LIFE
-
ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ പോസ്റ്റര്‍ പുറത്തു
പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷ്’ ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ അപ്ഡേറ്റിന് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ‘ആദിപുരുഷ്’ എന്ന ചിത്രത്തിൻ്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ആദിപുരുഷ്’ റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. രാമ നവമി ദിവസമായ ഇന്ന് ചിത്രത്തിന്റെ പ്രമോഷൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ‘ആദിപുരുഷി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യാകുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. View this post on Instagram A post shared by Kriti (@kritisanon) നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » -
കട്ടന്‍ചായക്കു മുട്ടൻ ഗുണങ്ങൾ, പക്ഷേ അമിതമായാല്‍ കട്ടൻ ചായയും ദോഷകരം
മിതമായ അളവില്‍ കട്ടന്‍ചായ ആരോഗ്യകരമാണ്. എന്നാല്‍ അമിതമായാല്‍ അത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. മിതമായ അളവില്‍, അതായത് ദിവസം ഏതാണ്ട് 4 കപ്പ് വരെ, കട്ടന്‍ചായ കുടിക്കുന്നത് സുരക്ഷിതമാണ്. ഇതില്‍ കഫീന്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അളവ് കൂടിയാല്‍ ദോഷകരമാണ്. കട്ടന്‍ചായ അമിതമായാല്‍ ചെറിയ തലവേദന മുതല്‍ ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും വരെ കാരണമായേക്കാം. കട്ടന്‍ചായയില്‍ ധാരാളം ടാനിനുകള്‍ ഉണ്ട്. ഇതാണ് ചായയ്ക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നല്‍കുന്നത്. കട്ടന്‍ചായ കൂടുതല്‍ കുടിച്ചാല്‍ ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും. ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്ക്കു കാരണമാകും. കൂടാതെ, വര്‍ധിച്ച ഹൃദയമിടിപ്പിനും ശരിയായ മര്‍ദ്ദത്തില്‍ ഹൃദയത്തിന് രക്തം പമ്പു ചെയ്യാന്‍ സാധിക്കാത്തതു മൂലമുള്ള ഹൃദയത്തകരാറിനും കാരണമാകും. കൂടിയ അളവില്‍ പതിവായി ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കു കാരണമാകും. വയറുവേദന, ഗ്യാസ്ട്രബിള്‍, ഓക്കാനം, ഛര്‍ദി, ഉദരത്തിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഉണ്ടാകാം. 10 ഗ്രാമിലധികം കഫീന്‍ അടങ്ങിയ കട്ടന്‍ചായ കൂടിയ അളവില്‍ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന്…
Read More » -
‘ചൂടുവെള്ളം’ ശാരീരികാരോഗ്യത്തിന് ഏറെ ഗുണകരം, വെറുംവയറ്റിലെ വെള്ളം കുടിയോ…? അറിയാം ‘വെള്ളം കുടി’യുടെ ഗുണദോഷങ്ങൾ
കാര്യം ലളിതമാണ്. പക്ഷേ പലരും പരിഗണിക്കാറില്ല. ചൂടുവെള്ളത്തിൻ്റെ മഹത്വം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. സ്ത്രീകൾക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. വയറിലെ മസിലുകള്‍ക്ക് ആയാസം പകരാന്‍ ചൂടുവെള്ളത്തിന് കഴിയും. ഇതിലൂടെ വേദനയും കുറയും. പോഷകങ്ങളെ വളരെ വേഗത്തില്‍ വിതരണം ചെയ്യാന്‍ സഹായിക്കുന്നു. മലബന്ധം അകറ്റുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സിഫൈ ചെയ്യാന്‍ ചൂടുവെള്ളം സഹായിക്കുന്നു. ഭക്ഷണശേഷം ചൂടുവെള്ള കുടിക്കുന്നത് ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. ദഹനസമയത്ത് നഷ്ടപ്പെടുന്ന ഫ്ലൂയിഡുകളെ വീണ്ടും നിറച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഭക്ഷണം കഴിഞ്ഞ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും. ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു മുന്‍പ് ചൂടുവെള്ളം കുടിക്കുന്നത് ഉപാപചയപ്രവര്‍ത്തനങ്ങളെ 32 ശതമാനം വര്‍ധിപ്പിക്കും…
Read More » -
സത്യഗ്രഹസ്മരണയിൽ വൈക്കം പഴയ ബോട്ട് ജെട്ടി
കോട്ടയം: അവർണ- സവർണ വ്യത്യാസമില്ലാതെ ദേശസ്നേഹികൾ എല്ലാവരും ഒരുമിച്ചുനിന്ന് അയിത്തത്തിനെതിരെ പോരാടിയ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ സത്യഗ്രഹകാലത്തിന്റെ ഓർമയുടെ ശേഷിപ്പായി വൈക്കം പഴയ ബോട്ട് ജെട്ടി ഒരു ചരിത്രസ്മാരകം പോലെ നിലകൊള്ളുന്നു. വൈക്കം സത്യഗ്രഹത്തിന് പ്രചോദനവും ആവേശവുമായി മാറിയത് മഹാത്മാഗാന്ധിയുടെ വരവാണ്. 1925 മാർച്ച് ഒൻപതിന് സത്യഗ്രഹത്തിൽ പങ്കെടുക്കാനായി എറണാകുളത്തുനിന്ന് കായൽമാർഗമെത്തിയ മഹാത്മാഗാന്ധി വൈക്കം ബോട്ട്ജെട്ടിയിലാണ് വന്നിറങ്ങിയത്. ഗാന്ധിജിയെ ഇവിടെവെച്ച് കെ. കേളപ്പന്റെ നേതൃത്വത്തിൽ ജനങ്ങൾ മംഗളപത്രം നൽകി സ്വീകരിച്ചു. അന്നേദിവസം മൗനവ്രതത്തിൽ ആയതിനാൽ അദ്ദേഹം ആരോടും സംസാരിച്ചില്ല. ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനവുമായിരുന്നു ഇത്. ഒരു നാടിന്റെ ഐതിഹാസിക പോരാട്ടത്തിന്റെ ഭാഗമായ വൈക്കം പഴയ ബോട്ട് ജെട്ടി ജലഗതാഗതത്തിനും ടൂറിസത്തിനും ഉപയോഗിക്കപ്പെട്ടു. മറുകരയുമായും എറണാകുളമുൾപ്പെടെയുള്ള വലിയ പട്ടണങ്ങളിലേക്കും വൈക്കത്തുകാരുടെ എളുപ്പമാർഗമായി ബോട്ട് ജെട്ടി മാറി. പഴയ ബോട്ട് ജെട്ടിയ്ക്ക് സമീപമായി പണിപൂർത്തിയായ പുതിയ ബോട്ട് ജെട്ടിയിൽ നിന്നാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. 2021ൽ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ 42…
Read More » -
എന്തുകൊണ്ട് പുതിനയില കഴിക്കണം ?
ഡയറ്റില്‍ അഥവാ ഭക്ഷണത്തില്‍ കാര്യമായ ശ്രദ്ധയുണ്ടെങ്കില്‍ തന്നെ ഒരു പരിധി വരെ നമുക്ക് ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കാവുന്നതേയുള്ളൂ. ഭക്ഷണത്തിലൂടെ പല അവശ്യഘടകങ്ങളും നാം നേടുന്നുണ്ട്. ഇവയെല്ലാം തന്നെ ശരീരത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്രദവുമാകുന്നു. ഇങ്ങനെ ഉപയോഗം വരുന്ന അവശ്യഘടകങ്ങളില്‍ കുറവ് സംഭവിക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം നിത്യജീവിതത്തില്‍ നമ്മെ വേട്ടയാടിത്തുടങ്ങും. ഇവിടെയിപ്പോള്‍ പരമ്പരാഗതമായിത്തന്നെ ഒരു ഔഷധമെന്ന നിലയില്‍ കണക്കാക്കപ്പെടുന്ന പുതിനയിലയുടെ ചില ഗുണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. ചായയിലും ജ്യൂസിലും സലാഡുകളിലും മറ്റ് പല വിഭവങ്ങളിലുമെല്ലാം ചേര്‍ത്ത് പുതിനയില നാം കഴിക്കാറുണ്ട്. എന്താണ് ഇത് കഴിക്കുന്നത് കൊണ്ട് നമുക്കുണ്ടാകുന്ന മാറ്റങ്ങള്‍? അറിയാം… സ്ട്രെസ് അകറ്റാൻ മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാത്തവര്‍ ഇന്ന് വിരളമായിരിക്കും. വീട്ടില്‍ നിന്നോ ജോലിസ്ഥലത്ത് നിന്നോ എല്ലാമായി ഏതെങ്കിലും വിധേന മാനസികസമ്മര്‍ദ്ദം നേരിടുന്നവരാണ് അധികപേരും. ഈ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അഥവാ സ്ട്രെസില്‍ നിന്ന് നമ്മെ അകറ്റാൻ പുതിനയില സഹായിക്കുന്നു. രക്തത്തിലെ ‘കോര്‍ട്ടിസോള്‍’ നില നിയന്ത്രിച്ചുകൊണ്ടാണ് പുതിനയില സ്ട്രെസ് നിയന്ത്രിക്കുന്നത്. നമുക്ക്…
Read More » -
വൈക്കം സ്മരണകൾ: ഗാന്ധിജിക്ക് അയിത്തം കൽപിച്ച ഇണ്ടംതുരുത്തി മന
കോട്ടയം: അയിത്തോച്ചാടനത്തിനെതിരേ രാജ്യം കണ്ട ഏറ്റവും വലിയ സത്യഗ്രഹം ശതാബ്ദി ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ വൈക്കത്തെ ചരിത്രസ്മരണകളും ഓർമപുതുക്കി പുതുതലമുറയുടെ മുന്നിലേക്ക് എത്തുകയാണ്. വൈക്കം മഹാദേവ ക്ഷേത്ര പരിസരത്തെ നിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്രത്തിനായി അവർണവിഭാഗമായി കണക്കാക്കപ്പെട്ട മനുഷ്യർ നടത്തിയ വൈക്കം സത്യഗ്രഹ സമരം വളരം പെട്ടെന്നാണ് രാജ്യശ്രദ്ധ പിടിച്ച് പറ്റിയത്. മഹാത്മാ ഗാന്ധിയുടെയും മഹാദേവ ദേശായിയുടെയും പെരിയോർ ഇ.വി രാമസ്വാമി നായ്ക്കരുടെയുമെല്ലാം കടന്നുവരവിലൂടെയും പങ്കാളിത്തത്തിലൂടെയും സത്യഗ്രഹം ദേശീയ പ്രാധാന്യമുള്ള സമരമായി മാറ്റി. ഗാന്ധിജിയുടെ വരവിലൂടെ ഇന്നും ചരിത്രസ്മാരകമായി നിലകൊള്ളുന്ന ഒന്നാണ് ക്ഷേത്രത്തിന്റെ വടക്കേനടയിൽ നിലകൊള്ളുന്ന ഇണ്ടംതുരുത്തി മന. ഗാന്ധിജിക്ക് അയിത്തം കൽപിച്ച് പുറത്തിരുത്തിയ ഇണ്ടൻതുരുത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയുടെയും സവർണമേധാവിത്വത്തിന്റെയും അടയാളമായ ഇണ്ടംതുരുത്തി മന. 1925 മാർച്ച് പത്തിനാണ് മഹാത്മാ ഗാന്ധി വൈക്കത്തെ ഇണ്ടംതുരുത്തി മനയിലെത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരി അടക്കമുള്ള സവർണ്ണ ഹിന്ദു മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. മഹാദേവ ദേശായി, രാമദാസ് ഗാന്ധി, സി രാജഗോപാലാചാരി, ടി.ആർ കൃഷ്ണസ്വാമി അയ്യർ തുടങ്ങിയവർ…
Read More » -
‘പൊന്നിയിൻ സെൽവൻ’ രണ്ടിന്റെ ട്രെയിലർ 29ന്, ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്
മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയിരുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ടപൊന്നിയിൻ സെൽവന്റെട ട്രെയിലർ 29ന് പുറത്തുവിടാനിരിക്കെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവനി’ൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ജയം രവിയെയും ജയറാമിനെയുമൊക്കെ ട്രെയിലറിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയിൽ കാണാം. എന്തായാലും പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകർ. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. What happens #BehindTheScenes is what matters for what you see on the screen!Get a glimpse of what is to come in the #PS2Trailer!…
Read More » -
ഷൈൻ ടോം ചാക്കോയുടെ നായികയായി അഹാന കൃഷ്‍ണ; ‘അടി’യുടെ ടീസര്‍ പുറത്തു
അഹാന കൃഷ്‍ണ ചിത്രം ‘അടി’ വളരെ നാളുകൾക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുൽഖർ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം. രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു…
Read More » -
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയം… വെറും വയറ്റിൽ ഇത് കുടിക്കുന്നത് കൂടുതൽ ഫലപ്രദം
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് അടിവയറ്റിലെ കൊഴുപ്പ്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയർ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ചേരുവകളാണ് ജീരകവും ഉലുവയും. ഇവ രണ്ടും ചേർത്തുള്ള പാനീയം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഡയറ്റീഷ്യൻ ശിഖ കുമാരി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പേജിൽ പറയുന്നു. ദിവസേന ജീരകവും ഉലുവയും ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക. ശേഷം വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് കൂടുതൽ ഫലം നൽകുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സുഗമമാക്കും. ഇത് കൂടുതൽ മെച്ചപ്പെട്ട ശാരീരിക പ്രവർത്തനത്തിലേക്ക് നയിക്കുന്നു. ഗ്യാസ്ട്രിക് ഗ്രന്ഥികളുടെ സ്രവണം ഉത്തേജിപ്പിക്കുന്ന ജീരകത്തിൽ കാണപ്പെടുന്ന തൈമോൾ എന്ന സംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം. വയറ്റിലെ കൊഴുപ്പും ആർത്തവം മൂലമുണ്ടാകുന്ന വീക്കവും ശരീരഭാരം കുറയ്ക്കാനും ഈ പാനീയത്തിന് കഴിവുണ്ട്. ഉലുവയും ജീരകവും ആന്റി ഓക്സിഡൻറുകൾ…
Read More » -
പൊന്തൻപുഴ വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം; വലിയ പടയണി ഇന്ന്
മണിമല: വനത്തിനുള്ളിൽ വാഴുന്ന തച്ചരിക്കലമ്മയ്ക്ക് ഭക്തരുടെ പടയണി സമർപ്പണം. പൊന്തൻപുഴ വനത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ഏഴ് നാൾ നീളുന്ന പടയണി ഉത്സവം. പച്ചപ്പാളിൽ വരച്ചെടുത്ത കോലങ്ങൾ തുള്ളി ഒഴിയുമ്പോൾ ദേവീകടാക്ഷമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പടയണി. തപ്പും കൈമണിയും ചേർന്ന താളത്തിൽ ആർപ്പുവിളകളോടെ പടയണിക്കളത്തിൽ ചൂട്ടുകറ്റ എരിഞ്ഞു തുടങ്ങുമ്പോൾ ആലപ്രയിൽ പടയണിക്കാലത്തിനും തുടക്കമാകും. പടയണിയെന്ന അനുഷ്ഠാനകലാരൂപം നടക്കുന്ന കോട്ടയം ജില്ലയിലെ ഏക ക്ഷേത്രമാണ് ആലപ്ര ശ്രീഭദ്രകാളി ക്ഷേത്രം. ദാരിക നിഗ്രഹത്തിന് ശേഷം കോപാകുലയായ ഭദ്രകാളിയെ അനുനയിപ്പിക്കാൻ ശിവന്റെ ഭൂതഗണങ്ങൾ ദേവിയുടെ രൂപം പച്ചപ്പാളയിൽ വരച്ച് തുള്ളിയെന്നതാണ് പടയണിയുടെ ആധാരം. പച്ചപ്പാള ചെത്തി പ്രകൃതികൊണ്ടുള്ള നിറങ്ങൾ ഉപയോഗിച്ചാണ് വിവിധ കോലങ്ങൾ വരച്ചെടുക്കുന്നത്. പ്രത്യേക ആകൃതിയിൽ വെട്ടിയെടുത്ത തടിയിൽ തോൽ പൊതിഞ്ഞുണ്ടാക്കുന്ന തപ്പെന്ന വാദ്യ ഉപകരണവും കൈമണിയുമാണ് ഉപയോഗിക്കുന്നത്. ഗണപതി, മറുത, മാടൻ, പക്ഷി, യക്ഷി, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നിങ്ങനെ വിവിധ കോലങ്ങൾ പാട്ടിനൊത്ത് കളത്തിൽ തുള്ളി ഒഴിയും.…
Read More »