമ്മുടെ നേര്‍ക്ക് കൈ നീട്ടുന്നവരെ ഇന്ത്യയിലങ്ങോളമിങ്ങോളം നിങ്ങള്‍ കണ്ടിരിക്കാം. അതിലെപ്പോഴെങ്കിലും തലപ്പാവ് ധരിച്ച സിഖുകാരന്‍ ഭിക്ഷ തേടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഓര്‍ത്ത് നോക്കൂ. സാധ്യതയില്ല. സിഖുകര്‍ യാചിക്കാറില്ല. സിഖുകാര്‍ ദുരിതമനുഭിച്ച 1984 കളിലെ സിഖ് കലാപങ്ങളില്‍ പോലും സിഖു സമൂഹത്തില്‍ നിന്ന് ഒരാള്‍ പോലും കൈ നീട്ടേണ്ടതായി വന്നിട്ടില്ല എന്നറിയുമ്പോള്‍ അത്ഭുതം തോന്നില്ലേ. സിഖ് മത വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ധര്‍മ്മബോധത്തിന്റെയും ആദര്‍ശത്തിന്റെയും പ്രതിഫലനം കൊണ്ട് മാത്രമാണ് സിഖുകാര്‍ യാചനയില്‍നിന്ന് വിട്ട് നില്‍ക്കുന്നത്. പൊതുവേ ദാനം ചെയ്യുന്നവരെന്ന് ഊറ്റം കൊള്ളുന്നവരാണ് പല പ്രമുഖമതവിശ്വാസികളും എന്നിടത്ത് സിഖ് സമൂഹം ഭിക്ഷ നല്‍കുന്നതിനെയും വാങ്ങുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് അവരുടെ സാമൂഹ്യബോധത്തിന്റെ മികച്ച ഉദാഹരണം കൂടിയാണ്. തങ്ങളുടെ മതത്തെ ചെറുതായി കാണാന്‍ സിഖുകള്‍ ആഗ്രഹിക്കുന്നില്ല. മിക്ക മതകേന്ദ്രങ്ങളുടെയും പള്ളികളുടെയും അമ്പലത്തിന്റെയും പുറത്ത് ഭിക്ഷ യാചിക്കുന്നവരെ നമ്മള്‍ സ്ഥിരം…

    Read More »
  • തിയറ്ററുകളില്‍ 50-ാം ദിവസവും നിറഞ്ഞാടി രോമാഞ്ചം; ഇതുവരെ നേടിയത്…

    മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓൾ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്ത് എത്തിയിരുന്നു ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. ഇപ്പോഴിതാ തിയറ്ററുകളിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. വൈഡ് റിലീസിൻറെ കാലത്ത് ലോംഗ് റൺ ലഭിക്കുന്ന സിനിമകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഏതാനും ചില സ്ക്രീനുകളിൽ മാത്രമല്ല ഈ ഘട്ടത്തിലും ചിത്രം പ്രദർശിപ്പിക്കുന്നത് എന്നതാണ് കൗതുകം. ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശനത്തിൻറെ 50-ാം ദിവസം ആഘോഷിക്കുന്നത് ഇന്നാണ്. നിർമ്മാതാക്കൾ അറിയിക്കുന്നത് പ്രകാരം കേരളത്തിൽ മാത്രം 107 സ്ക്രീനുകളിൽ ചിത്രം നിലവിൽ പ്രദർശിപ്പിക്കുന്നുണ്ട്. കളക്ഷൻ പരിശോധിച്ചാൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 41 കോടി ആണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 4.1 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയതെന്ന് വിവിധ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൻറെ ഇതുവരെയുള്ള ആഗോള…

    Read More »
  • അച്ഛന്റെ പൊന്നോമന പഠനത്തില്‍ മിടു മിടുക്കി; നടന്‍ ബൈജുവിന്റെ മകള്‍ ഐശ്വര്യ ഇപ്പോള്‍ ആരാണെന്ന് അറിയാമോ?

    ബാല താരമായി സിനിമയിലെത്തി പിന്നെ നായകന്‍, പ്രതിനായകന്‍, സഹതാരം എന്നീ നിലകളില്‍ തിളങ്ങിയ ഇപ്പോഴും മലയാള സിനിമയില്‍ സജീവമായ നടനാണ് ബൈജു സന്തോഷ്. 1981 ലാണ് അദ്ദേഹം സിനിമയിലേയ്ക്ക് എത്തുന്നത്. തന്റെ പത്താമത്തെ വയസിലാണ് അദ്ദേഹം ബാലചന്ദ്ര മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന ചത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. പിന്നീട് ഏകദേശം മൂന്നുറിലധികം ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോഴും സിനിമയില്‍ സജീവമാണ് ബൈജു. കൂടുതലും കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനാല്‍ തന്നെ നിരവധി ആരാധകരും ബൈജുവിനുണ്ട്. ഇപ്പോഴിതാ കാന്‍ മീഡിയയോട് ബൈജു തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. 1995 ലാണ് താരം വിവാഹിതനാകുന്നത്. രഞ്ജിതയാണ് ഭാര്യ. രണ്ട് മക്കളാണ് ഇവര്‍ക്ക്. ഭാര്യ ഹൗസ് വൈഫാണ്, മകള്‍ ഐശ്വര്യ ഡോക്ടറാണ്, കാരക്കോണം മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. മകന്‍ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു. ”വീട്ടുകാര്‍ എല്ലാവരും സിനിമ കാണും. ഞാനാണ് സിനിമ കുറവ് കാണുന്നത്. മകന്‍…

    Read More »
  • ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു… സിനിമാജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞു… സിനിമാജീവിതത്തിൽ സംഭവിച്ച പ്രതിസന്ധിഘട്ടത്തെക്കുറിച്ച് ചിമ്പു

    ഇടക്കാലത്ത് സിനിമാജീവിതത്തിൽ സംഭവിച്ച പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ചിമ്പു. തന്റെ സിനിമാജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞതായും ആരാധകരുടെ പിന്തുണയും പ്രചോദനവും മാത്രമാണ് പുതുജീവിതം സമ്മാനിച്ചതെന്നും ചിമ്പു പറഞ്ഞു. താൻ അഭിനയിച്ച് റിലീസ് ചെയ്യാനൊരുങ്ങുന്ന പത്ത് തല എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനാട്, വെന്ത് തനിന്തത് കാട് എന്നീ സിനിമകൾ ചെയ്തപ്പോൾ വേദികളിൽ സംസാരിക്കുമ്പോൾ വാക്കുകളിലുണ്ടായിരുന്ന ഊർജ്ജം എവിടെപോയെന്നും പലരും ചോദിച്ചിരുന്നുവെന്ന് ചിമ്പു പറഞ്ഞു. അതിന് കാരണമായി അദ്ദേഹം വ്യക്തമാക്കി. ‘മുമ്പെല്ലാം സംസാരിക്കുമ്പോൾ നല്ല ഊർജ്ജസ്വലനായാണ് സംസാരിച്ചിരുന്നത്. അതെല്ലാവരും കേട്ടിട്ടുണ്ടാവും. പുറത്തുനിന്ന് നോക്കുന്നവർ കരുതും ഈ പയ്യന് എന്താണ് പറ്റിയതെന്നും എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്നുമൊക്കെ. സത്യത്തിൽ വളരെ കഷ്ടത്തിലായിരുന്നു ആ സമയത്തെന്ന്’ ചിന്തു പറഞ്ഞു. ‘ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു. ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ…

    Read More »
  • സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ‘ഖുഷി’, റിലീസ് പ്രഖ്യാപിച്ചു; സെപ്തംബറില്‍ പ്രേക്ഷകരിലേക്ക്

    സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ഖുഷി’. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. എന്തായാലും ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാർത്ത. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ഒരു പോസ്റ്റർ പുറത്തുവിട്ടാണ് റിലീസ് തിയ്യതി അറിയിച്ചിരിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തടസ്സങ്ങളൊക്കെ നീങ്ങി ചിത്രം റിലീസാകുന്നുവെന്ന വാർത്ത പുറത്തുവന്ന സന്തോഷത്തിലാണ് ആരാധകർ. https://twitter.com/rameshlaus/status/1638839800429182976?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638839800429182976%7Ctwgr%5Ecd8e9ebe784423288f4563f9ee9c8316d95aeaa9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1638839800429182976%3Fref_src%3Dtwsrc5Etfw ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി…

    Read More »
  • ദര്‍ശന രാജേന്ദ്രന്റെ ‘പുരുഷ പ്രേതം’ ദൃശ്യങ്ങള്‍ പുറത്ത്; ചിത്രം നാളെ ഒടിടിയിൽ

    നടി ദർശന രാജേന്ദ്രൻ പ്രധാന വേഷത്തിലെത്തുന്ന ‘പുരുഷ പ്രേതം’ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ്. സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്നതാണ് ‘പുരുഷ പ്രേതം’. ‘പുരുഷ പ്രേതം’ ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കും. നാളെ റിലീസാകുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തുവിട്ടും. സോണി ലിവിലാണ് ‘പുരുഷ പ്രേത’മെന്ന ചിത്രം 24 മുതൽ സ്‍ട്രീമിംഗ് തുടങ്ങുക. ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സംവിധായകൻ ക്രിഷാന്ദ് തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സുഹൈൽ ബക്കർ ആണ്. സെബാസ്റ്റ്യനെ മാത്രമല്ല, മുഴുവൻ കേരള പോലീസിനെയും കുഴപ്പിച്ച ഒരു ഡെഡ് ബോഡി! ഈ കിടിലൻ എന്റർടെയ്‌നർ മാർച്ച് 24 മുതൽ Sony LIVൽ എത്തുന്നു.#PurushaPretham #SonyLIV #PurushaPrethamOnSonyLIV @darshanarajend @krishand_rk @maalaparvathi1 pic.twitter.com/q27EM5JDIH — Sony LIV (@SonyLIV) March 23, 2023 മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി…

    Read More »
  • അര്‍ജുൻ അശോകനും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ത്രിശങ്കു’, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    അച്യുത് വിനായകിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രമായ ‘ത്രിശങ്കു’. സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ ‘ത്രിശങ്കു’ നിർമിച്ചിരിക്കുന്നത്. വിഷ്‍ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്‍സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്‍സ്കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് കൃഷ്‍ണ, സെറിൻ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ജയേഷ് മോഹൻ, അജ്‍മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും. പ്രശസ്‍ത നിയോ-നോയിർ ചലച്ചിത്ര നിർമ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽതന്നെ ഏറ്റവും നല്ല കണ്ടന്റ് ഉണ്ടാക്കുന്നന്നതാണ് മലയാളം സിനിമകളെന്നും ‘ജോണി ഗദ്ദാർ’, ‘അന്ധാധുൻ’, ‘മോണിക്ക’, ‘ഓ മൈ…

    Read More »
Back to top button
error: