HealthLIFE

‘സ്‌ട്രെസ്’ കുറയ്ക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

സ്ട്രെസ്’ അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തിൽ പലരുടെയും സന്തതസഹചാരിയാണ് ‘സ്‌ട്രെസ്’. പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദം ഉണ്ടാകാം. യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. നമ്മുടെ കയ്യിൽ നിൽക്കുന്നില്ലെങ്കിൽ, ഉറപ്പായും ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുക. അതോടൊപ്പം സമ്മർദ്ദങ്ങളെ കുറയ്ക്കാൻ ചില ഭക്ഷണങ്ങൾക്ക് കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ സമ്മർദ്ദത്തെ നേരിടാൻ വേണ്ടുന്ന ഊർജം ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. നേന്ത്രപ്പഴമാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും നേന്ത്രപ്പഴം ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതാണ്.
  2. ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഓറഞ്ചിൽ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.
  3. പ്രോട്ടീനുകൾ ധാരാളം അടങ്ങിയതാണ് ‘നട്സ്’. ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ ഇവ ‘സ്‌ട്രെസ്’ കുറയ്ക്കാൻ മികച്ചതാണ്. നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. അതിനാൽ പതിവായി ഒരു പിടി നട്സ് കഴിക്കാം
  4. ഡാർക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ‘സ്‌ട്രെസ്’ കുറയ്ക്കാൻ സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയും രക്തസമ്മർദ്ദം കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. അതിനാൽ ഇവയും കഴിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: