‘ചൂടുവെള്ളം’ ശാരീരികാരോഗ്യത്തിന് ഏറെ ഗുണകരം, വെറുംവയറ്റിലെ വെള്ളം കുടിയോ…? അറിയാം ‘വെള്ളം കുടി’യുടെ ഗുണദോഷങ്ങൾ
കാര്യം ലളിതമാണ്. പക്ഷേ പലരും പരിഗണിക്കാറില്ല. ചൂടുവെള്ളത്തിൻ്റെ മഹത്വം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. സ്ത്രീകൾക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. വയറിലെ മസിലുകള്‍ക്ക് ആയാസം പകരാന്‍ ചൂടുവെള്ളത്തിന് കഴിയും. ഇതിലൂടെ വേദനയും കുറയും. പോഷകങ്ങളെ വളരെ വേഗത്തില്‍ വിതരണം ചെയ്യാന്‍ സഹായിക്കുന്നു. മലബന്ധം അകറ്റുന്നു.
ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സിഫൈ ചെയ്യാന്‍ ചൂടുവെള്ളം സഹായിക്കുന്നു. ഭക്ഷണശേഷം ചൂടുവെള്ള കുടിക്കുന്നത് ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. ദഹനസമയത്ത് നഷ്ടപ്പെടുന്ന ഫ്ലൂയിഡുകളെ വീണ്ടും നിറച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഭക്ഷണം കഴിഞ്ഞ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും.
ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു മുന്‍പ് ചൂടുവെള്ളം കുടിക്കുന്നത് ഉപാപചയപ്രവര്‍ത്തനങ്ങളെ 32 ശതമാനം വര്‍ധിപ്പിക്കും എന്ന് അടുത്തിടെ നടന്ന പഠനം തെളിയിക്കുന്നു. ഗര്‍ഭപാത്രത്തിലെ കട്ടിയുള്ള മസിലുകള്‍ക്ക് അയവു വരുത്തി രക്തപ്രവാഹം വര്‍ധിക്കാന്‍ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതു മൂലം സാധിക്കും. ചൂടുവെള്ളത്തെ വാസോഡൈലേറ്റര്‍ എന്നാണ് വിളിക്കുന്നത്.
രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഊർജം പ്രദാനം ചെയ്യും
ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് പലപ്പോഴും ക്ഷീണവും ഉൽസാഹക്കുറവുമൊക്കെ അനുഭവപ്പെടുക. നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന സമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. അതിരാവിലെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷൻ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കഴിയും.
ദഹനപ്രക്രിയ എളുപ്പത്തിലാക്കും
വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. കുടലിന്റെ ആരോഗ്യത്തിനും രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലം ഗുണം ചെയ്യും.
മെറ്റബോളിസം മെച്ചപ്പെടുത്തും
മെറ്റബോളിസം മെച്ചപ്പെടുത്താനും വെറുംവയറിൽ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടുതൽ കലോറി എരിച്ചു കളയാനും നല്ലതാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ശീലവും ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ചർമത്തിനും ഗുണം ചെയ്യും
ചർമസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരുഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്. ചർമത്തിൽ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നതിനു പിന്നിൽ നിർജലീകരണവും ഒരു കാരണമാണ്. അതിനാൽ അവയെല്ലാം പ്രതിരോധിക്കാൻ എഴുന്നേറ്റയുടൻ ഒരുഗ്ലാസ് വെള്ളം കുടിക്കാം.
അസിഡിറ്റി കുറയ്ക്കും
വയറെരിച്ചിലും അസിഡിറ്റിയും പോലുള്ള പ്രശ്നങ്ങളാൽ പൊറുതിമുട്ടുന്നവർക്കും സ്വീകരിക്കാവുന്ന ഒരു മാർഗമാണിത്.
മുടിയുടെ വളർച്ചയ്ക്ക്
മുടികൊഴിച്ചിലും ആരോഗ്യകരമല്ലാത്ത മുടിയുടെ വളർച്ചയുമൊക്കെ പലരും നേരിടുന്ന പ്രശ്നങ്ങളാണ്. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കിൽ മുടിയുടെ ആരോഗ്യവും തകരാറിലാകും. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും. വേണ്ടത്ര വെള്ളം കിട്ടാത്ത പക്ഷമാണ് മുടിയുടെ വേരുകൾ വരണ്ടുംപൊട്ടിയും പോകുന്നത്.