FoodLIFE

കാര്‍ഷിക വിളകള്‍ക്കും ഇനി ഡോക്ടര്‍

വയനാട്: ക്രോപ്പ് ഡോക്ടർ പദ്ധതി തൊണ്ടാർനാട് കൃഷിഭവനിൽ ആരംഭിച്ചു. 2022 – 23 ജനകീയാസൂത്രണ പദ്ധതിയിലും സ്മാർട്ട് കൃഷിഭവൻ പദ്ധതിയിലും ഉൾപ്പെടുത്തിയാണ് ക്രോപ്പ് ഡോക്ടർ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടാർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി കർഷകനായ മാത്യു തുമ്പശ്ശേരിക്ക് മരുന്ന് നൽകി നിർവഹിച്ചു.

കാർഷിക വിളകളിൽ രോഗകീട പ്രശ്നങ്ങൾ നേരിടുന്ന കർഷകർ കൃഷിഭവനിൽ നേരിട്ട് വന്ന് പരിശോധിച്ച് മരുന്ന് നൽകുന്ന പദ്ധതിയാണ് ക്രോപ്പ് ഡോക്ടർ പദ്ധതി. അലോപ്പതി, ആയുർവേദം, ഹോമിയോ ഹോസ്പിറ്റലുകളിൽ നിന്നും രോഗങ്ങൾക്ക് മരുന്ന് നൽകുന്നത് പോലെ കൃഷിഭവനിൽ നിന്നും മരുന്ന് നൽകുന്ന ക്രോപ്പ് ഡോക്ടർ പദ്ധതി കർഷകർക്ക് ആശ്വാസമാകും.

ആഴ്ച്ചയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും പരിശോധന ലഭ്യമാകുക. രണ്ട് ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി കൃഷിഭവനിൽ തുടങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ ആമിന സത്താർ, കുസുമം, കൃഷി ഓഫീസർ പി.കെ മുഹമ്മദ് ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: