LIFE

  • ലിംഗത്തിലെ അണുബാധ; വൈദ്യസഹായം തേടാൻ പുരുഷൻമാർ മടിക്കരുത്

    ലിംഗത്തിലെ അണുബാധ പുരുഷന്മാരില്‍ ഒരു സാധാരണ പ്രശ്നമാണ്. പക്ഷേ, മിക്ക പുരുഷന്മാരും സംസാരിക്കാൻ മടിക്കുകയും പലപ്പോഴും ചികിത്സ ലഭിക്കാതെ പോകുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെല്ലാം ലിംഗത്തില്‍ അണുബാധയുണ്ടാക്കും. ലിംഗത്തിലെ അണുബാധകള്‍ സൗമ്യവും എളുപ്പത്തില്‍ ചികിത്സിക്കാവുന്നതുമായ അവസ്ഥകള്‍ മുതല്‍ കഠിനമോ വിട്ടുമാറാത്തതോ ആയ രോഗങ്ങള്‍ വരെയാകാം. ബാലനൈറ്റിസ്, പോസ്‌തിറ്റിസ്, ബാലനോപോസ്റ്റിറ്റിസ് എന്നിവയാണ് ലിംഗത്തെ ബാധിക്കുന്ന മൂന്ന് പ്രധാന അണുബാധകള്‍. ഗ്ലാൻസ് എന്നറിയപ്പെടുന്ന ലിംഗത്തിന്റെ തലയിലെ വീക്കം ആണ് ബാലനിറ്റിസ്. അഗ്രചര്‍മ്മത്തിന്റെ അല്ലെങ്കില്‍ പ്രീപ്യൂസിന്റെ വീക്കമാണ് പോസ്‌തിറ്റിസ്. ബാലനിറ്റിസും പോസ്‌റ്റിറ്റിസും ഒരുമിച്ച്‌ ഉണ്ടാകുന്നതാണ് ബാലനോപോസ്റ്റിറ്റിസ്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്‌, 3-11 ശതമാനം പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് ബാലനിറ്റിസ്. ലിംഗത്തില്‍ നിന്നുള്ള വെള്ളയോ പച്ചയോ സ്രവങ്ങള്‍ ലൈംഗികമായി പകരുന്ന അണുബാധയുടെ ലക്ഷണമാകാം. ഇത് ചിലപ്പോള്‍ യൂറിത്രൈറ്റിസ് എന്ന രോഗം മൂലമാകാം. മൂത്രമൊഴിക്കുമ്ബോള്‍ നീറ്റലും വേദനയും അനുഭവപ്പെടുകയാണെങ്കില്‍, ഇത് ശരീരത്തിലെ ജലാംശം കുറയുന്നതിന്റെയോ മൂത്രാശയ അണുബാധയുടെയോ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.…

    Read More »
  • കയ്യിൽ തോക്കേന്തി നയൻസ്, ‘ജവാൻ’ വൻ അപ്ഡേറ്റ്

    ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. നയൻതാരയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി അടുത്തിടെ വന്ന പ്രിവ്യു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു തെന്നിന്ത്യൻ ടച്ചുള്ള ആക്ഷൻ പാക്ക്ഡ് ചിത്രം ആകും ജവാൻ എന്നാണ് ഇവയിൽ നിന്നും ലഭിച്ച സൂചനകൾ. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. കയ്യിൽ തോക്കേന്തി, കൂളിം​ഗ് ​ഗ്ലാസ് ധരിച്ച് മാസായി നിൽക്കുന്ന നയൻതാരയെ പോസ്റ്ററിൽ കാണാം. ‘കൊടുങ്കാറ്റിനു മുൻപേ വരുന്ന ഇടിമുഴക്കമാണ് അവൾ’, എന്നാണ് പോസ്റ്റർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. ആറ്റ്ലിയുടെയും നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ്…

    Read More »
  • പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് ചിന്താ ജെറോം

    പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് ചിന്താ ജെറോം. ദുൽഖറിന്റെ നായികയായി അഭിനയിക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണമെന്നാണ് ആ​ഗ്രഹമെന്നും ചിന്താ ജെറോം പറഞ്ഞു. “എനിക്ക് ദുൽഖറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയെ അറിയാം. പക്ഷേ ദുൽഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുൽഖറിന്റെ നായിക ആവണമെന്നല്ല ഉദ്ദേശിച്ചത് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണം എന്നാണ്. സണ്ണി വെയ്ൻ എന്റെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത ഫ്രണ്ട് ആണല്ലോ ദുൽഖർ, ആ വഴിക്കും എളുപ്പമാണ്”, ചിന്ത പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ചിന്തിയുടെ പ്രതികരണം. തനിക്ക് പ്രിയപ്പെട്ട നായികമാരെ കുറിച്ചും ചിന്താ ജെറോം സംസാരിച്ചു. “ഓരോ ഘട്ടത്തിലും ഓരോ നായികമാരെയാണ് എനിക്ക് ഇഷ്ടം. ശോഭനയെ വളരെയധികം ഇഷ്ടമായിരുന്നു. മഞ്ജു വാര്യരെ ഇഷ്ടമാണ്. നിഖില വിമലിനെ ഇഷ്ടമാണ്. റീമ, പാവർവതിയെ ഒക്കെ ഇഷ്ടമാണ്. നിഖില അഭിമുഖങ്ങളിൽ ഒക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമാണ്. ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്”, എന്നും ചിന്ത…

    Read More »
  • വീര വീര ‘മാവീരൻ’; ചിത്രം വൻ ഹിറ്റിലേക്ക്, ഇതുവരെ നേടിയത്

    ശിവകാർത്തികേയൻ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘മാവീരൻ’. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘മാവീരൻ’ വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. തമിഴ്‍നാട്ടിൽ ‘മാവീരൻ’ 10.20 കോടി കഴിഞ്ഞ ദിനം നേടിയപ്പോൾ ആകെ കളക്ഷൻ 26.70 കോടി രൂപയായി. ശിവകാർത്തികേയന്റെ ‘മാവീരൻ’ 7.61, 9,34 കോടിയാണ് രണ്ട് ദിനങ്ങളിലായി നേടിയിരുന്നത്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരൻ പൊളിറ്റിക്കൽ ഫാന്റസി ആക്ഷൻ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് തുണയാകുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ശിവകാർത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ. https://twitter.com/rameshlaus/status/1680919208031289345?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1680919208031289345%7Ctwgr%5E88c001d1f1a92b29ce8f48afb767cf38aaab8570%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1680919208031289345%3Fref_src%3Dtwsrc5Etfw ശിവകാർത്തികേയൻ നായകനായി ഇതിനു മുമ്പ് തിയറ്ററുകളിൽ എത്തിയത് ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സർട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്.…

    Read More »
  • ഇരുവരും പരസ്പരം അൺഫോളോ ചെയ്തു, പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു; അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം

    ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. ​ഗായികയ്ക്ക് പുറമെ അവതാരികയായിട്ടും അമൃത പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരുവർഷം മുൻപാണ് അമൃതയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും വിവാഹിതരായത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗോപി സുന്ദറും അമൃതയും ആണ് ചർച്ചാ വിഷയം. അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. അതിന് കാരണമായി സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. രണ്ട്, 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചെന്ന് പറഞ്ഞ് പലരും രംഗത്തെത്തുക ആയിരുന്നു. അതേസമയം, പ്രണയ പോസ്റ്റ് ഒഴികെ ഇരുവരും ഒന്നിച്ചുള്ള മറ്റ് ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാ​ഗ്രാമിൽ ഉണ്ട്. വേർപിരിയൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണെങ്കിലും അമൃതയോ ​ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. “പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്…

    Read More »
  • ഏത്തപ്പഴം കൊണ്ട് രുചികരമായ ഹല്‍വ തയ്യാറാക്കാം

    ഏത്തപ്പഴം വച്ച് നമ്മള്‍ ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്.എന്നാല്‍ ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഏത്തപ്പഴം കൊണ്ട്  ഹല്‍വ തയ്യാറാക്കിയാലോ  ? ഇതിനായി ആദ്യം വേണ്ടത് ഏത്തപ്പഴം എടുത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുകയാണ്. പേസ്റ്റ് പോലെ അരച്ചെടുക്കണം.പിന്നീട് ചുവട് നല്ല കട്ടിയുള്ള ഒരു പാത്രം എടുത്ത് ചൂടാക്കാം.ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. തീ നല്ലതുപോലെ ചൂടായി വരുമ്ബോള്‍ നമ്മള്‍ അടിച്ചു വെച്ച ഏത്തപ്പഴത്തിന്റെ കുറുക്ക് ഇതിലേക്ക് ഒഴിച്ച്‌ ഇളക്കുക. നിറംമാറി തുടങ്ങുമ്ബോള്‍ ഇതിലേക്ക് കുറച്ച്‌ ഏലക്ക പൊടിയും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഇട്ടു കൊടുത്ത് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.   പാത്രത്തിന്റെ അടിയില്‍ പിടിച്ചു പോകാതിരിക്കാൻ ഇതിലേക്ക് നെയ്യ് ഇടയ്ക്കിടയ്ക്ക് ഒഴിച്ച്‌ കൊടുത്തു കൊണ്ടിരിക്കാം. പാത്രത്തില്‍ നിന്നും വിട്ടു വരുന്ന പരുവം ആവുമ്ബോള്‍ നെയ് പുരട്ടിയ മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റാം. ഇത് സെറ്റായി കഴിയുമ്ബോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച്‌ കഴിക്കാം.

    Read More »
  • രുചികരമായ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കാം

    ആഘോഷങ്ങൾ ഏതു തന്നെയായാലും മലയാളിക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ് മിക്സ്ചർ.കടലമാവ് ചെറിയ കൊള്ളികളായും കുമിളകളായും തിളക്കുന്ന എണ്ണയിലേക്ക് പ്രത്യേക അച്ചുകളിലൂടെ കടത്തിവിട്ട് പൊരിച്ചെടുത്ത് അതിൽ പലതരത്തിലുള്ള കടലകൾ വറുത്തിട്ടാണ് മിക്സ്ചർ ഉണ്ടാക്കുന്നത്. എരിവും മധുരവും ഉപ്പുമുള്ള പലതരം മിക്ചറുകൾ ലഭ്യമാണ്. മിശ്രണം ചെയ്തത് എന്ന അർത്ഥത്തിലുള്ള മിക്സ് എന്ന ആംഗലേയപദത്തിൽനിന്നാവണം മിക്സ്ചർ എന്ന പേരു വന്നത്. രുചികരമായ മിക്സ്ചർ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ കടലമാവ് – അരക്കിലോ പൊട്ടുകടല – 100 ഗ്രാം കപ്പലണ്ടി – 100 ഗ്രാം വെളുത്തുള്ളി – 5-6 എണ്ണം ചതച്ചത് ഉപ്പ് – പാകത്തിന് കറിവേപ്പില – പാകത്തിന് കായം – ഒരു നുള്ള് എണ്ണ – വറുക്കാന്‍ പാകത്തിന് മുളക് പൊടി- കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ആദ്യമായി പകുതി കടല മാവ് എടുത്ത് അതിലേക്ക് കായം പൊടിച്ചത്, ഉപ്പ്, അല്‍പം മുളക് പൊടി എന്നിവ മിക്‌സ് ചെയ്ത് ഇടിയപ്പത്തിന്റെ പാകത്തില്‍…

    Read More »
  • കൊളസ്ട്രോൾ ഭയം വേണ്ട; കോഴിമുട്ടയിലെ പോഷകമൂല്യങ്ങള്‍ അറിയാം

    ഒരു സാധാരണ കോഴിമുട്ടയ്‌ക്ക്‌ ശരാശരി 50 മുതല്‍ 55ഗ്രാംവരെ തൂക്കം ഉണ്ടായിരിക്കും. ഇതിന്റെ 12% മുട്ടത്തോടും 30% മഞ്ഞക്കരുവും 58% വെള്ളക്കരുവുമായിരിക്കും. 55 ഗ്രാം തൂക്കമുള്ള ഒരു മുട്ടയില്‍ ആഹാരയോഗ്യമായ ഭാഗം 50 ഗ്രാം ആണ്‌. കോഴി മുട്ടയുടെ മഞ്ഞക്കരു (Yolk)വില്‍ ആണ്‌ അതിന്റെ കൊഴുപ്പുകളു ജീവകങ്ങളും ധാതുക്കളും പ്രധാനമായതും അടങ്ങിയിരിക്കുന്നത്‌. എന്നാല്‍ വെള്ളക്കരു (Albumin)വില്‍ പ്രധാനമായും മാംസ്യം മാത്രമാണ്‌ അടങ്ങിയിട്ടുള്ളത്‌. ഒരു മുഴുവന്‍ കോഴിമുട്ടയില്‍ 12.1% മാംസ്യവും 10.5% കൊഴുപ്പും 10.9% ഖനിജാംശങ്ങളും 0.9% കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.ദിവസവും ഒരു മുട്ട കഴിക്കുകയാണെങ്കില്‍ ഒരു വ്യക്തിക്ക്‌ ഒരു ദിവസത്തേക്ക്‌ ആവശ്യമെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്ന മാംസ്യത്തിന്റെ 25 ശതമാനവും മിക്കവാറും എല്ലാ അമൈനോ അമ്ലങ്ങളും 88% ജീവകം എ-യും 70% ഫോളിക്‌ ആസിഡും ലഭിക്കുന്നതാണ്‌. ഇതിനെല്ലാം പുറമേ കോഴിമുട്ടയിലെ മാംസ്യം വളരെ എളുപ്പത്തില്‍ ദഹിച്ച്‌ ആഗിരണം ചെയ്യപ്പെടുന്നു. മുട്ടയിലെ കൊഴുപ്പ്‌ ചെറിയ കണികകളുടെ രൂപതതിലായതുകൊണ്ട്‌ വളരെ എളുപ്പത്തില്‍ ദഹിക്കുന്നു. നമ്മുടെ ശരീരത്തിന്‌ അത്യന്താപേക്ഷിതങ്ങളായ ചില ഫാറ്റി…

    Read More »
  • സ്ത്രീകൾ ഐസ്ക്രീം കൂടുതൽ കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ

    കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു ഡെസെര്‍ട്ടാണ് ഐസ് ക്രീം. പ്രധാനമായും പാലും ക്രീമും പഞ്ചസാരയും കൊണ്ട് നിര്‍മിക്കുന്ന ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും ചില ആരോഗ്യഗുണങ്ങള്‍ ഐസ്‌ക്രീമിനുണ്ട്. വിറ്റാമിന്‍ ഡി,വിറ്റാമിന്‍ എ,കാല്‍സ്യം,ഫോസ്ഫറസ്,റൈബോഫ്‌ലേവിന്‍ എന്നിവയാല്‍ സമ്ബന്നമാണ് ഐസ്‌ക്രീം. കൂടാതെ വിറ്റാമിന്‍ എയും ഐസ്‌ക്രീമില്‍ അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യവും ഐസ്‌ക്രീമില്‍ ഉണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദം അടക്കമുള്ള അസുഖങ്ങള്‍ക്ക് ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം കാരണമാകുന്നു. അതേസമയം ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും പൊണ്ണത്തടി,പ്രമേഹം എന്നിവയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മധുരം കൊടുക്കുന്ന വസ്തുക്കളും കൃത്രിമ നിറങ്ങളും നല്‍കുന്നതിനാല്‍ അതും ആരോഗ്യത്തിന് ഹാനികരമാണ്. എങ്കിലും മിതമായ തോതില്‍ ഐസ്‌ക്രീം കഴിക്കുന്നത് ശരീരത്തെ അത്ര ദോഷകരമായി ബാധിക്കില്ല.   ശ്രദ്ധ ആവശ്യമാണെങ്കിലും തീര്‍ത്തും അവഗണിക്കേണ്ട ഒന്നല്ല ഐസ്‌ക്രീം എന്നർത്ഥം.

    Read More »
  • പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സിട്രസ് ഫ്രൂട്ട്സ്

    മഴക്കാലം പകർച്ചവ്യാധികളുടേയും കാലമാണ്.അതിനാൽതന്നെ ശരീരത്തിന്റെ പ്രതിരോധ ശേഷി ഈ‌ സമയങ്ങളിൽ വർദ്ധിപ്പിച്ചില്ലെങ്കിൽ നിരവധി രോഗങ്ങൾ പിടിപെട്ടെന്നിരിക്കാം. ‘സിട്രസ് ഫ്രൂട്ട്സ്’ എന്ന ഗണത്തില്‍പ്പെടുന്ന പഴങ്ങളെല്ലാം തന്നെ ഇതിന് ഒന്നാന്തരമാണ്. ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി- തുടങ്ങിയവയെല്ലാം ‘സിട്രസ് ഫ്രൂട്ട്സ്’ ഗണത്തില്‍പ്പെടുന്നവയാണ്.ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ആണ് പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഏത് വീട്ടിലും എപ്പോഴും അടുക്കളയില്‍ കാണുന്ന ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിലേക്കുള്ള ചേരുവ എന്നതില്‍ കവിഞ്ഞ് ഒരു മരുന്നായിത്തന്നെയാണ് നമ്മള്‍ വെളുത്തുള്ളിയെ കണക്കാക്കാറ്. വെളുത്തുള്ളിയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും. അണുബാധകളെ ചെറുക്കാനും വെളുത്തുള്ളിക്ക് ഏറെ കഴിവുണ്ട്.   യോഗര്‍ട്ടാണ് ഈ പട്ടികയില്‍ മൂന്നാമതായി വരുന്നത്. നിരവധി ആരോഗ്യഗുണങ്ങള്‍ക്കും രുചിക്കുമൊപ്പം പ്രതിരോധശേഷിയെ ത്വരിതപ്പെടുത്താനും യോഗര്‍ട്ടിന് കഴിവുണ്ട്. ശരീരത്തിന് ‘ഫ്രഷ്നെസ്’ നല്‍കാനും ഇതിന് പ്രത്യേകമായ കഴിവുണ്ട്. ബദാമും ഈ പട്ടികയില്‍ നിന്ന് ഒഴിച്ച്‌ നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ്. ബദാമിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ -ഇ ആണ് രോഗപ്രതിരോധ ശേഷിയെ ബലപ്പെടുത്താന്‍ സഹായിക്കുന്നത്.   മഞ്ഞളാണ് ഇനി ഈ…

    Read More »
Back to top button
error: